വാനരൻമാരുടെ നല്ല നടപ്പ്

ദ​ത്ത​ൻ​ ​പു​ന​ലൂർ | Sunday 23 December 2018 1:44 AM IST
kazhchakkappuram

സാധാ​ര​ണ​ ​ന​മ്മു​ടെ​ ​നാ​ട്ടി​ലെ​ ​ഒ​രു​ ​ശി​ക്ഷാ​വി​ധി​യാ​ണ് ​ഇ​ത്.​ ​എ​ന്നാ​ൽ​ ​ഇ​വി​ടു​ത്തെ​ ​സം​ഭ​വം​ ​അ​ത​ല്ല.​ ​കൂ​നൂ​ർ​ ​ടൗ​ണി​നു​ ​ചു​റ്റു​പാ​ടും​ ​വ​ന​മാ​യ​തി​നാ​ൽ​ ​കു​ര​ങ്ങു​ക​ൾ​ ​ആ​ൾ​ക്കാ​രെ​പ്പോ​ലെ​ ​വ​ഴി​യി​ലും​ ​റോ​ഡി​ലും​ ​വീ​ടു​ക​ൾ​ക്ക് ​മു​ക​ളി​ലും​ ​(​ത​രം​കി​ട്ടി​യാ​ൽ​ ​വീ​ട്ടാ​ന​ക​ത്ത​തു​വ​രെ​യും​)​ ​കാ​ണാം.​ ​സ​മ​യം​ ​കി​ട്ടു​മ്പോ​ൾ​ ​ഇ​വ​യു​ടെ​ ​ചേ​ഷ്‌​ട​ക​ളും​ ​പ​രാ​ക്ര​മ​ങ്ങ​ളു​മൊ​ക്കെ​ ​ഞാ​ൻ​ ​കാ​മ​റ​യി​ലാ​ക്കാ​റു​ണ്ട്.​ ​വ​ലി​യ​ ​അം​ഗീ​കാ​ര​ങ്ങ​ളും​ ​അ​വാ​ർ​ഡു​ക​ളു​മൊ​ക്കെ​ ​ഈ​ ​കു​ര​ങ്ങു​ക​ളു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​എ​നി​ക്ക് ​നേ​ടി​ത്ത​ന്നി​ട്ടു​മു​ണ്ട്.​ ​ഒ​രു​ ​ഒ​ഴി​വു​ദി​വ​സം​ ​പ​ക്ഷി​ ​നി​രീ​ക്ഷ​ണ​ത്തി​നും​ ​പു​തി​യ​ ​ഷോ​ട്ടു​ക​ൾ​ ​അ​ന്വേ​ഷി​ച്ചും​ ​കാമ​റ​യും​ ​കൊ​ണ്ടു​ ​പു​റ​പ്പെ​ട്ടു.​ ​ചി​ല​ ​പ​ക്ഷി​ക​ളും​ ​ഒ​ന്നു​ര​ണ്ട് ​സീ​ന​റി​ക​ളും​ ​എ​ടു​ത്ത് ​മു​ന്നോ​ട്ടു​ ​പോ​കു​മ്പോ​ൾ​ ​കാ​ടി​നോ​ട് ​അ​ടു​ത്ത് ​സു​ഹൃ​ത്തി​ന്റെ​ ​വീ​ടു​ ​ക​ണ്ടു.​ ​ആ​രും​ ​അ​വി​ടെ​ ​ഉ​ള്ള​ ​ല​ക്ഷ​ണ​മി​ല്ല.​ ​ബെ​ല്ല​ടി​ച്ചി​ട്ടും​ ​ഒ​ര​ന​ക്ക​വു​മി​ല്ല.​ ​വെ​ളി​യി​ലെ​ ​സ്റ്റെ​പ്പി​ലൂ​ടെ​ ​സ്റ്റെ​യ​ർ​ക്കേ​സി​ന്റെ​ ​പൂ​ട്ടി​യി​ട്ടി​ല്ലാ​ത്ത​ ​ചെ​റി​യ​ ​ഗേ​റ്റു​ ​തു​റ​ന്നു​ ​ര​ണ്ട് ​നി​ല​ക​ളു​ള്ള​ ​ബി​ൽ​ഡിം​ഗി​ന്റെ​ ​ടെ​റ​സി​ൽ​ ​ക​യ​റി.​ ​അ​വി​ടെ​നി​ന്നാ​ൽ​ ​കു​റെ​ ​ദൂ​രം​ ​വ​രെ​ ​കാ​ണാ​ൻ​ ​ക​ഴി​യും.​ ​അ​ൽ​പ്പം​ ​ഉ​യ​ർ​ന്ന​ ​ഒ​രു​സ്ഥ​ല​ത്താ​ണ് ​ഈ​ ​വീ​ട്.​ ​ഒ​രു​ ​ഭാ​ഗ​ത്ത് ​നി​ന്ന് ​നോ​ക്കി​യാ​ൽ​ ​മ​ഞ്ഞു​മൂ​ടി​യ​ ​മ​ല​ ​നി​ര​ക​ളും​ ​മ​ല​ഞ്ച​രു​വി​ലി​ലെ​ ​കു​റെ​ ​കു​ഞ്ഞു​ ​ത​ക​ര​ ​വീ​ടു​ക​ളും​ ​കാ​ണാം.​ ​ലൈ​റ്റ് ​അ​നു​കൂ​ല​മാ​യ​തി​നാ​ൽ​ ​അ​തി​ന്റെ​ ​ഒ​രു​ ​ന​ല്ല​ ​ഷോ​ട്ട് ​കി​ട്ടി.

അ​പ്പോ​ഴേ​ക്കും​ ​കു​റെ​ ​കു​ര​ങ്ങു​ക​ൾ​ ​അ​ടു​ത്ത​ ​നി​ന്ന​ ​മ​ര​ത്തി​ൽ​ ​നി​ന്നും​ ​റൂ​ഫി​ലേ​ക്കു​ ​ചാ​ടി​വ​ന്നു.​ ​അ​വ​ ​ഞാ​ൻ​ ​നി​ന്ന​ ​ടെ​റ​സി​ന്റെ​ ​സൈ​ഡ് ​വാ​ളി​ലൂ​ടെ​ ​ന​ട​ന്നു​ ​പോ​കു​ന്നു.​ ​പി​ന്നെ​ ​തി​രി​കെ​ ​വ​രു​ന്നു.​ത​മ്മി​ൽ​ ​വ​ഴ​ക്കി​ടു​ന്നു​ ​കു​റെ​ ​നേ​ര​ത്തേ​ക്ക് ​ആ​കെ​ ​ഒ​രു​ ​ബ​ഹ​ള​മാ​യി.​ ​തോ​ക്കോ​ ​മ​റ്റോ​ ​ആ​ണെ​ന്ന് ​ക​രു​തി​ ​സം​ശ​യ​ത്തോ​ടെ​ ​ഇ​ട​യ്‌​ക്കി​ടെ​ ​എ​ന്നെ​ ​തി​രി​ഞ്ഞു​നോ​ക്കി​യാ​ണ് ​മു​ന്നോ​ട്ടു​ ​ന​ട​ക്കു​ന്ന​ത്.​ ​ഒ​ന്നി​ന് ​പി​റ​കെ​ ​ഒ​ന്നാ​യി​ ​ര​ണ്ടെ​ണ്ണം​ ​അ​ടു​ത്ത​ടു​ത്ത് ​ന​ട​ന്ന​പ്പോ​ൾ​ ​ഒ​രു​ ​ ഫ്രെയി​മി​ൽ​ ​കി​ട്ടാ​ൻ​ ​കു​റെ​ ​പി​ന്നി​ലേ​ക്ക് ​മാ​റി​ക്കൊ​ണ്ട് ​കം​പോ​സ് ​ചെ​യ്‌​തു​ ​ക്ലി​ക്ക് ​ചെ​യ്തു.​ ​ചി​ല​തു​ ​പ​തു​ക്കെ​യും​ ​ചി​ല​തു​ ​വേ​ഗ​ത്തി​ലും​ ​കു​ഞ്ഞും​ ​കു​ട്ടി​യു​മൊ​ ​ക്കെ​യാ​യി​ ​വാ​ന​ര​ ​സേ​ന​യു​ടെ​ ​ജാ​ഥ​ ​വ​ലി​യ​ ​ഉ​പ​ദ്ര​വ​മൊ​ന്നു​മി​ല്ലാ​തെ​ ​ അ​വ​സാ​നി​ച്ചു.​ ​ഒ​ന്ന് ​ര​ണ്ട് ​ലാ​ന്റ് ​സ്‌​​​കേ​പ്പ് ​ചി​ത്ര​ങ്ങ​ൾ​ ​കൂ​ടി​ ​പ​ക​ർ​ത്തി​ ​ഞാ​നും​ ​അ​വി​ടെ​നി​ന്നും​ ​പോ​യി.​ ​വെ​ളി​ച്ചം​ ​ഒ​രു​വി​ധം​ ​കു​റ​ഞ്ഞു.​ ​തി​രി​കെ​ ​വീ​ട്ടി​ലേ​ക്കു​ ​പോ​ന്നു.​ അ​ടു​ത്ത​ ​ദി​വ​സം​ ​അ​ത് ​ക​മ്പ്യൂ​ട്ട​ർ​ ​മോ​ണി​റ്റ​റി​ൽ​ ​കാ​ണു​മ്പോ​ഴാ​ണ് ​വ​ള​രെ​ ​അ​പൂ​ർ​വ​മാ​യി​ ​കി​ട്ടി​യ​ ​ഒ​രു​ ​ചി​ത്ര​മാ​ണ് ​ഇ​തെ​ന്നു​ ​മ​ന​സി​ലാ​യ​ത്.​ ​ര​ണ്ട് ​കു​ര​ങ്ങു​ക​ളും​ ​ഒ​രേ​ ​രീ​തി​യി​ൽ​ ​സൈ​ഡു​വാ​ളി​ലൂ​ടെ​ ​ന​ട​ക്കു​ന്നു.​ ​പ​ട്ടാ​ള​ത്തി​ന്റെ​ ​ചി​ട്ട​യാ​യ​ ​മാ​ർ​ച്ച്പാ​സ്റ്റ് ​പോ​ലെ.
അ​വ​ ​ന​ട​ക്കു​ന്ന​ത് ​ശ്ര​ദ്ധി​ക്കു​ക.​ ​ര​ണ്ടി​ന്റെ​യും​ ​വ​ല​ത്തേ​ ​കൈ​ക​ളും​ ​ഇ​ട​ത്തേ​ ​കാ​ലു​ക​ളും​ ​ഒ​രു​പോ​ലെ​ ​ത​റ​യി​ൽ​ ​ഊ​ന്നി​യി​രി​ക്കു​ന്നു.​ ​ഇ​ട​ത്തെ​ ​കൈ​ക​ൾ​ ​ര​ണ്ടും​ ​ഒ​രേ​ ​പൊ​സി​ഷ​നി​ൽ​ ​തൊ​ടു​ന്നു,​ ​വ​ല​ത്തേ​ ​കാ​ലു​ക​ളു​ടെ​ ​ആം​ഗി​ളു​ക​ളും​ ​ഒ​രു​പോ​ലെ​ ​ത​ന്നെ.​ ​മു​ൻ​പേ​ ​പോ​കു​ന്ന​തി​ന്റെ​ ​ത​ല​യും​ ​വാ​ലും​ ​ഇ​ട​തു​വ​ശ​ത്തേ​ക്കും​ ​(​വാ​ൽ​ ​ഭി​ത്തി​ക്ക് ​ഇ​പ്പു​റം)​ ​പി​ന്നാ​ലെ​ ​പോ​കു​ന്ന​തി​ന്റെ​ ​ത​ല​യും​ ​വാ​ലും​ ​വ​ല​തു​വ​ശ​ത്തേ​ക്കും​ ​(​വാ​ൽ​ ​ഭി​ത്തി​ക്ക് ​അ​പ്പു​റം​)​ ​ഏ​താ​ണ്ട് ​ഒ​രു​പോ​ലെ​ ​വ​ച്ചാ​ണ് ​പോ​കു​ന്ന​ത്.​ ​പ​റ​ഞ്ഞു​ ​ചെ​യ്യി​ച്ച​ ​മാ​തി​രി​ ​കി​ട്ടി​യ​ ​വ​ള​രെ​ ​അ​പൂ​ർ​വ​മാ​യ​ ​ഒ​രു​ ​ചി​ത്ര​മാ​ണ് ​ഇ​ത്.​ ​ഇ​വ​യു​ടെ​ ​ഫോ​ക്ക​സിം​ഗും​ ​ഫ്രെ​യിം​ ​ക​മ്പോ​സിം​ഗും​ ​വ​ള​രെ​ ​ശ്ര​മ​ക​ര​മാ​യി​രു​ന്നു,​ ​കാ​ര​ണം​ ​ന​മ്മു​ടെ​ ​ഒ​രു​ ​നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ​ ​അ​വ​ ​ന​ട​ന്നു​ ​നീ​ങ്ങി​ക്കൊ​ണ്ടി​ക്കു​ക​യാ​ണ​ല്ലോ​ ​!​ ​അ​വ​ ​ഷേ​ക്കാ​കാ​തെ​യും​ ​അ​വ​യു​ടെ​ ​മൂ​വ്മെ​ന്റി​ന് ​അ​നു​സ​രി​ച്ചു​ ​കാ​മ​റ​യു​മാ​യി​ ​ന​ട​ക്കു​മ്പോ​ൾ​ ​എ​ന്റെ​ ​കൈ​ ​ഷേ​ക്കാകാ​തെ​യും​ ​നോ​ക്ക​ണം.​ ​ഏ​റെ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ ​ഈ​ ​ചി​ത്രം​ ​ക​ണ്ട​പ​ല​രും​ ​കു​ര​ങ്ങി​നെ​ ​റി​മോ​ട്ട് ​കൊ​ണ്ട് ​നി​യ​ന്ത്രി​ച്ചോ​ ​അ​തോ​ ​റി​ഹേ​ഴ്‌​​​സ​ൽ​ ​ന​ട​ത്തി​ ​എ​ടു​ത്ത​താ​ണോ​ ​എ​ന്നൊ​ക്കെ​ ​ത​മാ​ശ​ ​രൂ​പ​ത്തി​ൽ​ ​എ​ന്നോ​ട് ​ചോ​ദി​ച്ചി​ട്ടു​ണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE