വായിൽ കപ്പലോടിക്കുന്ന ഇവന്റെ പേരാണ്  മുർത്തബാ, ശരിക്കും നമ്മുടെ കൊത്തു ബറോട്ടയുടെ തലതൊട്ടപ്പൻ

Sunday 10 March 2019 4:08 PM IST
kothuporotta

മനസിലെ സ്വപ്ന ജീവിതം സഫലമാക്കാൻ ഗൾഫിലേക്ക് മലയാളികൾ ചേക്കേറിയതിന് മുൻപേ നമ്മുടെ പൂർവ്വികർ ജോലി അന്വേഷിച്ച് എത്തിയ സ്ഥലമാണ് സിംഗപ്പൂരും, മലേഷ്യയും. അവിടെ നിന്നും തിരികെ എത്തിയപ്പോൾ ആ നാട്ടിലെ ഭഷണത്തിന്റെ രുചിയും അവർ കൊണ്ടു വന്നു. അത്തരത്തിലുള്ള ഒരു പലഹാരമാണ് മുർത്തബ. കേരളത്തിലെ ന്യൂജൻ പിള്ളേർക്ക് വളരെ ഇഷ്ടമായ കൊത്തുപൊറോട്ടയൊക്കെ ഈ മുർത്തബയുടെ ഒരു വെർഷൻ മാത്രമാണെന്ന് മജീഷ്യൻ ഹാരിസ് താഹ പറയുന്നു.

kothuporotta

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഞാൻ മജീഷ്യൻ ഹാരിസ് താഹ മാജിക്കിൽ ഒരു ലോക റെക്കോർഡ് ഹോൾഡർ കൂടിയാണ്. ഇത്രയും ആമുഖമായി പറഞ്ഞത് ഒരു ക്ഷമാപണം നടത്താൻ വേണ്ടിയാണ്.
ഒരു പുതിയ വിഭവം നിങ്ങളെ പരിചയപ്പെടുത്താൻ വേണ്ടി ഈ പോസ്റ്റ് ഇടണം എന്നു കുറച്ചു ദിവസമായി കരുതുകയാണ് ഉത്സവ സീസൺ ആയത് കൊണ്ട് പ്രോഗ്രാമിന്റെ തിരക്കിൽ ആയിരുന്നു, ദയവായി ക്ഷമിക്കുക.
ഇതെന്റെ കന്നി പോസ്റ്റാണ്,
ഈ വിഭവം നിങ്ങളിൽ പലരും കഴിക്കാൻ ഇടയില്ല; കാരണം വർഷത്തിൽ വളരെ കുറച്ചു ദിവസം മാത്രമേ ഇത് ഉണ്ടാക്കാറുള്ളൂ, കാരണം ഇതൊരു ഫെസ്റ്റിവൽ സ്പെഷ്യലാണ്. വായിൽ കപ്പലോടിക്കുന്ന ഈ കിടിലൻ ഐറ്റത്തിന്റെ പേര് മുർത്തബ എന്നാണ്. തിരുവനന്തപുരം ജില്ലയുടെ ഒരു അതിരായ ഇടവയിലും പരിസരങ്ങളിലും ആണ് ഈ ആഡാർ സാധനം ലഭിക്കുന്നത്.
ശരിക്കും ഇതൊരു സിംഗപ്പൂർ ഡിഷ്‌ ആണ്. ആദ്യകാലങ്ങളിൽ പത്തേമാരിയിൽ സിങ്കപ്പൂരും മലേഷ്യയും പോയ ആളുകളിൽ ഭൂരിഭാഗം ആളുകളും ഇടവയിൽ ഉള്ളവർ ആയിരുന്നു, അവർ കൊണ്ടുവന്ന ഒരു ഐറ്റം ആണ് ഇത്.
ഇപ്പോൾ ഈ നാടിന്റെ മതമൈത്രിക്ക് തിലകക്കുറിയായി നിലകൊള്ളുന്ന ഇടവ പാലക്കാവ് ഭഗവതി ക്ഷേത്രത്തിലെ കാർത്തികതിരുനാൾ മഹോത്സവത്തിന്റെ ഭാഗമായി ആണ് ഇപ്പോൾ ഈ ഐറ്റം ഉണ്ടാക്കുന്നത്.ഇതിൻറെ പല വേർഷൻസ് കൊത്തു ബറോട്ട എന്ന പേരിൽ നിങ്ങൾ കണ്ടും കഴിച്ചും കാണും. അതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായ ഒരു കിടിലൻ സാധനമാണ് ഇത്.
ഇനി ഐറ്റത്തിലേക്ക് വരാം, സാധാരണ ബറോട്ട ഉണ്ടാക്കാൻ മാവ് വീശി എടുക്കുന്നതുപോലെ വീശി അതിനുള്ളിലേക്ക് സവാള, ബീറ്റ്റൂട്ട്,കാരറ്റ്, കാബേജ് തുടങ്ങി ഒട്ടുമിക്ക മലക്കറികൾ കൊത്തിയരിഞ്ഞതും ചിക്കൻ വേവിച്ചു എല്ലു കളഞ്ഞതും ചേർത്ത് നന്നായി പൊതിഞ്ഞെടുക്കും, അതിനുശേഷം മുർത്തബ കൊത്താൻ ഉപയോഗിക്കുന്ന കട്ടികൂടിയ കല്ലിൽ വെച്ച് നന്നായി മൂപ്പിച്ചെടുക്കും പിന്നെ കൊത്തി ഇളക്കി മൂപ്പിക്കും അൽപ്പം മൂത്തു കഴിഞ്ഞാൽ മുട്ടയും നെയ്യും അണ്ടിപ്പരിപ്പും കടുകും പിന്നെ ഉണ്ടാക്കുന്ന വ്യക്തിയുടെ കൈ അളവ് പോലെ മസാലയും ചേർത്തു കൊത്തി എടുക്കും.
എല്ലാം കൂടി ഒന്നു മൂത്ത് വരുമ്പോൾ കിട്ടുന്ന മണം മാത്രം മതി വായിൽ കപ്പലോടാൻ. ഇത് ഇട്ടാൽ എടുക്കുന്നത് വരെ കൊത്തികൊണ്ടിരിക്കണം, കൊത്തി എടുക്കുന്നവരെ നാം അറിയാതെ സമ്മതിച്ചു പോകും, കൊത്തി മൂപ്പിച്ച മുർത്തബ നല്ല ഹോട്ട് വെയറിൽ സ്റ്റോർ ചെയ്തു വെച്ചിരിക്കും
ഇതു ഒരു പ്ളേറ്റ് വാങ്ങി ഒരു സ്പൂൺ കോരി വായിലേക്ക് ഇടണം, ഹാ വായിലെ വാട്ടർ ടാങ്ക് നാമറിയാതെ പൊട്ടിപ്പോകും.
ഒരു പ്ളേറ്റ് വാങ്ങാൻ വരുന്നവർ മിക്കവാറും ഒന്നു കൂടി വാങ്ങി കഴിച്ചിട്ട് മാത്രമേ പോകാറുള്ളൂ...
ഈ പരിസരത്തു പലരും ഉണ്ടാക്കുന്നുണ്ട് ചിലർ ഈ ഐറ്റത്തിന്റെ പേര് കളയുന്ന രീതിയിൽ ആണ് ഉണ്ടാക്കുന്നത്.
ക്ഷമിക്കണം എന്നു ആദ്യം പറഞ്ഞത് 12 ആം തീയതി വരെ മാത്രമേ ഈ സംഭവം ഉണ്ടാകൂ. 12 ഉൽസവം ആണ് അന്നു രാത്രി മുഴുവൻ ഇത് ഉണ്ടാകും. അതിനു മുൻപുള്ള ദിവസങ്ങളിൽ വൈകുന്നേരം മൂന്ന് മണി മുതൽ 10 മണി വരെ മുർത്തബ ലഭിക്കും.
ഒരു പ്ളേറ്റ് 50 രൂപ .
ലൊക്കേഷൻ: വർക്കല ഇടവ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE