ഈ ചായയിൽ കടുപ്പം മാത്രമല്ല കാൻസറും ഉണ്ട്, ഹോട്ടലുകളിൽ കളയുന്ന ചായപ്പിണ്ടിയിൽ കളർ ചേർത്ത് വീണ്ടും തേയിലയാക്കി വിൽപ്പന തകൃതി

Saturday 02 February 2019 11:51 AM IST
tea

കണ്ണൂർ : നഗരത്തിലെ ചായക്കടകളിലും, തട്ടുകടകളിലും കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗം നടത്തിയ റെയിഡിൽ പിടികൂടിയത് മായം കലർന്ന തേയില. ചായയ്ക്ക് നിറവും കടുപ്പവും വർദ്ധിപ്പിക്കുന്നതിനാണ് ഇത്തരത്തിലുള്ള തേയില ഉപയോഗിക്കുന്നത്. ഇത് കൂടാതെ കൂടുതൽ ഗ്ലാസ് ചായ ഇത്തരം തേയില ഉപയോഗിക്കുന്നതിലൂടെ ഉണ്ടാക്കുവാനാവുന്നതും, കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നതും ഹോട്ടലുടമകളെ ആകർഷിക്കുന്നുണ്ട്.

ഹോട്ടലുകളിൽ ഉപയോഗിച്ച ശേഷം കളയുന്ന ചായപ്പിണ്ടിയിൽ കളർ ചേർത്താണ് വീണ്ടും പാക് ചെയ്ത് തേയിലയാക്കി വിൽപ്പന നടത്തുന്നത്. സംശയം തോന്നി പിടികൂടിയ തേയില ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കോഴിക്കോട്ടെ റീജനൽ അനലറ്റിക്കൽ ഫുഡ് ലബോറട്ടറിയിൽ പരിശോധിച്ചപ്പോൾ കൃത്രിമ വർണ വസ്തുക്കളായ കാർമിയോസിൻ, സൺസെറ്റ് യെല്ലോ, ടാർടാറിസിൻ എന്നിവ ചേർത്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന് ദോഷമായ ഇവയെല്ലാം നിരോധിതമാണ്.

കർഷകർക്ക് പ്രതിദിനം 17 രൂപ ആത്മഹത്യ അലവൻസ്, വിഷം വാങ്ങാനല്ലാതെ മറ്റെന്തിനാണിത് തികയുകയെന്ന് എം.ബി. രാജേഷ്

ഈ രാസവസ്തുക്കൾ സ്ഥിരമായി ശരീരത്തിലെത്തിയാൽ കാൻസർ പോലെയുള്ള മാരകമായ അസുഖങ്ങളുണ്ടാവാനുള്ള സാദ്ധ്യതയുണ്ട്. വിവിധ ഇടങ്ങളിൽ നിന്നും ശേഖരിക്കുന്ന ചായപ്പിണ്ടി കേരളത്തിന് പുറത്തുള്ള രഹസ്യകേന്ദ്രങ്ങളിൽ വന്ന് മായം കലർത്തിയ ശേഷം വിൽപ്പനയ്ക്ക് എത്തിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE