പിങ്ക് പൊലീസ് 135

മെഴുവേലി ബാബുജി | Saturday 05 January 2019 2:34 PM IST
pink-police

പ​ഴ​വ​ങ്ങാ​ടി​ ​ച​ന്ദ്ര​ൻ​ ​ആ​ ​ഫോ​ൺ​ ​തി​രി​ച്ചും​ ​മ​റി​ച്ചും​ ​നോ​ക്കി.
'​'​പു​തി​യ​ ​ഫോ​ൺ​ ​ആ​ണ​ല്ലോ​ടാ.​ഇ​നി​ ​ത​ല്ലു​ ​വാ​ങ്ങി​ക്ക​ണ്ടെ​ങ്കി​ൽ​ ​വേ​ഗം​ ​പ​റ​ഞ്ഞോ...​ ​നി​ന്റെ​ ​ഗു​രു​വി​ന്റെ​ ​ന​മ്പ​ർ.​ ​എ​ന്താ​ ​അ​വ​ന്റെ​ ​പേ​ര്?"
സാ​ദി​ഖ് ​മി​ണ്ടി​യി​ല്ല.​ ​താ​ടി​ ​ത​റ​യി​ൽ​ ​അ​മ​ർ​ത്തി​ ​ക​ണ്ണു​ക​ൾ​ ​അ​ട​ച്ച് ​പ​ല്ലു​ക​ടി​ച്ചു​പി​ടി​ച്ചു​ ​കി​ട​ന്നു.
ച​ന്ദ്ര​നു​ ​ദേ​ഷ്യം​ ​വ​ന്നു.
'​'​ഛീ.​ ​പ​റ​യെ​ടാ..."
ഒ​റ്റ​ ​ച​വി​ട്ടാ​യി​രു​ന്നു.​ ​സി​മ​ന്റ് ​ക​ട്ട​യ്ക്കു​ ​മു​ക​ളി​ൽ.
'​'​ആ..."
ഒ​രു​ ​ത​വ​ള​യെ​പ്പോ​ലെ​ ​വാ​ ​പി​ള​ർ​ന്നു​ ​പോ​യി​ ​സാ​ദി​ഖ്.
'​'​പെ​ട്ടെ​ന്ന് ​മ​റു​പ​ടി​ ​കി​ട്ട​ണം​ ​എ​നി​ക്ക്.​ ​അ​ല്ലെ​ങ്കി​ൽ​ ​എ​ങ്ങ​നെ​ ​പ്ര​തി​ക​രി​ക്കു​മെ​ന്ന് ​ഞാ​ൻ​ ​അ​റി​യാ​റു​കൂ​ടി​യി​ല്ല..."
ച​ന്ദ്ര​ൻ​ ​കൈ​ ​ചൂ​ണ്ടി.
'​'​ഞാ​ൻ​ ​പ​റ​യാം.​"​ ​സാ​ദി​ഖ് ​വി​ല​പി​ച്ചു​:​ ​മൂ​സ​ ....​ ​സ്പാ​ന​ർ​ ​മൂ​സ."
'​'​എ​ങ്കി​ൽ​ ​വേ​ഗം​ ​അ​വ​ന്റെ​ ​ന​മ്പ​രും​ ​പ​റ."
സാ​ദി​ഖ് ​ന​മ്പ​ർ​ ​പ​റ​ഞ്ഞു​കൊ​ടു​ത്തു.
ച​ന്ദ്ര​ൻ​ ​അ​ത് ​ഫോ​ണി​ൽ​ ​കു​ത്തി.​ ​മ​റു​ത​ല​യ്ക്ക​ൽ​ ​ബ​ൽ​ ​മു​ഴ​ങ്ങു​മ്പോ​ൾ​ ​സാ​ദി​ഖി​നെ​ ​എ​ങ്ങ​നെ​ ​ക​ണ്ടെ​ത്തും​ ​എ​ന്ന​ ​ചി​ന്ത​യി​ലാ​യി​രു​ന്നു​ ​സ്പാ​ന​ർ​ ​മൂ​സ​യും​ ​രാ​ഹു​ലും​ ​വി​ക്ര​മ​നും.
മൂ​സ​ ​ഫോ​ൺ​ ​എ​ടു​ത്തു​ ​നോ​ക്കി.
'​'​അ​വ​നാ​ ​സാ​ദി​ഖ്.​ ​'​'​ ​ആ​ഹ്ലാ​ദ​ത്തോ​ടെ​ ​പ​റ​ഞ്ഞു​കൊ​ണ്ട് ​മൂ​സ​ ​കാ​ൾ​ ​അ​റ്റ​ന്റു​ ​ചെ​യ്ത് ​സ്പീ​ക്ക​റി​ലി​ട്ടു.
'​'​സാ​ദി​ഖേ..​ ​നീ​ ​ര​ക്ഷ​പ്പെ​ട്ടോ​?"
അ​പ്പു​റ​ത്തു​നി​ന്നു​ ​കേ​ട്ട​ത് ​ഒ​രു​ ​ചി​രി​യാ​ണ്:
'​'​ഏ​ത് ​സ​മ​യ​ത്തും​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ​പാ​ക​ത്തി​ൽ​ ​കി​ട​ക്കു​ക​യാ.​ ​എ​ത്ര​യും​ ​വേ​ഗം​ ​നീ​ ​എ​ന്റെ​ ​മു​ന്നി​ൽ​ ​വ​ന്നി​ല്ലെ​ങ്കി​ൽ​ ​ഇ​വ​ൻ​ ​ര​ക്ഷ​പ്പെ​ട്ടേ​ക്കും.​ ​അ​ങ്ങ് ​ന​ര​ക​ത്തി​ലേ​ക്ക്."
ആ​ ​മ​റു​പ​ടി​ ​കേ​ട്ട് ​മൂ​വ​രും​ ​കി​ടു​ങ്ങി​പ്പോ​യി.
'​'​ആ​രാ​ ​നീ​?​"​ ​മൂ​സ​യു​ടെ​ ​ശ​ബ്ദം​ ​വി​റ​ച്ചു.
'​'​ച​ന്ദ്ര​ൻ.​ ​പ​ഴ​വ​ങ്ങാ​ടി​ ​ച​ന്ദ്ര​ൻ."
വീ​ണ്ടും​ ​ചി​രി.
ക​വി​ള​ട​ക്കം​ ​അ​ടി​യേ​റ്റ​തു​ ​പോ​ലെ​ ​മൂ​സ​ ​വി​ള​റി​പ്പോ​യി.
രാ​ഹു​ലും​ ​വി​ക്ര​മ​നും​ ​പ​ര​സ്പ​രം​ ​നോ​ക്കി.
'​'​എ​ടാ.​ ​എ​ന്റെ​ ​ചെ​റു​ക്ക​നെ​ ​തൊ​ട്ടാ​ലു​ണ്ട​ല്ലോ...​"​ ​മൂ​സ​ ​ചീ​റി.
'​'​തൊ​ടീ​ലും​ ​ത​ട​വ​ലും​ ​ഒ​ക്കെ​ ​എ​പ്പ​ഴേ​ ​ക​ഴി​ഞ്ഞു​ ​മൂ​സേ.​ ​ഇ​നി​ ​പി​ഴി​ച്ചി​ൽ​ ​മാ​ത്രം​ ​ബാ​ക്കി.​ ​ആ​ ​പി​ഴി​ച്ചി​ലി​ൽ​ ​ഇ​വ​ന്റെ​ ​പ്രാ​ണ​ൻ​ ​കൂ​ടി​ ​ഞാ​നി​ങ്ങെ​ടു​ക്കും.​ ​അ​ല്ലെ​ങ്കി​ൽ​ ​നീ​ ​വ​ര​ണം.​ ​എ​ന്റെ​ ​ക​യ്യി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ട്ട​നെ​യും​ ​കൂ​ടി​ ​കൂ​ട്ടി​ക്കൊ​ണ്ട്."
പെ​ട്ടെ​ന്ന് ​ഒ​രു​ ​ട്രെ​യി​നി​ന്റെ​ ​ശ​ബ്ദം​ ​ഫോ​ണി​ലൂ​ടെ​ ​കേ​ട്ടു.​ ​മൂ​സ​യു​ടെ​ ​ഞ​ര​മ്പു​ക​ൾ​ ​വ​ലി​ഞ്ഞു.
'​'​എ​വി​ടെ​ ​വ​ര​ണം​ ​ഞാ​ൻ​?"
'​'​ത​മ്പാ​നൂ​ർ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​സ്റ്റാ​ന്റി​നു​ ​മു​ന്നി​ൽ.​ ​അ​വി​ടെ​യെ​ത്തി​യി​ട്ട് ​എ​ന്നെ​ ​ഈ​ ​ന​മ്പ​രി​ലേ​ക്കു​ ​ത​ന്നെ​ ​വി​ളി​ക്കു​ക.​ ​എ​ന്റെ​ ​ആ​ൾ​ക്കാ​ർ​ ​അ​ങ്ങെ​ത്തും."
അ​ത്ര​യും​ ​പ​റ​ഞ്ഞ​തേ​ ​കാ​ൾ​ ​മു​റി​ഞ്ഞു.
'​'​മൂ​സേ...​"​ ​ചോ​ദ്യ​ഭാ​വ​ത്തി​ൽ​ ​രാ​ഹു​ൽ​ ​അ​യാ​ൾ​ക്കു​ ​നേ​രെ​ ​തി​രി​ഞ്ഞു.
'​'​ഒ​രു​ ​പി​ടി​വ​ള്ളി​ ​കി​ട്ടി​ ​സാ​ർ...​ ​റെ​യി​ൽ​ ​സ്റ്റേ​ഷ​ന് ​അ​ടു​ത്തെ​വി​ടെ​യോ​ ​ഉ​ണ്ട് ​സാ​ദി​ഖ്.​ ​ട്രെ​യി​ൻ​ ​പാ​ഞ്ഞു​പോ​കു​ന്ന​ ​ശ​ബ്ദ​മ​ല്ലേ​ ​ന​മ്മ​ൾ​ ​കേ​ട്ട​ത്.​ ​പ​ക​രം​ ​അ​വി​ടെ​ ​നി​ന്ന് ​എ​ടു​ക്കു​ന്ന​താ​ണ്."
പ​റ​ഞ്ഞി​ട്ട് ​അ​യാ​ൾ​ ​ഉ​ട​ൻ​ത​ന്നെ​ ​സാ​ദി​ഖി​ന്റെ​ ​ന​മ്പ​രി​ലേ​ക്കു​ ​വീ​ണ്ടും​ ​വി​ളി​ച്ചു.
'​'​എ​ന്താ​ടാ​?​"​ ​ച​ന്ദ്ര​ന്റെ​ ​ക​ലി​പ്പോ​ടെ​യു​ള്ള​ ​ചോ​ദ്യം.
'​'​എ​നി​ക്ക് ​സാ​ദി​ഖ് ​ഇ​പ്പോ​ഴും​ ​ജീ​വി​ച്ചി​രി​പ്പു​ണ്ടോ​ ​എ​ന്ന​റി​യ​ണം.​ ​അ​വ​ന്റെ​ ​ഒ​രു​ ​ഫോ​ട്ടോ​ ​എ​ടു​ത്ത് ​നീ​ ​ഇ​ങ്ങോ​ട്ട് ​അ​യ​ച്ചു​താ."
അ​പ്പു​റ​ത്ത് ​മൗ​നം.
'​'​പ​റ്റി​ല്ലെ​ങ്കി​ൽ​ ​ഞാ​ൻ​ ​വ​രു​മെ​ന്ന് ​നീ​ ​ക​രു​ത​ണ്ടാ."
മൂ​സ​ ​വീ​ണ്ടും​ ​പ​റ​ഞ്ഞു.
'​'​ശ​രി.​"​ ​കാ​ൾ​ ​ക​ട്ടാ​യി.
ഒ​രു​ ​മി​നു​ട്ട്.
മൂ​സ​യു​ടെ​ ​ഫോ​ണി​ൽ​ ​മെ​സേ​ജ് ​വ​ന്ന​തി​ന്റെ​ ​ശ​ബ്ദം.
അ​യാ​ൾ​ ​വാ​ട്സ് ​ആ​പ്പ് ​എ​ടു​ത്തു​ ​നോ​ക്കി.
അ​തി​ൽ​ ​ക​ണ്ടു..​ ​കൊ​ല്ലാ​ക്കൊ​ല​ ​ചെ​യ്തി​ട്ടി​രി​ക്കു​ന്ന​ ​സാ​ദി​ഖി​നെ!
അ​തി​ൽ​ ​നോ​ക്കി​ ​മൂ​സ​ ​ഒ​രു​ ​പു​ഴു​ത്ത​ ​തെ​റി​വി​ളി​ച്ചു:
'​'...​ ​കൊ​ല്ലും​ ​ഞാ​ൻ​ ​അ​വ​നെ.​"​ ​മ​ന്ത്രി​ക്കു​ന്ന​തി​നി​ട​യി​ൽ​ ​അ​യാ​ൾ​ ​ഫോ​ട്ടോ​യു​ടെ​ ​പ​ശ്ചാ​ത്ത​ലം​ ​നോ​ക്കി.​ ​ക്യാ​മ​റ​ ​ഫ്ളാ​ഷ് ​ഉ​ണ്ടാ​യ​പ്പോ​ൾ​ ​എ​ല്ലാം​ ​വ്യ​ക്ത​മാ​ണ്.
ഒ​രു​ ​ഇ​ടു​ങ്ങി​യ​ ​മു​റി​പോ​ലെ...​ ​അ​തി​നു​ള്ളി​ൽ​ ​ആം​ഗ്ള​റു​ക​ളി​ൽ​ ​ഇ​രു​മ്പു​ഷീ​റ്റ് ​പ്ര​സ് ​ചെ​യ്ത് ​പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തു​ ​പോ​ലെ...
'​'​നോ​ക്ക് ​സാ​റേ...​"​ ​മൂ​സ​ ​ഫോ​ൺ​ ​രാ​ഹു​ലി​ന്റെ​ ​മു​ഖ​ത്തി​നു​ ​നേ​രെ​ ​പി​ടി​ച്ചു.
'​'​ഇ​തൊ​രു​ ​ഗു​ഡ്സ് ​വാ​ഗ​ണി​ന്റെ​ ​ബോ​ഗി​യാ​ണ്.​ ​എ​ന്നാ​ൽ​ ​ഓ​ടു​ന്ന​ ​വാ​ഗ​ണ​ല്ല.​ ​അ​തി​ന​ർ​ത്ഥം​ ​ത​മ്പാ​നൂ​ർ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​കി​ട​ക്കു​ന്ന​ ​ഏ​തോ​ ​ബോ​ഗി​യി​ൽ​ ​സാ​ദി​ഖ് ​ഉ​ണ്ടെ​ന്നാ​ണ്.​ ​മ​തി..​ ​ഇ​തു​മ​തി..​ ​ഇ​ത​റി​യാ​ൻ​ ​വേ​ണ്ടി​യാ​ണ് ​ഞാ​നി​ങ്ങ​നെ​ ​ചെ​യ്യി​ച്ച​ത്..."
മൂ​സ​ ​ചി​രി​ച്ചു.
കൊ​ല്ലാ​ൻ​ ​പോ​കു​ന്ന​വ​ന്റെ​ ​ചി​രി!
(​തു​ട​രും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE