പിങ്ക് പൊലീസ് 125

മെഴുവേലി ബാബുജി | Saturday 22 December 2018 2:04 PM IST
novel

മൂ​ന്നു​പേ​രും​ ​വി​ജ​യ​യെ​ ​നോ​ക്കി​ ​ഒ​രു​ ​വ​ഷ​ള​ൻ​ ​ചി​രി​ ​പാ​സാ​ക്കി.​ ​പി​ന്നെ​ ​പു​റ​ത്തേ​ക്കു​ ​ന​ട​ന്നു.
ഗ്രി​ഗ​റി​ ​വി​ജ​യ​യ്ക്ക് ​അ​രു​കി​ലി​രു​ന്നു.​ ​കൈ​കാ​ലു​ക​ൾ​ ​ബ​ന്ധി​ച്ചി​രു​ന്നെ​ങ്കി​ലും​ ​എ​ങ്ങ​നെ​ ​അ​യാ​ളെ​ ​പ്ര​തി​രോ​ധ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ​വി​ജ​യ​ ​ഉ​റ​പ്പി​ച്ചു.
'​'​പോ​ലീ​സ് ​കൊ​ച്ചേ..."
ഗ്രി​ഗ​റി​ ​അ​വ​ൾ​ക്കു​നേ​രെ​ ​കൈ​നീ​ട്ടി.
അ​ടു​ത്ത​ ​നി​മി​ഷം​ ​പു​റ​ത്തൊ​രു​ ​നി​ല​വി​ളി​ ​കേ​ട്ടു.
ഗ്രി​ഗ​റി​ ​ഞെ​ട്ടി​ത്തി​രി​ഞ്ഞു.
'​'​ങ്‌​ഹേ​?"


അ​യാ​ളി​ൽ​ ​നി​ന്ന് ​അ​മ്പ​ര​ന്ന​ ​ഒ​രു​ ​ശ​ബ്ദ​മു​ണ്ടാ​യി.
പു​റ​ത്തേ​ക്കു​ ​പോ​യ​ ​മൂ​ന്നു​പേ​രി​ൽ​ ​ഒ​രാ​ൾ​ ​അ​ക​ത്തേ​ക്കു​ ​പ​റ​ന്നു​ ​വ​രു​ന്ന​താ​ണ് ​ക​ണ്ട​ത്.
ഗ്രി​ഗ​റി​ ​ചാ​ടി​യെ​ഴു​ന്നേ​റ്റു.
ഒ​രാ​ൾ​ ​അ​യാ​ളു​ടെ​ ​കാ​ൽ​ച്ചു​വ​ട്ടി​ൽ​ ​വ​ന്നു​ ​വീ​ണു.
ചാ​ക്കു​കെ​ട്ടു​ക​ണ​ക്കെ...
വി​ജ​യ​യ്ക്ക് ​ഒ​ന്നും​ ​മ​ന​സി​ലാ​യി​ല്ല.​ ​ത​റ​യി​ൽ​ ​വ​ന്നു​ ​വീ​ണ​വ​ൻ​ ​അ​വി​ടെ​നി​ന്ന് ​എ​ഴു​ന്നേ​ൽ​ക്കാ​ൻ​ ​പ​റ്റാ​തെ​ ​ശ്വാ​സം​ ​വി​ല​ങ്ങി​യ​തു​പോ​ലെ​ ​പി​ട​ഞ്ഞു.
'​'​ആ​രാ​ടാ​ ​അ​വി​ടെ​?"


അ​ല​റി​ക്കൊ​ണ്ട് ​ഗ്രി​ഗ​റി​ ​പു​റ​ത്തേ​ക്കു​ ​കു​തി​ച്ചു.
ആ​ ​ക്ഷ​ണം​ ​ബാ​ക്കി​ ​ര​ണ്ടു​പേ​ർ​ ​കൂ​ടി​ ​അ​ടി​യേ​റ്റ് ​മു​റി​യി​ൽ​ ​വീ​ണു.
ഒ​രു​ ​ഗ്ളാ​സ് ​ഭി​ത്തി​യി​ൽ​ ​മു​ട്ടി​യ​തു​പോ​ലെ​ ​ഗ്രി​ഗ​റി​ ​നി​ന്നു.
മു​ന്നി​ൽ,​ ​വാ​തി​ലി​ന്റെ​ ​ഇ​രു​ ​പ​ടി​ക​ളി​ലും​ ​കൈ​ക​ൾ​ ​അ​മ​ർ​ത്തി​ ​ഒ​രു​ ​ദീ​ർ​ഘ​കാ​യ​ൻ!
അ​യാ​ൾ​ ​ഹെ​ൽ​മ​റ്റും​ ​കൈ​യു​റ​ക​ളും​ ​ധ​രി​ച്ചി​രു​ന്നു.
ഒ​രാ​യു​ധ​ത്തി​നാ​യി​ ​ഗ്രി​ഗ​റി​യു​ടെ​ ​ക​ണ്ണു​ക​ൾ​ ​ചു​റ്റും​ ​പ​ര​തി.
ഹെ​ൽ​മ​റ്റ് ​ധാ​രി​ ​ക​ന​ത്ത​ ​ചു​വ​ടു​ക​ളോ​ടെ​ ​അ​ക​ത്തേ​ക്കു​ ​വ​ന്നു.​ ​ത​റ​യി​ൽ​ ​കി​ട​ക്കു​ന്ന​വ​ർ​ക്കു​ ​മു​ക​ളി​ലൂ​ടെ​ ​ഇ​പ്പു​റ​ത്തേ​ക്കു​ ​കാ​ൽ​വ​ച്ചു.
പെ​ട്ടെ​ന്ന്...


മി​ന്ന​ൽ​ ​വേ​ഗ​ത്തി​ൽ​ ​ഗ്രി​ഗ​റി​ ​കു​തി​ച്ചു​ചാ​ടി.​ ​കൈ​വീ​ശി​ ​ഹെ​ൽ​മ​റ്റ് ​ധാ​രി​യെ​ ​അ​ടി​ച്ചു.
എ​ന്നാ​ൽ​ ​അ​യാ​ൾ​ ​അ​ടി​ ​ത​ട​ഞ്ഞു.​ ​ഗ്രി​ഗ​റി​യു​ടെ​ ​കൈ​ ​അ​യാ​ളു​ടെ​ ​കൈ​പ്പ​ത്തി​ക്കു​ള്ളി​ൽ​ ​ഞെ​രി​ഞ്ഞ​മ​ർ​ന്നു.
'​'​ആ.."
ഗ്രി​ഗ​റി​ ​വേ​ദ​ന​ ​കൊ​ണ്ടു​ ​പു​ള​ഞ്ഞു.
അ​യാ​ൾ​ ​ഗ്രി​ഗ​റി​യു​ടെ​ ​കൈ​ ​ഒ​ന്നു​ ​തി​രി​ച്ചു.​ ​താ​റാ​വി​ന്റെ​ ​ക​ഴു​ത്ത് ​തി​രി​ക്കു​ന്ന​തു​ ​പോ​ലെ..
ഗ്രി​ഗ​റി​യു​ടെ​ ​ശ​രീ​ര​വും​ ​തി​രി​ഞ്ഞു.​ ​അ​യാ​ൾ​ ​ഇ​പ്പോ​ൾ​ ​ഹെ​ൽ​മ​റ്റ് ​ധാ​രി​ക്കു​ ​പു​റം​ ​തി​രി​ഞ്ഞ​ ​നി​ല​യി​ലാ​യി...
'​'​നി​ങ്ങ​ളാ​രാ..."


വേ​ദ​ന​ ​കൊ​ണ്ട് ​ഞെ​രി​യു​ന്ന​ ​ഒ​ച്ച​യി​ൽ​ ​ഗ്രി​ഗ​റി​ ​തി​ര​ക്കി.
'​'​ഞാ​ൻ...​ ​ക​ൽ​ക്കി.​"​ ​അ​യാ​ളു​ടെ​ ​ഹെ​ൽ​മ​റ്റി​നു​ള്ളി​ൽ​ ​നി​ന്ന് ​ശ​ബ്ദം​ ​കേ​ട്ടു​:​ ​'​'​മു​സാ​ഫി​ർ​ ​സു​ബ്ര​ഹ്മ​ണ്യ​ ​ഈ​ശോ...​"​ ​കാ​ല​ന്റെ​ ​പു​തി​യ​ ​അ​വ​താ​രം.."
പ​റ​ഞ്ഞു​ ​നി​ർ​ത്തി​യ​തും​ ​അ​യാ​ൾ​ ​ഗ്രി​ഗ​റി​യി​ലെ​ ​പി​ടി​വി​ടാ​തെ​ ​ത​ന്നെ​ ​വ​ലം​കൈ​ ​മു​ട്ടു​മ​ട​ക്കി​ ​ഒ​റ്റ​യി​ടി.​ ​ഗ്രി​ഗ​റി​യു​ടെ​ ​തോ​ൾ​പ്പ​ല​ക​ക​ൾ​ക്കു​ ​മ​ദ്ധ്യ​ത്തി​ൽ​ ​ന​ട്ടെ​ല്ലി​നു​ ​പു​റ​ത്ത്.
'​'​അ​മ്മേ..."
ഗ്രി​ഗ​റി​യു​ടെ​ ​ക​ണ്ണു​ ​ത​ള്ളി.
ത​റ​യി​ൽ​ ​കി​ട​ന്ന​ ​വി​ജ​യ​യും​ ​ക​സേ​ര​യി​ൽ​ ​ഇ​രു​ന്ന​ ​നോ​ബി​ൾ​ ​തോ​മ​സും​ ​വി​സ്മ​യ​ത്തോ​ടെ​ ​ക​ൽ​ക്കി​യെ​ ​നോ​ക്കി.
അ​യാ​ൾ​ ​ഗ്രി​ഗ​റി​യി​ലെ​ ​പി​ടി​വി​ട്ടു.​ ​വാ​ഴ​ത്ത​ണ്ട​ ​ക​ണ​ക്കെ​ ​ഗ്രി​ഗ​റി​ ​താ​ഴെ​ ​വീ​ണു.
ഒ​ട്ടും​ ​തി​ടു​ക്കം​ ​കൂ​ട്ടാ​തെ​ ​ക​ൽ​ക്കി​ ​ഒ​റ്റ​ക്കൈ​ ​കൊ​ണ്ട് ​വി​ജ​യ​യെ​ ​വ​ലി​ച്ചു​യ​ർ​ത്തി.​ ​പി​ന്നെ​ ​വാ​യി​ൽ​ ​നി​ന്ന് ​ക​ർ​ച്ചീ​ഫ് ​വ​ലി​ച്ചെ​ടു​ത്തു.
'​'​ഹാ..."


വി​ജ​യ​ ​ശ്വാ​സം​ ​വ​ലി​ച്ചു​വി​ട്ടു.
ക​ൽ​ക്കി​ ​അ​വ​ളെ​ ​ബ​ന്ധി​ച്ചി​രു​ന്ന​ ​ക​യ​ർ​ ​അ​ഴി​ച്ചു.
'​'​താ​ങ്ക്‌​സ്."
വി​ജ​യ​ ​ക​ൽ​ക്കി​യെ​ ​നോ​ക്കി​ ​പു​ഞ്ചി​രി​ക്കാ​ൻ​ ​ശ്ര​മി​ച്ചു.
'​'​സ​ത്യ​ത്തി​ൽ​ ​നി​ന്റെ​ ​ക​ര​ണ​ത്ത് ​ഒ​ന്നു​ ​ത​രി​ക​യാ​ ​വേ​ണ്ട​ത്.​"​ ​ക​ൽ​ക്കി​ ​പ​റ​ഞ്ഞു.
'​'​പോ​ലീ​സാ​ണെ​ന്നു​ ​ക​രു​തി​ ​ഒ​റ്റ​യ്ക്ക് ​ഇ​റ​ങ്ങി​ ​പു​റ​പ്പെ​ടും​ ​മു​ൻ​പ് ​നീ​ ​ഒ​ന്നോ​ർ​ക്ക​ണ​മാ​യി​രു​ന്നു...​ ​നീ​ ​ഒ​രു​ ​പെ​ണ്ണാ​ണെ​ന്ന്!"
വി​ജ​യ​യു​ടെ​ ​ത​ല​ ​കു​നി​ഞ്ഞു.​ ​ക​ൽ​ക്കി​ ​തു​ട​ർ​ന്നു.
'​'​ഞാ​നി​പ്പോ​ൾ​ ​വ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​എ​ന്താ​കു​മാ​യി​രു​ന്നു​ ​നി​ന്റെ​ ​അ​വ​സ്ഥ​?​ ​പ​ത്ത​നം​തി​ട്ട​യി​ലെ​ ​ഏ​തെ​ങ്കി​ലും​ ​മ​ലി​ന​മാ​യ​ ​ഒ​രു​ ​തോ​ട്ടി​ൽ​ ​ശ​വ​മാ​യി​ ​കി​ട​ന്നേ​നെ​ ​നീ..."


വി​ജ​യ​യു​ടെ​ ​ത​ല​ ​കു​നി​ഞ്ഞു.
'​'​അ​വ​നെ​ക്കൂ​ടി​ ​അ​ഴി​ച്ചു​വി​ട്.​"​ ​ക​ൽ​ക്കി​ ​നോ​ബി​ളി​നു​ ​നേ​ർ​ക്ക് ​കൈ​ ​ചൂ​ണ്ടി.
വി​ജ​യ​ ​അ​പ്ര​കാ​രം​ ​ചെ​യ്തു.​ ​നോ​ബി​ൾ​ ​ക​സേ​ര​യി​ൽ​ ​നി​ന്ന് ​എ​ഴു​ന്നേ​റ്റെ​ങ്കി​ലും​ ​വേ​ച്ചു​പോ​യി.
ക​ൽ​ക്കി​ ​അ​വ​നെ​ ​ഉ​യ​ർ​ത്തി​ ​തോ​ളി​ലി​ട്ടു.
'​'​വാ​ടീ..."
വി​ജ​യ​യോ​ടു​ ​പ​റ​ഞ്ഞി​ട്ട് ​ത​റ​യി​ൽ​ ​കി​ട​ന്നു​ ​ഞ​ര​ങ്ങു​ന്ന​വ​ർ​ക്ക് ​ഇ​ട​യി​ലൂ​ടെ​ ​പു​റ​ത്തേ​ക്കു​ ​ന​ട​ന്നു.

(​തു​ട​രും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE