ആഹാരത്തിന് രുചി കൂട്ടേണ്ടേ ?​ അടുക്കളയിൽ ഓർക്കാൻ ഏഴു കാര്യങ്ങൾ

Thursday 08 November 2018 4:30 PM IST
cooking

1. കടുക്, ജീരകം ഇവ പൊട്ടിക്കുമ്പോൾ പാത്രം ചൂടായതിനുശേഷം മാത്രം എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്പോൾ മാത്രമേ പൊട്ടിക്കാവൂ. അല്ലെങ്കിൽ യഥാർത്ഥ രുചി ലഭിക്കില്ല.

2. പൂരി, സമോസ എന്നിവ ഉണ്ടാക്കുമ്പോൾ അധികം എണ്ണ കുടിക്കാതിരിക്കാൻ ഗോതമ്പുമാവും മൈദമാവും ഒരേ അളവിൽ ചേർക്കുക.

3. ദോശയുണ്ടാക്കുമ്പോൾ ഉഴുന്നിനൊപ്പം ഒന്നോ രണ്ടോ സ്പൂൺ ഉലുവ ചേർത്താൽ സ്വാദേറും.

4. അവൽ നനയ്ക്കുമ്പോൾ കുറച്ച് ഇളം ചൂടുപാൽ കുടഞ്ഞശേഷം തിരുമ്മിയ തേങ്ങയും പഞ്ചസാരയും ചേർത്ത് ഉപയോഗിച്ചാൽ സ്വാദേറും.

5. മാംസവിഭവങ്ങൾ വേവിക്കുമ്പോൾ അടച്ചുവെച്ച് ചെറുതീയിൽ കൂടുതൽ സമയം പാചകം ചെയ്യുക.

6. സീ ഫുഡുകൾ തയ്യാറാക്കുമ്പോൾ (മീൻ, ചെമ്മീൻ, കൊഞ്ച്) വിനാഗിരിയിലോ നാരങ്ങാനീരിലോ അൽപം വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് കുറച്ചുസമയം വച്ചതിനുശേഷം പാചകം ചെയ്താൽ സീഫുഡ് അലർജി ഒരു പരിധിവരെ ഒഴിവാക്കാം.

7. ഇടിയപ്പത്തിനുള്ള മാവിൽ രണ്ടുസ്പൂൺ നല്ലെണ്ണ കൂടി ചേർത്താൽ മാർദ്ദവമേറും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE