വെറും 925 രൂപയ്ക്ക് വാങ്ങിയ ഭാഗ്യമോതിരം 33 വർഷത്തിന് ശേഷം യുവതിയെ കോടീശ്വരിയാക്കി

Sunday 10 February 2019 9:11 PM IST
women-in-london

ലണ്ടൻ: ഡെബ്ര ഗൊദാർദ് എന്ന യുവതി 33 വർഷം മുമ്പ് 10 പൗണ്ട് (925 രൂപ) കൊടുത്ത് വാങ്ങിയ മോതിരത്തിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ്. അന്ന് വാങ്ങിച്ച കല്ലുമോതിരം യുവതി ദീർഘകാലം ഉപയോഗിക്കാതെ സൂക്ഷിക്കുകയായിരുന്നു. 22ാം വയസിൽ വിലപേശി മേടിച്ച മോതിരം സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. അപ്പോയൊന്നും മോതിരത്തിന്റെ വില യുവതി അറിഞ്ഞിരുന്നില്ല.

മോതിരം വിൽക്കാനായി ജ്വല്ലയിൽ എത്തിയപ്പോയാണ് കെെയ്യിലുള്ളത് വില കൂടിയ വജ്രമോതിരമാണെന്ന് ഡെബ്ര മനസിലാക്കിയത്. 25.27 കാരറ്റ് രത്‌നം പതിപ്പിച്ച വജ്രമോതിരമാണെ് തന്റെ കയ്യിലുള്ളതെന്ന് ഡെബ്രയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇപ്പോഴത്തെ മാർക്കറ്റിൽ ഇതിന്റെ വില ഏകദേശം 7,40,000 പൗണ്ട് ( 6 കോടി 82 ലക്ഷം രൂപ) ആണ്.

ഡെബ്രയുടെ മാതാവ് സമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടതിനെ തുടർന്ന് തന്റെ കയ്യിലുള്ള മോതിരം വിറ്റാൽ കുറച്ചെങ്കിലും ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് ജ്വല്ലറിയെ സമീപിക്കുന്നത്. മോതിരത്തിന് വർഷങ്ങളുടെ പഴക്കമുള്ളതിനാലും അപൂർമായതിനാലും ആണ് വിൽക്കാൻ തീരുമാനിച്ചത്. കുറച്ച് ഡോളർ കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇത്രയും വില പറഞ്ഞത് തങ്ങളെ അമ്പരിപ്പിച്ചെന്നാണ് ഇവർ പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE