സമുദ്രത്തിനടിയിൽ കൊച്ചുകൊട്ടാരം

Monday 10 December 2018 2:50 PM IST
under-water-villa

സമുദ്രത്തിനടിയിലെ കൊച്ചു കൊട്ടാരം. അവിടെ മീനുകൾക്കൊപ്പം നീന്തി തുടിക്കാം.. വെള്ളത്താൽ ചുറ്റപ്പെട്ട മുറിയിലിരുന്ന് രാജകീയ ഭക്ഷണം, ഒടുവിൽ നീലപുതച്ച വെള്ളത്തിനടിയിൽ മീനുകൾ നീന്തിത്തുടിക്കുന്നതും കണ്ടുകണ്ട് ഉറങ്ങാം.. അത്ഭുതകഥകളിലെ ഒരു അദ്ധ്യായമാണ് ഇതെന്ന് കരുതിയെങ്കിൽ തെറ്റി. ഇതൊക്കെ ശരിക്കുള്ള കാര്യങ്ങളാണ്. നേരിൽ അനുഭവിക്കണമെങ്കിൽ മാലിദ്വീപിലേക്ക് പോകണമെന്ന് മാത്രം ! ലോകത്തെ ആദ്യത്തെ 'അണ്ടർവാട്ടർ വില്ല' എന്ന അത്ഭുതം ഒരുങ്ങിയിരിക്കുകയാണ് മാലിദ്വീപിൽ.

കൊൺറാഡ് മാൽദീവ്‌​സ് രംഗാലി ഐലൻഡിലാണ് 'ഇത്ത' എന്ന ഈ അത്ഭുതം പണികഴിപ്പിച്ചിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 16.4 അടി താഴെയാണ് ഈ വില്ല. ഇവിടെ ഒരു ബട്ട്‌​ലർ, സ്വകാര്യ ഡെക്ക്, നീണ്ടുകിടക്കുന്ന പൂൾ, സൂര്യാസ്തമയം കാണാനുള്ള സൗകര്യം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഒരു രാത്രി ഉണ്ടുറങ്ങി താമസിക്കാൻ 33 ലക്ഷം രൂപ ചെലവ് വരും. നാല് രാത്രി ചെലവഴിക്കുന്നതിന് 1.4 കോടിയോളം രൂപ നൽകണം. ആർക്കിടെക്ട് അഹമ്മദ് സലീം ആണ് ഈ നിർമ്മിതിയ്ക്ക് പിന്നിൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE