ഇവരാണ് ആ 'കോടീശ്വരന്മാ‌ർ"

Friday 21 December 2018 5:17 PM IST

hen

ശതകോടീശ്വരന്മാരായ മനുഷ്യർ മാത്രമല്ല മൃഗങ്ങളുമുണ്ട് ! സംഗതി സത്യമാണ്. വളർത്തുമൃഗങ്ങളോടുള്ള അതിരറ്റ സ്നേഹവും വാത്സല്യവും കൊണ്ട് സമ്പാദിച്ചതൊക്കെയും അവയുടെ പേരിൽ എഴുതിവയ്ക്കുന്ന വിചിത്രമനുഷ്യരാണ് അവയെ കോടീശ്വരന്മാരാക്കുന്നത്.

ജർമൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട ഗുന്തർ നാലാമൻ എന്ന നായയാണ് ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാമൻ. 375 മില്യൻ ഡോളറിന്റെ ആസ്തിയാണ് ഗുന്തറിനുള്ളത്. കോടികൾ വിലമതിക്കുന്ന വീടുകളും ഗുന്തർ നാലാമന് സ്വന്തമായുണ്ട്.

ബ്രിട്ടീഷുകാരനായ മിൽസ് ബ്ലാക് വെൽ എന്ന കോടീശ്വരൻ ഗീഗു എന്ന തന്റെ വളർത്തുകോഴിയുടെ പേരിൽ വിൽപ്പത്രത്തിൽ എഴുതിവച്ചത് 15 മില്ല്യൺ ഡോളറാണ്. ഇനിയുമുണ്ട് താരങ്ങൾ. അമേരിക്കയിലെ പ്രശസ്ത മീഡിയ എക്സിക്യൂട്ടീവും നടിയുമായ ഓപ്ര വിൻഫ്രിയുടെ വളർത്തു മൃഗങ്ങളായ സാഡി, സണ്ണി, ലോറൻ, ലൈല, ലൂക്ക് എന്നീ വളർത്തുനായകളാണ് ലോകത്തെ കോടീശ്വരന്മാരായ മൃഗങ്ങളിലെ നാലാം സ്ഥാനക്കാർ. 30 മില്ല്യൺ ഡോളറാണ് ഓപ്ര ഇവർക്കായി എഴുതിവച്ചത്. അമേരിക്കൻ ഗായികയായ ടെയ്‌ലർ സ്വിഫ്റ്റിന്റെ സ്വന്തം വളർത്തു പൂച്ചയായ ഒലിവിയ ബെൻസന്റെ ആസ്തി 97 മില്ല്യൺ ഡോളറാണ്. പരസ്യചിത്രങ്ങളിലൂടെയും പ്രശസ്തയാണ് ഈ പൂച്ച.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE