മുലയൂട്ടുന്ന എട്ടുകാലിയമ്മ!

Saturday 08 December 2018 2:41 PM IST
spider

ബീജിംഗ്: കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടിവളർത്തുന്ന ജീവികളെ സസ്തനികൾ എന്ന് വിളിക്കും. അപ്പോൾ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ച് അവയെ പാലൂട്ടിവളർത്തുന്ന ജീവികളെ നമ്മളെന്തുവിളിക്കും. അത്തരമൊരു കൺഫ്യൂഷനിലാണ് ഇപ്പോൾ ശാസ്ത്രലോകം. ടോക്സ്യൂസ് മാഗ്നസ് എന്ന ഗണത്തിൽപ്പെടുന്ന എട്ടുകാലികൾക്കാണ് ഈ സവിശേഷതയുള്ളത്.

കണ്ടാൽ സസ്തനികൾ ഉത്പാദിപ്പിക്കുന്ന പാലുപോലെ തന്നെ തോന്നുമെങ്കിലും അതിനേക്കാൾ പോഷകഗുണമുണ്ടത്രേ ഈ എട്ടുകാലി പാലിന്. ഈ ഗണത്തിലെ എട്ടുകാലിക്കുഞ്ഞുങ്ങൾ ഒരു പ്രായമാകുംവരെ മറ്റ് ആഹാരമൊന്നും കഴിക്കാറില്ലെന്ന് മുമ്പ് ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. ഒന്നും കഴിച്ചില്ലെങ്കിലും വളരെപ്പെട്ടെന്നുതന്നെ ഇവ വളരുകയും ചെയ്യുമായിരുന്നു. ഇതിനെ പിന്തുടർന്നുള്ള അന്വേഷണമാണ് ഈ പാലുത്പാദിപ്പിക്കുന്ന എട്ടുകാലി അമ്മമാരിലേക്ക് എത്തിയത്. ചൈനീസ് അക്കാദമി ഒഫ് സയൻസിലെ ഒരുകൂട്ടം ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ.

ഒരു എട്ടുകാലിക്കുഞ്ഞ് അമ്മയുടെ വയറിൽ തൂങ്ങിക്കിടക്കുന്നത് നിരീക്ഷവെയാണ് അമ്മ എട്ടുകാലിയുടെ ശരീരത്തിൽനിന്ന് എന്തോ ഒരു സ്രവം വരുന്നതായും കുഞ്ഞ് എട്ടുകാലി അതു കുടിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടത്. നാൽപ്പത് ദിവസം പ്രായമാകുന്നതു വരെ കുഞ്ഞുങ്ങൾ ഈ പാലാണത്രെ കുടിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE