ഇന്ത്യയിലെ വനങ്ങൾ

Tuesday 22 January 2019 1:06 AM IST

forest-

ലോകത്തിൽ​ ​ഏ​റ്റ​വും​ ​കൂ​ടു​തൽ​ ​വ​ന​മു​ള്ള​ ​ പ​ത്താ​മ​ത്തെ​ ​രാ​ജ്യ​മാ​ണ് ​ഇ​ന്ത്യ.​ ​ ലോ​ക​ത്തു​ള്ള​ ​ആ​കെ​ ​വ​ന​ങ്ങ​ളു​ടെ​ 1.7​ ​ശ​ത​മാ​ന​ത്തോ​ളം​ ​ഇ​ന്ത്യ​യി​ലാ​ണ്.​ ​ഇ​ന്ത്യ​യിൽ​ 78.29​ ​ദ​ശ​ല​ക്ഷം​ ​ഹെ​ക്ടർ​ ​വ​ന​മാ​ണ്.​ ​ഇ​തിൽ​ 8.39​ ​ദ​ശ​ല​ക്ഷം​ ​നി​ബി​ഡ​വ​നം.​ ​
ഇ​ട​ത്ത​രം​ ​നി​ബി​ഡ​വ​നം32​ ​ദ​ശ​ല​ക്ഷം​ ​ഹെ​ക്ടർ,​ ​തു​റ​സാ​യ​ ​വ​ന​ങ്ങൾ​ 28.78​ ​ദ​ശ​ല​ക്ഷം​ ​ഹെ​ക്ടർ.
രാ​ജ്യ​ത്തെ​ ​മൊ​ത്തം​ ​വ​ന​വി​സ്തൃ​തി​യു​ടെ​ ​നാ​ലി​ലൊ​ന്ന് ​ഏ​ഴ് ​വ​ട​ക്കു​കി​ഴ​ക്കൻ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്.​ ​വ​ന​ഭൂ​മി​ ​ഏ​റ്റ​വും​ ​കൂ​ടു​തൽ​ ​മ​ദ്ധ്യ​പ്ര​ദേ​ശിൽ.​ ​അ​തേ​സ​മ​യം​ ​ശ​ത​മാ​നാ​ടി​സ്ഥാ​ന​ത്തിൽ​ ​ഏ​റ്റ​വും​ ​കൂ​ടു​തൽ​ ​മി​സോ​റാ​മിൽ.

വ​ന​മേ​ഖ​ല​ ​അ​ഞ്ചു​ത​രം

വന​മേ​ഖ​ല​ക​ളെ​ ​മു​ഖ്യ​മാ​യി​ ​അ​ഞ്ചാ​യി​ ​ത​രം​തി​രി​ക്കാം.
​(1​)​ ​ഉ​ഷ്ണ​മേ​ഖ​ലാ​ ​നി​ത്യ​ഹ​രി​ത​വ​ന​ങ്ങൾ​ ​
(2​)​ ​ഉ​ഷ്ണ​മേ​ഖ​ലാ​ ​ഇ​ല​പൊ​ഴി​യും​ ​വ​ന​ങ്ങൾ​ ​
(3​)​ ​വ​ര​ണ്ട​ ​മുൾ​ക്കാ​ടു​കൾ​ ​
(4​)​ ​ച​തു​പ്പു​നി​ല​ങ്ങൾ​ ​
(5​)​ ​ഹി​മാ​ല​യൻ​ ​പ്ര​ദേ​ശ​ത്തെ​ ​വ​ന​മേ​ഖ​ല​കൾ

നി​ത്യ​ഹ​രി​ത​ വ​ന​ങ്ങൾ

ധാരാ​ളം​ ​മ​ഴ​ ​ല​ഭി​ക്കു​ന്ന​ ​പ്ര​ദേ​ശ​ങ്ങ​ളാ​ണ് ​നി​ത്യ​ഹ​രി​ത​വ​ന​ങ്ങൾ.​ ​ഈ​ ​മേ​ഖ​ല​യിൽ​ ​വി​വി​ധ​യി​നം​ ​വൃ​ക്ഷ​ങ്ങൾ​ ​കൂ​ട്ട​ത്തോ​ടെ​ ​വ​ള​രു​ന്നു.​
60​ ​മീ​റ്റ​റി​ലോ​ ​അ​തി​ന് ​മു​ക​ളി​ലോ​ ​ഉ​യ​ര​ത്തിൽ​ ​വ​രെ​ ​വൃ​ക്ഷ​ങ്ങൾ​ ​വ​ള​രു​ന്നു.​ ​
പ​ശ്ചി​മ​ഘ​ട്ട​ത്തി​ന് ​മു​ക​ളി​ലും​ ​വ​ട​ക്കു​കി​ഴ​ക്കൻ​ ​മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലും​ ​നി​ത്യ​ഹ​രി​ത​വ​ന​പ്ര​ദേ​ശ​ങ്ങൾ​ ​കൂ​ടു​ത​ലാ​യി​ ​കാ​ണ​പ്പെ​ടു​ന്നു.

ഇ​ല​ ​പൊ​ഴി​യും​ ​വ​ന​ങ്ങൾ

​വരണ്ട​കാ​ലാ​വ​സ്ഥ​യി​ലും​ ​ത​ണു​പ്പു​കാ​ല​ത്തും​ ​ഇ​ല​ക​ളി​ല്ലാ​തെ​ ​നിൽ​ക്കു​ന്ന​ ​വ​ന​പ്ര​ദേ​ശ​ങ്ങ​ളാ​ണ് ​ഉ​ഷ്ണ​മേ​ഖ​ലാ​ ​ഇ​ല​പൊ​ഴി​യും​ ​വ​ന​ങ്ങൾ.​ ​വർ​ഷ​ത്തിൽ​ ​നൂ​റ് ​ സെ​ന്റി​മീ​റ്റ​റി​നും​ ​ഇ​രു​നൂ​റു​ ​സെ​ന്റി​മീ​റ്റ​റി​നു​മി​ട​യിൽ​ ​മ​ഴ ​ ​ല​ഭി​ക്കു​ന്ന​ ​പ്ര​ദേ​ശ​ങ്ങൾ​ ​ഇ​തിൽ​പ്പെ​ടു​ന്നു.​ ​വ​ട​ക്ക് ​ശി​വാ​ലി​ക് ​നി​ര​കൾ​ ​മു​തൽ​ ​തെ​ക്ക് ​പ​ശ്ചി​മ​ഘ​ട്ടം​ ​വ​രെ​ ​ഇ​ത് ​വ്യാ​പി​ച്ചു​കി​ട​ക്കു​ന്നു.​ ​വേ​നൽ​ക്കാ​ല​ത്ത് ​ആ​റു​മുതൽ​ ​എ​ട്ട് ​ആ​ഴ്ച​കൾ​ ​വ​രെ​ ​ഈ​ ​വ​ന​മേ​ഖ​ല​യി​ലെ​ ​വൃ​ക്ഷ​ങ്ങൾ​ ​ഇ​ല​പൊ​ഴി​ക്കു​ന്നു.​ ​തേ​ക്ക്,​ ​സാൽ,​ ​ച​ന്ദ​നം​ ​എ​ന്നി​വ​ ​ഈ​ ​പ്ര​ദേ​ശ​ങ്ങ​ളിൽ​ ​വ​ള​രു​ന്നു.

വ​ര​ണ്ട മുൾ​ക്കാ​ടു​കൾ

മഴല​ഭ്യ​ത​ ​എൺ​പ​തു​സെ​ന്റി​ ​മീ​റ്റ​റിൽ​ ​കു​റ​വു​ള്ള​ ​പ്ര​ദേ​ശ​ങ്ങ​ളാ​ണി​വ.​ ​പ​ടി​ഞ്ഞാ​റൻ​ ​പ​ഞ്ചാ​ബ്,​ ​ഹ​രി​യാ​ന,​ ​രാ​ജ​സ്ഥാൻ,​ ​ഗു​ജ​റാ​ത്ത്,​ ​മ​ദ്ധ്യ​പ്ര​ദേ​ശ് ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​ഡ​ക്കാൻ​ ​പ്ര​ദേ​ശ​ത്തി​ന്റെ​ ​വ​ര​ണ്ട​ ​മേ​ഖ​ല​ക​ളി​ലു​മാ​യി​ ​വ്യാ​പി​ച്ചു​കി​ട​ക്കു​ന്നു.​ ​
ആ​ഴ​ത്തിൽ​ ​വേ​രോ​ടി​യ​തും​ ​മൂർ​ച്ച​യേ​റി​യ​ ​മു​ള്ളു​ക​ളു​ള്ള​തു​മാ​യ​ ​വൃ​ക്ഷ​ങ്ങൾ​ ​ധാ​രാ​ളം​ ​കാ​ണ​പ്പെ​ടു​ന്നു.

ച​തു​പ്പു​നി​ല​ങ്ങൾ

നദീ​ത​ട​ങ്ങ​ളി​ലും​ ​തു​രു​ത്തു​ക​ളി​ലും​ ​വ്യാ​പ​ക​മാ​യി​ ​കാ​ണ​പ്പെ​ടു​ന്ന​വ​യാ​ണ് ​ച​തു​പ്പു​നി​ലങ്ങൾ​ ​അ​ല്ലെ​ങ്കിൽ​ ​തീ​ര​ദേ​ശ​ ​വ​ന​ങ്ങൾ.​ ​മ​ഹാ​ന​ദി​യു​ടെ​യും​ ​ഗം​ഗ​യു​ടെ​യും​ ​തു​രു​ത്തു​ക​ളി​ലെ​ ​തീ​ര​പ്ര​ദേ​ശ​ങ്ങൾ​ ​ഈ​ ​വി​​ഭാ​ഗ​ത്തിൽ​പ്പെ​ടു​ന്നു.​ ​ഗം​ഗാ​ത​ട​ത്തി​ലെ​ ​സു​ന്ദർ​ബൻ​ ​ക​ണ്ടൽ​ ​പ്ര​ദേ​ശ​ത്തി​ന് ​കാ​ര​ണം​ ​അ​വി​ടെ​ ​വ​ള​രു​ന്ന​ ​വൃ​ക്ഷ​ങ്ങ​ളാ​ണ്.

ഗീർദേ​ശീ​യോ​ദ്യാ​നം

നൈ​നി​റ്റാ​ളി​ലെ​ ​ജിം​ ​കോർ​ബ​റ്റ് ​ദേ​ശീ​യോ​ദ്യാ​ന​മാ​ണ് ​രാ​ജ്യ​ത്തെ​ ​ആ​ദ്യ​ത്തെ​ ​ദേ​ശീ​യോ​ദ്യാ​നം.​ 1936​ ​ലാ​ണ് ​ഇ​വി​ടം​ ​ദേ​ശീ​യോ​ദ്യാ​ന​മാ​യി​ ​പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്.​ ​ഹെയ്‌ലി ദേ​ശീ​യോ​ദ്യാ​ന​മെ​ന്നാ​യി​രു​ന്നു​ ​ആ​ദ്യ​പേ​ര്.​ 1957​ ൽ​ ​ജിം​കോർ​ബ​റ്റി​ന്റെ​ ​സ്മ​ര​ണാർ​ത്ഥം​ ​കോർ​ബ​റ്റ് ​ദേ​ശീ​യോ​ദ്യാ​ന​മെ​ന്നാ​യി.
ഇ​ന്ത്യ​യിൽ​ ​സിം​ഹ​ങ്ങൾ​ ​കാ​ണ​പ്പെ​ടു​ന്ന​ ​ഏ​ക​ ​വ​ന്യ​ജീ​വി​ ​സ​ങ്കേ​ത​മാ​ണ് ​ഗു​ജ​റാ​ത്തി​ലെ​ ​ഗീർ​ ​ദേ​ശീ​യോ​ദ്യാ​നം.​ ​ഏ​ഷ്യൻ​ ​സിം​ഹ​ങ്ങ​ളു​ടെ​ ​സ​ങ്കേ​ത​മാ​ണ്.​ ​ഗു​ജ​റാ​ത്തി​ലെ​ ​ജ​ന​ഗ​ഡ് ​ജി​ല്ല​യി​ലാ​ണി​ത്.

പ്രോ​ജ​ക്ട് ​എ​ലി​ഫന്റ്

1992​ ​ഫെ​ബ്രു​വ​ര​ിയി​ലാ​ണ് ​ആ​ന​ ​സം​ര​ക്ഷ​ണ​ ​പ​ദ്ധ​തി​യാ​യ​ ​പ്രോ​ജ​ക്ട് ​എ​ലി​ഫ​ന്റ് ​ ആ​രം​ഭി​ച്ച​ത്.​ ​ആ​ന​ക​ളു​ടെ​ ​സ്വൈ​ര​വി​ഹാ​ര​വും​ ​വം​ശ​വർ​ദ്ധ​ന​വും​ ​ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ​പ​ദ്ധ​തി​യു​ടെ​ ​ല​ക്ഷ്യം.​ ​കേ​ന്ദ്ര​ ​സർ​ക്കാ​രി​ന്റെ​ ​അ​നു​മ​തി​ ​ല​ഭി​ച്ച​ 28​ ​ആ​ന​ ​സം​ര​ക്ഷ​ണ​ ​കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്.​ ​കേ​ര​ള​ത്തിൽ​ ​വ​യ​നാ​ട്,​ ​നി​ല​മ്പൂർ,​ ​പെ​രി​യാർ,​ ​ആ​ന​മു​ടി​ ​എ​ന്നി​വ​ ​എ​ലി​ഫ​ന്റ് ​റി​സർ​വു​ക​ളാ​ണ്.

ഹി​മാ​ല​യൻ​ ​വ​ന​ങ്ങൾ

സമു​ദ്ര​നി​ര​പ്പിൽ​ ​നി​ന്നു​ള്ള​ ​ഉ​യര​ത്തി​ന​നു​സ​രി​ച്ച് ​ഹി​മാ​ല​യൻ​ ​പ്ര​ദേ​ശ​ത്തെ​ ​വ​ന​ങ്ങ​ളും​ ​സ​സ്യ​ജാ​ല​ങ്ങ​ളും​ ​വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു.​ ​ശിവാ​ലി​ക് ​മേ​ഖ​ല​ ​ഇ​ല​പൊ​ഴി​യും​ ​വ​ന​ങ്ങ​ളാൽ​ ​ചു​റ്റ​പ്പെ​ട്ടി​രി​ക്കു​ന്നു.​ ​അ​ല്പം​ ​കൂ​ടി​ ​ഉ​യർ​ന്ന​ഭാ​ഗ​ത്ത് ​നി​ത്യ​ഹ​രി​ത​ ​വ​ന​ങ്ങ​ളും​ ​ഓ​ക്ക്,​ ​അ​ശോ​കം,​ ​ഇ​രി​മ്പ​കം​ ​തു​ട​ങ്ങി​യ​ ​വൃ​ക്ഷ​ങ്ങൾ.​ ​അ​തി​നും​ ​മു​ക​ളിൽ​ ​പൈൻ,​ ​ദേ​വ​ദാ​രു​ ​എ​ന്നി​വ.​ 3500​ ​മീ​റ്റ​റി​ന് ​മു​ക​ളിൽ​ ​പു​ല്ലും​ ​കു​റ്റി​ച്ചെ​ടി​ക​ളും​ ​നി​റ​ഞ്ഞ​ ​മ​ഞ്ഞു​മൂ​ടി​യ​ ​പ്ര​ദേ​ശ​ങ്ങൾ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE