മനസിൽ പ്രണയമുണ്ടോ ?​ എങ്കിൽ ഈ ഉത്സവത്തിന് പൊയ്ക്കോളൂ

Monday 04 February 2019 3:21 PM IST

wedding

മദ്ധ്യപ്രദേശിൽ പലർക്കും വിചിത്രമെന്നു തോന്നുന്നതും കേട്ടാൽ സന്തോഷം നൽകുന്നതുമായ ഒരു ആഘോഷം ഉണ്. ഭാഗോറിയ ഉത്സവം. ബിൽസ് എന്നറിയപ്പെടുന്ന ഗോത്രവിഭാഗങ്ങളുടെ ഇടയിൽ നില നിൽക്കുന്ന വിചിത്ര ആഘോഷമാണിത്. വീട്ടുകാർ അറിയാതെ പ്രണയിക്കുന്ന യുവതീയുവാക്കളാണ് ആഘോഷങ്ങളിൽ കൂടുതലായും പങ്കു ചേരുന്നത്. ഒളിച്ചോട്ടം ഇല്ലാതെ വീട്ടുകാരുടെ അനുവാദത്തോടു കൂടി വിവാഹം നടത്തപ്പെടുന്നുവെന്നതാണ് ഭഗോറിയ ഉത്സവത്തിന്റെ പ്രത്യേകത. മാർച്ച്‌ മാസത്തിൽ ഹോളി ഉത്സവത്തിന് മുൻപായാണ് ഇത് നടക്കുന്നത്.

ഈ ദിവസം ഗോത്ര വിഭാഗങ്ങളിലെ യുവതീയുവാക്കൾക്ക് സ്വന്തമായി ഇഷ്ടമുള്ള വധൂവരന്മാരെ തിരഞ്ഞെടുക്കാൻ അനുവാദമുണ്ട്. പൊതുസ്ഥലങ്ങളിലോ, മൈതാനങ്ങളിലോ യുവതികളും, യുവാക്കളും, ഇരുവരുടേയും മാതാപിതാക്കളും, മറ്റു കുടുംബാംഗങ്ങളും ഒത്ത് ചേരും. കമിതാക്കൾ അല്ലത്തവരും ഇവിടെ എത്താറുണ്ട്. അന്ന് കാണുന്ന യുവതിയെ ഇഷ്ടമായാൽ അവിടെ വച്ച് തന്നെ സ്വയംവരം ചെയ്യാം.

പ്രണയത്തിലുള്ള യുവതീയുവാക്കളാണ് മിക്കവാറും ഇവിടെ അവസരംമുതലാക്കാനായി എത്തുന്നത്.

വീട്ടുകാർ അനുവദിക്കില്ലെന്നുറപ്പുള്ള കമിതാക്കൾ പ്രണയം രഹസ്യമാക്കി സൂക്ഷിക്കുകയും സ്വയംവര ദിവസം മൈതാനത്ത് പ്രത്യക്ഷപ്പെട്ട് തങ്ങളുടെ മുൻപരിചയം വെളിപ്പെടുത്താതെ പരസ്പരം സിന്ദൂരം പൂശുകയും ചെയ്യുകയാണ് പതിവ്. എത്ര രസമുള്ള ആചാരം.അല്ലേ...

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE