പിങ്ക് പൊലീസ് 161

മെഴുവേലി ബാബുജി | Thursday 07 February 2019 2:54 PM IST
novel

മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ജം​ഗ്ഷ​നി​ൽ​ ​നി​ന്ന് ​റെ​യ്‌​ഞ്ച് ​റോ​വ​ർ​ ​കാ​ർ​ ​വ​ല​ത്തേ​ക്കു​ ​വെ​ട്ടി​ത്തി​രി​ഞ്ഞു.
പി​ന്നെ​ ​പേ​ട്ട​ ​റോ​ഡി​ലേ​ക്ക്...
പേ​ട്ട​യി​ൽ​ ​നി​ന്ന് ​ബൈ​പ്പാ​സി​ലേ​ക്ക് ​പോ​കു​മ്പോ​ൾ​ ​ബ്രി​ഡ്ജി​ന് ​അ​ടി​യി​ലൂ​ടെ​ ​ഒ​രു​ ​ട്രെ​യി​ൻ​ ​അ​ല​റി​പ്പാ​ഞ്ഞു​ ​പോ​യി.
ബൈ​പ്പാ​സി​ലേ​ക്ക് ​പ്ര​വേ​ശി​ക്കു​മ്പോ​ൾ​ ​പെ​ട്ടെ​ന്നു​ ​റോ​ഡ് ​ബ്ളോ​ക്കാ​യി.
മു​ന്നി​ലൂ​ടെ​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​കൂ​റ്റ​ൻ​ ​ജാ​ഥ​ ​ക​ട​ന്നു​വ​രു​ന്നു​ണ്ടാ​യി​രു​ന്നു.
മു​ഖ്യ​മ​ന്ത്രി​ ​രാ​ജി​വ​യ്ക്കു​ക​ ​എ​ന്ന​ ​പ്ള​ക്കാ​ർ​ഡു​ക​ൾ...
ഏ​റ്റ​വും​ ​മു​ന്നി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​വേ​ലാ​യു​ധ​ൻ​ ​മാ​സ്റ്റ​റു​ടെ​ ​കോ​ലം​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ചി​രു​ന്നു.
അ​നി​ഷ്ട​ ​സം​ഭ​വ​ങ്ങ​ൾ​ ​ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ​ ​പോ​ലീ​സി​ന്റെ​ ​വ​ൻ​ ​പ​ട​ ​ത​ന്നെ​യു​ണ്ട് ​ജാ​ഥ​യ്ക്ക് ​ഒ​പ്പം.
രാ​ഹു​ൽ​ ​സ്റ്റി​യ​റിം​ഗ് ​വീ​ലി​ൽ​ ​താ​ളം​ ​പി​ടി​ച്ചു​കൊ​ണ്ട് ​ഊ​റി​ച്ചി​രി​ച്ചു.​ ​ഇ​ത്ത​വ​ണ​ ​മു​ഖ്യ​ന്റെ​ ​രാ​ജി​ ​കാ​ണാ​തെ​ ​പ്ര​തി​പ​ക്ഷം​ ​അ​ട​ങ്ങി​യി​രി​ക്കി​ല്ല​ ​എ​ന്ന് ​അ​വ​ന് ​ഉ​റ​പ്പാ​യി​രു​ന്നു.
ജാ​ഥ​ ​ക​ട​ന്നു​പോ​യി​ ​റോ​ഡ് ​ക്ളി​യ​റാ​കു​വാ​ൻ​ ​പി​ന്നെ​യും​ ​പ​ത്തു​ ​മി​നി​ട്ടോ​ളം​ ​വേ​ണ്ടി​വ​ന്നു.
രാ​ഹു​ൽ​ ​ആ​ക്സി​ല​റേ​റ്റ​ർ​ ​ഞെ​രി​ച്ചു.​ ​ബൈ​പ്പാ​സി​ലൂ​ടെ​ ​റെ​യ്‌​ഞ്ച് ​റോ​വ​ർ​ ​റോ​ക്ക​റ്റു​ ​വേ​ഗ​ത​യി​ൽ​ ​പാ​ഞ്ഞു....
കോ​വ​ളം.
ഹോ​ട്ട​ൽ​ ​മു​റി​യി​ൽ​ ​വേ​ലാ​യു​ധ​ൻ​ ​മാ​സ്റ്റ​ർ​ ​ത​നി​ച്ചാ​യി​രു​ന്നു.
മു​ന്നി​ൽ​ ​ഇ​രു​ന്ന​ ​എ​ൽ.​സി.​ഡി​ ​ടി​വി​യി​ൽ​ ​ജാ​ഥ​യു​ടെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​തെ​ളി​ഞ്ഞു​കൊ​ണ്ടി​രു​ന്നു.
താ​ഴെ​ ​ബ്രേ​ക്കിം​ഗ് ​ന്യൂ​സാ​യി​ ​ശി​വ​ദാ​സ​നെ​ ​റി​മാ​ന്റു​ ​ചെ​യ്ത​ ​വാ​ർ​ത്ത​യും​ ​എ​ഴു​തി​ക്കാ​ണി​ക്കു​ന്നു​ണ്ട്.
മാ​സ്റ്റ​ർ,​ ​ശ​രീ​രം​ ​മു​ഴു​വ​ൻ​ ​മു​ള​കു​പൊ​ടി​ ​വീ​ണ​തു​പോ​ലെ​ ​പു​ക​ഞ്ഞു​കൊ​ണ്ടി​രു​ന്നു...
ത​ന്റെ​ ​രാ​ഷ്ട്രീ​യ​ ​ഭാ​വി​ ​ഇ​തോ​ടെ​ ​തീ​ർ​ന്നു​വെ​ന്ന് ​ഉ​ള്ളി​ന്റെ​ ​ഉ​ള്ളി​ലി​രു​ന്ന് ​ആ​രോ​ ​മ​ന്ത്രി​ക്കു​ന്ന​തു​പോ​ലെ​ ​തോ​ന്നി.
വാ​തി​ലി​ൽ​ ​ആ​രോ​ ​ത​ട്ടി.​ ​മാ​സ്റ്റ​ർ​ ​ഒ​ന്നു​ ​ന​ടു​ങ്ങി.​ ​വ​ല്ല​ ​മീ​ഡി​യ​ക്കാ​രു​മാ​ണെ​ങ്കി​ൽ​ ​അ​തോ​ടെ​ ​തീ​ർ​ന്നു...
താ​ൻ​ ​ഡ​ൽ​ഹി​യി​ൽ​ ​ഇ​ല്ല​ ​എ​ന്ന് ​ഇ​തി​നോ​ട​കം​ ​അ​വ​ർ​ ​ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു.
ത​നി​ക്കും​ ​കൂ​ടി​ ​ഷെ​യ​റു​ള്ള​ ​ഹോ​ട്ട​ലാ​ണി​ത്.​ ​അ​തി​നാ​ൽ​ ​ഇ​വി​ടെ​ ​വ​ന്ന് ​ത​ന്നെ​ ​ആ​രും​ ​ക​ണ്ടെ​ത്തി​ല്ല​ ​എ​ന്ന​ ​ഉ​റ​പ്പു​ണ്ട്.
വീ​ണ്ടും​ ​വാ​തി​ലി​ൽ​ ​ത​ട്ടു​ന്നു.​ ​ക​രു​ത​ലോ​ടെ​ ​മാ​സ്റ്റ​ർ​ ​വാ​തി​ൽ​ക്ക​ലേ​ക്കു​ ​ചെ​ന്നു.
സേ​ഫ്‌​റ്റി​ ​ചെ​യി​ൻ​ ​എ​ടു​ത്തി​ട്ട് ​വാ​തി​ൽ​ ​അ​ല്പം​ ​തു​റ​ന്നു​ ​നോ​ക്കി.
അ​യാ​ളു​ടെ​ ​മു​ഖ​ത്ത് ​കോ​പ​ത്തി​ന്റെ​ ​അ​ല​ക​ൾ​ ​മി​ന്നി.​ ​എ​ങ്കി​ലും​ ​ക​ടി​ച്ചൊ​തു​ക്കി.
പു​റ​ത്ത് ​രാ​ഹു​ൽ​ ​ആ​യി​രു​ന്നു.
'​'​ത​ൽ​ക്കാ​ലം​ ​പേ​ടി​ക്ക​ണ്ട​ ​മാ​ഷേ...​ ​മീ​ഡി​യ​ക്കാ​രെ​ ​ഒ​പ്പം​ ​കൊ​ണ്ടു​വ​ന്നി​ട്ടി​ല്ല​ ​ഞാ​ൻ."
രാ​ഹു​ൽ​ ​ചി​രി​ച്ചു.
മാ​സ്റ്റ​ർ​ ​അ​രോ​ച​ക​ത​യോ​ടെ​ ​ഒ​ന്നും​ ​പ​റ​യാ​തെ​ ​പി​ൻ​തി​രി​ഞ്ഞു.
രാ​ഹു​ൽ​ ​അ​ക​ത്തു​ക​യ​റി.
വാ​തി​ൽ​പ്പാ​ളി​യി​ൽ​ ​ബോ​ൾ​ട്ടി​ട്ടു.
മാ​സ്റ്റ​ർ​ ​ഗൗ​ര​വ​ത്തി​ൽ​ ​ക​സേ​ര​യി​ലി​രു​ന്നു.​ ​രാ​ഹു​ൽ​ ​ടി​വി​യി​ലേ​ക്കും​ ​മാ​സ്റ്റ​റു​ടെ​ ​മു​ഖ​ത്തേ​ക്കും​ ​മാ​റി​ ​മാ​റി​ ​നോ​ക്കി.
'​'​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​സ​മ​രം​ ​കൂ​ടു​ത​ൽ​ ​രൂ​ക്ഷ​മാ​കു​ക​യാ​ണ​ല്ലോ​ ​മാ​ഷേ​?"
'​'​ഒ​ക്കെ​യ്ക്കും​ ​കാ​ര​ണ​ക്കാ​ര​ൻ​ ​നീ...​ ​നീ​ ​ഒ​രു​ത്ത​ന​ല്ലേ​?"
'​'​അ​തേ...."
ഈ​ണ​ത്തി​ൽ​ ​പ​റ​ഞ്ഞു​കൊ​ണ്ട് ​രാ​ഹു​ൽ​ ​വേ​ലാ​യു​ധ​ൻ​ ​മാ​സ്റ്റ​ർ​ക്ക് ​എ​തി​രെ​ ​ഇ​രു​ന്നു.
'​'​നീ​ ​എ​ന്തി​നാ​ ​ഇ​പ്പ​ഴി​ങ്ങോ​ട്ട് ​എ​ഴു​ന്നെ​ള്ളി​യ​ത്?​ ​വേ​ഗം​ ​പ​റ​ഞ്ഞി​ട്ടു​പോ​ടാ."
മാ​സ്റ്റ​ർ​ക്കു​ ​സ​ഹി​കെ​ട്ടു.
'​'​കാ​ര്യം​ ​ഇ​ന്ന​ലെ​ ​ഞാ​ൻ​ ​ഫോ​ണി​ൽ​ ​സൂ​ചി​പ്പി​ച്ചി​രു​ന്നു.​ ​എ​ന്റെ​ ​അ​ച്ഛ​ന് ​ചീ​ഫ് ​മി​നി​സ്റ്റ​ർ​ ​പ​ദ​വി.​ ​നി​ങ്ങ​ൾ​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​ഉ​ണ്ടാ​വാ​നേ​ ​പാ​ടി​ല്ല."
മാ​സ്റ്റ​റു​ടെ​ ​മു​ഖം​ ​വ​ലി​ഞ്ഞു​ ​മു​റു​കി.
'​'​പ​റ്റി​ല്ല."
'​'​പ​റ്റ​ണം.​ ​പ​റ്റി​ക്ക​ണം.,​ ​ഈ​ ​മ​ന്ത്രി​സ​ഭ​ ​താ​ഴെ​ ​വീ​ണാ​ലൊ​ന്നും​ ​എ​നി​ക്കൊ​രു​ ​ചു​ക്കും​ ​സം​ഭ​വി​ക്കി​ല്ല.​ ​പ​ക്ഷേ​ ​എ​ന്റെ​ ​അ​ച്ഛ​ന്റെ​ ​ഗ്രൂ​പ്പി​ലു​ള്ള​ ​ഇ​രു​പ​ത്തി​ര​ണ്ട് ​എം​ .​എ​ൽ.​എ​മാ​ർ​ ​നാ​ളെ​ ​പു​ല​ർ​ച്ചെ​ ​റി​സൈ​ൻ​ ​ചെ​യ്യും.​ ​അ​പ്പോ​ൾ​ ​നി​ങ്ങ​ൾ​ ​എ​തി​ർ​ത്തു​ ​നി​ന്നാ​ൽ​ ​പോ​ലും​ ​മി​നി​സ്റ്റ​റി​ ​ഓ​ട​യി​ൽ​ ​വീ​ഴും.
പ്ര​തി​പ​ക്ഷ​ത്തി​ന് ​ഞ​ങ്ങ​ടെ​ ​ഗ്രൂ​പ്പു​കാ​ർ​ ​പി​ന്തു​ണ​ ​ന​ൽ​കും.​ ​പു​തി​യ​ ​മി​നി​സ്റ്റ​റി​ ​വ​രും.​ ​അ​വ​ർ​ ​ആ​ദ്യം​ ​പു​റ​ത്തി​റ​ക്കു​ന്ന​ ​ഉ​ത്ത​ര​വ് ​നി​ങ്ങ​ൾ​ക്ക് ​എ​തി​രെ​യു​ള്ള​ ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷ​ണ​മാ​വും."
ശി​ര​സ്സി​ൽ​ ​തീ​ ​വീ​ണ​തു​പോ​ലെ​ ​മാ​സ്റ്റ​ർ​ ​ന​ടു​ങ്ങി....

(​തു​ട​രും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE