നമ്മുടെ ​കോ​ട​തി​ക​ളെ​ക്കു​റി​ച്ച് ​മ​ന​സി​ലാ​ക്കാം

Tuesday 08 January 2019 12:05 AM IST
supreme-court

ഒ​രു​ ​രാ​ഷ്ട്ര​ത്തി​ന്റെ​ ​നി​യ​മ​നി​ർ​മ്മാ​ണ​ത്തി​നും​ ​നീ​തി​ന്യാ​യ​ ​വ്യ​വ​സ്ഥ​യ്ക്കും​ ​ബ​ലം​ ​പ​ക​രു​ന്ന​ത് ​കോ​ട​തി​ക​ളാ​ണ്.​ ഈ​യ​ടു​ത്ത​ ​കാ​ല​ത്താ​യി​ ​രാ​ഷ്ട്ര​ത്തി​ന്റെ​ ​ച​രി​ത്ര​ത്തി​ൽ​ ​സു​പ്ര​ധാ​ന​മാ​യ​ ​പ​ല​വി​ധി​ക​ളും​ ​പരമോന്നത കോടതിയായ സുപ്രീംകോടതി പു​റ​പ്പെ​ടു​വി​ച്ചു.​ ​ഇ​ത് ​മു​ൻ​പൊ​ന്നു​മി​ല്ലാ​ത്ത​വി​ധം​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​വ​ഴി​തെ​ളി​ച്ചു.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​കോ​ട​തി​ക​ളെ​ക്കു​റി​ച്ച് ​മ​ന​സി​ലാ​ക്കാം..

സു​പ്രീം​കോ​ട​തി തു​ട​ക്കം

1773​ ​ലെ​ ​റ​ഗു​ലേ​റ്റിം​ഗ് ​ആ​ക്ട് ​പ്ര​കാ​രം​ 1774​ ​ൽ​ ​ക​ൽ​ക്ക​ട്ട​യി​ലാ​ണ് ​ഇ​ന്ത്യ​യി​ൽ​ ​ആ​ദ്യ​മാ​യി​ ​സു​പ്രീം​കോ​ട​തി​ ​സ്ഥാ​പി​ത​മാ​യ​ത്.​ ​വാ​റ​ൻ​ ​ഹേ​സ്റ്റിം​ഗ്സാ​ണ് ​ക​ൽ​ക്ക​ട്ട​ ​സു​പ്രീം​ ​കോ​ട​തി​ ​സ്ഥാ​പി​ക്കാ​ൻ​ ​മു​ൻ​കൈ​യെ​ടു​ത്ത​ത്.​ ​
ചീ​ഫ് ​ജ​സ്റ്റി​സ് ​ഉ​ൾ​പ്പെ​ടെ​ 4​ ​ജ​ഡ്ജി​മാ​ർ​ ​ആ​ണ് ​ആ​ദ്യം​ ​ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്.​ ​സ​ർ​ ​ഇം​പെ​യാ​യി​രു​ന്നു​ ​ചീ​ഫ് ​ജ​സ്റ്റി​സ്. ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​കാ​വ​ൽ​ക്കാ​ര​ൻ,​ ​സം​ര​ക്ഷ​ക​ൻ​ ​എ​ന്നൊ​ക്കെ​ ​അ​റി​യ​പ്പെ​ടു​ന്ന​ത് ​സു​പ്രീം​കോ​ട​തി​യാ​ണ്.​ ​ഇ​ന്ത്യ​യു​ടെ​ ​പ​ര​മോ​ന്ന​ത​ ​കോ​ട​തി​യാ​യ​ ​സു​പ്രീം​കോ​ട​തി​യു​ടെ​ ​ആ​സ്ഥാ​നം​ ​ന്യൂ​ഡ​ൽ​ഹി​യാ​ണ്. 1950​ ​ജ​നു​വ​രി​ 28​ ​നാ​ണ് ​സു​പ്രീം​കോ​ട​തി​ ​സ്ഥാ​പി​ത​മാ​യ​ത്.​ ​ആ​ദ്യം​ 8​ ​ജ​ഡ്ജി​മാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.
നി​ല​വി​ൽ​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​ഉ​ൾ​പ്പെ​ടെ​ 31​ ​അ​ഭി​ഭാ​ഷ​ക​ർ​ ​സു​പ്രീം​കോ​ട​തി​യി​ലു​ണ്ട്.​ ​ജ​ഡ്ജി​മാ​രു​ടെ​ ​എ​ണ്ണം​ ​നി​ശ്ച​യി​ക്കു​ന്ന​ത് ​പാ​ർ​ല​മെ​ന്റാ​ണ്.​ ​നി​യ​മി​ക്കു​ന്ന​ത് ​രാ​ഷ്ട്ര​പ​തി​യും.


പ​ദ​വി​യി​ലെ​ ​മ​ല​യാ​ളി​കൾ

  • ചീഫ് ​ജ​സ്റ്റി​സാ​യ​ ​ഏ​ക​ ​മ​ല​യാ​ളി​ ​-​ ​ജ​സ്റ്റി​സ് ​കെ.​ജി.​ ​ബാ​ല​കൃ​ഷ്ണൻ
  • ആ​ദ്യ​ ​ജ​ഡ്ജി​ ​:​ ​പാ​റ​ക്കു​ള​ങ്ങ​ര​ ​ഗോ​വി​ന്ദ​ ​മേ​നോൻ
  • ജ​ഡ്ജി​യാ​യ​ ​ആ​ദ്യ​ ​വ​നി​ത​-​ ​ഫാ​ത്തി​മാ​ബീ​വി

പ​ദ​വി​യി​ലെ​ ​മ​ല​യാ​ളി​കൾ

ഭ​ര​ണ​ഘ​ട​ന​യു​ടെ​ 129​-ാം​ ​വ​കു​പ്പ് ​പ്ര​കാ​രം​ ​സു​പ്രീം​കോ​ട​തി​യെ​ ​കോ​ർ​ട്ട് ​ഒ​ഫ് ​ഒാ​ർ​ഡ​റാ​ക്കി​ ​പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നു.​ ​
അ​താ​യ​ത് ​സു​പ്രീം​കോ​ട​തി​യു​ടെ​ ​രേ​ഖ​ക​ൾ​ ​ആ​ധി​കാ​രി​ക​ ​തെ​ളി​വാ​യി​ ​സ്വീ​ക​രി​ക്ക​പ്പെ​ടു​ന്നു.​ ​ഇ​തി​നെ​ ​ചോ​ദ്യം​ ​ചെ​യ്യു​ക​ ​ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും.സു​പ്രീം​കോ​ട​തി​ ​വി​ധി​ക്കെ​തി​രെ​ ​പ്ര​വ​ർ​ത്തി​ച്ചാ​ൽ​ ​കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് ​കേ​സെ​ടു​ക്കാം.


ലി​സ്റ്റു​കൾ

ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​ഏ​ഴാം​ ​പ​ട്ടി​ക​യി​ൽ​ ​ലി​സ്റ്റു​ക​ളെ​ക്കു​റി​ച്ച്
​പ്ര​തി​പാ​ദി​ക്കു​ന്നു.​ ​മൂ​ന്നു​ത​രം​ ​ലി​സ്റ്റു​ക​ളാ​ണു​ള്ള​ത്.

1.​ ​യൂ​ണി​യ​ൻ​ ​ലി​സ്റ്റ്
ഈ​ ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ ​വി​ഷ​യ​ങ്ങ​ളെ​ ​സം​ബ​ന്ധി​ച്ച് ​തീ​രു​മാ​നം​ ​എ​ടു​ക്കു​ന്ന​തി​നു​ള​ള​ ​അ​ധി​കാ​രം​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ൽ​ ​മാ​ത്ര​മാ​ണ് ​നി​ക്ഷി​പ്ത​മാ​യി​രി​ക്കു​ക. ​ ​ഈ​ ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ ​വി​ഷ​യ​ങ്ങ​ളാ​ണ് ​താ​ഴെ​ക്കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.
പ്ര​തി​രോ​ധം,​ ​വി​ദേ​ശ​കാ​ര്യം,​ ​ടെ​ലി​ഫോ​ൺ,​ ​ത​പാ​ൽ,​ ​റെ​യി​ൽ​വേ,​ ​കോ​ർ​പറേ​ഷ​ൻ​ ​നി​കു​തി,​ ​വ​രു​മാ​ന​ ​നി​കു​തി,​ ​സെ​ൻ​സ​സ്,​ ​ലോ​ട്ട​റി.


2.​ ​സ്റ്റേ​റ്റ് ​ലി​സ്റ്റ്
സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നാ​ണ് ​ഇൗ​ ​ലി​സ്റ്റി​ലെ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​നി​യ​മ​ ​നി​ർ​മ്മാ​ണ​ത്തി​ന് ​അ​വ​കാ​ശം. താ​ഴെ​ക്കൊ​ടു​ത്തി​രി​ക്കു​ന്ന​ ​വി​ഷ​യ​ങ്ങ​ൾ​ ​ഈ​​ ​ലി​സ്റ്റി​ലാ​ണ്. പൊ​ലീ​സ്,​ ​ക്ര​മ​സ​മാ​ധാ​നം,​ ​കൃ​ഷി,​ ​ഗ​താ​ഗ​തം,​ ​പൊ​തു​ജ​നാ​രോ​ഗ്യം,​ ​ഫി​ഷ​റീ​സ്,​ ​കെ​ട്ടി​ട​ ​നി​കു​തി.


3.​ ​ ക​ൺ​ക​റ​ന്റ് ​ ലി​സ്റ്റ്
കേ​ന്ദ്ര​-​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ക്ക് ​സം​യു​ക്ത​മാ​യി​ ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​വി​ഷ​യ​ങ്ങ​ളാ​ണി​തി​ൽ.വി​ദ്യാ​ഭ്യാ​സം,​ ​വി​ല​ ​നി​യ​ന്ത്ര​ണം,​ ​വ​നം,​ ​വൈ​ദ്യു​തി,​ ​ജ​ന​സം​ഖ്യാ​നി​യ​ന്ത്ര​ണം,​ ​ക്രി​മി​ന​ൽ​ ​നി​യ​മ​ങ്ങ​ൾ,​ ​ആ​സൂ​ത്ര​ണം.


എ​ത്ര​ ​വി​ഷ​യ​ങ്ങൾ
യൂ​ണി​യ​ൻ​ ​ലി​സ്റ്റ്-​ 100
സ്റ്റേ​റ്റ് ​ലി​സ്റ്റ് ​-​ 61
ക​ൺ​ക​റ​ന്റ് ​ലി​സ്റ്റ് ​-​ 152.

ആ​ദ്യം

ഗ​വ​ൺ​മെ​ന്റ് ​ ഒ​ഫ് ​ഇ​ന്ത്യ​ ​ആ​ക്ട് 1935​ ​പ്ര​കാ​രം​ 1937​ ​ൽ​ ​സ്ഥാ​പി​ക്ക​പ്പെ​ട്ട​ ​ഫെ​ഡ​റ​ൽ​ ​കോ​ട​തി​യാ​ണ് 1950​ ​ൽ​ ​സു​പ്രീം​കോ​ട​തി​യായത്. ​ 1937​ ​മു​ത​ൽ​ 1958​ ​വ​രെ​ ​പാ​ർ​ല​മെ​ന്റി​ന്റെ​ ​പ്രി​ൻ​സ​സ് ​ചേം​ബ​റി​ലാ​യി​രു​ന്നു​ ​സു​പ്രീം​കോ​ട​തി​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

ദീ​പ​ക് ​മി​ശ്ര
ഇ​ന്ത്യ​യു​ടെ​ 45​-ാം​ ​ചീ​ഫ് ​ജ​സ്റ്റി​സാ​യ​ ​ദീ​പ​ക് ​മി​ശ്ര​ ​അ​ധി​കാ​ര​ത്തി​ലി​രു​ന്ന​ ​സ​മ​യ​ത്ത് ​പ​ല​ ​സു​പ്ര​ധാ​ന​ ​വി​ധി​ക​ളും​ ​സു​പ്രീം​കോ​ട​തി​ ​പു​റ​പ്പെ​ടു​വി​ച്ചു.​ ​തി​ക​ച്ചും​ ​വ്യ​ത്യ​സ്ത​മാ​യ​ ​വി​ധി​ക​ൾ​കൊ​ണ്ടും​ ​അ​തി​നെ​തി​രെ​യും​ ​അ​നു​കൂ​ലി​ച്ചു​മു​ള്ള​ ​നി​ര​വ​ധി​ ​പ്ര​സ്താ​വ​ന​ക​ളും​ ​സം​ഭ​വ​ങ്ങ​ളും​ ​അ​ര​ങ്ങേ​റി.


ആ​ദ്യ​ ​ചീ​ഫ് ​ജ​സ്റ്റി​സ്
ഹ​രി​ലാ​ൽ​ ​ജെ.​ ​ക​നി​യ​യാ​ണ് ​സു​പ്രീം​കോ​ട​തി​യു​ടെ​ ​ആ​ദ്യ​ ​ചീ​ഫ് ​ജ​സ്റ്റി​സ്.

അ​ച്ഛ​ൻ​ ​മ​കൻ
സു​പ്രീം​കോ​ട​തി​യി​ൽ​ ​ചീ​ഫ് ​ജ​സ്റ്റി​സു​മാ​രാ​യ​ ​ഏ​ക​ ​അ​ച്ഛ​നും​ ​മ​ക​നു​മാ​ണ് ​ഹ​രി​ലാ​ൽ​ ​ജെ.​ ​ക​നി​യ​ ​(1950​-51​).​ ​മ​ക​ൻ​ ​എം.​എ​ച്ച്.​ ​ക​നി​യ​ ​(1991​-92)

ചീ​ഫ് ​ജ​സ്റ്റി​സി​നെ​ ​പു​റ​ത്താ​ക്കു​ന്ന​ ​രീ​തി

സാ​ധാ​ര​ണ​ ​രീ​തി​യി​ൽ​ ​ചീ​ഫ് ​ജ​സ്റ്റി​സി​നെ​ ​പു​റ​ത്താ​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​ഇം​പീ​ച്ച്മെ​ന്റി​ലൂ​ടെ​യാ​ണ് ​പു​റ​ത്താ​ക്കു​ക.​ ​
ചീ​ഫ് ​ജ​സ്റ്റി​സി​നെ​ ​പു​റ​ത്താ​ക്കാ​ൻ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​പ്ര​മേ​യ​ത്തി​ന് ​ലോ​ക്‌​സ​ഭ​യി​ലെ​ 100​ ​അം​ഗ​ങ്ങ​ളു​ടെ​യോ​ ​രാ​ജ്യ​സ​ഭ​യി​ലെ​ 50​ ​അം​ഗ​ങ്ങ​ളു​ടെ​യോ​ ​പി​ന്തു​ണ​ ​വേ​ണം.​ ​ഇൗ​ ​പ്ര​മേ​യം​ ​ഒ​രു​ ​മൂ​ന്നം​ഗ​ ​സ​മി​തി​ ​അ​ന്വേ​ഷി​ക്കും.സു​പ്രീം​കോ​ട​തി​ ​ചീ​ഫ് ​ജ​സ്റ്റി​സി​നെ​ ​പു​റ​ത്താ​ക്കു​ന്ന​ത് ​രാ​ഷ്ട്ര​പ​തി​യാ​ണ്.ഇ​ന്ത്യ​യി​ൽ​ ​ആ​ദ്യ​മാ​യി​ ​(​ലോ​ക്‌​സ​ഭ​)​ ​ഇം​പീ​ച്ച്മെ​ന്റ് ​ന​ട​പ​ടി​ ​നേ​രി​ട്ട​ ​ജ​ഡ‌്ജി​-​ജ​സ്റ്റി​സ് ​വി.​ ​രാ​മ​സ്വാ​മി​ ​(1993).രാ​ജ്യ​സ​ഭ​യി​ൽ​ ​ഇം​പീ​ച്ച്മെ​ന്റി​ന് ​വി​ധേ​യ​നാ​യ​ ​ആ​ദ്യ​ ​ജ​ഡ‌്ജി​-​ ​ജ​സ്റ്റി​സ് ​സൗ​മി​ത്ര​ ​സെ​ൻ​ ​(2011​).

സു​പ്രീം​കോ​ട​തി​യു​ടെ​ ​അ​ധി​കാ​ര​ങ്ങൾ
പ്ര​ധാ​ന​മാ​യും​ ​മൂ​ന്ന് ​ത​ര​ത്തി​ലു​ള്ള​ ​അ​ധി​കാ​ര​ങ്ങ​ളാ​ണു​ള്ള​ത്
1.​ ​ഉ​ത്‌​ഭവാ​ധി​കാ​രം,
2.​ ​അ​പ്പീ​ൽ​ ​അ​ധി​കാ​രം,
3.​ ​ഉ​പ​ദേ​ശാ​ധി​കാ​രം

അ​ധി​കാ​രം,​ ​രാ​ജി

സു​പ്രീം​കോ​ട​തി​ ​ചീ​ഫ് ​ജ​സ്റ്റി​സും​ ​ജ​ഡ്ജി​മാ​രും​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്ത് ​അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​ത് ​രാ​ഷ്ട്ര​പ​തി​ ​മു​ൻ​പാ​കെ​യാ​ണ്.​ ​ഇ​വ​ർ​ ​രാ​ജി​ ​സ​മ​ർ​പ്പി​ക്കു​ന്ന​തും​ ​രാ​ഷ്ട്ര​പ​തി​ക്കാ​ണ്.

ഉത്ഭവാധികാരം : ഏതു സംഭവമായാലും അവസാന വിധി പറയാനുള്ള അധികാരം.
അപ്പീൽ അധികാരം : സുപ്രീംകോടതിക്ക് താഴെയുള്ള സ്ഥാപനങ്ങളുടെ തീരുമാനങ്ങൾ പുനഃപരിശോധിക്കാനുള്ള അധികാരം.
ഉപദേശാധികാരം : രാഷ്ട്രപതിയടക്കമുള്ളവർക്ക് നിയമപരമായ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകൽ.

ര​ഞ്ജ​ൻ​ ​​ഗൊഗോ​യ്

ഇ​പ്പോ​ഴ​ത്തെ​ ​സു​പ്രീം​കോ​ട​തി​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​ഇ​ന്ത്യ​യു​ടെ​ 46​-ാ​മ​ത് ​മു​ഖ്യ​ ​ന്യാ​യാ​ധി​പ​നാ​യ​ ​ഇ​ദ്ദേ​ഹം​ 2018​ന് ​ഒ​ക്ടോ​ബ​ർ​ 3​ന് ​പ​ദ​വി​യി​ൽ​ ​ പ്രവേശിച്ചു.​ 2019​ ​ന​വം​ബ​ർ​ 17​ ​വ​രെ​ ​തു​ട​രും.

ആ​ക്ടിം​ഗ് ​ചീ​ഫ് ​ജ​സ്റ്റി​സ്
സു​പ്രീം​കോ​ട​തി​ ​ചീ​ഫ് ​ജ​സ്റ്റി​സി​ന് ​രാ​ഷ്ട്ര​പ​തി​യു​ടെ​ ​അ​ഭാ​വ​ത്തി​ൽ​ ​പ്ര​സ്തു​ത​ ​പ​ദ​വി​യി​ലി​രി​ക്കാ​നു​ള്ള​ ​അ​വ​കാ​ശം​ ​ഭ​ര​ണ​ഘ​ട​ന​ ​ന​ൽ​കു​ന്നു​ണ്ട്.

143
ഭ​ര​ണ​ഘ​ട​ന​യു​ടെ​ 143​-ാം​ ​അ​നു​ച്ഛേ​ദ​പ്ര​കാ​ര​മാ​ണ് ​രാ​ഷ്ട്ര​പ​തി​ ​ചി​ല​ ​പ്ര​ധാ​ന​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​സു​പ്രീം​കോ​ട​തി​യോ​ട് ​ഉ​പ​ദേ​ശം​ ​ചോ​ദി​ക്കു​ക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE