ര​ണ്ട് ​മു​ട്ട​നാ​ടു​ക​ൾ​ ​ത​മ്മിലുള്ള ഏ​റ്റു​മു​ട്ടൽ

ദ​ത്ത​ൻ​ ​പു​ന​ലൂർ | Sunday 10 February 2019 1:25 AM IST
varadhya

കള​ർ​ ​ഫി​ലി​മു​ക​ൾ​ ​ഇ​ന്ത്യ​യി​ൽ​ ​സാ​ർ​വ​ത്രി​ക​മാ​യി​ ​വ​ന്നു​ ​തു​ട​ങ്ങും​ ​മു​മ്പ് 1980​ ​ൽ​ ​ബ്ളാ​ക്ക് ​ആ​ൻ​ഡ് ​വൈ​റ്റ് ​ഫി​ലി​മി​ൽ​ ​എ​ടു​ത്ത​ ​പ​ട​മാ​ണ് ​ഇ​ത്.​ ​ര​ണ്ട് ​മു​ട്ട​നാ​ടു​ക​ൾ​ ​ത​മ്മി​ൽ​ ​ഏ​റ്റു​മു​ട്ടു​ന്ന​ ​ഈ​ ​ചി​ത്രം​ 1984​ ​ൽ​ ​പുരസ‌്കാരം ലഭിച്ചിരുന്നു. ​മു​ട്ട​നാ​ടു​ക​ൾ​ ​ര​ണ്ടും​ ​രോ​ഷ​ത്തോ​ടെ​ ​പി​ൻ​ ​കാ​ലു​ക​ളി​ൽ​ ​എ​ഴു​ന്നേ​റ്റു​ ​നി​ന്ന് ​ഏ​റ്റു​മു​ട്ടു​ന്ന​തിന്​ ​തൊ​ട്ടു​ ​മു​മ്പ് ​എ​ടു​ത്ത​താ​ണ് ​ഇ​ത്.​ ​എ​ഴു​ന്നേ​റ്റു​ ​നി​ൽ​ക്കു​ന്ന​ ​ഇ​വ​യു​ടെ​ ​മ​ദ്്ധ്യ​ത്തി​ലാ​യി​ ​ഏ​താ​ണ്ട് ​സി​മെ​ട്രി​ക്ക​ലാ​യി​ ​റ​ഫ​റി​യെ​പ്പോ​ലെ​ ​ഒ​രു​ ​കു​ട്ടി​ ​നി​ൽ​ക്കു​ന്നു​ണ്ട് ​എ​ന്ന​ത് ​ഒ​രു​ ​പ്ര​ത്യേ​ക​ത​യാ​ണ് .​ ​'​ആ​ടു​ക​ൾ​ ​ത​മ്മി​ൽ​ ​ഇ​ടി​ക്കു​ന്ന​ ​ചി​ത്ര​ങ്ങ​ൾ​ വീ​ണ്ടു​മെ​ടു​ക്കാം.​ ​എ​ന്നാ​ൽ​ ​ഇ​ങ്ങ​നെ​ ​നി​ശ്ചി​ത​ ​അ​ക​ല​ത്തി​ൽ​ ​റ​ഫ​റി​യെ​പ്പോ​ലെ​ ​ഒ​രു​ ​കു​ട്ടി​യെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ഇ​തേ​ ​ക​മ്പോ​സി​ഷ​നി​ൽ​ ​ഒ​രു​ ​ആ​ക്‌​ക്ഷ​ൻ​ ​ചി​ത്രം​ ​എ​ടു​ക്കു​ക​ ​അ​സാ​ധ്യ​മാ​ണ് ​"എ​ന്ന​യി​രു​ന്നു​ ​ജൂ​റി​ ​പ​രാ​മ​ർ​ശ​ത്തി​ലെ​ ​ഒ​രു​ ​വാ​ച​കം.

ഏ​തോ​ ​ക​ട​പ്പു​റ​ത്തു​ ​വ​ച്ച് ​ത​മ്മി​ൽ​ ​കൂ​ട്ടി​യി​ടി​ക്കു​ന്ന​ ​ര​ണ്ട് ​മു​ട്ട​നാ​ടു​ക​ളു​ടെ​ ​ചി​ത്രം​ ​എ​ന്നാ​ണ് ​പ​ല​രും​ ​ഇ​തി​നെ​ ​ക​രു​തു​ന്ന​ത്.​ ​കൂ​നൂ​രി​ലെ​ ​ന​ല്ല​ ​മി​സ്റ്റു​ള്ള​ ​ദി​വ​സം​ ​സൂ​ര്യ​പ്ര​കാ​ശ​ത്തി​നെ​തി​രാ​യി​ ​യാ​ദൃ​ശ്ചി​ക​മാ​യി​ ​കി​ട്ടി​യ​ ​ഷോ​ട്ടാ​ണ് ​ഇ​ത്.​ ​പ്ര​ഭാ​ത​ ​വെ​ളി​ച്ച​ത്തി​ൽ​ ​സ്ട്രീ​റ്റ് ​ഫോ​ട്ടോ​ഗ്രാ​ഫി​ക്കാ​യി​ ​ക്യാ​മ​റ​യു​മാ​യി​ ​ന​ട​ക്ക​മ്പോ​ൾ​ ​റോ​ഡ​രു​കി​ലെ​ ​ഒ​രു​ ​ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ന്റെ​ ​മു​ക​ളി​ൽ​ ​(​റോ​ഡി​നു​ ​സ​മാ​ന്ത​ര​മാ​യി​രു​ന്നു​ ​ബി​ൽ​ഡിം​ഗി​ന്റെ​ ​ടെ​റ​സ് ​)​ ​ര​ണ്ട് ​മൂ​ന്ന് ​ആ​ടു​ക​ൾ​ ​നി​ൽ​ക്കു​ന്ന​തു​ ​ക​ണ്ട് ​അ​വ​യു​ടെ​ ​പ​ട​മെ​ടു​ക്കാ​ൻ​ ​കാ​മ​റ​ ​സ​ജ്ജീ​ക​രി​ക്കു​മ്പോ​ൾ​ ​പെ​ട്ടെ​ന്ന് ​ര​ണ്ടെ​ണ്ണം​ ​ഇ​ടി​കൂ​ടാ​നൊ​രു​ങ്ങു​ന്നു.​ ​അ​ങ്ങ​നെ​ ​ഇ​ടി​യു​ടെ​ ​ശ​ക്തി​ ​മു​റു​കി​ ​ടെ​റ​സ്സി​ൽ​ ​നി​ന്നും​ ​റോ​ഡി​ലേ​ക്ക് ​വ​രി​ക​യു​ക​യും​ ​ഞാ​ൻ​ ​ഉ​ട​നെ​ ​ക്ലി​ക്ക് ​ചെ​യ്യു​ക​യു​മാ​യി​രു​ന്നു.​ ​അ​പ്പോ​ഴേ​ക്ക് ​ലോ​ഡു​മാ​യി​ ​നീ​ട്ടി​ ​ഹോ​ണ​ടി​ച്ച് ​ക​ട​ന്നു​വ​ന്ന​ ​ലോ​റി​ ​അ​വ​യെ​ ​ഓ​ടി​ച്ച് ​വി​ട്ടു​ക​ള​ഞ്ഞു.​ ​എ​ങ്കി​ലും​ ​എ​പ്പോ​ഴും​ ​ഒ​റ്റ​ ​ക്ലി​ക്കു​കൊ​ണ്ടു് ​തൃ​പ്തി​പ്പെ​ടാ​റു​ള്ള​ ​ഞാ​ൻ​ ​രാ​വി​ല​ത്തെ​ ​ഫോ​ട്ടോ​ ​എ​ടു​പ്പ് ​മ​തി​യാ​ക്കി​ ​സ്റ്റു​ഡി​യോ​യി​ലേ​ക്ക് ​മ​ട​ങ്ങി​ ​വൈ​കാ​തെ​ ​പ്രി​ന്റും​ ​അ​ടി​ച്ചു.

ഇ​തി​നു​ പി​ന്നി​ൽ​ ​മ​റ്റൊ​രു​ ​ഏ​റ്റു​മു​ട്ട​ൽ​ ​ക​ഥ​കൂ​ടി​യു​ണ്ട്.​ ​എ​ന്റെ​ ​ചി​ത്ര​ത്തി​ന് ​ഭീ​ഷ​ണി​യാ​യി​ ​അ​വ​സാ​ന​റൗ​ണ്ടി​ൽ​ ​എ​ത്തി​യ​ ​പ​ട​വു​മാ​യി​ട്ടാ​യി​രു​ന്നു​ ​അ​ത്.​ ​എ​ന്റെ​ ​ഈ​ ​ചി​ത്ര​ത്തി​ന് ​വെ​ല്ലു​വി​ളി​ ​ഉ​യ​ർ​ത്തി​യ​ത് ​വി​മാ​ന​ത്തി​നൊ​പ്പം​ ​പാ​ര​ല​ലാ​യി​ ​പ​റ​ന്നു​വ​രു​ന്ന​ ​ക​ഴു​ക​ന്റെ​ ​ചി​ത്ര​മാ​യി​രു​ന്നു​.​ ​ഒ​റി​ജി​ന​ൽ​ ​ത​ന്നെ​യാ​ണോ​ ​ഇ​തെ​ന്ന് ​ആ​ ​ചി​ത്ര​ത്തെ​ക്കു​റി​ച്ച് ​ജൂ​റി​ ​അം​ഗ​ങ്ങ​ളി​ൽ​ ​ചി​ല​ർ​ക്ക് ​സം​ശ​യം​ ​വ​ന്നു.​ ​അ​തോ​ടെ​ ​മ​ത്സ​ര​ഫ​ല​ ​തീ​യ​തി​ ​നീ​ട്ടി​വ​ച്ചു​ ​അ​ന്വേ​ഷ​ണ​മാ​യി.​ ​ഒ​ടു​വി​ൽ​ ​അ​ത് ​ക​ണ്ടു​പി​ടി​ച്ചു.​ ​ഗ​ൾ​ഫി​ലേ​യോ​ മ​റ്റോ​ ​ബ്രാ​ണ്ടി​യു​ടെ​ ​പ​ര​സ്യ​ത്തി​ലെ​ ​ചി​ത്രം​ ​അ​ടി​ച്ചു​മാ​റ്റി​ ​വി​ദ​ഗ്ധ​മാ​യി​ ​നെ​ഗ​റ്റീ​വ് ​ഉ​ണ്ടാ​ക്കി​യാ​ണ​ത്രെ​ ​മ​ത്സ​ര​ചി​ത്ര​ത്തോ​ടൊ​പ്പം​ ​അ​യ​ച്ചി​രു​ന്ന​ത്.​

​കു​റെ​ ​വ​ർ​ഷം​ ​ക​ഴി​ഞ്ഞു് ​ഏ​തോ​ ​ച​ട​ങ്ങി​ൽ​ ​വ​ച്ചു​ ​കാ​ർ​ട്ടൂ​ണി​സ്റ്റ് ​ ​യേ​ശു​ദാ​സ​നെ​ ​ക​ണ്ട​പ്പോ​ൾ​ ​അ​ദ്ദേ​ഹ​മാ​ണ് ​ഇ​ക്കാ​ര്യം​ ​പ​റ​ഞ്ഞ​ത്.​ ​അ​ന്ന​ത്തെ​ ​ജൂ​റി​ ​ചെ​യ​ർ​മാ​ൻ​ ​അ​ദ്ദേ​ഹ​മാ​യി​രു​ന്നു​വെ​ന്നും​ ​ചി​ത്രം​ ​ആ​രു​ടെ​തെ​ന്ന് ​അ​റി​യാ​തി​രി​ക്കാ​ൻ​ ​ഫാ​ൾ​സ് ​ന​മ്പ​റി​ട്ടാ​ണ് ​ജൂ​റി​ക്കു ​മു​മ്പി​ൽ​ എ​ത്തി​യ​തെ​ന്നും​ ​റി​സ​ൾ​ട്ട് ​പ്ര​സ്റൂ​മി​ൽ​ ​ വ​ന്ന​പ്പോ​ഴാ​ണ് ​വി​ജ​യി​ ​ഞാ​നാ​ണെ​ന്ന് ​അ​ദ്ദേ​ഹം​ ​അ​റി​ഞ്ഞ​തെ​ന്നും​ ​പ​റ​യു​ക​യു​ണ്ടാ​യി.​ ​ടൈ​റ്റി​ൽ​ ​പോ​ലെ​ത​ന്നെ​ ​മ​ത്സ​ര​ത്തി​ലും​ ​ ശ​രി​ക്കും​ ​ഇ​ങ്ങ​നെ​ ​ഒ​രു​ ​ഏ​റ്റു​മു​ട്ട​ൽ​കൂ​ടി​ ​ന​ട​ന്നു​ ​എ​ന്ന​കാ​ര്യം​ ​അ​പ്പോ​ഴാ​ണ് ​ഞാ​ൻ​ ​അ​റി​യു​ന്ന​ത്‌.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE