മലയാളത്തിന്റെ കവിത്രയങ്ങൾ

Friday 11 January 2019 12:48 AM IST
padasekharam

മ​ല​യാ​ള ​ഭാ​ഷ​യു​ടെ​ ​പി​താ​വ് ​

ആ​ധു​നി​ക​ ​മ​ല​യാ​ള​ ​ഭാ​ഷ​യു​ടെ​ ​പി​താ​വ് ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​തു​ഞ്ച​ത്ത് ​രാ​മാ​നു​ജൻ​ ​എ​ഴു​ത്ത​ച്ഛൻ​ ​പ​തി​ന​ഞ്ചാം​ ​നൂ​റ്റാ​ണ്ടി​നും​ ​പ​തി​നാ​റാം​ ​നൂ​റ്റാ​ണ്ടി​നും​ ​ഇ​ട​യി​ലാ​ണ് ​ജീ​വി​ച്ചി​രു​ന്നതെന്ന് ക​രു​ത​പ്പെ​ടു​ന്നു.​ ​മ​ല​പ്പു​റ​ത്ത് ​തി​രൂ​രി​ലെ​ ​തൃ​ക്ക​ണ്ടി​യൂർ​ ​ക്ഷേ​ത്ര​ത്തി​ന​ടു​ത്താ​ണ് ​ജ​ന​നം.​ ​ഇ​പ്പോൾ​ ​ഈ​ ​സ്ഥ​ലം​ ​തു​ഞ്ചൻ​പ​റ​മ്പ് ​എ​ന്ന​റി​യ​പ്പെ​ടു​ന്നു.​ ​എ​ഴു​ത്ത​ച്ഛൻ​ ​എ​ന്ന​ത് ​സ്ഥാ​ന​പ്പേ​രാ​ണെ​ന്നും​ ​രാ​മാ​നു​ജൻ​ ​എ​ന്ന​താ​ണ് ​ശ​രി​യാ​യ​ ​പേ​രെ​ന്നും​ ​വാ​ദ​മു​ണ്ട്. സാ​മാ​ന്യ​ജ​ന​ത്തി​നു​ ​എ​ളു​പ്പം​ ​സ്വീ​ക​രി​ക്കാ​വു​ന്ന​ ​രീ​തി​യിൽ​ ​ഇ​തി​ഹാ​സ​ങ്ങ​ളു​ടെ​ ​സാ​രാം​ശം​ ​വർണി​ച്ച് ​ഭാ​ഷാ​ക​വി​ത​കൾ​ക്കു​ ​ജ​ന​ഹൃ​ദ​യ​ങ്ങ​ളിൽ​ ​അദ്ദേഹം ഇ​ട​മു​ണ്ടാ​ക്കി.'​കി​ളി​പ്പാ​ട്ട്"​ ​എ​ന്ന​ ​പ്ര​സ്ഥാ​നം​ ​എ​ഴു​ത്ത​ച്ഛ​നാ​ണ് ​മ​ല​യാ​ള​ത്തി​ന് ​സ​മ്മാ​നി​ച്ച​ത്.​ ​

കി​ളി​യെ​ക്കൊ​ണ്ടു​ ​പാ​ടി​ക്കു​ന്ന​ ​രീ​തി​യിൽ ​ ​ഇ​തി​ഹാ​സ​ ​ക​ഥ​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​പിൽക്കാല​ ​ക​വി​കൾ​ ​അ​ദ്ദേ​ഹ​ത്തി​ന്റെഭാ​ഷ​ ​മാ​തൃ​ക​യാ​ക്കി.​ ​ ​ഭ​ക്തി​ര​സ​മാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. മ​ഹ​ത്താ​യ​ ​ജീ​വി​ത​ത​ത്വ​ങ്ങ​ളാലുംം​ ​ദർ​ശ​ന​ങ്ങ​ളാലും​ സമ്പന്നമാണ് അ​ദ്ദേ​ഹ​ത്തി​ന്റെ​ ​കൃ​തി​കൾ.​ ​അദ്ധ്യാ​ത്മ​ ​രാ​മാ​യ​ണം​ ​കി​ളി​പ്പാ​ട്ട്,​ ​മ​ഹാ​ഭാ​ര​തം​ ​കി​ളി​പ്പാ​ട്ട് ​എ​ന്നി​വ​യാ​ണ് ​എ​ഴു​ത്ത​ച്ഛ​ന്റെ​ ​പ്രധാന കൃ​തി​കൾ.​ ​ഭാ​ഗ​വ​തം​ ​കി​ളി​പ്പാ​ട്ട്,​ ​ഹ​രി​നാ​മ​കീർ​ത്ത​നം​ ​എ​ന്നി​വ​യും​ ​അ​ദ്ദേ​ഹം​ ​എ​ഴു​തി​യ​താ​ണെ​ന്ന് ​അ​ഭി​പ്രാ​യ​മു​ണ്ട്.

ഉജ്ജ്വല​ ശ​ബ്ദാ​ഢ്യൻ​ ഉ​​​ള്ളൂർ

ആ​ധു​നി​ക​ ​ക​വി​ത്ര​യ​ത്തിൽ​ ​ഒ​രാ​ളാ​യ​ ​മ​ഹാ​ക​വി​ ​ഉ​ള്ളൂർ​ ​എ​സ്.​ ​പ​ര​മേ​ശ്വ​ര​യ്യർച​ങ്ങ​നാ​ശ്ശേ​രി​യി​ലെ​ ​പെ​രു​ന്ന​യിൽ​ ​താ​മ​ര​ശ്ശേ​രി​ ​ഇ​ല്ല​ത്ത് 1877​ ​ജൂൺ6​ന് ​സു​ബ്ര​ഹ്മ​ണ്യ​ ​അ​യ്യ​രു​ടെ​യും​ ​ഭ​ഗ​വ​തി​ ​അ​മ്മാ​ളു​ടെ​യും​ ​മ​ക​നാ​യി​ ​ജ​നി​ച്ചു.​ തി​രു​വ​ന​ന്ത​പു​രം​ ​ഉ​ള്ളൂർ​ ​സ്വ​ദേ​ശി​യാ​യ​ ​പി​താ​വ് ​ ചങ്ങ​നാ​ശ്ശേ​രി​യിൽ​ ​സ്കൂൾ​ ​അ​ദ്ധ്യാ​പ​ക​നാ​യി​രുന്നു.​അദ്ദേഹത്തിന്റെ ​അ​കാ​ല​മ​ര​ണ​ത്തെ​ത്തു​ടർ​ന്ന് ​അ​മ്മ​യോ​ടൊ​പ്പം​ ​പരമേശ്വരയ്യർ ഉ​ള്ളൂ​രി​ലേ​ക്ക് ​താ​മ​സം​ ​മാ​റി.​ ​ക​ഠി​ന​സം​സ്കൃ​ത​പ​ദ​ങ്ങൾ​ ​അ​ദ്ദേ​ഹം​ ​ധാ​ര​ള​മാ​യി​ ​ഉ​പ​യോ​ഗി​ക്കു​മാ​യി​രു​ന്നു.​ ​​'​ഉ​ജ്ജ്വല​ശ​ബ്ദാ​ഢ്യൻ​"എ​ന്ന​ ​വി​ശേ​ഷ​ണവും അദ്ദേഹത്തിന് ലഭിച്ചു. കേ​ര​ള​ ​സാ​ഹി​ത്യ​ ​ച​രി​ത്ര​ം അദ്ദേഹം മലയാളത്തിന് നൽകിയ അമൂല്യ സംഭാവനയാണ്. മ​ല​യാ​ളം,​ ​ത​മി​ഴ്,​ ​ഇം​ഗ്ലീ​ഷ്,​ ​സം​സ്‌​കൃ​തം​ ​എ​ന്നീ​ ​ഭാ​ഷ​ക​ളിൽ​ ​അ​റി​വു​ണ്ടാ​യി​രു​ന്ന​ ​അ​ദ്ദേ​ഹം​ ​തി​രു​വി​താം​കൂ​റിൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി,​ ​റ​വ​ന്യൂ​ ​ക​മ്മി​ഷ​ണർ​ ​എ​ന്നീ​ ​ഉ​യർ​ന്ന​ ​പ​ദ​വി​ക​ൾ വഹിച്ചു.​ 1949​ ​ജൂൺ​ 15​ന് ​അ​ന്ത​രി​ച്ചു.

വിമർശകൻ നമ്പ്യാർ

പ​തി​നെ​ട്ടാം​ ​നൂ​റ്റാ​ണ്ടി​ലാ​ണ് ​കു​ഞ്ചൻ​ ​ന​മ്പ്യാർ​ ​ജീ​വി​ച്ചി​രു​ന്ന​തെ​ന്ന് ​ക​രു​തു​ന്നു.​ ​തു​ള്ളൽ​ ​എ​ന്ന​ ​നൃ​ത്ത​ക​ലാ​രൂ​പ​ത്തി​ന്റെ​ ​ഉ​പ​ജ്ഞാ​താ​വെ​ന്ന​ ​നി​ല​യി​ലും​ ​പ്ര​സി​ദ്ധൻ.​ ​നർ​മ്മ​ത്തിൽ​ ​പൊ​തി​ഞ്ഞ​ ​സാ​മൂ​ഹ്യ​വി​മർ​ശ​ന​മാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​കൃ​തി​ക​ളു​ടെ​ ​മു​ഖ​മു​ദ്ര.
എ.​ഡി.​ 1705​ന​ടു​ത്ത് ​ഇ​ന്ന​ത്തെ​ ​പാ​ല​ക്കാ​ട് ​ജി​ല്ല​യി​ലെ​ ​ല​ക്കി​ടി​ക്ക​ടു​ത്ത​ ​കി​ള്ളി​ക്കു​റി​ശ്ശി​മം​ഗ​ല​ത്ത് ​ക​ല​ക്ക​ത്ത് ​ഭ​വ​ന​ത്തി​ലാ​യി​രു​ന്നു​ ​ന​മ്പ്യാ​രു​ടെ​ ​ജ​ന​നം​ ​എ​ന്ന് ​വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു.​ ​

ബാ​ല്യ​കാ​ല​ ​വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം​ ​അ​ദ്ദേ​ഹം​ ​പി​താ​വി​നോ​ടൊ​പ്പം​ ​പി​തൃ​ദേ​ശ​മാ​യ​ ​കി​ട​ങ്ങൂ​രി​ലെ​ത്തി.​ ​തു​ടർ​ന്ന് ​ചെ​മ്പ​ക​ശ്ശേ​രി​ ​രാ​ജാ​വി​ന്റെ​ ​ആ​ശ്രി​ത​നാ​യി​ ​ഏ​റെ​ക്കാ​ലം​ ​അ​മ്പ​ല​പ്പു​ഴ​യി​ലാ​ണ് ​അ​ദ്ദേ​ഹം​ ​ജീ​വി​ച്ച​ത്.​ ​മാർ​ത്താ​ണ്ഡ​വർ​മ്മ​ ​ചെ​മ്പ​ക​ശ്ശേ​രി​ ​രാ​ജ്യം​ ​കീ​ഴ​ട​ക്കി​യ​തി​നെ​ ​തു​ടർ​ന്ന് ​ന​മ്പ്യാർ​ ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ​താ​മ​സം​ ​മാ​റ്റി.​ ​വാർ​ദ്ധ​ക്യ​ത്തിൽ​ ​അ​ദ്ദേ​ഹം​ ​അ​മ്പ​ല​പ്പു​ഴ​യ്ക്ക് ​മ​ട​ങ്ങി.​ ​ശ്രീ​കൃ​ഷ്ണ​ച​രി​തം​ ​മ​ണി​പ്ര​വാ​ളം,​ ​പ​ഞ്ച​ത​ന്ത്രം​ ​കി​ളി​പ്പാ​ട്ട്,​ ​ദൂ​ത​വാ​ക്യം​ ​പ​തി​ന്നാ​ലു​വൃ​ത്തം,​ ​ശി​വ​പു​രാ​ണം​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​ കൃ​തി​കൾ.

ആശയഗംഭീരൻ കുമാരനാശാൻ

1873​ ​ഏ​പ്രിൽ​ 12​ ​ന് ​ചി​റ​യിൻ​കീ​ഴ് ​താ​ലൂ​ക്കിൽ​പെ​ട്ട​ ​കാ​യി​ക്ക​ര​ ​ഗ്രാ​മ​ത്തി​ലെ​ ​തൊ​മ്മൻ​വി​ളാ​കം​ ​വീ​ട്ടി​ലാ​ണ് ​ആ​ശാൻ​ ​ജ​നി​ച്ച​ത്.​ ​ഏ​ഴാം​ ​വ​യ​സിൽ​ ​തു​ണ്ട​ത്തി​ലാ​ശാ​ന്റെ​ ​കീ​ഴിൽ​ ​വി​ദ്യാ​രം​ഭം.​ ​തു​ടർ​ന്ന് ​ഉ​ട​യാം​കു​ടി​ ​കൊ​ച്ചു​രാ​മൻ​ ​വൈ​ദ്യ​ന്റെ​ ​കീ​ഴിൽ​ ​സം​സ്‌​കൃ​തം​ ​പ​ഠി​ച്ചു.​ ​മ​ണ​മ്പൂർ​ ​ഗോ​വി​ന്ദ​നാ​ശാൻ​ ​എ​ന്ന​ ​പ്ര​മു​ഖ​ ​പ​ണ്ഡി​ത​ന്റെ​ ​വി​ജ്ഞാ​ന​സ​ന്ദാ​യി​നി​ ​എ​ന്ന​ ​പാ​ഠ​ശാ​ല​യിൽ പ​ഠി​ച്ചി​രു​ന്ന​ ​കാ​ല​ത്ത് ​ര​ചി​ച്ച​ ​കൃ​തി​ക​ളാ​ണ് ​വ​ള്ളീ​ ​വി​വാ​ഹം.​ ​അ​മ്മാ​ന​പ്പാ​ട്ട്,​ ​ഉ​ഷാ​ക​ല്യാ​ണം,​ ​എ​ന്നി​വ.​ ​തു​ടർ​ന്ന് ​മ​ണ​മ്പൂർ​ ​ഗോ​വി​ന്ദ​നാ​ശാ​ന്റെ​ ​കീ​ഴിൽ​ ​സം​സ്‌​കൃ​ത​ ​മ​ഹാ​കാ​വ്യ​ങ്ങൾ,​ ​നാ​ട​ക​ങ്ങൾ,​ ​ച​മ്പു​ക്കൾ,​ ​അ​ല​ങ്കാ​ര​ശാ​സ്ത്രം​ ​എ​ന്നി​വ​യിൽ​ ​അ​റി​വു​ ​നേ​ടി.​ തുടർന്ന്​ ​ശ്രീ​നാ​രാ​യ​ണ​ ​ഗുരുദേവ​ന്റെ​ ​വത്സലശി​ഷ്യ​നായി​.ഗുരുവി​ന്റെ ഉപദേശപ്രകാരം ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി​ ​ബാം​ഗ്ലൂ​രിൽ​ ​പോ​യി.​ ​ഡോ.​ ​പല്പുവി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ 1898​ ​മു​തൽ​ 1900​ ​വ​രെ ബാംഗ്ളൂർ, മദ്രാസ്, ​ ​കൽ​ക്ക​ത്ത​ എന്നി​വി​ടങ്ങളി​ൽ ​ ​പ​ഠ​നം​ ​ന​ട​ത്തി.​

1903ൽ​ ​എ​സ്.​എൻ.​ഡി.​പി.​ ​യോ​ഗ​ത്തി​ന്റെ​ ​ആ​ദ്യ​ത്തെ​ ​ജ​ന​റൽ​ ​സെ​ക്ര​ട്ട​റി​യാ​യി.​ ​വി​വേ​കോ​ദ​യം​ ​മാ​സി​ക​ ​ആ​രം​ഭി​ച്ചു.​ ​തി​രു​വി​താം​കൂർ​ ​ശ്രീമൂലംപ്രജാസഭയി​ൽ അം​ഗ​മാ​യി.​ 1907​ ​ഡി​സം​ബ​റി​ലാ​ണ് ആ​ശാൻ​ ​മി​ത​വാ​ദി​ ​എ​ന്ന​ ​മാ​സി​ക​യിൽ​ ​'​വീ​ണ​പൂ​വ് " ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.​ 1918ൽ​ ഭാ​നു​മ​തി​ ​അ​മ്മ​യെ​ ​വി​വാ​ഹം​ ​ക​ഴി​ച്ചു.​ ​ 1924 ജനുവരി​ 16ന്​ ​പ​ല്ല​ന​യാ​റ്റി​ലു​ണ്ടാ​യ​ ​റെ​ഡീ​മർ ബോ​ട്ട​പ​ക​ട​ത്തിൽ​ ​അ​ന്ത്യം.
പ്രധാനപ്പെട്ട കൃതികൾ നളിനി,​ ദുരവസ്ഥ,​ ചണ്ഡാലഭിക്ഷുകി,​ ലീല, കരുണ.

കൃഷ്ണഗാഥയുടെ മാധുര്യം

ചെ​റു​ശ്ശേ​രി​ ​ന​മ്പൂ​തി​രി 15​-ാം​ ​നൂ​റ്റാ​ണ്ടി​ലാ​ണ് ​ജീ​വി​ച്ചി​രു​ന്ന​തെ​ന്ന് ​ക​രു​തു​ന്നു.​ ​കോ​ല​ത്തു​നാ​ടു​ ​ഭ​രി​ച്ചി​രു​ന്ന​ ​ഉ​ദ​യ​വർ​മ​ ​രാ​ജാ​വി​ന്റെ​ ​പ​ണ്ഡി​ത​സ​ദ​സി​ലെ​ ​അം​ഗ​മാ​യി​രു​ന്നു​ ​ചെ​റു​ശ്ശേ​രി​ ​.​ ​ചെ​റു​ശ്ശേ​രി​ ​എ​ന്നു​ള്ള​ത് ​ഇ​ല്ല​പ്പേ​രാ​ണെ​ന്ന് ​അഭിപ്രായമുണ്ട്. ഭ​ക്തി,​ ​ഫ​ലി​തം,​ ​ശൃം​ഗാ​രം​ ​എ​ന്നീ​ ​ഭാ​വ​ങ്ങ​ളാ​ണ് ​ചെ​റു​ശ്ശേ​രി​യു​ടെ​ ​കാ​വ്യ​ങ്ങ​ളിൽ​ ​ദർ​ശി​ക്കാ​നാ​വു​ന്ന​ത്. കൃ​ഷ്ണ​ഗാ​ഥ​യാ​ണ് ​ചെ​റു​ശ്ശേ​രിയുടെ മുഖ്യകൃതി​.

സം​സ്കൃ​ത​ ​പ​ദ​ങ്ങ​ളും​ ​ത​മി​ഴ് ​പ​ദ​ങ്ങ​ളും​ ​ഏ​റക്കു​റെ​ ​ഉ​പേ​ക്ഷി​ച്ച് ​ശു​ദ്ധ​മാ​യ​ ​മ​ല​യാ​ള​ ​ഭാ​ഷ​യി​ലാ​ണ് ​കൃ​ഷ്ണ​ഗാ​ഥ​ ​ര​ചി​ച്ചി​രി​ക്കു​ന്ന​ത്.​ ​മ​ണി​പ്ര​വാ​ള​ ​ശൈ​ലി​യിൽ​നി​ന്ന് ​മ​ല​യാ​ള​ത്ത​നി​മ​യി​ലേ​ക്കു​ള്ള​ ​മാ​റ്റ​മാ​ണു​ ​ഈ​ ​കൃ​തി​യിൽ​ ​കാ​ണാ​നാ​വു​ക.​ ​ഭാ​ഗ​വ​തം​ ​ദ​ശ​മ​സ്‌​ക​ന്ദ​ത്തി​ലെ​ ​കൃ​ഷ്ണ​ന്റെ​ ​അ​വ​താ​രം​ ​മു​ത​ലു​ള്ള​ ​ക​ഥ​യാ​ണു​ ​കൃ​ഷ്ണ​ഗാ​ഥ​യ്ക്കാ​ധാ​രം.​ ​ഇ​ത് ​നാല്പ​​ത്തി​യേ​ഴു​ ​ഭാ​ഗ​ങ്ങ​ളാ​ക്കി​ ​അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു.​ ​'​കൃ​ഷ്ണ​ഗീ​തി​"യെ​ന്നും​ ​കൃ​ഷ്ണ​ഗാ​ഥ​യ്ക്ക് ​പേ​രു​ണ്ട്. മ​ഞ്ജ​രീ​ ​വൃ​ത്ത​ത്തി​ലാ​ണ് ​കൃ​ഷ്ണ​ഗാ​ഥ​ ​ര​ചി​ച്ചി​ട്ടു​ള്ള​ത്.

ശബ്്ദ സുന്ദരൻ വ​​​ള്ള​​​ത്തോൾ

കേ​ര​ള​ ​വാ​ത്മീ​കി,​ ​ദേ​ശീ​യ​ ​ക​വി​ ​എ​ന്നീ​ ​വി​ശേ​ഷ​ണങ്ങ​ളു​ള്ള​ ​വ​ള്ള​ത്തോൾ​ ​നാ​രാ​യ​ണ​മേ​നോൻ​ 1878​ ​ഒ​ക്ടോ​ബർ​ 16​ ​ന് ​പ​ഴ​യ​ ​മ​ല​ബാർ​ ​ജി​ല്ല​യി​ലെ​ ​പൊ​ന്നാ​നി​ ​താ​ലൂ​ക്കിൽ​ ​ജ​നി​ച്ചു.​ ​മാ​താ​വ് ​കു​ട്ടി​പ്പാ​റു​ ​അ​മ്മ.​ ​ക​ടു​ങ്ങോ​ട്ടു​ ​മ​ല്ലി​ശ്ശേ​രി​ ​ദാ​മോ​ദ​രൻ​ ​ഇ​ള​യ​താ​ണ് ​പി​താ​വ്. 1907​ൽ വാ​ല്മീ​കി​ ​രാ​മാ​യ​ണ​ ​വി​വർ​ത്ത​നം​ ​പൂർ​ത്തി​യാ​ക്കി.​ ​രോ​ഗ​ബാ​ധ​യെ​ ​തു​ടർ​ന്ന് ​ബ​ധി​ര​ത​ബാ​ധി​ച്ചു.​ ​ബ​ധി​ര​ത​യു​ണ്ടാ​ക്കി​യ​ ​വി​ഷ​മ​ത​ക​ളിൽ​ ​നി​ന്നാ​ണ് ​അ​ദ്ദേ​ഹം 'ബ​ധി​ര​വി​ലാ​പം​"എ​ന്ന​ ​കാ​വ്യം​ ​ര​ചി​ച്ച​ത്.​ 1915​ ൽ​ ​ചി​ത്ര​യോ​ഗം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വ​ള്ള​ത്തോൾ​ ​ഇ​ന്ത്യൻ​ ​ദേ​ശീ​യ​ ​പ്ര​സ്ഥാ​ന​വു​മാ​യി​ ​നേ​രി​ട്ടു​ ​ബ​ന്ധ​പ്പെ​ടു​ക​യും​ ​കോൺ​ഗ്ര​സ് ​അം​ഗ​മാ​വു​ക​യും​ ​ചെ​യ്തു.​

ഗാ​ന്ധി​ജി​യെ​ക്കു​റി​ച്ച് ​എ​ഴു​തിയ എ​ന്റെ​ ​ഗു​രു​നാ​ഥൻ​ എന്ന കൃതിപ്ര​ശ​സ്ത​മാ​ണ്.​ 1922ൽ​ ​വെ​യിൽ​സ് രാ​ജ​കു​മാ​ര​ൻ​ ​നൽ​കി​യ​ ​പ​ട്ടും​ ​വ​ള​യും​ ​നി​ര​സി​ച്ചു.​ ​കേ​ര​ളീ​യ​ ക​ല​ക​ളു​ടെ​ ​ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി​ ​തൃ​ശൂ​രിൽ കേ​ര​ള​ക​ലാ​മ​ണ്ഡ​ലം​ ​സ്ഥാ​പി​ച്ച​ത് ​വള്ളത്തോളാണ്.​ മ​ദ്രാ​സ് ​സർ​ക്കാർ​ ​വ​ള്ള​ത്തോ​ളി​നെ​ ​മ​ല​യാ​ള​ത്തി​ന്റെ​ ​ആ​സ്ഥാ​ന​ക​വി​യാ​യി​ ​പ്ര​ഖ്യാ​പി​ച്ചു.​ ​1958​ ​മാർ​ച്ച് 13​ന് ​അ​ന്ത​രി​ച്ചു.
മ​ഹാ​കാ​വ്യം​:​ ​ചി​ത്ര​യോ​ഗം, ഖ​ണ്ഡ​കാ​വ്യ​ങ്ങൾ​:​ ​മ​ഗ്ദ​ല​ന​മ​റി​യം,​ ​ബ​ധി​ര​വി​ലാ​പം,​ ​ഗ​ണ​പ​തി,​ ​ശി​ഷ്യ​നും​ ​മ​ക​നും,​ ​ബ​ന്ധ​ന​സ്ഥ​നാ​യ​ ​അ​നി​രു​ദ്ധൻ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE