നേ​ർ​ക്കാ​ഴ്‌ച

ദ​ത്ത​ൻ​ ​പു​ന​ലൂർ | Sunday 10 March 2019 1:33 AM IST
kazhchakkappuram

നമ്മ​ൾ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ ​പ​ക്ഷി​ക​ളു​ടെ​ ​ഫോ​ട്ടോ​ ​എ​ടു​ക്കു​ക​ ​വ​ള​രെ​ ​ബു​ദ്ധി​മു​ട്ടാ​ണ്.​ ​ഒ​രു​പ​ക്ഷേ​ ​വീ​ട്ടി​ൽ​ ​വ​ള​ർ​ത്തു​ന്ന​വ​യാ​ണെ​ങ്കി​ൽ​ ​പോ​ലും​ ​!​ ​അ​പ്പോ​ൾ​ ​പ​റ​ക്കു​ന്ന​ ​പ​ക്ഷി​ക​ളു​ടേ​ത് ​എ​ത്ര​ ​പ്ര​യാ​സ​മാ​ണെ​ന്ന് ​ഊ​ഹി​ക്കാ​മ​ല്ലോ.​ ​ത​മി​ഴി​ൽ​ ​ഒ​രു​ഫ​ലി​ത​മു​ണ്ട്,​ ​ ഒ​രാ​ൾ​ ​പ​റ​യു​ന്നു​ ​ഒ​രാ​ന​യെ​ ​ഒ​രു​വാ​തി​ലി​ൽ​ ​കൂ​ടി​ ​ക​ട​ത്തു​ക​ ​വ​ലി​യ​ ​പ്ര​യാ​സ​മാ​യ​ ​കാ​ര്യ​മാ​ണ്.​ ​അ​പ​ര​ൻ​ ​പ​റ​യു​ന്നു​ ​അ​തി​നേ​ക്കാ​ൾ​ ​പ്ര​യാ​സ​മു​ള്ള​ ​മ​റ്റൊ​രു​ ​കാ​ര്യ​മു​ണ്ട്,​ ​ര​ണ്ടു​ആ​ന​ക​ളെ​ ​ഒ​ന്നി​ച്ചു​ ​അ​തേ​ ​വാ​തി​ലി​ൽ​ ​കൂ​ടി​ ​ക​ട​ത്തു​ന്ന​ത് ​!​അ​തു​പോ​ലെ​യാ​ണ് ​ഇ​തും.​ ​പ​ക്ഷി​ക​ൾ​ ​പ​റ​ക്കു​ന്ന​ത് ​എ​ടു​ക്കു​ന്ന​തു​ ​ത​ന്നെ​ ​പ്ര​യാ​സം​. ​അ​പ്പോ​ൾ​ ​ഒ​രു​ ​നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ​ ​നേ​രെ​ ​ഏ​താ​ണ്ട് ​സി​മ​ട്രി​ക്ക​ലാ​യി​ ​പ​റ​ന്നു​വ​രു​ന്ന​ത് ​ന​ല്ല​ ​ലൈ​റ്റി​ൽ​ ​ഷാ​ർ​പ്പാ​യി​ ​എ​ടു​ക്കു​ക​ ​എ​ത്ര​ ​ശ്ര​മ​ക​ര​മാ​യി​രി​ക്കു​മെ​ന്നു​ ​ഓ​ർ​ത്തു​ ​നോ​ക്കു​ക.​ ​ഒ​രു​ ​പ്രാ​വ് ​നേ​രെ​ ​പ​റ​ന്നു​വ​രു​ന്ന​തി​ന്റെ​ ​ക്ളോ​സ് ​ഷോ​ട്ടാ​ണ് ​ഇ​ത്.

ഇ​ന്നു​ള്ള​ ​കാ​മ​റ​ക​ൾ​ ​പ​ല​തും​ ​ഹൈ​സ്‌​പീ​ഡ് ​കാ​മ​റ​ക​ളാ​ണ്.​ ​എ​ന്നു​വ​ച്ചാ​ൽ​ ​വ​ള​രെ​ ​സ്‌​പീ​ഡി​ൽ​ ​ഷ​ട്ട​റു​ക​ൾ​ ​പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന​വ​യാ​ണ്.​ ​അ​താ​യ​ത് 30​ ​സെ​ക്ക​ന്റ്​​ ​മു​ത​ൽ​ ​ഒ​രു​ ​സെ​ക്ക​ന്റി​ന്റെ​ ​എ​ണ്ണാ​യി​ര​ത്തി​ലൊ​ന്നോ​ ​പ​തി​നാ​യി​ര​ത്തി​ലൊ​ന്നോ​ ​സ​മ​യം​ ​കൊ​ണ്ട് ​ചി​ത്ര​ങ്ങ​ളെ​ടു​ക്കാ​ൻ​ ​ക​ഴി​യു​ന്ന​വ​യാ​ണ്.​ ​മാ​ത്ര​മ​ല്ല​ ​ഫോ​ളോ​ ഫോ​ക്ക​സ് ​സം​വി​ധാ​നം​ ​വ​ഴി​ ​ഫോ​ക്ക​സ് ​ചെ​യ്യാ​നുംതു​ട​ർ​ച്ച​യാ​യി​ ​പ​ട​ങ്ങ​ൾ​ ​എ​ടു​ക്കാ​നും​ ​ക​ഴി​യും.​ ​ഇ​തു​പോ​ലെ​യു​ള്ള​ ​ചി​ത്ര​ങ്ങ​ൾ​ ​എ​ടു​ക്കു​ന്ന​ ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ​ ​മി​ക്ക​വ​രും​ ​ഈ​ ​സി​സ്റ്റ​ത്തെ​യാ​ണ് ​ഇ​ന്ന് ​ആ​ശ്ര​യി​ക്കു​ന്ന​ത്.

ചി​ല​ർ ​ ​കാ​മ​റ​ ​ പ്ര​വ​ർ​ത്തി​പ്പി​ക്കു​മ്പോ​ൾ​ ​ ത​യ്യ​ൽ​ ​മെ​ഷീ​ന്റെ​ ​ശ​ബ്‌​ദം​പോ​ലെ​ ​'​കി​ർ​ർ​ർ​"​ ​എ​ന്ന് ​തു​ട​ർ​ച്ച​യാ​യി​ ​കേ​ൾ​ക്കാം.​ ​അ​താ​യ​തു​ ​ഷ​ട്ട​ർ​ ​അ​മ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും​ ​ഫോ​ട്ടോ​ക​ൾ​ ​പ​തി​ഞ്ഞു​കൊ​ണ്ടു​മി​രി​ക്കും.​ ​എ​ന്നി​ട്ടു​ ​അ​തി​ൽ​നി​ന്നും​ ​ന​ല്ല​തു​ ​നോ​ക്കി​യെ​ടു​ക്കു​ക​യാ​ണ് ​ചെ​യ്യു​ന്ന​ത്.​ ​ഇ​ത് ​ആ​ർ​ക്കും​ ​ചെ​യ്യാ​വു​ന്ന​ ​കാ​ര്യം​ ​മാ​ത്ര​മേ​യു​ള്ളു.​ ​മൂ​വി​കാ​മ​റ​ ​പോ​ലെയു​ള്ള​ ​പ്ര​വ​ർ​ത്ത​നം.​ ​ഓ​ൺ​ ​ചെ​യ്യു​മ്പോ​ൾ​ ​മു​ത​ൽ​ ​കൈ​ ​റി​ലീ​സ് ​ചെ​യ്യും​ ​വ​രെ​ ​പ​ട​ങ്ങ​ൾ​ ​പ​തി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു.​ ​വൈ​ൽ​ഡ് ​ലൈ​ഫ് ​വി​ഭാ​ഗ​ത്തി​ൽ​ ​മൂ​ന്നും​ ​പൊ​തു​വി​ഭാ​ഗ​ത്തി​ൽ​ ​ര​ണ്ടും​ ​സ​മ്മാ​ന​ങ്ങ​ൾ​ ​കി​ട്ടി​യ​ ​ഇ​ത് ​പ​ക്ഷേ​ ​മേ​ൽ​പ്പ​റ​ഞ്ഞ​ ​രീ​തി​യി​ൽ​ ​എ​ടു​ത്ത​ത​ല്ല.​ ​മാ​നു​വ​ലാ​യി​ ​സിം​ഗി​ൾ​ ​ഷോ​ട്ടി​ൽ​ ​ഒ​റ്റ​ക്ലി​ക്കി​ൽ​ ​എ​ടു​ത്ത​ ​ആ​ക്ഷ​ൻ​ ​ചി​ത്ര​മാ​ണ് ​ഇ​ത്.​ ​ചി​ത്ര​ത്തെ​ക്കു​റി​ച്ച് ​പ്ര​ത്യേ​കി​ച്ച് ​ഒ​ന്നും​ ​പ​റ​യു​ന്നി​ല്ല,​ ​അ​ത് ​ പ്രേ​ക്ഷ​ക​ർ​ക്ക് ​ ​അ​ല്ലെ​ങ്കി​ൽ​ ​വാ​യ​ന​ക്കാ​ർ​ക്കു​ ​വി​ടു​ന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE