മുഹബ്ബത്തും കൂട്ടി ഒരു സുലൈമാനി അടിച്ചാലോ!​ നേരെ കോഴിക്കോടൻ കടപ്പുറത്ത് വിട്ടോളീ....

Friday 15 March 2019 3:51 PM IST
ikkayees

ഭക്ഷണത്തിന്റെ ‘ഉസ്താദ്‌’ ഹോട്ടലുകളുള്ള നാടാണ്‌ കോഴിക്കോട്‌. ഇവിടത്തെ രുചിപ്പെരുമ കേളികേട്ടതാണ്‌. ഇളനീർരുചിയുള്ള ഹൽവയും ദം പൊട്ടിവീഴുന്ന കോഴിക്കോടൻ ബിരിയാണിയ്ക്കും ഇഷ്ടക്കാർ ഏറെയാണ്. ഭക്ഷണത്തിന്റെ രുചിയെപോലെ തന്നെ പ്രധാനമാണ് അത് വിളമ്പുന്ന കൈകളും. മധുരമില്ലാത്ത ഒരു ചായ പോലും സ്നേഹത്തോടെയുള്ള ഒരാളുടെ കൈകളിലൂടെയാണ് എത്തുന്നതെങ്കിൽ അതിന്റെ രുചി പറഞ്ഞറിയിക്കാനാവില്ല.


അങ്ങനെ സ്നേഹത്തോടെയും സന്തോഷത്തോടെയും ഒരു അടിപൊളി സുലൈമാനി അടിക്കണേൽ നേരെ കോഴിക്കോടൻ കടപ്പുറത്തേക്ക് വിട്ടോളു. അവിടെ നിങ്ങളെ കാത്ത് ഒരു കൊച്ചു കടയും കുറച്ച് കൂട്ടുകാരും കാത്തിരിപ്പുണ്ട്. ജീവിതത്തിന്റെ ഒറ്റപ്പെടലിൽ നിന്നും തഴയപ്പെടലിൽ നിന്നുമെല്ലാം പ്രിയപ്പെട്ട ചിലരുടെ കൈപിടിച്ച് കെട്ടിപ്പൊക്കിയ ഇക്കായീസ് എന്ന കടയും കുറച്ചു കൂട്ടുകാരുമാണത്.

ഓട്ടിസം, ഡൗൺ സിൻഡ്രോം തുടങ്ങിയ അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരുകൂട്ടം ചെറുപ്പക്കാരാണ്, ഇക്കായീസിൽ അതിഥികളെ വരവേൽക്കുന്നതും, ചായയും ചെറുകടികളും വിളമ്പുന്നതുമെല്ലാം. ഇത്തരത്തിലുള്ള ചെറുപ്പക്കാരെ സമൂഹത്തിൽ അകത്തി നിർത്താതെ മുൻ നിരയിലേക്ക് കൊണ്ടുവരണമെന്ന ലക്ഷ്യവുമായാണ് സംരംഭം തുടങ്ങിയിരിക്കുന്നതെന്ന് കടയുടമകൾ പറയുന്നു.

നടനും സംവിധായകനുമായ സാജിദ് യഹിയ ഇൻസ്റ്റഗ്രാമിലൂടെ ഒരു കുറിപ്പ് പങ്കുവച്ചതിനെ തുടർന്നാണ് ഇക്കായീസ് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കുറച്ചു ക്ഷമയോടെ കാത്തു നിൽക്കാൻ കഴിയുമെങ്കിൽ ഇവർ നൽകുന്ന നല്ല സുലൈമാനിയും കുടിച്ചു കാറ്റും കൊണ്ട് കഥയും പറഞ്ഞ് ബീച്ചിലിരിക്കാമെന്ന് സാജിദ് യഹിയ പറയുന്നു.

ഇത് കോഴിക്കോട്ടെ ഒരു പ്രമുഖ റസ്റ്റോറന്റായ Ikkayees ന്റെ മുൻവശമാണ്. ചെറുകടികളും, ചായയും വിൽക്കുന്ന ചെറിയൊരു കൗണ്ടർ. ഇതൊനൊരു പ്രത്യേകതയുണ്ട്. ഈ കൗണ്ടറിൽ നിന്നും നമുക്ക് ചായ നൽകുന്നവർ ഓട്ടിസം, ഡൗൻസിൻഡ്രം, തുടങ്ങി അസുഖങ്ങൾ കാരണം വീടുകളിലും മറ്റും ഒതുങ്ങി നിന്നവരാണ്. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സംരംഭമാണിത്. കുറച്ചു ക്ഷമയോടെ കാത്തു നിൽക്കാൻ കഴിയുമെങ്കിൽ ഇവർ നൽകുന്ന നല്ല സുലൈമാനിയും കുടിച്ചു കാറ്റും കൊണ്ട് കഥയും പറഞ്ഞ് ബീച്ചിലങ്ങിരിക്കാം.. ❤❤ #copied

A post shared by Saajid Yahiya Che The ലാടൻ (@sajidyahiya) on

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE