ഇന്ത്യയിൽ ജനിച്ച അ​മേ​രി​ക്ക​ൻ പൗരനായ ഹ​ർ​ഗോ​ബി​ന്ദ് ​ഖൊ​രാന

Friday 11 January 2019 12:36 AM IST

padasekhara

പ​രി​മി​ത​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​നി​ന്ന് ​പ​ഠി​ച്ച് ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​പു​ര​സ്കാ​ര​ങ്ങ​ളി​ലൊ​ന്നാ​യ​ ​നോ​ബ​ൽ​ ​നേ​ടി​യ​ ​ക​ഥ​യാ​ണ് ​ഡോ.​ ​ഹ​ർ​ഗോ​ബി​ന്ദ് ​ഖൊ​രാ​ന​യു​ടേ​ത്.​ ​ഇ​ന്ത്യ​ക്കാ​ര​നാ​യി​രു​ന്നെ​ങ്കി​ലും​ ​പി​ന്നീ​ട് ​അ​മേ​രി​ക്ക​ൻ​ ​പൗ​ര​നാ​യി​ത്തീ​ർ​ന്നു.​ ​മോ​ളി​ക്യൂ​ല​ർ​ ​ബ​യോ​ള​ജി​യി​ൽ​ ​ത​ന്റേ​താ​യ​ ​ഇ​ടം​ ​നേ​ടി​യ​ ​ഖൊ​രാ​ന​ ​കൃ​ത്രി​മ​മാ​യി​ ​ഡി.​എ​ൻ.​എ​ ​നി​ർ​മ്മി​ക്കു​ന്ന​തി​ൽ​ ​വി​ജ​യി​ച്ചു.​ ​ഇ​രു​പ​താം​നൂ​റ്റാ​ണ്ടി​ലെ​ ​മി​ക​ച്ച​ ​ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളി​ലൊ​ന്നാ​യി​ ​ഇ​തി​നെ​ ​ക​ണ​ക്കാ​ക്കു​ന്നു.

ജ​നു​വ​രി​ 9​ന് ​ഖൊ​രാ​ന​യു​ടെ​ ​ജ​ന്മ​ദി​ന​മാ​യി​ ​ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ജ​ന്മ​ദി​നം​ ​ഏ​ത് ​ദി​വ​സ​മാ​ണെ​ന്ന് ​കൃ​ത്യ​മാ​യി​ ​അ​റി​യി​ല്ലെ​ങ്കി​ലും​ ​ചി​ല​ ​രേ​ഖ​ക​ളി​ൽ​ 9​എ​ന്ന് ​കാ​ണ​പ്പെ​ടു​ക​യും​ ​പി​ന്നീ​ട​ത് ​അം​ഗീ​ക​രി​ക്കു​ക​യുമായി​രു​ന്നു.
1922​ ​ജ​നു​വ​രി​ 9​ന് ​ഇ​ന്ന​ത്തെ​ ​പാ​കി​സ്ഥാ​നി​ലു​ള്ള​ ​റാ​യ്പൂ​ർ​ ​എ​ന്ന​ ​കൊ​ച്ചു​ഗ്രാ​മ​ത്തി​ൽ​ ​ജ​നി​ച്ചു.​ ​അ​ഞ്ചു​മ​ക്ക​ളി​ൽ​ ​ഏ​റ്റ​വും​ ​ഇ​ള​യ​വ​നാ​യി​രു​ന്നു​ ​ഖൊ​രാ​ന.

തു​ച്ഛ​മാ​യ​ ​ശ​മ്പ​ള​മാ​ണ് ​ക്ള​ാർ​ക്കാ​യ​ ​പി​താ​വി​ന് ​ല​ഭി​ച്ചി​രു​ന്ന​തെ​ങ്കി​ലും​ ​അ​ദ്ദേ​ഹം​ ​മ​ക്ക​ൾ​ക്ക് ​ന​ല്ല​ ​വി​ദ്യാ​ഭ്യാ​സം​ ​ന​ൽ​കി.​ ​ഹൈ​സ്കൂ​ൾ​ ​വി​ദ്യാ​ഭ്യാ​സം​ ​വ​രെ​യും​ ​വീ​ട്ടി​ലി​രു​ന്നാ​ണ് ​ഖൊ​രാ​ന​ ​പ​ഠി​ച്ച​ത്.​ ​പ​ഠി​പ്പി​ച്ച​താ​ക​ട്ടെ​ ​സ്വ​ന്തം​ ​പി​താ​വും.
ഇ​പ്പോ​ൾ​ ​ലാ​ഹോ​റി​ലു​ള്ള​ ​പ​ഞ്ചാ​ബ് ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ​ബി.​എ​സ്‌​സി​യും​ ​എം.​എ​സ്‌​സി​യും​ ​പൂ​ർ​ത്തി​യാ​ക്കി.​ ​അ​തി​നു​ശേ​ഷം​ ​ലി​വ​ർ​പൂ​ൾ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ​പി​എ​ച്ച്.​ഡി​ ​നേ​ടു​ന്ന​തി​നാ​യി​ ​പു​റ​പ്പെ​ട്ടു.​ ​അ​ദ്ദേ​ഹ​ത്തി​ന് ​സ​ർ​ക്കാ​ർ​ ​ഫെ​ലോഷി​പ്പ് ​ല​ഭി​ച്ചാ​ണ് ​പി​എ​ച്ച്.​ഡി​ക്ക് ​പോ​യ​ത്.​ ​മെ​ലാ​നി​ൻ​ ​എ​ന്ന​ ​വ​ർ​ണ​ക​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു​ ​പി​എ​ച്ച്.​ഡി.

അ​തി​നു​ശേ​ഷം​ ​സൂ​റി​ച്ചി​ൽ​ ​പോ​സ്റ്റ് ​ഡോ​ക്ട​ർ​ ​ഫെ​ലോ​ഷി​പ്പി​ന് ​ചേ​ർ​ന്നു.​ ​ഇ​വി​ട​ത്തെ​ ​ജീ​വി​തം​ ​അ​ദ്ദേ​ഹ​ത്തി​ന് ​ബു​ദ്ധി​മു​ട്ടു​ള്ള​താ​യി​രു​ന്നു.​ ​ഫ​ണ്ടി​ല്ലാ​തെ​യാ​ണ് ​അ​ദ്ദേ​ഹം​ ​ഗ​വേ​ഷ​ണ​ത്തി​ന് ​ചേ​രു​ന്ന​ത്.​ ​അ​തി​നാ​ൽ​ ​അ​വി​ടെ​ ​ജീ​വി​ക്കു​ന്ന​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​ഭ​ക്ഷ​ണ​ത്തി​നു​പോ​ലും​ ​ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. 1949​ ​ൽ​ ​ഇ​ന്ത്യ​യി​ലേ​ക്ക് ​മ​ട​ങ്ങി​യെ​ത്തി​ ​ജോ​ലി​ക്ക് ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​അ​ദ്ദേ​ഹ​ത്തി​ന​ത് ​ക​ഴി​ഞ്ഞി​ല്ല.​ ​ഇ​ന്ത്യ​-​പാ​ക് ​വി​ഭ​ജ​ന​ ​സ​മ​യ​ത്താ​ണ് ​അ​ദ്ദേ​ഹ​മി​വി​ടെ​യെ​ത്തി​യ​ത്.​ ​തു​ട​ർ​ന്ന് ​അ​ദ്ദേ​ഹം​ ​ഇം​ഗ്ള​ണ്ടി​ലേ​ക്ക് ​പോ​യി.​ 1950​ ​മു​ത​ൽ​ 52​ ​വ​രെ​ ​കേം​ബ്രി​ഡ്ജ് ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ഗ​വേ​ഷ​ണം​ ​ചെ​യ്യാ​നു​ള്ള​ ​അ​വ​സ​രം​ ​കി​ട്ടി.​ ​

വാ​ൻ​കൂ​വ​റി​ലെ​ ​ബ്രി​ട്ടീ​ഷ് ​കൊ​ളം​ബി​യ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​സ​മ​യ​ത്ത് ​അ​ന്ന​ത്തെ​ ​പ്ര​ശ​സ്ത​ ​ബ​യോ​കെ​മി​സ്റ്റു​ക​ളു​മാ​യി​ അടുത്തി​ടപഴകാൻ ​ഖൊ​രാന​യ്ക്ക് ​അ​വ​സ​രം​ ​ല​ഭി​ച്ചു.​ ​ഇ​ത് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വ​ള​ർ​ച്ച​യ്ക്ക് ​ഒ​രു​പാ​ട് ​ഗു​ണം​ചെ​യ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE