പിങ്ക് പൊലീസ് 191

Thursday 14 March 2019 4:38 PM IST
pink-police

ഒ​റ്റ​ ​ദി​വ​സം​ ​കൊ​ണ്ട് ​ത​ന്റെ​ ​മു​ഖ്യ​മ​ന്ത്രി​ ​ക​സേ​ര​ ​തെ​റി​ക്കു​മോ?
രാ​ഹു​ലി​ന് ​അ​താ​യി​രു​ന്നു​ ​ഏ​റ്റ​വും​ ​പേ​ടി.
വി​ക്ര​മ​നെ​യും​ ​സാ​ദി​ഖി​നെ​യും​ ​ച​ത​ച്ചു​ ​പി​ഴി​ഞ്ഞി​ട്ട് ​അ​രു​ണാ​ച​ലം​ ​എ​ന്തൊ​ക്കെ​ ​സ​ത്യ​ങ്ങ​ൾ​ ​ഛ​ർ​ദ്ദി​പ്പി​ച്ചി​ട്ടു​ണ്ടാ​വും?
അ​ടു​ത്ത​ ​നി​മി​ഷം​ ​ഒ​രു​ ​കാ​ർ​ ​കൂ​ടി​ ​ഗേ​റ്റു​ക​ട​ന്ന് ​വ​ന്നു.
രാ​ഹു​ൽ​ ​എ​ത്തി​നോ​ക്കി.
പ​ന്ത​ലി​ന്റെ​ ​വി​ട​വി​ലൂ​ടെ​ ​കാ​റി​ൽ​ ​നി​ന്നി​റ​ങ്ങു​ന്ന​ ​ആ​ളി​നെ​ ​ക​ണ്ടു...​ ​വേ​ലാ​യു​ധ​ൻ​ ​മാ​സ്റ്റ​ർ!
അ​യാ​ളും​ ​അ​രു​ണാ​ച​ല​വും​ ​എ​ല്ലാ​വ​രും​ ​കൂ​ടി​യു​ള്ള​ ​ഒ​രു​ ​ഒ​ത്തു​ക​ളി​യാ​വും​ ​ഇ​തെ​ന്ന് ​പെ​ട്ടെ​ന്ന് ​അ​വ​നു​ ​തോ​ന്നി.
അ​രു​ണാ​ച​ലം​ ​മീ​ഡി​യ​ക്കാ​രോ​ട് ​എ​ന്തോ​ ​ചോ​ദി​ക്കു​ന്ന​തും​ ​അ​വ​ർ​ ​ത​ന്റെ​ ​വീ​ടി​നു​ ​പി​ന്നി​ലേ​ക്കു​ ​കൈ​ചൂ​ണ്ടു​ന്ന​തും​ ​രാ​ഹു​ൽ​ ​ശ്ര​ദ്ധി​ച്ചു.
അ​രു​ണാ​ച​ല​വും​ ​അ​വ​ർ​ക്കൊ​പ്പം​ ​വീ​ടി​നു​ ​പി​ന്നി​ലേ​ക്കു​ ​പോ​കു​ന്നു.
'​'​മോ​നേ...​ ​"​ ​തൊ​ട്ടു​പി​ന്നി​ൽ​ ​സാ​വ​ത്രി​യു​ടെ​ ​ശ​ബ്ദം​ ​കേ​ട്ട​പ്പോ​ൾ​ ​പോ​ലും​ ​അ​വ​ൻ​ ​ശ​ക്തി​യി​ൽ​ ​ഞെ​ട്ടി.
'​'​എ​ന്തൊ​ക്കെ​യാ​ടാ​ ​ഇ​വി​ടെ​ ​ന​ട​ക്കാ​ൻ​ ​പോ​കു​ന്ന​ത്?"
'​'​ഏ​?​ ​"​ ​ബ​ധി​ര​നെ​പ്പോ​ലെ​ ​രാ​ഹു​ൽ​ ​കൈ​ ​മ​ല​ർ​ത്തി.​ ​തു​ട​ർ​ന്ന് ​അ​ടു​ത്ത​ ​ജ​നാ​ല​യ്ക്ക​ലേ​ക്കു​ ​മാ​റി​നി​ന്ന് ​താ​ഴേ​ക്കു​ ​നോ​ക്കി.
'​'​എ​വി​ടെ​യാ​ടാ​?​"​ ​അ​രു​ണാ​ച​ലം​ ​വി​ക്ര​മ​ന്റെ​യും​ ​സാ​ദി​ഖി​ന്റെ​യും​ ​നേ​ർ​ക്കു​ ​തി​രി​ഞ്ഞു.
'​'​ദാ.​ ​അ​വി​ടെ...​"​ ​സാ​ദി​ഖ് ​ഒ​രു​ ​ഭാ​ഗ​ത്തേ​ക്കു​ ​കൈ​ചൂ​ണ്ടി.
അ​രു​ണാ​ച​ലം​ ​ജെ.​സി.​ബി​യു​ടെ​ ​ഡ്രൈ​വ​ർ​ക്കു​ ​നേ​രെ​ ​തി​രി​ഞ്ഞു.
'​'​ആ​ ​സ്ളാ​ബ് ​മാ​റ്റ്."
ജെ.​സി.​ബി​യു​ടെ​ ​'​കോ​രി​"​ ​ഞ​ണ്ടി​ൻ​ ​കാ​ൽ​ ​ക​ണ​ക്കെ​ ​മു​ന്നോ​ട്ടു​ ​നീ​ങ്ങു​ന്ന​തു​ ​ക​ണ്ട​പ്പോ​ൾ​ ​രാ​ഹു​ലി​ന്റെ​ ​ന​ട്ടെ​ല്ലി​നു​ള്ളി​ൽ​ ​ഒ​രു​ ​പെ​രു​പ്പു​ണ്ടാ​യി...
അ​വ​രു​ടെ​ ​ല​ക്ഷ്യം​ ​പ​ഴ​വ​ങ്ങാ​ടി​ ​ച​ന്ദ്ര​ന്റെ​ ​ബോ​ഡി​യാ​ണെ​ന്ന് ​ഉ​റ​പ്പാ​യി​ ​ക​ഴി​ഞ്ഞി​രി​ക്കു​ന്നു!
ത​ലേ​ന്നാ​ൾ​ ​എ​സ്.​പി​ ​അ​രു​ണാ​ച​ല​ത്തോ​ട് ​അ​ങ്ങ​നെ​ ​പെ​രു​മാ​റേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നും​ ​ഇ​പ്പോ​ൾ​ ​അ​വ​നു​ ​തോ​ന്നി.
വേ​ലാ​യു​ധ​ൻ​ ​മാ​സ്റ്റ​റും​ ​അ​രു​ണാ​ച​ല​ത്തി​ന്റെ​ ​അ​രു​കി​ൽ​ ​വ​ന്നു​നി​ന്നു.
ജെ.​സി.​ബി​യു​ടെ​ ​പ​ല്ലു​ക​ൾ​ ​സേ​ഫ്‌​റ്റി​ ​ടാ​ങ്കി​ന്റെ​ ​സ്ളാ​ബി​ന​ടി​യി​ലേ​ക്കു​ ​ക​ട​ന്നു.
തൊ​ട്ട​ടു​ത്ത​ ​ഏ​തോ​ ​ദി​വ​സം​ ​അ​ത് ​ഇ​ള​ക്കി​യി​രു​ന്നു​വെ​ന്ന് ​ഒ​റ്റ​നോ​ട്ട​ത്തി​ൽ​ ​അ​രു​ണാ​ച​ല​ത്തി​നു​ ​ബോ​ദ്ധ്യ​മാ​യി.
അ​യാ​ൾ​ ​ക​ർ​ച്ചീ​ഫ് ​എ​ടു​ത്ത് ​മു​ഖ​ത്ത​മ​ർ​ത്തി.
അ​ടു​ത്ത​ ​നി​മി​ഷം​ ​സ്ളാ​ബ് ​ഒ​രു​ ​വ​ശ​ത്തേ​ക്കു​ ​മാ​റി.
ക​ടു​ത്ത​ ​ദു​ർ​ഗ്ഗ​ന്ധം!
സ​ക​ല​രും​ ​മൂ​ക്കു​ ​പൊ​ത്തി.
അ​രു​ണാ​ച​ലം​ ​ജെ.​സി.​ബി​യു​ടെ​ ​ഡ്രൈ​വ​ർ​ക്ക് ​നേ​രെ​ ​ഒ​രു​ ​ആം​ഗ്യം​ ​കാ​ണി​ച്ചു...
ജെ.​സി.​ബി​യു​ടെ​ ​കോ​രി​ ​ടാ​ങ്കി​ലേ​ക്കി​റ​ങ്ങി...
എ​ല്ലാ​വ​രും​ ​ആ​കാം​ക്ഷ​യോ​ടെ​ ​അ​വി​ടേ​ക്കു​ ​ശ്ര​ദ്ധി​ച്ചു​ ​നി​ന്നു.
സെ​ക്ക​ന്റു​ക​ൾ...
കോ​രി​ ​ഉ​യ​ർ​ന്നു​ ​വ​ന്നു....
അ​തി​ൽ​ ​പ​ഴു​ത്തു​ ​വീ​ർ​ത്ത​ ​ത​വ​ള​യെ​പ്പോ​ലെ​ ​ഒ​രു​ ​മ​നു​ഷ്യ​രൂ​പം​ ​തൂ​ങ്ങി​ ​കി​ട​ക്കു​ന്നു...!
അ​രു​ണാ​ച​ല​ത്തി​ന്റേ​തു​ ​മാ​ത്ര​മ​ല്ല,​ ​വേ​ലാ​യു​ധ​ൻ​ ​മാ​സ്റ്റ​റു​ടെ​ ​ക​ണ്ണു​ക​ളി​ലും​ ​വ​ല്ലാ​ത്തൊ​രു​ ​തി​ള​ക്കം​ ​വ​ന്നു....
'​'​ ​ബോ​ഡി​ ​അ​വി​ടെ​ ​കി​ട​ത്ത്...​ ​സൂ​ക്ഷി​ച്ച്.​"​ ​അ​രു​ണാ​ച​ലം​ ​ടി​പ്പ​ർ​ ​ഡ്രൈ​വ​ർ​ക്കു​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.
മീ​ഡി​യ​ക്കാ​ർ​ ​എ​ല്ലാം​ ​ഷൂ​ട്ടു​ ​ചെ​യ്യു​ക​യാ​ണ്.
'​'​ഇ​ത് ​ആ​രു​ടെ​ ​ബോ​ഡി​യാ​ണു​ ​സാ​ർ​?​"​ ​അ​വ​ർ​ക്ക് ​അ​ത​റി​യാ​ൻ​ ​തി​ടു​ക്ക​മാ​യി.
'​'​പ​റ​യാ​റാ​യി​ട്ടി​ല്ല....​"​ ​അ​രു​ണാ​ച​ലം​ ​ഒ​ഴി​ഞ്ഞു​മാ​റി.
എ​ന്നാ​ൽ​ ​വേ​ലാ​യു​ധ​ൻ​ ​മാ​സ്റ്റ​ർ​ ​പ്ര​തി​വ​ചി​ച്ചു:
'​'​ഞ​ങ്ങ​ൾ​ക്കു​ ​കി​ട്ടി​യ​ ​അ​റി​വ് ​അ​നു​സ​രി​ച്ച് ​ഇ​ത് ​രാ​ഹു​ലി​ന്റെ​ ​ഗു​ണ്ട​ക​ളി​ൽ​ ​ഒ​രാ​ളാ​ണ്.​ ​ഇ​വ​നെ​ക്കൊ​ണ്ടി​നി​ ​പ്ര​യോ​ജ​ന​മി​ല്ലെ​ന്ന് ​തോ​ന്നി​യ​പ്പോ​ൾ​ ​കൊ​ന്നു​ ​ത​ള്ളി​യ​താ​വാം."
അ​രു​ണാ​ച​ലം,​ ​മാ​സ്റ്റ​റെ​ ​രൂ​ക്ഷ​മാ​യി​ ​ഒ​ന്നു​ ​നോ​ക്കി.​ ​പി​ന്നെ​ ​അ​ടു​ത്തേ​ക്കു​ ​നീ​ങ്ങി​ ​ആ​ ​കാ​തി​ൽ​ ​മ​ന്ത്രി​ച്ചു:
'​'​പ​ഴ​വ​ങ്ങാ​ടി​ ​ച​ന്ദ്ര​ൻ​ ​ആ​രു​ടെ​ ​ഗു​ണ്ട​യാ​യി​രു​ന്നെ​ന്ന് ​പോ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലു​ള്ള​വ​ർ​ ​മൊ​ഴി​ ​ത​ന്നി​ട്ടു​ണ്ട്."
ക​വി​ള​ട​ക്കം​ ​അ​ടി​യേ​റ്റ​തു​പോ​ലെ​ ​മാ​സ്റ്റ​ർ​ ​വി​ള​റി....
ആ​രു​ണാ​ച​ലം​ ​അ​യാ​ളെ​ ​തീ​ർ​ത്തും​ ​അ​വ​ഗ​ണി​ച്ചു.
കു​റ​ച്ചു​ ​പോ​ലീ​സു​കാ​രെ​യും​ ​കൂ​ട്ടി​ ​വീ​ടി​നു​ ​മു​ന്നി​ലേ​ക്കു​ ​പോ​യി.​ ​മാ​സ്റ്റ​റും​ ​പി​റ​കെ​ ​ചെ​ന്നു.
അ​രു​ണാ​ച​ലം​ ​വാ​തി​ലി​ൽ​ ​ത​ട്ടി.​ ​രാ​ഹു​ൽ​ ​വാ​തി​ൽ​ ​തു​റ​ക്കു​മ്പോ​ൾ​ ​ചി​ത്ര​ങ്ങ​ളെ​ടു​ക്കാ​ൻ​ ​മീ​ഡി​യ​ക്കാ​ർ​ ​ത​യ്യാ​റാ​യി​ ​നി​ന്നു.
എ​ന്നാ​ൽ....
വാ​തി​ൽ​ ​തു​റ​ന്ന​ത് ​സാ​വ​ത്രി​യാ​ണ്.
'​'​രാ​ഹു​ൽ​ ​എ​വി​ടെ​?​"​ ​അ​രു​ണാ​ച​ലം​ ​തി​ര​ക്കി.
ആ​ ​സ്വ​ര​ത്തി​ലെ​ ​അ​ധി​കാ​ര​ഭാ​വം​ ​സാ​വ​ത്രി​ ​തി​രി​ച്ച​റി​ഞ്ഞു.
'​'​അ​വ​നി​ന്നു​ ​മു​ഖ്യ​മ​ന്ത്രി​യാ​ണ്.​"​ ​ആ​ ​സ്‌​ത്രീ​ ​ഓ​ർ​മ്മ​പ്പെ​ടു​ത്തി.
'​'​ ​അ​തു​ ​മാ​ത്ര​മ​ല്ല​ ​ക​റ​ ​തീ​ർ​ന്ന​ ​ക്രി​മി​ന​ലും."
എ​സ്.​പി​യും​ ​പോ​ലീ​സു​കാ​രും​ ​ഹാ​ളി​ലേ​ക്കു​ ​ക​യ​റി.​ ​സാ​വ​ത്രി​ ​നി​സ്സ​ഹാ​യ​യാ​യി​ ​നി​ന്നു.
സ്റ്റെ​യ​ർ​കെ​യ്‌​സി​നു​ ​മു​ക​ളി​ൽ​ ​താ​ഴേ​ക്കു​ ​നോ​ക്കി​ ​നി​ൽ​ക്കു​ക​യാ​യി​രു​ന്നു​ ​രാ​ഹു​ൽ.
'​'​താ​ൻ​ ​ഇ​ങ്ങോ​ട്ടു​ ​വ​ര​ണ​മെ​ന്നി​ല്ല.​ ​ഞാ​ൻ​ ​അ​വി​ടേ​ക്കു​ ​വ​രാം.​ "
എ​ന്തോ​ ​ക​രു​തി​ക്കൂ​ട്ടി​യ​ ​മ​ട്ടി​ൽ​ ​രാ​ഹു​ൽ​ ​താ​ഴേ​ക്കി​റ​ങ്ങി​ ​വ​ന്നു.
[​തു​ട​രും]

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE