കരിങ്കുരങ്ങിൻെറ നിറം മാറി മഞ്ഞനിറമായോ ?​

Wednesday 12 December 2018 2:29 PM IST

monkey-

സാൻജോസ്: കരിങ്കുരങ്ങിന്റെ നിറമെന്ത്? ചോദ്യത്തിൽത്തന്നെ അപാകതയുണ്ടെന്നാണോ ചിന്തിക്കുന്നത്? എങ്കിൽ കേട്ടോളൂ ദക്ഷിണ അമേരിക്കൻ രാജ്യമായ കോസ്റ്ററിക്കയിലെ കരിങ്കുരങ്ങുകളുടെ നിറംമാറിവരികയാണെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്.

കോസ്റ്റാറിക്കയിൽ മാത്രമല്ല ദക്ഷിണ അമേരിക്കയിലെ മഴക്കാടുകൾ ഉള്ള പ്രദേശങ്ങളിലെല്ലാം ഈ കരിങ്കുരങ്ങുകൾ സജീവസാന്നിദ്ധ്യമാണ്.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ 20ലേറെ കുരങ്ങുകളിൽ കറുപ്പിന് പകരം മഞ്ഞനിറം പടർന്നുതുടങ്ങിയെന്നാണ് ശാസ്ത്രലോകത്തിന്റെ ആശങ്കപ്പെടുത്തുന്ന കണ്ടെത്തൽ. നിറംമാറുന്ന കുരങ്ങുകളുടെ എണ്ണംകൂടിയതോടെ ഇതേക്കുറിച്ചുള്ള പഠനങ്ങളും ആരംഭിച്ചു.

നിറം മാറുന്ന കുരങ്ങുകളുടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന മെലാനിലിലുള്ള വ്യത്യാസമാണ് ഗവേഷകർ ആദ്യം തിരിച്ചറിഞ്ഞത്. കറുത്ത നിറമുള്ള കുരങ്ങുകളിൽ മെലാനിന്റെ ഒരു വിഭാഗമായ യുമെലാനിനാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.

അതേസമയം നിറം മാറുന്ന കുരങ്ങുകളിൽ യുമെലാനിനൊപ്പം തന്നെ ഫിയോമെലാനിനും ഉത്പാദിപ്പിക്കപ്പെടുന്നതായാണ് കണ്ടെത്തിയത്. ഈ ഫിയോമെലാനിൻ ആണത്രെ കുരങ്ങുകളുടെ രോമത്തിനു മഞ്ഞനിറം നൽകുന്നത്.

അതേസമയം, കുരങ്ങുകൾ ധാരാളമായി കാണപ്പെടുന്ന സ്ഥലത്തെ അമിത സൾഫറിന്റെ ഉപയോഗവും ഈ നിറംമാറ്റത്തിന്റെ കാരണമായി പറയപ്പെടുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE