ആനച്ചെവിയുള്ള കുഞ്ഞൻ നീരാളി

Saturday 08 December 2018 2:36 PM IST
dambo

മസാച്ചുസെറ്റ്സ്: വലിപ്പത്തിലും നിറത്തിലും സ്വഭാവത്തിലും സവിശേഷതകളുള്ള ഒട്ടേറെ ജീവജാലങ്ങൾ കടലിലും കരയിലുമൊക്കെയുണ്ടാകും. പക്ഷേ, ആനയുടെ ചെവിയുടെ നീരാളിയെക്കുറിച്ചാണ് ഇപ്പാൾ ശാസ്ത്രലോകം ചർച്ചചെയ്യുന്നത്. ചെവിയുടെ ആനയുടേതുപോലെയാണെന്ന് കരുതി ഇവയ്ക്ക് ആനയുടെ വലിപ്പമുണ്ടെന്ന് കരുതല്ലേ. തീരെച്ചെറിയ ഒരു കുഞ്ഞൻ നീരാളിയാണിത്. പേരും രസകരമാണ് -ഡംബോ. 1941ലിറങ്ങിയ ഡിസ്‌നിയുടെ ‘ഡംബോ’ എന്ന സിനിമയിലെ ആനക്കുട്ടിയുടെ പേരാണ് ഈ നീരാളിയ്ക്ക് നൽകിയിരിക്കുന്നത്. കണ്ണിനു തൊട്ടുമുകളിലായി കാണപ്പെടുന്ന വലിയ ഭാഗമുപയോഗിച്ചാണ് ഡംബോ നീന്തുന്നത്. സമുദ്രത്തിൽ വളരെ അപൂർവമായി മാത്രം കാണുന്നവയാണ് ഡംബോ നീരാളികൾ. ഇവയ്ക്കു മറ്റു നീരാളികളെപ്പോലെ ‘മഷി’ ചീറ്റാനുള്ള കഴിവില്ലെങ്കിലും ഓന്തിനെപ്പോലെ നിറം മാറാനാകും. വേണമെങ്കിൽ വലുപ്പത്തിലും മാറ്റം വരുത്താം. ചുവപ്പ്, പിങ്ക്, ബ്രൗൺ തുടങ്ങി ആകെ കളർഫുള്ളാണ് കക്ഷി. സുതാര്യ നിറങ്ങളായിക്കഴിഞ്ഞാൽ കടലിൽ അദൃശ്യനായതിനു തുല്യമാണ്. ശത്രുക്കളിൽ നിന്നു രക്ഷപ്പെടുന്നതും ഈ നിറംമാറ്റം കൊണ്ടാണ്. കടലിന്റെ അടിത്തട്ടിൽമാത്രമാണ് ജീവിതം എന്നതുകൊണ്ടുതന്നെ മനുഷ്യർ ഇവർക്കൊരു ഭീഷണിയേയല്ല. അപൂർവജീവികളുടെ പട്ടികയിലാണ് ഡംബോ നീരാളികളുടെ സ്ഥാനം.

Image Caption

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE