പിങ്ക് പൊലീസ് 184

Wednesday 06 March 2019 4:03 PM IST
pink-police

'​'​ത​നി​ക്കെ​ന്താ​ടോ​ ​ഈ​ ​നാ​ട്ടി​ലെ​ ​മു​ഖ്യ​മ​ന്ത്രി​ ​സം​സാ​രി​ക്കു​ന്ന​ത് ​തീ​രെ​ ​ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ലേ.​ ​പ​ല്ലു​ ​ഞെ​രി​ക്കു​ന്നു​ണ്ട​ല്ലോ...​ "
മു​ഖ്യ​മ​ന്ത്രി​ ​രാ​ഹു​ലി​ന്റെ​ ​ശ​ബ്ദ​ത്തി​നു​ ​മൂ​ർ​ച്ച​ ​കൂ​ട്ടി:
'​'​ബൈ​ ​ഇ​ല​ക്‌​ഷ​ന് ​ഞാ​ൻ​ ​ജ​യി​ച്ചി​ല്ലെ​ങ്കി​ൽ​ ​പോ​ലും​ ​ആ​റു​മാ​സം​ ​ഞാ​ൻ​ ​ക​സേ​ര​യി​ൽ​ ​ഉ​ണ്ടാ​വും.​ ​ഹോം​ ​മി​നി​സ്റ്റ​റും​ ​ഞാ​ൻ​ ​ത​ന്നെ​യാ​ണെ​ന്ന​ ​കാ​ര്യം​ ​മ​റ​ക്ക​ണ്ടാ.​ "
'​'​സാ​ർ.....​ ​"​ ​എ​സ്.​പി​ ​അ​രു​ണാ​ച​ലം​ ​ഒ​ന്ന് ​ഇ​ള​കി​നി​ന്നു.
രാ​ഹു​ൽ​ ​സം​സാ​രി​ക്കു​ന്ന​തു​കേ​ട്ട് ​ഹാ​ളി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ​ ​മു​ഴു​വ​ൻ​ ​ശ്ര​ദ്ധ​ ​അ​വി​ടേ​ക്കാ​യി.
അ​രു​ണാ​ച​ല​ത്തി​ൽ​ ​നി​ന്നു​ ​ക​ണ്ണു​ക​ളെ​ടു​ക്കാ​തെ​ ​അ​വ​ൻ​ ​തു​ട​ർ​ന്നു:
'​'​ഞാ​ൻ​ ​ഇ​രി​ക്കാ​ൻ​ ​പ​റ​ഞ്ഞാ​ൽ​ ​ഇ​രി​ക്ക​ണം.​ ​ന​ട​ക്കാ​ൻ​ ​പ​റ​ഞ്ഞാ​ൽ​ ​ന​ട​ന്നോ​ണം.​ ​അ​ല്ലാ​തെ​ ​ഐ.​പി.​എ​സ് ​എ​ന്ന​ ​മൂ​ന്ന​ക്ഷ​ര​ത്തി​ന്റെ​ ​പി​ൻ​ബ​ലം​ ​ഉ​ണ്ടെ​ന്നു​ ​ക​രു​തി​ ​എ​ന്തെ​ങ്കി​ലും​ ​അ​ഹ​ങ്കാ​ര​ത്തി​നു​ ​മു​തി​ർ​ന്നാ​ലു​ണ്ട​ല്ലോ..​ ​ത​നി​ക്ക് ​മ​ന​സി​ലാ​കു​ന്നു​ണ്ടോ​?"
മ​റ്റു​ള്ള​വ​ർ​ ​പ​രി​ഹാ​സ​ത്തോ​ടെ​ ​ത​ന്നെ​ ​തു​റി​ച്ചു​ ​നോ​ക്കു​ന്ന​ത് ​അ​രു​ണാ​ച​ലം​ ​ക​ണ്ടു.
അ​യാ​ൾ​ക്ക് ​ആ​കെ​ ​പെ​രു​ത്തു​ ​ക​യ​റി.​ ​ശ​രീ​രം​ ​മു​ഴു​വ​ൻ​ ​അ​സ്വ​സ്ഥ​ത​യു​ടെ​ ​ചോ​ണ​നു​റു​മ്പു​ക​ൾ​ ​പാ​ഞ്ഞു.
അ​യാ​ളു​ടെ​ ​പ്ര​തി​ക​ര​ണം​ ​പെ​ട്ടെ​ന്നാ​യി​രു​ന്നു.
'​'​ഇ​ല്ല​ ​സാ​ർ.​ ​എ​നി​ക്കൊ​ന്നും​ ​മ​ന​സ്സി​ലാ​യി​ല്ല."
'​'​ങ്‌​ഹേ​?​"​ ​ഇ​ത്ത​വ​ണ​ ​അ​മ്പ​ര​ന്ന​ത് ​രാ​ഹു​ലാ​ണ്.​ ​എ​ടോ....​ "
'​'​സാ​റ് ​ഇ​ത്ര​യും​ ​പ​റ​ഞ്ഞ​ല്ലോ.​ ​ഇ​നി​ ​ഞാ​നും​ ​ഒ​ന്നു​ ​പ​റ​യ​ട്ടെ.​ ​ഈ​ ​ഐ.​പി.​എ​സ് ​എ​ന്നു​ ​പ​റ​യു​ന്ന​ ​മൂ​ന്ന​ക്ഷ​രം,​ ​ക​ണ്ട​ ​അ​ണ്ട​നും​ ​അ​ഴ​കോ​ട​നും​ ​ഒ​ന്നും​ ​കി​ട്ടു​ന്ന​ത​ല്ല.​ ​അ​തി​നു​ ​ക​ഴി​വു​വേ​ണം.​ ​ബു​ദ്ധി​ശ​ക്തി​യും​ ​കാ​യി​ക​ശേ​ഷി​യും​ ​വേ​ണം.​ ​മ​ന്ത്രി​യാ​ക​ണ​മെ​ങ്കി​ൽ​ ​ഇ​തൊ​ന്നും​ ​വേ​ണ്ടെ​ന്നും​ ​ഓ​ർ​ക്ക​ണം.​ "
'​'​എ​ടോ.​ ​"​ ​അ​ല​റി​ക്കൊ​ണ്ട് ​ചാ​ടി​യെ​ഴു​ന്നേ​റ്റ​ ​രാ​ഹു​ൽ,​ ​അ​രു​ണാ​ച​ല​ത്തി​നു​ ​നേ​ർ​ക്കു​ ​കൈ​ചൂ​ണ്ടി.
'​'​താ​ൻ​ ​ആ​രോ​ടാ​ണ് ​ഇ​ങ്ങ​നെ​ ​സം​സാ​രി​ച്ച​തെ​ന്ന് ​അ​റി​യാ​മോ​?"
'​'​സം​സാ​രി​ക്കു​ന്ന​ത് ​ആ​രോ​ടാ​ണെ​ങ്കി​ലും​ ​അ​തി​ൽ​ ​സ​ത്യ​വും​ ​നീ​തി​യും​ ​മ​തി​ ​സാ​ർ.​ ​പി​ന്നെ​ ​ന​ല്ല​ ​ത​ന്ത​യ്ക്കു​ ​പി​റ​ന്ന​തി​ന്റെ​ ​ന​ട്ടെ​ല്ലും.​ ​ആ​രെ​യും​ ​ച​തി​ക്കു​ക​യോ​ ​കൊ​ല്ലു​ക​യോ​ ​ചെ​യ്തി​ട്ടി​ല്ല​ ​എ​ന്ന​ ​ആ​ത്മ​വി​ശ്വാ​സ​വും."
അ​രു​ണാ​ച​ല​വും​ ​വി​ട്ടു​കൊ​ടു​ത്തി​ല്ല.
ത​ന്റെ​ ​ആ​ളു​ക​ൾ​ക്കു​ ​മു​ന്നി​ൽ​ ​ന​ഗ്‌​ന​നാ​ക്ക​പ്പെ​ട്ട​ ​അ​വ​സ്ഥ​യാ​യി​രു​ന്നു​ ​രാ​ഹു​ലി​ന്.
അ​ക​ത്തെ​ ​ബ​ഹ​ളം​ ​കേ​ട്ട് ​സി​റ്റൗ​ട്ടി​ൽ​ ​ഇ​രു​ന്ന​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​വേ​ലാ​യു​ധ​ൻ​ ​മാ​സ്റ്റ​ർ​ ​ഗൂ​ഢ​മാ​യ​ ​ഒ​രു​ ​ചി​രി​യോ​ടെ​ ​അ​ക​ത്തേ​ക്കു​ ​പാ​ളി​നോ​ക്കി.
രാ​ഹു​ൽ​ ​ഗ​ർ​ജി​ച്ചു.
'​'​ഗെ​റ്റ് ​ഔ​ട്ട്.​ ​താ​ൻ​ ​ഓ​ഫീ​സി​ൽ​ ​എ​ത്തു​മ്പോ​ൾ​ ​ത​ന്റെ​ ​മെ​യി​ലി​ലു​ണ്ടാ​വും​ ​ട്രാ​ൻ​സ്‌​ഫ​ർ​ ​ഓ​ർ​ഡ​റും​ ​പു​തി​യ​ ​പ​ദ​വി​യും.​ ​ഇ​നി​ ​ന​ഷ്ട​ത്തി​ലോ​ടു​ന്ന​ ​സ​ർ​ക്കാ​ർ​ ​ബ​സി​ന്റെ​ ​സ്റ്റീ​യ​റിം​ഗ് ​ആ​യാ​ൽ​ ​മ​തി​ ​താ​ൻ.​ ​ഏ​ത് ​പൊ​ന്നു​മോ​നെ​യും​ ​മ​ര്യാ​ദ​ ​പ​ഠി​പ്പി​ക്കു​ന്ന​ ​ക​റ​ ​തീ​ർ​ന്ന​ ​യൂ​ണി​യ​ൻ​കാ​രു​ണ്ട് ​അ​വി​ടെ.​ ​അ​വി​ടെ​ ​അ​വ​ർ​ ​നി​ന്നെ​ ​മ​ര്യാ​ദ​ ​എ​ന്തെ​ന്നു​ ​പ​ഠി​പ്പി​ച്ചോ​ളും.​ "
അ​രു​ണാ​ച​ല​ത്തി​ന്റെ​ ​മു​ഖ​ത്തൊ​രു​ ​പു​ഞ്ചി​രി​യു​ണ്ടാ​യി.
'​'​താ​ങ്ക്‌​യൂ​ ​സാ​ർ.​ "
അ​വ​നെ​ ​പ​രി​ഹ​സി​ക്കും​ ​വി​ധം​ ​ഒ​രി​ക്ക​ൽ​ക്കൂ​ടി​ ​സ​ല്യൂ​ട്ടു​ ​ചെ​യ്തി​ട്ട് ​അ​രു​ണാ​ച​ലം​ ​പു​റ​ത്തേ​ക്കു​ ​ന​ട​ന്നു.​ ​ഗ്രാ​നൈ​റ്റ് ​ഫ്ളോ​റി​ൽ​ ​വെ​ടി​യൊ​ച്ച​ ​പോ​ലെ​ ​കാ​ല​ടി​ ​ശ​ബ്ദം​ ​ഉ​യ​ർ​ന്നു.
'​'​സ്‌​കൗ​ണ്ട്‌​റ​ൽ.​"​ ​രാ​ഹു​ൽ​ ​ക​ട​പ്പ​ല്ല​മ​ർ​ത്തി.
വാ​തി​ൽ​ക്ക​ൽ​ ​എ​ത്തും​ ​മു​ൻ​പ് ​അ​രു​ണാ​ച​ലം​ ​നി​ന്നു.​ ​തോ​ളി​നു​ ​മു​ക​ളി​ലൂ​ടെ​ ​ത​ല​ ​തി​രി​ച്ചു​ ​നോ​ക്കി.
'​'​ആ​ ​പ​റ​ഞ്ഞ​യാ​ൾ​ ​തെ​ക്കു​ഭാ​ഗ​ത്തെ​ ​ചി​ത​യി​ൽ​ ​എ​രി​ഞ്ഞ​മ​രു​ന്നു​ണ്ട്.​ "
ക​വി​ള​ട​ക്കം​ ​ഒ​ര​ടി​യേ​റ്റ​തു​പോ​ലെ​യാ​യി​ ​രാ​ഹു​ൽ​ ​വീ​ണ്ടും.
അ​വ​ന്റെ​ ​പ്ര​തി​ക​ര​ണ​ത്തി​നു​ ​കാ​ത്തു​നി​ൽ​ക്കാ​തെ​ ​അ​രു​ണാ​ച​ലം​ ​ഇ​റ​ങ്ങി​പ്പോ​യി.​ ​അ​തി​നി​ടെ​ ​വേ​ലാ​യു​ധ​ൻ​ ​മാ​സ്റ്റ​റെ​ ​ഒ​ന്നു​ ​നോ​ക്കു​ക​യും​ ​ചെ​യ്തു.
രാ​ഹു​ൽ​ ​എ​ഴു​ന്നേ​റ്റ് ​അ​ക​ത്തെ​ ​മു​റി​യി​ലേ​ക്കു​ ​പോ​യി.
അ​വി​ടെ​ ​വി​ക്ര​മ​നും​ ​സാ​ദി​ഖും​ ​ഉ​ണ്ടാ​യി​രു​ന്നു.
അ​വ​ൻ​ ​അ​വ​രെ​ ​ചി​ല​ ​കാ​ര്യ​ങ്ങ​ൾ​ ​പ​റ​ഞ്ഞ് ​ഏ​ർ​പ്പെ​ടു​ത്തി.
ആ​ ​സ​മ​യം​ ​കോ​ഴ​ഞ്ചേ​രി​യി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു​ ​പി​ങ്ക് ​പോ​ലീ​സ്.
എ​സ്.​ഐ​ ​വി​ജ​യ​യു​ടെ​ ​ഫോ​ൺ​ ​ശ​ബ്ദി​ച്ചു.
അ​വ​ൾ​ ​അ​തെ​ടു​ത്തു​ ​നോ​ക്കി.​ ​പി​ന്നെ​ ​ഝ​ടു​തി​യി​ൽ​ ​അ​റ്റ​ന്റു​ ​ചെ​യ്തു.
'​'​സാ​ർ.....​ "
'​'​വി​ജ​യ...​ ​കം​ ​റ്റു​ ​മൈ​ ​ഓ​ഫീ​സ്.​ ​ഇം​മീ​ഡി​യ​റ്റ്‌​ലി.​ "
അ​പ്പു​റ​ത്തു​ ​നി​ന്ന് ​എ​സ്.​പി​ ​അ​രു​ണാ​ച​ല​ത്തി​ന്റെ​ ​ശ​ബ്ദം.
അ​വ​ൾ​ ​ഒ​ന്നു​ ​പ​ക​ച്ചു.
[​തു​ട​രും]

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE