സ്വാദും അതിലേറെ ആരോഗ്യവും നൽകുന്ന രണ്ട് കിടിലൻ വിഭവങ്ങൾ, ഒന്ന് പരീക്ഷിച്ചാലോ...

ഇന്ദു നാരായൺ | Saturday 12 January 2019 1:30 PM IST
pudding

പുതു വർഷത്തിൽ സ്ഥി​രം​ ​ക​ഴി​ച്ചു​മ​ടു​ത്ത​ ​വി​ഭ​വ​ങ്ങ​ളോ​ട് ​ബൈ​ ​പ​റ​യാം. ഇനി പുതിയ പരീക്ഷണങ്ങളായാലോ? വീട്ടിൽതന്നെ ​പരീക്ഷിക്കാവുന്ന വിഭവങ്ങൾ ഏറെയാണ്. രുചിക്കൂട്ടുകൾ അടുക്കളയിൽതന്നെ തയ്യാറാക്കാം. ഈ​ ​പു​തു​വ​ർ​ഷ​ത്തി​ൽ​ ​കു​റ​ച്ച് ​പു​തു​രു​ചി​ക​ളി​താ

സ​പ്പോ​ട്ട​ ​ക്രീം​ ​പു​ഡ്ഡിം​ഗ്

ചേ​രു​വ​കൾ
സ​പ്പോ​ട്ട​യു​ടെ​ ​മാം​സ​ള​ഭാ​ഗം​ ​
-​ 4​ ​ക​പ്പ് ​(​ ​പ​ഴു​ത്ത​ത് )
ജ​ല​റ്റി​ൻ​ ​-​ 2​ ​ടീ​ ​സ്പൂൺ
തേ​ൻ​ ​ -​ 2​ ​ടേ​ ​സ്പൂൺ
പൊ​ടി​ച്ച​ ​പ​ഞ്ച​സാ​ര​ ​-​ 3​ ​ടേ​ ​സ്പൂൺ
മി​ക്‌സ​ഡ് ​ഫ്രൂ​ട്ട് ​ജാം​ ​-​ 2​ ​ടേ​ ​സ്പൂൺ
വെ​ള്ളം​ ​ -​ 3​ ​ടേ​ ​സ്പൂൺ
വാ​നി​ല​ ​എ​സ​ൻ​സ് ​-​ 3​ ​ടേ​ ​സ്പൂൺ
ബേ​സി​ക് ​ബ്ലെ​ൻ​ഡ് ​-​ 3​ ​ക​പ്പ്
ത​യ്യാ​റാ​ക്കേ​ണ്ട​ ​വി​ധം
ഒ​രു​ ​ബൗ​ളി​ൽ​ ​ജ​ല​റ്റി​ൻ​ ​ഇ​ട്ട് 3​ ​ടേ​ ​സ്‌പൂ​ൺ​ ​വെ​ള്ളം​ ​ഒ​ഴി​ക്കു​ക.​ ഇത് അല്പം കൂടി വലിപ്പമുള്ള ഒരു പാത്രത്തിൽ ചൂടുവെള്ളമെടുത്ത് അതിൽ ഇറക്കിവയ്‌ക്കുക. ജ​ലാ​റ്റി​ൻ​ ​പൂ​ർ​ണ​മാ​യും​ ​കു​തി​ർ​ന്നാ​ൽ​ ​പു​റ​ത്തെ​ടു​ത്ത് ​വ​യ്‌ക്കു​ക. സ​പ്പോ​ട്ട​യു​ടെ​ ​തൊ​ലി​ക​ള​ഞ്ഞ് ​മാം​സ​ള​ ​ഭാ​ഗം​ ​ന​ന്നാ​യ​ടി​ച്ച് ​ഒ​രു​ ​ബൗ​ളി​ലി​ട്ട് ​വ​യ്‌ക്കു​ക.​ ​ഇതിലേക്ക് തേ​നും​ ​ബേ​സി​ക് ​ബ്ലെ​ൻ​ഡും​ ​ചേ​ർ​ക്കാം.​ ​പ​ഞ്ച​സാ​ര​യും​ ​വാ​നി​ല​ ​എ​സ​ൻ​സും​ ​ചേർക്കുക.​ ​ഇ​ത് ​ജ​ല​റ്റി​നി​ൽ​ ​ചേ​ർ​ക്കു​ക.​ ​ഇ​ത് ​വി​ള​മ്പാ​നു​ള്ള​ ​വ​ലി​യ​ ​ഒ​രു​ ​ബൗ​ളി​ലേ​ക്ക് ​പ​ക​രു​ക.​ ​ഇ​തി​ൽ​ ​മി​ക്‌സ​ഡ് ​ഫ്രൂ​ട്ടി​ ​ജാം​ ​ചേ​ർ​ത്ത​ല​ങ്ക​രി​ച്ച് 6​ ​-8​ ​മ​ണി​ക്കൂർ ഫ്രി​ഡ്‌ജി​ൽ​ ​വ​ച്ച് ​ത​ണു​പ്പി​ക്കു​ക.​ ​ഇ​നി​ ​സ​പ്പോ​ട്ട​ ​ക​ഷ​ണ​ങ്ങ​ൾ​ ​വ​ച്ച​ല​ങ്ക​രി​ച്ച് ​വീ​ണ്ടും​ ​ത​ണു​പ്പി​ച്ച് ​വി​ള​മ്പു​ക.
ബേ​സി​ക് ​ബ്ലെ​ൻ​ഡ്
തൈ​ര് ​-​ ​ഒ​ന്ന​ര​ ​ക​പ്പ്
പ​നീ​ർ​ ​-​ ​ഒ​ന്ന​ര​ ​ക​പ്പ്
ഒ​രു​ ​ബൗ​ളി​ൽ​ ​തൈ​രും​ ​പ​നീ​റും​ ​എ​ടു​ത്ത് ​മ​യ​മാ​കും​ ​വ​രെ​ ​അ​ടി​ച്ച് ​വ​യ്‌ക്കു​ക.​ ​ഇ​തൊ​രു​ ​ജാ​റി​ലാ​ക്കി​ ​അ​ട​ച്ച് ​ഫ്രി​ഡ്‌ജി​ൽ​ ​സൂ​ക്ഷി​ക്കു​ക.​ ​ഇ​ത് ​പു​ഡിം​ഗ്,​ ​ഡി​സോ​ർ​ട്ടു​ക​ൾ​ ​എ​ന്നി​വ​യ്‌ക്കാ​യി​ ​ഉ​പ​യോ​ഗി​‌യ്‌ക്കാം.

പ്ലം​ ​സ്പ്രെ​ഡ്ഡ്

ചേ​രു​വ​കൾ
പ്ലം​ ​(​ ​ചു​വ​പ്പ്)​ ​ചെ​റു​താ​യ​രി​ഞ്ഞ​ത് ​-​ 1​ ​ക​പ്പ്
വെ​ള്ളം​ ​ -​ ​അ​ര​ ​ക​പ്പ് ​+​ 2​ ​ടേ​ ​സ്പൂൺ
പ​ഞ്ച​സാ​ര​ ​-​ 3​ ​ടേ​ ​സ്പൂൺ
ജ​ല​റ്റി​ൻ​ ​ -​ 1​ ​ടീ​ ​സ്പൂൺ
നാ​ര​ങ്ങ​ ​നീ​ര് ​ -​ 1​ ​ടൂ​ ​സ്പൂൺ
ത​യ്യാ​റാ​ക്കേ​ണ്ട​ ​വി​ധം
ചു​വ​ട് ​ക​ട്ടി​യു​ള്ള​ ​ഒ​രു​ ​സോ​സ‌്പാ​നി​ൽ​ ​പ്ലം,​ ​നാ​ര​ങ്ങ​ ​നീ​ര്,​ ​അ​ര​ ​ക​പ്പ് ​വെ​ള്ളം​ ​എ​ന്നി​വ​യെ​ടു​ത്ത് ​തി​ള​പ്പി​ക്കു​ക.​ ​ചെ​റു​തീ​യി​ൽ​ 8​ ​-10​ ​മി​നി​ട്ട് ​വ​യ്‌ക്കു​ക.​ ​ഇ​ട​യ്‌ക്ക് ​ഒ​ന്നി​ള​ക്കു​ക.​ ​ഇ​നി​ ​വാ​ങ്ങു​ക.​ ​കു​തി​ർ​ത്ത​ ​ജ​ല​റ്റി​നും​ ​പ​ഞ്ച​സാ​ര​യും​ ​ചേ​ർ​ത്തി​ള​ക്കു​ക.​ ​ആ​റി​യ​തി​ന് ​ശേ​ഷം​ ​ഒ​രു​ ​ജാ​റി​ലേ​ക്ക് ​പ​ക​ർ​ന്ന് ​ന​ന്നാ​യ​ട​ച്ച് ​ഫ്രി​ഡ്‌ജി​ൽ​ ​വ​യ്‌ക്കു​ക.​ 15​ ​ദി​വ​സം​ ​വ​രെ​ ​ഇ​ത് ​ഉ​പ​യോ​ഗി​ക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE