പിങ്ക് പൊലീസ് 130

Saturday 29 December 2018 3:37 PM IST
pink-police

ചീ​ഫ് ​മി​നി​സ്റ്റ​ർ​ ​വേ​ലാ​യു​ധ​ൻ​ ​മാ​സ്റ്റ​റു​ടെ​ ​ക​ണ്ണു​ക​ളി​ലെ​ ​ന​ടു​ക്കം​ ​ക്രൂ​ര​മാ​യ​ ​ഒ​രാ​ഹ്ലാ​ദ​ത്തോ​ടെ​ ​നോ​ക്കി​യി​രു​ന്നു​ ​രാ​ഹു​ൽ.
അ​വ​ന്റെ​ ​മൊ​ബൈ​ൽ​ ​സ്ക്രീ​നി​ൽ​ ​ആ​ദ്യം​ ​ക​ണ്ട​ത് ​ഒ​രു​ ​മു​ഖ​ത്തി​ന്റെ​ ​ക്ളോ​സ​പ്പ് ​ഷോ​ട്ട്....
ച​ന്ദ്ര​ൻ...
പ​ഴ​വ​ങ്ങാ​ടി​ ​ച​ന്ദ്ര​ൻ!
മാ​സ്റ്റ​റു​ടെ​ ​മു​ഖം​ ​വി​​​ള​റി​​.​ ​ഞ​ര​മ്പു​ക​ളി​​​ൽ​ ​ചോ​ര​യോ​ട്ട​ത്തി​​​ന്റെ​ ​വേ​ഗ​ത​യേ​റി​.
'​'​ആ​രാ...​ ​ആ​രാ​ ​ഇ​ത്?"
പ്ര​ഷ​ർ​ ​ത​ള്ളി​ക്ക​യ​റി​യ​തു​ ​പോ​ലെ​ ​മാ​സ്റ്റ​റു​ടെ​ ​ശ​ബ്ദം​ ​വി​റ​ച്ചു.
'​'​സാ​റി​ന് ​ഇ​യാ​ളെ​ ​അ​റി​യാ​ൻ​ ​സാ​ദ്ധ്യ​ത​ ​കു​റ​വാ​ണ്.​ ​പ​ഴ​വ​ങ്ങാ​ടി​യി​ലു​ള്ള​ ​ഒ​രു​ ​ഹോ​ട്ട​ൽ​ ​ജീ​വ​ന​ക്കാ​ര​നാ...​ ​പ​ക്ഷേ​ ​ഇ​വ​ൻ​ ​പ​റ​യു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​കേ​ൾ​ക്കു​മ്പോ​ൾ​ ​ഒ​രു​പ​ക്ഷേ​ ​കാ​ര്യം​ ​വ്യ​ക്ത​മാ​കും."
ശ്വാ​സം​ ​അ​ട​ക്കി​പ്പി​ടി​ച്ച് ​മാ​സ്റ്റ​ർ,​ ​മൊ​ബൈ​ൽ​ ​സ്ക്രീ​നി​ലേ​ക്കു​ ​നോ​ക്കി​യി​രു​ന്നു.
ഓ​ടു​ന്ന​ ​ഒ​രു​ ​വ​ണ്ടി​യി​ൽ​ ​വ​ച്ചാ​ണ് ​ഇ​ത് ​ചി​ത്രീ​ക​രി​ച്ച​തെ​ന്നു​ ​വ്യ​ക്തം.
ച​ന്ദ്ര​ന്റെ​ ​ഇ​രു​ഭാ​ഗ​ത്തും​ ​ഓ​രോ​രു​ത്ത​ർ​ ​ഇ​രു​പ്പു​ണ്ട്.​ ​വാ​ഹ​ന​ത്തി​ന്റെ​ ​പി​ൻ​സീ​റ്റി​ൽ...
പെ​ട്ടെ​ന്ന് ​മു​ന്നി​ൽ​ ​നി​ന്ന് ​ഒ​രു​ ​ചു​രു​ട്ടി​യ​ ​കൈ​പ്പ​ത്തി​ ​മാ​റി​ച്ചെ​ല്ലു​ന്നു.​ ​മൂ​ക്കി​നും​ ​മേ​ൽ​ച്ചു​ണ്ടി​നും​ ​ചേ​ർ​ത്ത് ​ഇ​ടി​യേ​റ്റ​ ​ച​ന്ദ്ര​ൻ​ ​സീ​റ്റി​ൽ​ ​പി​ന്നോ​ട്ടു​ ​മ​റി​യു​ന്നു.​ ​ഇ​രു​വ​ശ​വും​ ​ഇ​രി​ക്കു​ന്ന​വ​ർ​ ​അ​വ​നെ​ ​പി​ടി​ച്ചു​ ​വീ​ണ്ടും​ ​നേ​രെ​ ​ഇ​രു​ത്തു​ന്നു.
ക്യാ​മ​റ​യ്ക്കു​ ​പി​ന്നി​ൽ​ ​നി​ന്നു​ ​ചോ​ദ്യം:
ച​ന്ദ്രാ...​ ​ഒ​ന്നും​ ​അ​റി​യി​ല്ലെ​ന്നു​ ​ക​ള്ളം​ ​പ​റ​യാ​ൻ​ ​ശ്ര​മി​ച്ചാ​ൽ​ ​നി​ന്റെ​ ​ബോ​ഡി​ ​ഈ​ ​ത​ല​സ്ഥാ​ന​ത്ത് ​ഏ​തെ​ങ്കി​ലും​ ​വാ​ഹ​ന​ത്തി​ന്റെ​ ​ട​യ​റു​ക​ൾ​ക്ക് ​അ​ടി​യി​ൽ​ ​അ​ര​ഞ്ഞു​ ​തീ​രും.​ ​എ​ ​റ്റു​ ​ഇ​സ​ഡ്...​ ​നി​ന്നെ​ക്കു​റി​ച്ചു​ള്ള​ ​സ​ക​ല​ ​കാ​ര്യ​ങ്ങ​ളും​ ​അ​റി​ഞ്ഞി​ട്ടാ​ണ് ​നി​ന്നെ​ ​ഞ​ങ്ങ​ൾ​ ​പൊ​ക്കി​യ​ത്."
ച​ന്ദ്ര​ൻ​ ​മെ​ല്ലെ​ ​മു​ഖ​മു​യ​ർ​ത്തു​ന്നു.​ ​അ​പ്പോ​ൾ​ ​അ​യാ​ളു​ടെ​ ​മൂ​ക്കി​ൽ​ ​നി​ന്ന് ​ഒ​ഴു​കു​ന്ന​ ​ചോ​ര​യും​ ​അ​ളി​ഞ്ഞ​ ​ത​ക്കാ​ളി​ ​പോ​ലെ​ ​ച​ത​ഞ്ഞ​ ​മേ​ൽ​ച്ചു​ണ്ടും​ ​മാ​സ്റ്റ​ർ​ ​ക​ണ്ടു.
അ​യാ​ളു​ടെ​ ​ന​ട്ടെ​ല്ലി​ലൂ​ടെ​ ​ഒ​രു​ ​വി​റ​യ​ൽ​ ​പാ​ഞ്ഞു...
ക്യാ​മ​റ​യ്ക്കു​ ​പി​ന്നി​ൽ​ ​നി​ന്നു​ ​വീ​ണ്ടും​ ​ശ​ബ്ദം:
'​'​നീ​ ​വ​ട്ട​പ്പാ​റ​യി​ൽ​ ​നി​ന്നു​ ​ടി​പ്പ​ർ​ ​വാ​ങ്ങി​യ​തും​ ​വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ​ ​വ​ച്ച് ​മു​ൻ​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ​ ​കൊ​ല്ലാ​ൻ​ ​ശ്ര​മി​ച്ച​തും​ ​അ​റി​യാം.​ ​അ​ത് ​ആ​രു​ ​പ​റ​ഞ്ഞി​ട്ടാ​ണെ​ന്നും.​ ​എ​ങ്കി​ലും​ ​നി​ന്റെ​ ​നാ​വി​ൽ​ ​നി​ന്നു​ ​ത​ന്നെ​ ​അ​ത് ​കേ​ൾ​ക്ക​ണം.​ ​പ​റ​യെ​ടാ​ ​ച​ന്ദ്രാ..​ ​ആ​ർ​ക്കു​ ​വേ​ണ്ടി​യാ​ ​നീ​ ​ആ​ ​ആ​ക്സി​ഡ​ന്റ് ​സൃ​ഷ്ടി​ച്ച​ത്?"
ച​ന്ദ്ര​ൻ​ ​പ​രു​ങ്ങു​ന്നു...
'​'​അ​പ്പോ​ൾ​ ​നി​ന​ക്ക് ​മ​ര​ണം​ ​ത​ന്നെ​ ​വി​ധി.."
അ​വ​ന്റെ​ ​അ​രു​കി​ലി​രു​ന്ന് ​ഒ​രാ​ൾ​ ​വാ​ഹ​ന​ത്തി​ന്റെ​ ​ഡോ​ർ​ ​തു​റ​ക്കു​ന്നു.
പി​ന്നി​ലൂ​ടെ​ ​ഒ​രു​ ​സൂ​പ്പ​ർ​ഫാ​സ്റ്റ് ​ബ​സ്സ് ​പാ​ഞ്ഞു​വ​രു​ന്നു.
'​'​ആ​ ​ഫാ​സ്റ്റി​നേ​ക്കാ​ൾ​ ​വേ​ഗ​ത്തി​ൽ​ ​നി​ന്റെ​ ​പ്രാ​ണ​ൻ​ ​പോ​കാ​ൻ​ ​പോ​കു​ന്നു."
ഡോ​ർ​ ​തു​റ​ന്ന​ ​ആ​ൾ​ ​ചി​രി​ക്കു​ന്നു.
'​'​കൊ​ല്ല​രു​ത്.​ ​ഞാ​ൻ​ ​പ​റ​യാം..."
ച​ന്ദ്ര​ന്റെ​ ​നാ​വ് ​തി​ടു​ക്ക​ത്തി​ൽ​ ​ച​ലി​ച്ചു.
'​'​ചീ​ഫ് ​മി​നി​സ്റ്റ​ർ​ക്കു​ ​വേ​ണ്ടി​യാ​ ​ഞാ​ൻ.."
രാ​ഹു​ൽ​ ​ഫോ​ൺ​ ​മാ​റ്റി.
കു​ടു​കു​ടെ​ ​വി​യ​ർ​ക്കാ​ൻ​ ​തു​ട​ങ്ങി​ ​വേ​ലാ​യു​ധ​ൻ​ ​മാ​സ്റ്റ​ർ.
രാ​ഹു​ൽ​ ​അ​യാ​ളി​ൽ​ ​നി​ന്നു​ ​ക​ണ്ണു​ക​ൾ​ ​പി​ൻ​വ​ലി​ച്ചി​ല്ല:
'​'​ഇ​നി​യും​ ​ഒ​രു​പാ​ട് ​കാ​ര്യ​ങ്ങ​ൾ​ ​പ​ഴ​വ​ങ്ങാ​ടി​ ​ച​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു​ത​ന്നി​ട്ടു​ണ്ട്.​ ​ജോ​ൺ​ ​തോ​മ​സി​ന്റെ​ ​കൊ​ല​പാ​ത​കം​ ​അ​ട​ക്കം...​ ​നി​ങ്ങ​ൾ​ ​ചെ​യ്യി​ച്ച​ ​ഓ​രോ​ ​കാ​ര്യ​വും...."
മാ​സ്റ്റ​റു​ടെ​ ​നാ​വ് ​മ​ര​വി​ച്ചു:
രാ​ഹു​ൽ​ ​തു​ട​ർ​ന്നു.
ഈ​ ​ഫോ​ണി​ൽ​ ​ഞാ​ൻ​ ​ഒ​ന്നു​ ​പ്ര​സ് ​ചെ​യ്താ​ൽ​ ​സ​ക​ല​ ​മീ​ഡി​യ​ക്കാ​രി​ലും​ ​എ​ത്തും​ ​ഈ​ ​വീ​ഡി​യോ​ ​ക്ളി​പ്പിം​ഗ്.​ ​പി​ന്നെ​ ​അ​വ​ർ​ക്ക് ​ചാ​ക​ര​യാ​ണ്.​ ​സ​ത്യ​ൻ​ ​കൊ​ല​ക്കേ​സി​ൽ​ ​പ്ര​തി​സ്ഥാ​ന​ത്തു​ ​നി​ൽ​ക്കു​ന്ന​ ​നി​ങ്ങ​ൾ​ക്ക് ​ഇ​തും​ ​കൂ​ടി​യാ​യാ​ൽ​ ​പി​ടി​ച്ചു​നി​ൽ​ക്കാ​ൻ​ ​ക​ഴി​യി​ല്ല."
മാ​സ്റ്റ​ർ​ ​ദ​യ​നീ​യ​മാ​യി​ ​രാ​ഹു​ലി​നെ​ ​നോ​ക്കി.
'​'​ഞാ​ൻ...​ ​ഞാ​നെ​ന്തു​വേ​ണം​?"
'​'​എ​ന്റെ​ ​അ​ച്ഛ​ൻ​ ​ചീ​ഫ് ​മി​നി​സ്റ്റ​ർ​ ​ആ​ക​ണം.​ ​ആ​ഭ്യ​ന്ത​ര​വ​കു​പ്പും​ ​അ​ദ്ദേ​ഹ​ത്തി​നു​ ​ത​ന്നെ."
'​'​പ​ക്ഷേ​ ​ഹോ​സ്പി​റ്റ​ലി​ൽ​ ​കി​ട​ക്കു​ന്ന​ ​സേ​ന​ൻ...."
അ​യാ​ൾ​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​സ​മ്മ​തി​ച്ചി​ല്ല​ ​രാ​ഹു​ൽ.
ജ​യി​ലി​ൽ​ ​കി​ട​ക്കു​ന്ന​വ​ർ​ ​വ​രെ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​മ​ത്സ​രി​ച്ചു​ ​ജ​യി​ച്ചി​ട്ടി​ല്ലേ​ ​ഈ​ ​ഇ​ന്ത്യാ​മ​ഹാ​രാ​ജ്യ​ത്ത്?​"​ ​അ​തു​പോ​ലെ​ ​എ​ന്റെ​ ​അ​ച്ഛ​ൻ​ ​ഹോ​സ്പി​റ്റ​ലി​ൽ​ ​കി​ട​ന്നു​കൊ​ണ്ട് ​മു​ഖ്യ​മ​ന്ത്രി​യാ​ക​ണം.​ ​ഭ​ര​ണ​മൊ​ക്കെ​ ​എ​ങ്ങ​നെ​ ​വേ​ണ​മെ​ന്ന് ​എ​നി​ക്ക​റി​യാം.​ ​പി​ന്നെ​ ​ഒ​രു​ ​കാ​ര്യം.​ ​നി​ങ്ങ​ൾ​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​ഉ​ണ്ടാ​വാ​ൻ​ ​പാ​ടി​ല്ല.​ ​ക്യാ​ബി​ന​റ്റ് ​പ​ദ​വി​യോ​ടു​കൂ​ടി​ ​നി​ങ്ങ​ളെ​ ​വ​ല്ല​ ​'​ഭ​ര​ണ​കാ​ര്യ​ ​നി​രീ​ക്ഷ​ക​ൻ​"​ ​എ​ന്നോ​ ​മ​റ്റോ​ ​ഒ​രു​ ​ത​സ്തി​ക​യു​ണ്ടാ​ക്കി​ ​അ​വി​ടെ​ ​പ്ര​തി​ഷ്ഠി​ക്കും.​ ​എ​ന്തു​ ​പ​റ​യു​ന്നു​?"
'​'​രാ​ഹു​ൽ..​ ​ന​മു​ക്ക് ​ച​ർ​ച്ച​ ​ചെ​യ്യാം.​ ​ര​ണ്ടു​ ​കൂ​ട്ട​ർ​ക്കും​ ​പ​റ്റി​യ​ ​ഒ​രു​ ​സൊ​ല്യൂ​ഷ​ൻ​ ​തി​ര​ഞ്ഞെ​ടു​ക്കാം."
'​'​ഇ​നി​ ​ച​ർ​ച്ച​യി​ല്ല.​"​ ​രാ​ഹു​ൽ​ ​എ​ഴു​ന്നേ​റ്റു.​ ​വൈ​കി​ട്ട് 6.30​ ​വ​രെ​ ​സ​മ​യം​ ​ത​രും​ ​ഞാ​ൻ..."
മ​റു​പ​ടി​ക്കു​ ​കാ​ക്കാ​തെ​ ​അ​വ​ൻ​ ​പു​റ​ത്തേ​ക്കു​ ​പാ​ഞ്ഞു.

(​തു​ട​രും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE