പിങ്ക് പൊലീസ് 189

Tuesday 12 March 2019 4:25 PM IST
pink-police

അ​വ​ർ​ക്കി​ട​യി​ൽ​ ​ഏ​താ​നും​ ​നി​മി​ഷ​ത്തെ​ ​മൗ​നം. വി​ജ​യ​ ​ഒ​ഴി​കെ​യു​ള്ള​ ​പി​ങ്ക് ​പോ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ക​ൾ​ ​പ​ര​സ്പ​രം​ ​നോ​ക്കി.​ ​പി​ന്നെ​ ​വി​ജ​യ​യു​ടെ​ ​മു​ഖ​ത്തേ​ക്കും.
അ​വി​ടെ​യാ​ണെ​ങ്കി​ൽ​ ​ക​ല്ലി​ച്ച​ ​ഒ​രു​ ​ഭാ​വം​ ​ക​ണ്ടു.
'​'​മു​ഖ്യ​മ​ന്ത്രി​യാ​യി​ട്ടും​ ​നി​ന്റെ​യൊ​ക്കെ​ ​യ​ജ​മാ​ന​ന് ​യാ​തൊ​രു​ ​മാ​റ്റ​വും​ ​ഇ​ല്ല.​ ​അ​ല്ലേ​ടാ​?""
വി​ജ​യ​ ​ക​ട​പ്പ​ല്ലു​ ​ഞെ​രി​ച്ചു​കൊ​ണ്ട്,​ ​ക​മ്പി​വ​ടി​ ​ത​റ​യി​ൽ​ ​കു​ത്തി​ ​എ​ഴു​ന്നേ​റ്റു.
വി​ക്ര​മ​നും​ ​സാ​ദി​ഖും​ ​അ​ന​ങ്ങി​യി​ല്ല...
വി​ജ​യ​ ​മു​ര​ണ്ടു:
'​'​ഞാ​ൻ​ ​പോ​കു​ന്നു​ണ്ട്.​ ​ആ​രും​ ​കൊ​ണ്ടു​പോ​കാ​തെ​ ​ത​ന്നെ...​ ​അ​വ​ന്റെ​ ​അ​ന്ത​പ്പു​ര​ത്തി​ലേ​ക്കോ​ ​അ​പ്പ​ന്റെ​ ​കു​ഴി​മാ​ട​ത്തി​ലേ​ക്കോ..​ ​അ​വ​സാ​ന​ത്തെ​ ​മു​ഖാ​മു​ഖ​ത്തി​ന് ​പി​ന്നെ​ ​അ​വ​ൻ​ ​ഉ​ണ്ടാ​വി​ല്ല.​ ​ഒ​രാ​ളു​ടെ​യും​ ​മാ​ന​ത്തി​ന് ​വി​ല​ ​പ​റ​യാ​ൻ.​ "
അ​വ​ൾ​ ​പോ​ക്ക​റ്റി​ൽ​ ​നി​ന്ന് ​സെ​ൽ​ഫോ​ൺ​ ​എ​ടു​ത്തു.​ ​ഇ​രു​മ്പു​വ​ടി​ ​ശാ​ന്തി​നി​യെ​ ​ഏ​ല്പി​ച്ചി​ട്ട് ​മു​റി​വി​ട്ടു.
പു​റ​ത്തേ​ക്കു​ള്ള​ ​ഗ്രി​ല്ലി​ന് ​അ​ടു​ത്തെ​ത്തി.​ ​ത​ണു​ത്ത​ ​കാ​റ്റ് ​അ​ക​ത്തേ​ക്കു​ ​വീ​ശി​ ​വ​രു​ന്നു​ണ്ടാ​യി​രു​ന്നു.
ചെ​ങ്ങ​ന്നൂ​ർ​ ​-​ ​കോ​ഴ​ഞ്ചേ​രി​ ​റൂ​ട്ടി​ലൂ​ടെ​ ​ഇ​ട​യ്ക്കി​ടെ​ ​പാ​ഞ്ഞു​ ​പോ​കു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ...
വി​ജ​യ​ ​എ​സ്.​പി​ ​അ​രു​ണാ​ച​ല​ത്തെ​ ​വി​ളി​ച്ചു.​ ​കാ​ത്തി​രു​ന്ന​തു​പോ​ലെ​ ​ര​ണ്ടാ​മ​ത്തെ​ ​ബ​ല്ലി​ന് ​ഫോ​ൺ​ ​അ​റ്റ​ന്റു​ ​ചെ​യ്യ​പ്പെ​ട്ടു.
'​'​സാ​ർ....​ ​"​ ​അ​വ​ൾ​ ​അ​തു​വ​രെ​ ​സം​ഭ​വി​ച്ച​ത് ​അ​യാ​ളെ​ ​പ​റ​ഞ്ഞു​കേ​ൾ​പ്പി​ച്ചു.
'​'​ഗു​ഡ്.​ ​"​ ​എ​സ്.​പിപ​റ​ഞ്ഞു.
'​'​നേ​രം​ ​പു​ല​രാ​ൻ​ ​ഇ​നി​യും​ ​സ​മ​യ​മു​ണ്ട​ല്ലോ....​ ​ച​ത​ച്ചി​ട്ടാ​യാ​ലും​ ​അ​വ​ന്മാ​രു​ടെ​ ​ഉ​ള്ളി​ലു​ള്ള​ത് ​പു​റ​ത്തു​ചാ​ടി​ക്ക​ണം.​ ​രാ​ഹു​ലി​നെ​ ​പൂ​ട്ടാ​നു​ള്ള​ത് ​എ​ന്തെ​ങ്കി​ലും​ ​കി​ട്ടാ​തി​രി​ക്കി​ല്ല.​ "
ശ​ബ്ദം​ ​താ​ഴ്ത്തി​ ​വേ​റെ​ ​ചി​ല​ ​കാ​ര്യ​ങ്ങ​ൾ​ ​കൂ​ടി​ ​എ​സ്.​പി​ ​പ​റ​ഞ്ഞു​കൊ​ടു​ത്തു.
'​'​ശ​രി​ ​സാ​ർ...​ "
ഒ​രു​ ​പു​തി​യ​ ​ഉ​ന്മേ​ഷ​ത്തോ​ടെ​ ​വി​ജ​യ​ ​പ​ഴ​യ​ ​റൂ​മി​ൽ​ ​മ​ട​ങ്ങി​യെ​ത്തി.
അ​ടി​യേ​റ്റു​ ​മു​ട്ടു​ചി​ര​ട്ട​ ​ത​ക​ർ​ന്ന​ ​വി​ക്ര​മ​ന്റെ​ ​കാ​ൽ​ ​നീ​രു​വ​ച്ച് ​വീ​ർ​ക്കാ​ൻ​ ​തു​ട​ങ്ങി​യി​രു​ന്നു.
വി​ജ​യ​ ​വീ​ണ്ടും​ ​ചെ​യ​റി​ലി​രു​ന്നു.
'​'​തി​രു​വ​ന​ന്ത​പു​ര​ത്തു​ ​നി​ന്ന് ​നി​ങ്ങ​ൾ​ ​പി​ടി​ച്ച​ ​ഒ​രു​ ​ഗു​ണ്ട​യു​ണ്ട​ല്ലോ...​ ​എ​ന്താ​ ​അ​വ​ന്റെ​ ​പേ​ര് ​?​ ​ങ്‌​ഹാ....​ ​പ​ഴ​വ​ങ്ങാ​ടി​ ​ച​ന്ദ്ര​ൻ​ ​അ​ല്ലേ​?​ ​അ​വ​ൻ​ ​എ​വി​ടെ​യു​ണ്ട്?"
വി​ക്ര​മ​നും​ ​സാ​ദി​ഖും​ ​വ​ല്ലാ​തെ​ ​ന​ടു​ങ്ങു​ന്ന​ത്വി​ജ​യ​ ​ക​ണ്ടു.
'​'​അ​യാ​ളെ​ ​ഞ​ങ്ങ​ൾ​ക്ക​റി​യി​ല്ല​ ​സാ​ർ...."
സാ​ദി​ഖി​ന്റെ​ ​തൊ​ണ്ട​ ​വ​ര​ണ്ടു.
വി​ജ​യ​ ​നി​ർ​മ്മ​ല​യെ​ ​നോ​ക്കി.​ ​ക​ണ്ണു​കൊ​ണ്ട് ​ഒ​ര​ട​യാ​ളം​ ​കാ​ട്ടി.
അ​ടു​ത്ത​ ​നി​മി​ഷം​ ​നി​ർ​മ്മ​ല​ ​മു​ന്നോ​ട്ടു​ ​നീ​ങ്ങി.​ ​വി​ക്ര​മ​ന്റെ​യും​ ​സാ​ദി​ഖി​ന്റെ​യും​ ​ത​ല​മു​ടി​യി​ൽ​ ​കു​ത്തി​പ്പി​ടി​ച്ചു.​ ​ശേ​ഷം​ ​ഇ​രു​ ​ത​ല​ക​ളും​ ​ചേ​ർ​ത്ത് ​ആ​ഞ്ഞി​ടി​ച്ചു.
ര​ണ്ടു​ ​ക​ല്ലു​ക​ൾ​ ​കൂ​ട്ടി​മു​ട്ടു​ന്ന​തു​ ​പോ​ലെ​ ​ഒ​രു​ ​ശ​ബ്ദം.​ ​ഇ​രു​വ​രും​ ​അ​ല​റി​ക്ക​ര​യാ​നാ​യി​ ​വാ​ ​തു​റ​ന്നെ​ങ്കി​ലും​ ​ഭ​യം​ ​കാ​ര​ണം​ ​ശ​ബ്ദ​മ​ട​ക്കി.
'​'​ഇ​നി​ ​നി​ങ്ങ​ടെ​ ​ത​ല​യി​ൽ​ ​പ​തി​ക്കു​ന്ന​ത് ​ഇ​രു​മ്പു​ക​മ്പി​യാ​യി​രി​ക്കും.​ ​അ​തു​ ​വേ​ണോ​ടാ​?​ "
നി​ർ​മ്മ​ല​ ​വി​ര​ൽ​ ​ചൂ​ണ്ടി.
'​'​വേ​ണ്ടാ..​ ​ഞാ​ൻ​ ​പ​റ​യാം..."
ഇ​ത്ത​വ​ണ​ ​വി​ക്ര​മ​ന്റെചു​ണ്ട​ന​ങ്ങി.
'​'​പ​ഴ​വ​ങ്ങാ​ടി​ ​ച​ന്ദ്ര​ന്റെശ​രീ​രം​ ​രാ​ഹു​ൽ​ ​സാ​റി​ന്റെ​ ​വീ​ടി​നു​ ​പി​ന്നി​ലു​ണ്ട്...."
അ​യാ​ൾ​ ​എ​ല്ലാം​ ​തു​റ​ന്നു​ ​പ​റ​ഞ്ഞു.
വി​ജ​യ​യു​ടെക​ണ്ണു​ക​ളി​ൽ​ ​ഒ​രു​ ​തീ​പ്പൊ​ട്ട് പാ​റി​വീ​ണു...​ ​അ​വി​ടെ​ക്കി​ട​ന്ന് ​അ​ത് ​ജ്വ​ലി​ക്കാ​ൻ​ ​തു​ട​ങ്ങി.

*​*​*​ ​
നേ​രം​ ​പു​ല​രു​ന്ന​തേ​യു​ള്ളൂ.
ആ​ളി​നെ​ ​തി​രി​ച്ച​റി​യാ​ൻ​ ​പ​റ്റാ​ത്ത​ ​വി​ധ​ത്തി​ലു​ള്ളഇ​രു​ട്ട് ​അ​പ്പോ​ഴും പ്ര​പ​ഞ്ച​ത്തി​ൽ​ ​ബാ​ക്കി​ ​നി​ന്നു.
ആ​ ​സ​മ​യം​ ​അ​ര​ ​ഡ​സ​നി​ല​ധി​കം​ ​വാ​ഹ​ന​ങ്ങ​ൾ​ ​ഹെ​ഡ്‌​ലൈ​റ്റു​ക​ളി​ൽ​ ​തീ​ ​എ​രി​യി​ച്ചു​കൊ​ണ്ട്പാ​ഞ്ഞെ​ത്തി.
മു​ഖ്യ​മ​ന്ത്രി​ ​രാ​ഹു​ലി​ന്റെ​ ​വീ​ടു​വ​ള​പ്പി​ലേ​ക്ക് ​അ​വ​ ​വെ​ട്ടി​ത്തി​രി​ഞ്ഞു.
ആ​റ്റു​ച​ര​ൽ​ ​വി​രി​ച്ച​ ​മു​റ്റ​ത്ത്,​ ​ത​ലേ​ന്ന് ​രാ​ജ​സേ​നന്റെ​ ​ശ​വ​ദാ​ഹ​ത്തി​നോ​ട് ​അ​നു​ബ​ന്ധി​ച്ച് ​നി​ർ​മ്മി​ച്ചി​രു​ന്ന​ ​പ​ന്ത​ലി​നു​ ​താ​ഴെ​ ​അ​വ​ ​ബ്രേ​ക്കി​ട്ടു.
ഏ​റ്റ​വും​ ​മു​ന്നി​ലെ​ ​കാ​റി​ൽ​ ​നി​ന്ന്ആ​ദ്യം​ ​ചാ​ടി​യി​റ​ങ്ങി​യ​ത് ​അ​രു​ണാ​ച​ല​മാ​ണ്.
പി​ന്നി​ലെ​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​പോ​ലീ​സ് പ​ട​യും​ ​മീ​ഡി​യ​ക്കാ​രും​ ​ഇ​റ​ങ്ങി.
'​ക​മോ​ൺ..​ ​ക്വി​ക്ക്."
അ​രു​ണാ​ച​ലം​ ​തി​ടു​ക്കം​ ​കൂ​ട്ടി.
പോ​ലീ​സ് ​പാ​ർ​ട്ടി​ ​ബം​ഗ്ളാ​വി​നു​ ​പി​ന്നി​ലേ​ക്കു​ ​പാ​ഞ്ഞു.
തൊ​ട്ടു​ ​പി​ന്നാ​ലെ​ ​ഗേ​റ്റു​ക​ട​ന്ന്ഒ​രു​ ​ജെ.​സി.​ബി​യും​ ​അ​ക​ത്തേ​ക്കു​ ​വ​ന്നു...
ന​ല്ല​ ​ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു​ ​രാ​ഹു​ൽ.
വാ​തി​ലി​ൽ​ ​ആ​രോ​ ​തി​ടു​ക്ക​ത്തി​ൽ​ ​മു​ട്ട​ന്ന​തു​ ​കേ​ട്ട് ​അ​സ്വ​സ്ഥ​ത​യോ​ടെ​ ​അ​വ​ൻ​ ​എ​ഴു​ന്നേ​റ്റു.
മൊ​ബൈ​ലി​ൽ​ ​സ​മ​യം​ ​നോ​ക്കി​യി​ട്ട് ​ചെ​ന്നു​ ​വാ​തി​ൽ​ ​തു​റ​ന്നു.
മു​ന്നി​ൽ​ ​സാ​വ​ത്രി!
എ​ന്താ​ടാ​ ​ഇ​തൊ​ക്കെ​?​ ​മു​റ്റം​ ​നി​റ​യെ​ ​പോ​ലീ​സ്...​ ​മ​ണ്ണു​ ​മാ​ന്തി​യ​ന്ത്ര​വും​കൊ​ണ്ട്...​?​ "
'​'​ങ്‌​ഹേ​?​ ​"​ ​രാ​ഹു​ലി​ന് ​ഒ​ന്നും​ ​മ​ന​സി​ലാ​യി​ല്ല.​ ​അ​വ​ൻ​ ​പു​റ​ത്തേ​ക്കോ​ടി.
[​തു​ട​രും]

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE