റെയ്ഡിൽ പിടിച്ചെടുത്ത മദ്യം എലികൾ കുടിച്ചുതീ‌ർത്തു, പുലിവാല് പിടിച്ച് പൊലീസ്

Saturday 29 December 2018 7:04 PM IST
rat

പാട്ന: റെയ്ഡിൽ പിടിച്ചെടുത്ത മദ്യം എലികൾ കുടിച്ചുതീർത്തതായി പൊലീസ്. ബീഹാറിലെ ബറേലി കണ്ടോൺമെന്റ് പൊലീസ് സ്റ്റേഷനിലെ നർക്കോട്ടിക് സെൽ പിടിച്ചെടുത്ത ആയിരം ലിറ്റ‍ർ മദ്യമാണ് എലികൾ കുടിച്ചുതീർത്തത്. പൊലീസ് സ്റ്റേഷനിലെ സ്റ്റോർ റും തുറന്നപ്പോയാണ് ഞെട്ടിക്കുന്ന കാഴ്ച പൊലീസ് കണ്ടത്. മദ്യം നിറച്ച കന്നാസുകൾക്കരികെ വിഹരിക്കുന്ന എലികളെയാണ് പൊലീസുകാർക്ക് കാണാനായത്.

മാത്രമല്ല കന്നാസിന്റെ അടിഭാഗങ്ങളിൽ ചെറിയ ദ്വാരം കൂടി കണ്ടത്തോടെ എലി കുടിച്ചതാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. അയിരം ലിറ്ററിന്റെ മുക്കാൽ ഭാഗവും എലികൾ കുടിച്ചുതീർത്തതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. റെയ്ഡിൽ പിടിച്ചെടുത്ത മദ്യം നശിപ്പിക്കുകയാണ് സാധാരണ പൊലീസ് ചെയ്യുന്നത്. എന്നാൽ മദ്യം നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മേൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയെങ്കിലും യാതൊരുവിധ പ്രതികരണവും ഉണ്ടായില്ലെന്നും പറയുന്നു. എലിയാണോ മറ്റെന്തങ്കിലുമാണോ സംഭവത്തിന് പിന്നിലെന്ന് അന്വേഷിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE