കേരളത്തിന്റെ പ്രകാശ ഗോപുരങ്ങൾ

Friday 09 November 2018 1:26 AM IST
padasekhram-

സ​ഹോ​ദ​രൻ അ​യ്യ​പ്പൻ

ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്റെ ശി​ഷ്യ​നാ​യി​രു​ന്നെ​ങ്കി​ലും നാ​സ്​തി​ക​നാ​യി​രു​ന്നു സാ​മൂ​ഹ്യ​പ​രി​ഷ്​കർ​ത്താ​വും പ​ത്ര​പ്ര​വർ​ത്ത​ക​നും ചി​ന്ത​ക​നു​മാ​യ സ​ഹോ​ദ​രൻ അ​യ്യ​പ്പൻ. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ചെ​റാ​യി​ലാ​ണ് അ​ദ്ദേ​ഹം ജ​നി​ച്ച​ത്. ശ്രീ​നാ​രാ​യ​ണ​ഗു​രു, കു​മാ​ര​നാ​ശാൻ എ​ന്നി​വർ അ​യ്യ​പ്പ​നെ പഠി​പ്പി​ക്കാൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു. വി​ദ്യാ​പോ​ഷിണി​ എ​ന്ന സം​ഘ​ട​ന ചെ​റാ​യി​യിൽ അ​ദ്ദേ​ഹം സ്ഥാ​പി​ച്ചു. 1917 ലാ​ണ് സ​ഹോ​ദ​ര പ്ര​സ്ഥാ​നം സ്ഥാ​പി​ച്ച​ത്.


സ​ഹോ​ദ​രൻ എ​ന്ന പ​ത്രം അ​ദ്ദേ​ഹം ആ​രം​ഭി​ച്ച​ത് ഈ സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ്. അ​തി​നു​ശേ​ഷം ഇ​ദ്ദേ​ഹം സ​ഹോ​ദരൻ അ​യ്യ​പ്പൻ എ​ന്ന​റി​യ​പ്പെ​ടാൻ തു​ട​ങ്ങി. മ​ത​വി​ശ്വാ​സ​ത്തി​ന് എ​തി​രാ​യി​രു​ന്നി​ല്ല അ​യ്യ​പ്പൻ, പ​ക​രം അ​ദ്ദേ​ഹം വി​മർ​ശി​ച്ച​ത് ജാ​തി​വ്യ​വ​സ്ഥ​യെ​യാ​യി​രു​ന്നു. ശ്രീ​നാ​രാ​യ​ണഗു​രു​വി​ന്റെ ഒ​രു​ജാ​തി, ഒ​രു​മ​തം, ഒ​രു​ദൈ​വം മ​നു​ഷ്യ​ന് എ​ന്ന​തി​നെ ഗു​രു​വി​ന്റെ ത​ന്നെ സ​മ്മ​ത​ത്തോ​ടു​കൂ​ടി ജാ​തി​വേ​ണ്ട, മ​തം​വേ​ണ്ട, ദൈ​വം വേ​ണ്ട മ​നു​ഷ്യ​ന്. എ​ന്ന് വ്യ​ത്യാ​സം വ​രു​ത്തി പ്രചരി​പ്പി​ച്ചു. യു​ക്തി​വാ​ദി മാ​സി​ക​യു​ടെ സ്ഥാ​പ​ക​രിൽ ഒ​രാ​ളാ​യ അ​യ്യ​പ്പൻ ആ​രം​ഭി​ച്ച മ​റ്റൊ​രു പ്ര​സി​ദ്ധീ​ക​ര​ണ​മാ​ണ് വേ​ല​ക്കാ​രൻ. ശ്രീ​നാ​രാ​യ​ണ സേ​വി​കാ സ​മാ​ജം സ്ഥാ​പി​ച്ച അ​യ്യ​പ്പൻ പി​ന്നീ​ട് രാ​ഷ്ട്രീ​യ പ്ര​വർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി.
1928 ൽ കൊ​ച്ചിൻ ലെ​ജി​സ്‌​ളേ​റ്റീ​വ് അ​സം​ബ്‌​ളി​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പു​രോ​ഗ​മ​ന​പ​ര​മാ​യ ആ​ശ​യ​ങ്ങൾ അ​ദ്ദേ​ഹം കൊ​ച്ചി​യിൽ പ്രാ​വർ​ത്തി​ക​മാ​ക്കാൻ പ്ര​യ​ത്‌​നി​ച്ചു. കൊ​ച്ചിൻ സ്റ്റേ​റ്റ് കോൺ​ഗ്ര​സി​ന്റെ നേ​താ​ക്ക​ളി​ലൊ​രാ​ള​യ അ​യ്യ​പ്പൻ 1938 ൽ സോ​ഷ്യ​ലി​സ്റ്റ് പാർ​ട്ടി​ക്ക് രൂ​പം നൽ​കി. മൂ​ന്ന് മ​ന്ത്രി​സ​ഭ​ക​ളിൽ അം​ഗ​മാ​യി​രു​ന്ന അ​യ്യ​പ്പൻ പി​ന്നീ​ട് സ​ജീ​വ രാ​ഷ്ട്രീ​യ​ത്തിൽ നി​ന്നു പിൻ​മാ​റി. ചെ​റി​യ റോ​ഡു​കൾ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന എ​റ​ണാ​കു​ള​ത്ത് അ​യ്യ​പ്പ​ന്റെ ആ​സൂ​ത്ര​ണ മി​ക​വി​ന് തെ​ളി​വാ​ണ് എം.ജി റോ​ഡ്.

വി.ടി. ഭ​ട്ട​തി​രി​പ്പാ​ട്
അ​മ്പ​ല​ത്തിൽ ശാ​ന്തി​ക്കാ​ര​നാ​യ അ​ക്ഷ​രാ​ഭ്യാ​സ​മി​ല്ലാ​ത്ത യു​വാ​വി​ന് ഒ​രു ബാ​ലി​ക അ​ക്ഷ​രം പഠി​പ്പി​ച്ചു​കൊ​ടു​ക്കു​ന്ന​തും പി​ന്നീ​ട് അ​ക്ഷ​ര​ത്തി​ന്റെ വെ​ളി​ച്ച​ത്തിൽ കേ​ര​ള​ത്തി​ന്റെ ന​വോ​ത്ഥാ​ന, സാ​ഹി​ത്യ ച​രി​ത്ര​ത്തി​ലെ ശ​ക്ത​നാ​യ വ്യ​ക്തി​ത്വ​മാ​യി മാ​റുകയും ചെയ്ത അ​സാ​ധാ​ര​ണ ക​ഥ​യാ​ണ് വി.ടി. ഭ​ട്ട​തി​രി​പ്പാ​ടി​ന്റേ​ത്. വെ​ള്ളി​ത്തി​രു​ത്തി താ​ഴ​ത്തു​മ​റ​യിൽ രാ​മൻ​ഭ​ട്ട​തി​രി​പ്പാ​ട് എ​ന്നാ​ണ് വി.ടി. ഭ​ട്ട​തി​രി​പ്പാ​ടി​ന്റെ പൂർ​ണ​നാ​മം. പൊ​ന്നാ​നി താ​ലൂ​ക്കിൽ വെ​ള്ളി​ത്തി​രു​ത്തി മ​ന​യിൽ ജ​നി​ച്ച വി.ടി ന​മ്പൂ​തി​രി​യെ മ​നു​ഷ്യ​നാ​ക്കി​യ സാ​മൂ​ഹ്യ പ​രി​ഷ്​കർ​ത്താ​വാ​യി​ട്ടാ​ണ് ച​രി​ത്രം വി​ല​യി​രു​ത്തു​ന്ന​ത്. ന​മ്പൂ​തി​രി സ​മു​ദാ​യ​ത്തി​ലെ അ​നാ​ചാ​ര​ങ്ങൾ നീ​ക്കി അ​വ​രെ പു​രോ​ഗ​തി​യി​ലേ​ക്ക് കൈ​പി​ടി​ച്ചു​യർ​ത്താൻ അ​ദ്ദേ​ഹം വ​ഹി​ച്ച പ​ങ്ക് നി​സ്​തു​ല​മാ​ണ്. യോ​ഗ​ക്ഷേ​മ സ​ഭ​യിൽ യുവജന വി​ഭാ​ഗ​ത്തി​ന്റെ നേ​താ​വാ​യി​രു​ന്ന വി.ടി. 1929 ൽ ന​മ്പൂ​തി​രി യു​വ​ജ​ന സം​ഘ​ത്തി​ന്റെ സെ​ക്ര​ട്ട​റി​യാ​യി.


1920 ൽ യുവ​ജ​ന സം​ഘ​ത്തി​ന്റെ മാ​സി​ക​യാ​യ ഉ​ണ്ണി​ന​മ്പൂ​തി​രി​യിൽ പ്ര​സി​ദ്ധീ​ക​രി​ച്ച യാ​ഥാ​സ്ഥി​തിക​രു​ടെ ചി​ന്ത​ക​ളെ ത​ച്ചു​ട​ച്ച നാ​ട​ക​മാ​ണ് അ​ടു​ക്ക​ള​യിൽ നി​ന്ന് അ​ര​ങ്ങ​ത്തേ​ക്ക്. വി​ധ​വാ വി​വാ​ഹ​ത്തി​നും മി​ശ്ര​വി​വാ​ഹ​ത്തി​നും മുൻ​കൈ​യെ​ടു​ത്ത വി.ടി ത​ന്റെ കു​ടും​ബ​ത്തി​ലും അ​ത് പ്രാ​യോ​ഗി​ക​മാ​ക്കി. സ​മു​ദാ​യ​ത്തിൽ വൻ വി​പ്‌​ള​വ​ങ്ങൾ​ക്ക് തി​രി​കൊ​ളു​ത്തി​യ വി.ടി​യു​ടെ അ​ച്ഛ​ന്റെ ശ​വ​സം​സ്​കാ​ര ച​ട​ങ്ങി​ന് ബ​ന്ധു​ക്കൾ പ​ങ്കെ​ടു​ത്തി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​വർ​ത്ത​ന​ങ്ങൾ സ​മു​ദാ​യ​ത്തി​ന് ഉ​ണർ​വ് നൽ​കി, പ​രി​ഷ്​ക​ര​ണ​ങ്ങ​ളി​ലേ​ക്ക് അ​വ​രെ ന​യി​ച്ചു.
കൃ​തി​കൾ: ക​ണ്ണീ​രും കി​നാ​വും (കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ഡ​മി പു​ര​സ്​കാ​രം), കർ​മ്മ വി​പാ​കം, ര​ജ​നീ​രം​ഗം, സ​ത്യ​മെ​ന്ന​ത് ഇ​വി​ടെ മ​നു​ഷ്യ​നാ​കു​ന്നു. കാ​ല​ത്തി​ന്റെ സാ​ക്ഷി, എ​ന്റെ മ​ണ്ണ്, വി​ശ​ക്കാ​ത്ത ദൈ​വ​വും വി​ശ​ക്കു​ന്ന മ​നു​ഷ്യ​നും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE