ഇന്ത്യയിലെ പെെതൃക സ്മാരകങ്ങൾ

Saturday 29 December 2018 2:03 AM IST

indian-

താ​ജ് ​മ​ഹൽ

ആ​ഗ്ര​യിൽ​ ​യ​മു​നാ​തീ​ര​ത്താ​ണ് ​സ​പ്താ​ത്ഭു​ത​ങ്ങ​ളി​ലൊ​ന്നാ​യ​ ​താ​ജ് ​മ​ഹൽ.​ 1983​ ​ലാ​ണ് ​ലോ​ക​പൈ​തൃ​ക​ ​പ​ട്ടി​ക​യിൽ​ ​ഇ​ടം​ ​നേ​ടി​യ​ത്.​ 1631​ ൽ​ ​അ​ന്ത​രി​ച്ച​ ​പ്രി​യ​പ​ത്നി​ ​മും​താ​സ് ​മ​ഹ​ലി​ന്റെ​ ​സ്മ​ര​ണ​യ്ക്കാ​യി​ ​മു​ഗൾ​ ​ച​ക്ര​വർ​ത്തി​ ​ഷാ​ജ​ഹാ​നാ​ണ് ​ഈ​ ​വെ​ണ്ണ​ക്കൽ​ഗോ​പു​രം​ ​നിർ​മ്മി​ച്ച​ത്.​ ​പേർ​ഷ്യ​ക്കാ​ര​നാ​യ​ ​ശി​ല്പി.​
​ഉ​സ്താ​ദ് ​അ​ഹ​മ്മ​ദ് ​ലാ​ഹി​രി​യു​ടെ​ ​മേൽ​നോ​ട്ട​ത്തിൽ​ 1632​ ൽ​ ​പ​ണി​തു​ട​ങ്ങി​യ​ ​താ​ജ് ​മ​ഹ​ലി​ന്റെ​ ​നിർ​മ്മാ​ണം​ 1653​ ൽ​ ​പൂർ​ത്തി​യാ​യി.

മ​ഹാ​ബ​ലി​പ​ുരം

ത​മി​ഴ്നാ​ട്ടി​ലെ​ ​മ​ഹാ​ബ​ലി​പു​ര​ത്തു​ള്ള​ ​ക്ഷേ​ത്ര​സ​മു​ച്ച​യം​ 1984​ ൽ​ ​യു​നെ​സ്കോ​യു​ടെ​ ​പൈ​തൃ​ക​പ​ട്ടി​ക​യിൽ​ ​ഇ​ടം​ ​പി​ടി​ച്ചു.​ ​ഏ​ഴ്,​എ​ട്ട് ​നൂ​റ്റാ​ണ്ടു​ക​ളി​ലാ​യി​ ​പ​ല്ല​വ​ ​രാ​ജാ​ക്ക​ന്മാർ​ ​പ​ണി​ത​താ​ണ് ​ഈ​ ​ക്ഷേ​ത്ര​ങ്ങ​ളി​ല​ധി​ക​വും.​ ​ര​ഥ​ങ്ങ​ളു​ടെ​ ​മാ​തൃ​ക​യി​ലു​ള്ള​ ​ക്ഷേ​ത്ര​ങ്ങ​ളും​ ​മ​ണ്ഡ​പ​ങ്ങ​ളു​മാ​ണ് ​ഇ​വി​ട​ത്തെ​ ​സ​വി​ശേ​ഷ​ത​ ​ശൈ​വാ​രാ​ധ​ന​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​താ​ണ് ​ക്ഷേ​ത്ര​ങ്ങ​ളി​ല​ധി​ക​വും.

ചോ​ള​ ​ക്ഷേ​ത്ര​ങ്ങൾ

ചോ​ള​ ​ഭ​ര​ണ​കാ​ല​ത്ത് ​നിർ​മ്മി​ക്ക​പ്പെ​ട്ട​ ​മൂ​ന്നു​ക്ഷേ​ത്ര​ങ്ങൾ​ ​ഗ്രേ​റ്റ് ​ലി​വിം​ഗ് ​ചോ​ള​ ​ടെ​മ്പിൾ​സ് ​എ​ന്ന​ ​പേ​രിൽ​ ​ലോ​ക​പൈ​തൃ​ക​ ​പ​ട്ടി​ക​യിൽ​ ​സ്ഥാ​നം​ ​പി​ടി​ച്ചു.​ ​ത​ഞ്ചാ​വൂ​രി​ലെ​ ​ബൃ​ഹ​ദീ​ശ്വ​ര​ക്ഷേ​ത്രം,​​ ​ദാ​രാ​ശ്വര​ത്തു​ള്ള​ ​ഐ​രാ​വ​രേ​ശ്വ​ര​ക്ഷേ​ത്രം​ ​,​ഗം​ഗൈ​കൊ​ണ്ട​ ​ചോ​ളേ​ശ്വ​ര​ത്തെ​ ​ബൃ​ഹ​ദീ​ശ്വ​ര​ക്ഷേ​ത്രം​ ​എ​ന്നി​വ​യാ​ണ്.

ആ​ഗ്രാ​ക്കോ​ട്ട

അ​ക്ബ​റു​ടെ​ ​കാ​ല​ത്ത് ​നിർ​മ്മി​ച്ച​താ​ണ് ​ലോ​ക​പൈ​തൃ​ക​പ്പ​ട്ടി​ക​യിൽ​പ്പെ​ടു​ന്ന​ ​ആ​ഗ്രാ​ക്കോ​ട്ട.​ ​ഉ​ത്തർ​പ്ര​ദേ​ശിൽ​ ​ആ​ഗ്ര​യിൽ​ ​യ​മു​നാ​തീ​ര​ത്താ​ണ് ​കോ​ട്ട.​1565​ ​-​ 75​ ​വ​രെ​യു​ള്ള​ ​കാ​ല​ത്താ​ണ് ​നിർ​മ്മി​ക്ക​പ്പെ​ട്ട​ത്.​ ​താ​ജ് ​മ​ഹ​ലി​ന്റെ​ ​ഉ​ദ്യാ​ന​ത്തി​ന് ​സ​മീ​പ​മാ​ണ്.​ ​ആ​ഗ്ര​യി​ലെ​ ​ചെ​ങ്കോ​ട്ട​യെ​ന്നും​ ​വി​ശേ​ഷി​പ്പിക്ക​പ്പെ​ടു​ന്നു.​ ​ചെ​ങ്ക​ല്ലു​കൾ​ ​കൊ​ണ്ട് ​പ​ണി​ത​കോ​ട്ട​യ്ക്ക് ​ര​ണ്ട​ര​കി​ലോ​മീ​റ്റർ​ ​നീ​ള​മു​ള്ള​ ​വൻ​മ​തി​ലു​ണ്ട്.​
1983​ ​മു​തൽ​ ​വേൾ​ഡ് ​ഹെ​റി​റ്റേ​ജ് ​പ​ട്ടി​ക​യിൽ​ ​ഇ​ടം​ ​നേ​ടി.

സൂ​ര്യ​ക്ഷേ​ത്രം

ഒ​ഡി​ഷ​യി​ൽ ​ ​പു​രി​ ​ജി​ല്ല​യിലെ കൊണാ ർക്കിലാണ് ​പ്ര​ശ​സ്ത​മാ​യ​ ​സൂ​ര്യ​ക്ഷേ​ത്രം.​ ​ബം​ഗാൾ​ ​ഉൾ​ക്ക​ട​ലി​ന് ​സ​മീ​പ​മാ​ണ് ​ക്ഷേ​ത്രം​ ​സ്ഥി​തി​ചെ​യ്യു​ന്ന​ത്.​ 13​-ാം​ ​നൂ​റ്റാ​ണ്ടിൽ​ ​നിർ​മ്മി​ക്ക​പ്പെ​ട്ട​ ​ഈ​ ​ക്ഷേ​ത്രം​ ​ഗം​ഗ​രാ​ജാ​വാ​യ​ ​ന​ര​സിം​ഹ​ദേ​വൻ​ ​ഒ​ന്നാ​മ​ന്റെ​ ​കാ​ല​ത്ത് ​നിർ​മ്മി​ച്ച​താ​യാ​ണ് ​ച​രി​ത്രം.​ ​ര​ഥ​ത്തി​ന്റെ​ ​രൂ​പ​ത്തി​ലു​ള്ള​ ​ക്ഷേ​ത്ര​ത്തി​ന്റെ​ ​ഇ​രു​വ​ശ​ങ്ങ​ളി​ലും​ ​പ​ത്ത​ടി​ ​വി​സ്താ​ര​മു​ള്ള​ 24​ ​ച​ക്ര​ങ്ങ​ളു​ണ്ട്.​ ​
ര​ഥം​ ​വ​ലി​ക്കാൻ​ ​ഏ​ഴു​ ​കു​തി​ര​ക​ളും​ ​കാ​വ​ലി​ന് ​ര​ണ്ട് ​സിം​ഹ​ങ്ങൾ,​ ​ആ​ന​കൾ​ ​എ​ന്നി​വ​യു​മു​ണ്ട്.​ ​സൂ​ര്യ​ദേ​വ​ന്റെ​ ​ര​ഥ​മാ​ണി​തെ​ന്ന് ​വി​ശ്വാ​സം.​ ​

അ​ജ​ന്ത​ ഗുഹകൾ

മ​ഹാ​രാ​ഷ്ട്ര​യിൽ​ ​ഔ​റം​ഗാ​ബാ​ദ് ​ജി​ല്ല​യിൽ​ ​സ​ഹ്യാ​ദ്രി​നി​ര​യി​ലെ​ ​വാ​ഗർ​ന​ദി​യു​ടെ​ ​സ​മീ​പ​മു​ള്ള​ ​ച​രി​ഞ്ഞ​ ​പാ​റ​ക്കെ​ട്ടി​ലാ​ണ് ​അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​ ​ശി​ല്പ​ങ്ങ​ളും​ ​ചി​ത്ര​ങ്ങ​ളും​ ​നി​റ​ഞ്ഞ​ ​അ​ജ​ന്ത​ ​ഗു​ഹ​കൾ.​
1819​ ൽ​ ​ജോൺ​ ​സ്മി​ത്ത് ​എ​ന്ന​ ​പ​ട്ടാ​ള​ ​മേ​ധാ​വി​ ​നാ​യാ​ട്ടി​നു​ ​പോ​യ​പ്പോൾ​ ​ഈ​ ​ഗു​ഹ​കൾ​ ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ ​ബി.​സി.​ ​ര​ണ്ടാം​ ​നൂ​റ്റാ​ണ്ട് ​മു​ത​ലു​ള്ള​താ​ണ് ​ഇ​വി​ട​ത്തെ​ ​ശി​ല്പ​ങ്ങ​ളും​ ​ചി​ത്ര​ങ്ങ​ളു​മെ​ന്ന് ​ക​രു​ത​പ്പെ​ടു​ന്നു.
​ ​ശ്രീ​ബു​ദ്ധ​ന്റെ​ ​ജീ​വി​ത​വും​ ​ജാ​ത​ക​ക​ഥ​ക​ളു​മാ​ണ് ​പ്ര​ധാ​ന​മാ​യും​ ​ഇ​വി​ടെ​ ​കൊ​ത്തി​വ​ച്ചി​ട്ടു​ള്ള​ത്.​ ​മൊ​ത്തം​ 29​ ​ഗു​ഹ​ക​ളു​ണ്ട്.

എ​ല്ലോ​റ​ ​ഗു​ഹ​കൾ

മ​ഹാ​രാ​ഷ്ട്ര​യിൽ​ ​ഔ​റം​ഗ​ബാ​ദി​നു​ ​സ​മീ​പ​മു​ള്ള​ ​ച​ന്ദ്ര​ഗി​രി​ക്കു​ന്നു​ക​ളി​ലാ​ണ് ​പ്ര​സി​ദ്ധ​മാ​യ​ ​എ​ല്ലോ​റ​ ​ഗു​ഹ​കൾ.​ ​ആ​ശ്ര​മ​ങ്ങ​ളും​ ​ക്ഷേ​ത്ര​ങ്ങ​ളും​ ​ഉൾ​ക്കൊ​ള്ളു​ന്ന​ 34​ ​ഗു​ഹ​ക​ളാ​ണ് ​മൊ​ത്തം.​ ​ഹി​ന്ദു​-​ബു​ദ്ധ​-​ജൈ​ന​ ​മ​ത​ങ്ങ​ളെ​ ​പ്ര​തി​നി​ധാ​നം​ ​ചെ​യ്യു​ന്ന​വ​യാ​ണ്.​ ​എ.​ഡി​ 350​ ​മു​തൽ​ 700​ ​വ​രെ​യു​ള്ള​ ​കാ​ല​ത്താ​ണ് ​എ​ല്ലോ​റ​യി​ലെ​ ​ക്ഷേ​ത്ര​ങ്ങ​ളിൽ​ ​ഭൂ​രി​ഭാ​ഗ​വും​ ​നിർ​മ്മി​ക്ക​പ്പെ​ട്ട​ത്.​ ​പ്ര​ശ​സ്ത​ഗു​ഹാ​ക്ഷേ​ത്ര​മാ​യ​ ​കൈ​ലാ​സ​നാ​ഥ​ ​ക്ഷേ​ത്രം​ ​ഇ​വി​ടെ​യാ​ണ്.

സാ​ഞ്ചി​യി​ലെ​ ​സ്തൂ​പം

മ​ദ്ധ്യ​പ്ര​ദേ​ശി​ലെ​ ​ഭോ​പ്പാ​ലിൽ​ ​നി​ന്നും​ 46​ ​കി​ലോ​മീ​റ്റർ​അ​ക​ലെ​യാ​ണ് ​പ്ര​ശ​സ്ത​മാ​യ​ ​സാ​ഞ്ചി​യി​ലെ​ ​സ്തൂ​പം.​ ​അ​ശോ​ക​ ​ച​ക്ര​വർ​ത്തി​യാ​ണ് ​പ​ണി​ക​ഴി​പ്പി​ച്ച​ത്.​ ​ലോ​ക​ത്തെ​ ​ഏ​റ്റ​വും​ ​പ്രാ​ചീ​ന​മാ​യ​ ​ബു​ദ്ധ​മ​ത​ ​സ്മ​രാ​ക​ങ്ങൾ​ ​സാ​ഞ്ചി​യെ​ന്ന​ ​ചെ​റു​ഗ്രാ​മ​ത്തെ​ ​പ്ര​ശ​സ്ത​മാ​ക്കു​ന്നു. ബേ​ത് ​വ​ ​ന​ദി​ക്ക​ര​യിൽ​ ​മു​ന്നൂ​റ് ​അ​ടി​യോ​ളം​ ​ഉ​യ​ര​മു​ള്ള​ ​കു​ന്നിൻ​ ​മു​ക​ളി​ലാ​ണ് ​സ്തൂ​പം.​ ​അ​ടി​ഭാ​ഗ​ത്ത് 115​ ​അ​ടി​വ്യാ​സ​വും​ 50​ ​അ​ടി​ ​ഉ​യ​ര​വു​മു​ള്ള​താ​ണ് ​ഈ​ ​കൂ​റ്റൻ​ ​ശി​ലാ​നിർ​മ്മി​തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE