നാല് മണി പലഹാരമായി കോൺ സ്വകേയേഴ്സ് കഴിക്കാം

Sunday 10 February 2019 2:14 PM IST
corn-squers

ചേ​രു​വ​കൾ
കോ​ൺ​ ​അ​ട​ർ​ത്തി​യ​ത് ​........ 100​ ​ഗ്രാം
ഗ്രീ​ൻ​പീ​സ് ​വേ​വി​ച്ച​ത് ​.......125​ ​ഗ്രാം
ഗോ​ത​മ്പു​മാ​വ്,​ ​
മൈ​ദ​മാ​വ് ​........... 175​ ​ഗ്രാം​ ​വീ​തം
വെ​ള്ളം​ ​.........150​ ​എം.​എൽ
ജീ​ര​ക​പ്പൊ​ടി​ ,​ ​
മ​ല്ലി​പ്പൊ​ടി​ ........​ ​അ​ര​ ​ടേ.​സ്പൂ​ൺ​ ​വീ​തം
വെ​ളു​ത്തു​ള്ളി​ ​അ​ര​ച്ച​ത്,​ ​
ക​ടു​ക്,​ ​ജീ​ര​കം​ ....​ ​അ​ര​ ​ടീ.​സ്പൂ​ൺ​ ​വീ​തം
പ​ച്ച​മു​ള​ക് ​
(​പൊ​ടി​യാ​യ​രി​ഞ്ഞ​ത്)​ ​......​ 8​ ​എ​ണ്ണം
എ​ണ്ണ​ ​.................3​ ​ടേ.​സ്പൂൺ
നെ​യ്യ് ​.................​ 2​ ​ടീ.​സ്പൂൺ
ഉ​പ്പ് ​............പാ​ക​ത്തി​ന്

ത​യ്യാ​റാ​ക്കു​ന്ന​ ​വി​ധം
നെ​യ്യ് ​ഒ​രു​ ​സോ​സ് ​പാ​നി​ൽ​ ​ഒ​ഴി​ച്ച് ​ചൂ​ടാ​ക്കി​ ​കോ​ണി​ട്ട് 3​ ​മി​നി​ട്ട് ​വ​റു​ത്തു​ ​കോ​രു​ക.​ ​ഗ്രീ​ൻ​പീ​സ് ​വേ​വി​ച്ച​തി​ൽ​ ​ഉ​പ്പി​ടു​ക.​ ​ഇ​ത് ​ന​ന്നാ​യു​ട​ച്ച് ​വ​ക്കു​ക.​ ​ഒ​രു​ ​ഫ്ര​യിം​ഗ് ​പാ​നി​ൽ​ 2​ ​ടേ.​സ്പൂ​ൺ​ ​എ​ണ്ണ​ ​ഒ​ഴി​ച്ച് ​ചൂ​ടാ​ക്കി​ ​പ​ച്ച​മു​ള​ക്,​ ​ജീ​ര​കം,​ ​ക​ടു​ക് ​എ​ന്നി​വ​ ​ഇ​ട്ട് 15​ ​സെ​ക്ക​ന്റ് ​വ​റു​ക്കു​ക.​ ​പൊ​ട്ടു​മ്പോ​ൾ​ ​കോ​ൺ​ ​വ​റു​ത്ത​ത്,​ ​ഉ​ട​ച്ചു​വ​ച്ച​ ​പീ​സ്,​ ​വെ​ളു​ത്തു​ള്ളി​ ​പേ​സ്റ്റ്,​ ​മ​ല്ലി​പ്പൊ​ടി,​ ​ജീ​ര​ക​പ്പൊ​ടി​ ​എ​ന്നി​വ​ ​ചേ​ർ​ത്തി​ള​ക്കു​ക.​ ​അ​ടു​പ്പ​ത്ത് ​നി​ന്നും​ ​വാ​ങ്ങി​ ​വ​യ്ക്കു​ക.
ഗോ​ത​മ്പു​മാ​വും,​ ​മൈ​ദ​മാ​വും​ ​ത​മ്മി​ൽ​ ​യോ​ജി​പ്പി​ക്കു​ക.​ ​ഉ​പ്പും​ 1​ ​ടേ.​ ​സ്പൂ​ൺ​ ​എ​ണ്ണ​യും​ ​വെ​ള്ള​വും​ ​ചേ​ർ​ത്ത് ​കു​ഴ​ച്ച് ​മാ​വ് ​മ​യ​പ്പെ​ടു​ത്തു​ക.​ 24​ ​ഉ​രു​ള​ക​ളാ​ക്കി​ ​ഇ​ത് ​മാ​റ്റു​ക.​ഓ​രോ​ന്നും​ ​പ​ര​ത്തി​ 24​ ​സ​മ​ച​തു​ര​ക​ഷ‌ണ​ങ്ങ​ൾ​ ​ആ​ക്കു​ക.​ 10​ ​സെ.​മീ​ ​വ​ലു​പ്പ​മു​ണ്ടാ​യി​രി​ക്ക​ണം.​ ​ഇ​വ​യി​ൽ​കോ​ൺ​ ​പീ​സ് ​മി​ശ്രി​ത​ത്തി​ൽ​ ​കു​റേ​ശ്ശേ​ ​വി​ള​മ്പി​ ​അ​രി​കു​ക​ൾ​ ​മ​ട​ക്കി​ ​വെ​ള്ളം​ ​തൊ​ട്ട് ​ഒ​ഴി​ക്കു​ക.​ ​ഒ​രു​ ​ഫ്ര​യിം​ഗ് ​പാ​നി​ൽ​ 3​ ​ടേ.​ ​സ്‌പ‌ൂ​ൺ​ ​എ​ണ്ണ​ ​ത​ട​വി​ ​ത​യ്യാ​റാ​ക്കി​യ​ ​സ​മ​ച​തു​ര​ ​ക​ഷണ​ങ്ങ​ൾ​ ​ഇ​ട്ട് ​ഇ​രു​വ​ശ​വും​ ​വ​റു​ത്ത് ​ബ്രൗ​ൺ​ ​നി​റ​മാ​ക്കി​ ​കോ​രു​ക. ത​ക്കാ​ളി​ ​കെ​ച്ച​പ്പും​ ​ചേ​ർ​ത്ത് ​വി​ള​മ്പു​ക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE