ക​​​ല​​​കളുടെ സ്വന്തം നാട്

Tuesday 08 January 2019 12:10 AM IST
kerala

കേ​ര​ള​ക​ല​ക​ളു​ടെ​ ​ആ​ഗോ​ള​മു​ഖ​മെ​ന്ന​ ​നി​ല​യിൽ​ ​വ​ളർ​ന്ന​ ​ക​ഥ​ക​ളി​യിൽ നൃ​ത്തം,​ ​അ​​​ഭി​​​ന​യം,​ ​സം​​​ഗീ​​​തം​ ​തു​ട​ങ്ങി​യ​വ​ ​സ​മ്മേ​ളി​ക്കു​ന്നു.​ ​കൊ​ല്ല​വർ​ഷം​ 830​നും​-36​നും​ ​ഇ​ട​യിൽ​ ​കൊ​ട്ടാ​ര​ക്ക​ര​ ​ത​മ്പു​രാൻ​ ​രൂ​പം​ ​നൽ​കി​യ​ ​രാ​മ​നാ​ട്ട​മാ​ണ് ​പി​ന്നീ​ട് ​ക​ഥ​ക​ളി​യാ​യി​ ​പ​രി​ണ​മി​ച്ചതെന്ന് കരുതപ്പെടുന്നു. ​കോ​ഴി​ക്കോ​ട് ​സാ​മൂ​തി​രി​യു​ടെ​ ​കീ​ഴിൽ​ ​പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ ​കൃ​ഷ്ണ​നാ​ട്ടം​ ​കൊ​ട്ട​ാര​ക്ക​ര​യിൽ​ ​ക​ളി​ക്കാൻ​ ​ത​മ്പു​രാൻ​ ​ക്ഷ​ണി​ച്ചെ​ങ്കി​ലും​ ​സാ​മൂ​തി​രി​ ​അ​യ​ച്ചി​ല്ലെന്നും ​ഇ​തിൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​കൊ​ട്ടാ​ര​ക്ക​ര​ ​ത​മ്പു​രാൻ​ ​രൂ​പം​ ​നൽ​കി​യ​ ​ക​ലാ​രൂ​പ​മാ​ണ് ​രാ​മ​നാ​ട്ടമെന്നുമാണ് ഐതിഹ്യം.

ക​​​ഥ​​​ക​​​ളി​​​യു​​​ടെ​ ​സാ​​​ഹി​​​ത്യ​​​രൂ​​​പ​​​മാ​​​ണ് ​ആ​​​ട്ട​ക്ക​​​ഥ.​ ​ആം​ഗി​കം,​ ​വാ​​​ചി​കം,​ ​സാ​​​ത്വി​കം,​ ​ആ​​​ഹാ​ര്യം​ ​എ​ന്നീ​ ​ച​​​തുർ​​​വി​​​ധാ​​​ഭി​​​ന​​​യ​​​ങ്ങൾ​ ​ക​​​ഥ​​​ക​​​ളി​​​യു​​​ടെ​ ​സ​​​വി​​​ശേ​​​ഷ​​​ത​​​യാ​ണ്.​ ​

അ​ഞ്ച് ​ത​രം​ ​വേ​ഷ​ങ്ങ​ളാ​ണ് ​ക​ഥ​ക​ളി​യി​ലു​ള്ള​ത്.​ ​പ​ച്ച,​ ​ക​ത്തി,​ ​താ​ടി,​ ​ക​രി,​ ​മി​നു​ക്ക്.
പ​ച്ച​ ​:​ ​ധീ​ര​ന്മാ​രും​ ​ന​ന്മ​നി​റ​ഞ്ഞ​തു​മാ​യ​ ​ക​ഥാ​പാ​ത്ര​ങ്ങൾ​ക്കാ​ണ് ​ഈ​ ​വേ​ഷം.​ ​രാ​മ​ ​ല​ക്ഷ്മ​ണ​ന്മാ​രും​ ​രാ​ജാ​ക്കൻ​മാ​രു​മെ​ല്ലാം​ ​പ​ച്ച​യി​ലെ​ത്തു​ന്നു.
ക​ത്തി​ ​:​ ​ക്രൗ​ര്യം​ ​നി​റ​ഞ്ഞ​ ​പ്ര​തി​നാ​യ​ക​ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​ ​വേ​ഷ​മാ​ണ് ​ക​ത്തി.​ ​രാ​വ​ണൻ,​ ​ദു​ര്യോ​ധ​നൻ​ ​തു​ട​ങ്ങി​യ​വർ​ ​ഈ​ ​വേ​ഷ​ത്തിൽ​ ​അ​വ​ത​രി​ക്ക​പ്പെ​ടു​ന്നു.​

​താ​ടി​ ​:​ ​മൂ​ന്ന് ​ത​രം​ ​താ​ടി​ ​വേ​ഷ​ങ്ങ​ളാ​ണു​ള്ള​ത്.​ ​ഹ​നു​മാ​നെ​പ്പോ​ലെ​യു​ള്ള​ ​അ​മാ​നു​ഷി​ക​ ​ക​ഴി​വു​ള്ള​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​വേ​ഷ​മാ​ണ് ​ '​വെ​ള്ള​ത്താ​ടി".​ ​ദു​ഷ്ട​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കാ​നു​ള്ള​ ​വേ​ഷ​മാ​ണ് ​'​ചു​വ​ന്ന​താ​ടി​".​ ​ക​ലി​യു​ടെ​ ​വേ​ഷ​മാ​ണ് ​ക​റു​ത്ത​ ​താ​ടി.​

ക​രി​ ​(​ക​റു​പ്പ്)​ ​:​ ​കാ​ട്ടാ​ള​ ​ക​ഥാ​പാ​ത്ര​ങ്ങൾ​ക്ക് ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​വേ​ഷ​മാ​ണ് ​'​ക​രി​വേ​ഷം​".

​ ​മി​നു​ക്ക് ​:​സ്ത്രീ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളും​ ​ദൂ​തൻ​മാ​രും​ ​ബ്രാ​ഹ്മ​ണ​രും​ ​സ​ന്യാ​സി​വ​ര്യ​ന്മാ​രു​മാ​ണ് '​മി​നു​ക്ക്"​ ​വേ​ഷ​ത്തി​ലെ​ത്തു​ക.

ചാ​​​ക്യാർ​​​കൂ​​​ത്ത്

കേ​​​ര​ളീ​​​യ​ക്ഷേ​​​ത്ര​​​ങ്ങ​​​ളി​ലെ കൂ​​​ത്ത​​​മ്പ​​​ല​​​ങ്ങ​​​ളിൽ​ ​അ​​​ര​​​ങ്ങേ​​​റി​​​വ​​​രു​​​ന്ന​ ​ക​​​ലാ​​​രൂ​​​പ​​​മാ​​​ണ് ​ചാ​​​ക്യാർ​​​കൂ​​​ത്ത്.​ ​ഫ​ലി​​​ത​ത്തി​ന്റെ​ ​മേ​മ്പൊ​ടി​യോ​ടെ​ ​ചാ​​​ക്യാർ​ ​ന​​​ട​​​ത്തു​​​ന്ന​ ​പു​രാ​​​ണ​ ​ക​​​ഥാ​ക​ഥ​ന​മാ​ണി​ത്.​ ​പു​രാ​ണ​ക​ഥ​ക​ളി​ലൂ​ടെ​ ​കാ​ഴ്ച​ക്കാ​രെ​ ​ചി​​​ന്തി​​​പ്പി​​​ക്കു​​​ക​യാ​​​ണ് ​ചാ​ക്യാർ​ ​ചെ​യ്യു​ന്ന​ത്.​ ​ചാ​​​ക്യാർ​​​കൂ​​​ത്തി​​​ലെ​ ​ഏ​​​ക​​​വാ​ദ്യം​ ​മി​​​ഴാ​​​വാ​ണ്.​ ​ പു​രാ​ണ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​സാ​മൂ​ഹ്യ​പ്ര​ശ്ന​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ത്തി​ ​അ​തി​ലൂ​ടെ​ ​രാ​ജാ​വി​നെ​പോ​ലും​ ​ചാ​ക്യാൻ​മാർ​ ​വി​മർ​ശി​ച്ചി​രു​ന്നു.


ഓ​​​ട്ടൻ​​​തു​​​ള്ളൽ

തി​ക​ച്ചും​ ​കേ​ര​ളീ​യ​മാ​യ​ ​ക​ലാ​രൂ​പ​മാ​ണ് ​ഓ​​​ട്ടൻ​​​തു​​​ള്ളൽ.​ ​കു​ഞ്ചൻ​ ​ന​മ്പ്യാ​രാ​ണ് ​ഓ​ട്ടൻ​തു​ള്ള​ലി​ന്റെ​ ​പി​താ​വ്.​ ​പു​രാ​ണ​ക​ഥ​ക​ളു​ടെ​ ​ക​ഥ​ന​ത്തോ​ടൊ​പ്പം​ ​സാ​മു​ഹ്യ​വി​മർ​ശ​ന​വു​മാ​ണ് ​തു​ള്ള​ലി​ലൂ​ടെ​ ​അ​വ​ത​രി​ക്ക​പ്പെ​ടു​ന്ന​ത്.​ ​ചാ​ക്യാർ​കൂ​ത്തി​ന് ​മി​ഴാ​വ് ​വാ​യി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ​ ​ഉ​റ​ങ്ങി​പ്പോ​യ​ ​കു​ഞ്ചൻ​ന​മ്പ്യാ​രെ​ ​ചാ​ക്യാർ​ ​ക​ളി​യാ​ക്കി​യെ​ന്നും​ ​ഇ​തി​ന് ​മ​റു​പ​ടി​യെ​ന്നോ​ണം​ ​ന​മ്പ്യാർ​ ​അ​വ​ത​രി​പ്പി​ച്ച​ ​ക​ലാ​രൂ​പ​മാ​ണ് തു​ള്ള​ലെ​ന്നു​മു​ള്ള​ ​ര​സ​ക​ര​മാ​യ ഐ​തീ​ഹ്യം​ ​പ്ര​ചാ​ര​ത്തി​ലു​ണ്ട്.​ ​ഓ​ട്ടൻ,​ ​ശീ​​​ത​ങ്കൻ,​ ​പ​​​റ​​​യൻ​ ​എ​​​ന്നി​ങ്ങ​നെ​ ​മൂ​ന്നു​വി​ധ​ത്തി​ലു​ള്ള​ ​തു​ള്ള​ലു​ക​ളു​ണ്ട്.​ ​തു​​​റ​​​ന്ന​​​വേ​​​ദി​​​യാ​​​ണ് ​ഓ​​​ട്ടൻ​​​തു​​​ള്ളൽ​ ​അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​ന് ​ഉ​​​പ​​​യോ​​​ഗി​​​ക്കുന്നത്. ​വേ​​​ദി​​​യിൽ​ ​കൊ​ളു​ത്തി​വ​ച്ച​ ​നി​​​ല​​​വി​ള​​​ക്കി​ന് ​മു​ന്നി​ലാ​ണ് ​ തുള്ളൽ നടക്കുക.​ ​തി​​​ര​ശ്ശീ​​​ല​യു​ണ്ടാ​വി​ല്ല. ​വാ​​​ദ്യ​​​ക്കാ​രും​ ​പി​ന്ന​ണി​പാ​ടു​ന്ന​വ​രും​ ​വേ​​​ദി​​​യു​​​ടെ​ ​ഒ​രു​ഭാ​ഗ​ത്തി​രി​ക്കും.​ ​മൂ​ന്നു​പേ​രാ​ണുണ്ടാവുക. തു​ള്ളൽ​ക്കാ​രൻ​ ​പാ​ടു​ന്ന​ ​വ​രി​കൾ​ ​പിൻ​പാ​ട്ടു​കാർ​ ​ഏ​റ്റു​പാ​ടു​ന്നു. മൃ​ദം​ഗ​വും​ ​കൈ​​​മ​​​ണി​​​യു​​​മാ​​​ണ് ​പ്ര​ധാ​ന​ ​വാ​​​ദ്യ​ങ്ങൾ.


തി​രു​വാ​തി​ര​ക്ക​ളി

പ​ഴ​യ​ ​ന​മ്പൂ​തി​രി,​നാ​യർ​ ​ത​റ​വാ​ടു​ക​ളി​ലു​ണ്ടാ​യി​രു​ന്ന​ ​പാ​ര​മ്പ​ര്യ​ ​ക​ലാ​രൂ​പ​മാ​ണ് ​തി​രു​വാ​തി​ര​ക്ക​ളി.വ്ര​തം​ ​നോ​റ്റ് ​ദ​ശ​പു​ഷ്പം​ ​ചൂ​ടി​ ​എ​ട്ടു​സ്ത്രീ​കൾ​ ​ധ​നു​മാ​സ​ത്തി​ലെ തി​രു​വാ​തി​ര​യ്ക്ക് ​നി​ല​വി​ള​ക്കി​ന് ​മു​ന്നിൽ​ ​നി​ന്നാ​ണ് ​തിരുവാതിരക്കളി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​
​ഗ​ണ​പ​തി​ ​സ്തു​തി​യോ​ടെ​യാ​ണ് തി​രു​വാ​തി​ര​ക്ക​ളി​ ​തു​ട​ങ്ങു​ന്ന​ത്.​ ​തു​ടർ​ന്ന് ​സ​ര​സ്വ​തി​ ​സ്തു​തി,​ ​പ​ദം,​ ​കു​മ്മി​യ​ടി,​ ​കു​റ​ത്തി​പ്പാ​ട്ട്,​ ​വ​ഞ്ചി​പ്പാ​ട്ട് ​എ​ന്നി​ങ്ങ​നെ​ ​മം​ഗ​ള​ത്തോ​ടെ​ ​സ​മാ​പി​ക്കു​ന്നു.​ ​പി​ന്ന​ണി​യിൽ​ ​പാ​ട്ടി​നോ​ടൊ​പ്പം​ ​മൃ​ദം​ഗം,​ ​ഇ​ട​യ്ക്ക​ ​തു​ട​ങ്ങി​യ​ ​വാ​ദ്യ​ങ്ങ​ളു​മു​ണ്ടാ​കും.

മോ​​​ഹി​​​നി​​​യാ​ട്ടം

കേ​ര​ള​ത്തി​ന്റെ​ ​ക്ഷേ​ത്ര​സം​സ്‌​കാ​ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​വ​ളർ​ന്നു​വ​ന്ന ലാ​​​സ്യ​​​പ്ര​​​ധാ​ന​മാ​യ​ ​ത​ന​ത് ​നൃ​ത്ത​മാ​ണ് ​മോ​ഹി​നി​യാ​ട്ടം.​ ​കാ​ഴ്ച​ക്കാ​രു​ടെ​ ​മ​നം​ക​വ​രു​ന്ന​ ​ത​രു​ണി​ ​എ​ന്നാ​ണ് ​മോ​ഹി​നി​ ​ എ​ന്ന​ ​പ​ദം​കൊ​ണ്ട് ​അർ​ത്ഥ​മാ​ക്കു​ന്ന​ത്.​ ​മു​ദ്ര​ക​ളെ​ക്കു​റി​ച്ച് ​ പ്ര​തി​പാ​ദി​ക്കു​ന്ന​ ​ഹ​സ്ത​ല​ക്ഷ​ണ​ദ്വീ​പി​ക​ ​എ​ന്ന​ ​ഗ്ര​ന്ഥ​ത്തെ​യാ​ണ് ​മോ​ഹി​നി​യാ​ട്ടം​ ​പിൻ​പ​റ്റു​ന്ന​ത്.​ ​കൈ​​​മു​​​ദ്ര​​​കൾ​ ​ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള​ ​അ​​​ഭി​​​ന​​​യ​​​മാ​​​ണ് ​പ്ര​​​ധാ​നം.​ ​കർ​ണാ​ട്ടി​ക് ​സം​ഗീ​ത​വും​ ​മൃ​​​ദം​ഗം,​ ​വ​​​യ​​​ലിൻ,​ ​പു​ല്ലാ​​​ങ്കു​ഴൽ,​ ​വീ​​​ണ,​ ​ഇ​​​ട​​​യ്​​ക്ക​ ​തു​​​ട​ങ്ങി​​​യ​ ​വാ​​​ദ്യ​​​ങ്ങ​​​ളു​മാ​ണ് ​പി​ന്ന​ണി​യിൽ.​ ​പ​ര​മ്പ​രാ​ഗ​ത​മാ​യ ചെ​റി​​​യ​ ​ബ്ലൗ​സ്,​ ​സ്വർ​​​ണ​​​ക്ക​​​ര​​​യു​​​ള്ള​ ​സാ​രി ​എ​​​ന്നി​​​വ​​​യാ​​​ണ്‌​ ​വേ​​​ഷ​ങ്ങൾ.​ ​

മാർ​​​ഗം​​​ക​​​ളി‌​

ക്‌​നാ​നാ​യ​ ​ക്രൈ​​​സ്​​ത​​​വ​​​രു​ടെ​ ​ഇ​ട​യിൽ​ ​ പ്ര​ചാ​ര​മു​ള്ള​ ​പാ​ര​മ്പ​ര്യ​ക​ലാ​രൂ​പ​മാ​ണ് ​ മാർ​ഗം​ ​ക​ളി.​ ​ഭാ​ര​ത​ത്തിൽ​ ​ക്രി​സ്തു​വി​ന്റെ​ ​മാർ​ഗം​ ​സ്വീ​ക​രി​ച്ച​വർ​-​മാർ​ഗ​വാ​സി​ക​ളു​ടെ​ ​ക​ളി എ​ന്ന​ നി​ല​യി​ലാ​ണ് ​ ഈ​പേ​ര് ​വ​ന്ന​ത്.​ ​ആ​ദ്യ​കാ​ല​ങ്ങ​ളിൽ​ ​പു​രു​ഷൻ​മാർ​മാ​ത്ര​മാ​ണ് ​മാർ​ഗംകളി അവതരിപ്പിച്ചി​രു​ന്ന​ത്.​ ​തോ​മാ​ശ്ലീ​ഹ​യു​ടെ​ ​ഭാ​ര​ത​പ്ര​വേ​ശ​ന​വും​ ​ക്രി​സ്ത്യാ​നി​ക​ളു​ടെ​ ​ച​രി​ത്ര​വു​മാ​ണ് ​മാർ​ഗം​ക​ളി​യു​ടെ​ ​ഇ​തി​വൃ​ത്തം.​ ​ ക​ല്യാ​ണ​ങ്ങ​ളു​ടെ​യും​ ​പ​ള്ളി​പ്പെ​രു​ന്നാ​ളി​ന്റെ​യും​ ​ഭാ​ഗ​മാ​യാ​ണ് ​മാർ​ഗം​ക​ളി​ ​ന​ട​ക്കു​ന്ന​ത്.​ ​പ​ന്ത്ര​ണ്ടു​പേ​രാ​ണ് ​മാർ​ഗം​ ​ക​ളി​യി​ലു​ണ്ടാ​വു​ക. മ​ധ്യ​ഭാ​ഗ​ത്ത് ​പ​ന്ത്ര​ണ്ട് ​തി​രി​യി​ട്ട​ ​നി​ല​വി​ള​ക്ക് ​ക​ത്തി​ച്ചു​വയ്​ക്കും.​ ​നി​ല​വി​ള​ക്ക് ​ക്രി​സ്തു​വി​നെ​യും​ ​പ​ന്ത്ര​ണ്ട് ​തി​രി​കൾ​ ​ക്രി​സ്തു​വി​ന്റെ​ ​ശി​ഷ്യൻ​മാ​രെ​യും​ ​പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു.​ ​ക​സ​വ് ​മു​ണ്ടും​ ​ചു​വ​ന്ന​ ​അ​ര​പ്പ​ട്ട​യും​ ​ത​ല​യിൽ​ ​ക​സ​വ​മു​ണ്ടു​കൊ​ണ്ടു​ള്ള​ ​കെ​ട്ടു​മാ​ണ് ​പു​രു​ഷൻ​മാ​രു​ടെ​ ​വേ​ഷം.​

ഒ​പ്പന

ഒ​രു​ ​കാ​ല​ത്ത് ​മ​ല​ബാ​റി​ലെ​ ​മു​സ്ലിം​ ​വീ​ടു​ക​ളിൽ​ ​ക​ല്യാ​ണ സമയത്ത് വ്യാ​പ​ക​മാ​യി​ ​അ​വ​ത​രി​പ്പി​ച്ചി​രുന്ന​ ​ക​ലാ​രൂ​പ​മാ​ണ് ​ഒ​പ്പ​ന.​ ​മാ​പ്പി​ള​ക​ല​ക​ളിൽ​ ​ഏ​റെ​ ​ജ​ന​പ്രീ​തി​യുള്ള കലകൂടിയാണ്​ ​ഒ​പ്പ​ന​.​ ​മ​ണ​വാ​ട്ടി​യു​ടെ​ ​നാ​ണം​ ​തീർ​ക്കാ​നാ​ണ് ​ഒ​പ്പ​ന​ക​ളി​ക്കു​ന്ന​ത്.​ ​
ചാ​​​യൽ,​ഒ​​​പ്പ​​​ന​ ​മു​​​റു​​​ക്കം​ ​എ​ന്നി​ങ്ങ​നെ​ ​ര​ണ്ടു​ത​ര​ത്തി​ലാ​ണ് ​ഒ​പ്പ​ന​ ​ക​ളി​ക്കു​ന്ന​ത്.​ ​അ​​​യ​​​ഞ്ഞു​​​പാ​​​ടു​​​ന്ന​​​ത് ​ചാ​​​യ​ലും​ ​ദ്രു​​​ത​​​താ​​​ള​​​ത്തിൽ പാ​​​ടു​ന്ന​​​ത് ​മു​​​റു​​​ക്ക​​​വു​​​മാ​ണ്.​ ​വി​വാ​ഹ​​​നാ​​​ളിൽ മ​​​ണ​​​വാ​​​ട്ടി​​​യെ​ ​അ​​​ണി​​​യി​​​ച്ചൊ​​​രു​​​ക്കി​ ​ക​ല്യാ​​​ണ​​​പ്പന്ത​​​ലി​​​ലേ​​​ക്ക് ​ആ​​​ന​​​യി​​​ക്കു​ന്നു.​
​മ​​​ണ​​​വാ​​​ട്ടി​​​യെ​ ​പീ​ഠ​ത്തിൽ​ ​ഇ​​​രു​​​ത്തി മു​സ്ലിം​ ​പാ​ര​മ്പ​ര്യ​വേ​ഷ​മണി​ഞ്ഞ​ ​തോ​​​ഴി​​​മാർ​ ​പാ​​​ട്ടു​​​പാ​​​ടി​ ​കൈ​​​കൊ​​​ട്ടി​ ​ക​​​ളി​​​ക്കു​ന്നു.​ ​പ​ത്തു​പേ​രാ​ണ് ​ഉ​ണ്ടാ​വു​ക.​ ​പി​ന്ന​ണി​യിൽ​ ​ര​ണ്ടോ​ ​മൂ​ന്നോ​ ​പാ​ട്ടു​കാ​രും​ ​ഉ​ണ്ടാ​കും.​ ​സ​ദ​സി​നെ​ ​വ​ന്ദി​ച്ചും​ ​വർ​ണി​ച്ചും​ ​അ​ല​ങ്കാ​ര​ങ്ങ​ളെ​യും​ ​ആ​ഭ​ര​ണ​ങ്ങ​ളെ​യും​ ​പു​ക​ഴ്‌ത്തി​യും​ ​പാ​ടാ​റു​ണ്ട്.


കോൽ​ക്ക​​​ളി

ഉ​​​ത്ത​​​ര​​കേ​​​ര​​​ള​​​ത്തി​​ൽ​ ​ഏ​റെ​ ​പ്ര​ചാ​ര​മു​ള്ള​കോൽ​​​ക്ക​​​ളി​​​ക്ക് ​ കോ​​​ല​​​ടി​​​ക്ക​​​ളി​ ​എ​ന്നും​ പേ​​​രു​​ണ്ട്.​ ​ന​ല്ല​ ​താ​ള​ബോ​ധ​മു​ള്ള​തും മെ​​​യ്​​വ​​​ഴ​​​ക്ക​വു​മു​ള്ള​വ​രാ​ണ് ക​ളി​ക്കാർ. വട്ടത്തി​ൽ ച​​​ടു​​​ല​ത​​യോടെയുള്ള ചു​വ​ടു​ക​ളാ​ണ് കോൽ​​​ക്ക​​​ളി​യെ മ​നോ​ഹ​ര​മാ​ക്കു​ന്ന​ത്. ​
വ​​​ന്ദ​​​ന​​​ക്ക​ളി​​യോ​​​ടെ​​​യാ​​​ണ് ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​ക​​​ളി​​​ക്കാ​​​രെ​ ​അ​കം,​ ​പു​​​റം​ ​എ​​​ന്നി​ങ്ങ​​​നെ​ ​ര​​​ണ്ടു​ ​വി​ഭാ​ഗ​മാ​യി​തി​​​രി​​​ക്കും. ​ഏ​ക​ദേ​ശം​ ​ഒ​ന്ന​ര​യ​ടി​ ​നീ​ള​മു​ള്ള​ ​പ​ന​ങ്കോ​ലാ​ണ് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ കോ​​​ലു​​​ക​​​ളിൽ​ ​ചെ​റി​​​യ​ ​ചി​ല​​​ങ്ക​യോ​ ​ ​മ​ണി​യോ​ കോർ​​​ത്തി​​​രി​​​ക്കും.
​ ​മ​​​ല​​​ബാ​​​റി​​​ലെ​ ​മു​​​സ്ലീ​​​ങ്ങൾ​​​ക്കി​​​ട​​​യിൽ​ ​പ്ര​​​ചാ​​​ര​​​ത്തി​​​ലു​ള്ള​ കോൽ​ക്ക​​​ളി​ ​തി​​​ക​​​ച്ചും​ ​വി​​നോ​​​ദ​​​പ്ര​​​ദ​​​മാ​ണ്.​ ​ക​ള്ളി​മു​ണ്ടും​ ​അ​ര​പ്പ​ട്ട​യും​ ​ബ​നി​യ​നും​ ​ത​ലേ​ക്കെ​ട്ടു​മാ​ണ് വേ​ഷം. ത​നി​മ​യാർ​ന്ന​ ​മാ​പ്പി​ള​പ്പാ​ട്ടു​ക​ളു​ടെ​യും​ ​പ്ര​കീർ​ത്ത​ന​ഗാ​ന​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ12​ ​പു​രു​ഷൻ​മാർ​ ചേർ​ന്നാ​ണ് കോൽ​ക്ക​ളി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്..

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE