മുട്ട വിരിയിക്കാൻ അഗ്നിപർവ്വതത്തിന്റെ ചൂട്

Wednesday 26 December 2018 5:18 PM IST
maleo

ജക്കാർത്ത: മുട്ട വിരിയിച്ചെടുക്കാൻ അഗ്നിപർവത്തിന്റെ ചൂട് ഉപയോഗപ്പെടുത്തുന്ന ഒരു പക്ഷിയുമുണ്ട്. മാലിയോ എന്നു പേരുള്ള ഈ പക്ഷികൾ ഇൻഡോനേഷ്യയിലെ സുലവെസി ദ്വീപുകളിലാണുള്ളത്. പർവ്വതത്തിന്റെ താഴ്വരയിലെ ചൂടുമണ്ണ് വകഞ്ഞു മാറ്റി അതിൽ എട്ടോ പത്തോ മുട്ടകളാണ് ഈ പക്ഷികൾ ഇടുന്നത്.

കോഴിമുട്ടയുടെ അഞ്ചിരട്ടിവരും ഓരോ മുട്ടയും. മുട്ടകളുടെ മുകളിൽ ചൂട് മണൽ മൂടിയാൽ പക്ഷികളുടെ ഉത്തരവാദിത്വം കഴിഞ്ഞു. സജീവ അഗ്നിപർവ്വത സാന്നിധ്യമുള്ള ദ്വീപാണ് സുലവെസി. ഇവിടെയുള്ള മണലിന്റെ ചൂടിൽ മുട്ട വിരിഞ്ഞു കൊച്ചു മാലിയോകൾ പുറത്തെത്തുമ്പോൾ അമ്മയുടെ പൊടിപോലും കാണില്ല.

യാതൊരു പരിശീലനവും ലഭിച്ചില്ലെങ്കിലും മാലിയോ കുട്ടികൾ മണിക്കൂറുകൾക്കകം സ്വയം ആഹാരം തേടാനും പറക്കാനും തുടങ്ങും.
എന്നാൽ മാലിയോ പക്ഷികൾ ഈ ഭൂലോകത്ത് നിന്ന് ഏതുനിമിഷവും അപ്രത്യക്ഷമാകാവുന്ന സ്ഥിതിയിലാണുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE