ജീവശാ​സ്‌ത്ര ശാഖകൾ

Friday 25 January 2019 12:52 AM IST
padasekharam

ജീ​വ​നും​ ​ ശാ​സ്ത്ര​വും

സർ​വ​ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും​ ​പെ​റ്റ​മ്മ​യുംപോ​റ്റ​മ്മ​യു​മാ​ണ് ​ഭൂ​മി.​ ​സ​സ്യ​ങ്ങ​ളും​ ​ജ​ന്തു​ക്ക​ളു​മാ​ണ് ​സർ​വം​സ​ഹ​യാ​യ​ ​ഭൂ​മി​യു​ടെ​ ​സ​ന്ത​തി​കൾ.​ ​ഇ​വ​ ​ത​മ്മി​ലു​ള്ള​ ​ബ​ന്ധ​ത്തെ​ക്കു​റി​ച്ചും​ ​ഇ​വ​യും​ ​പ​രി​സ്ഥി​തി​യും​ ​ത​മ്മി​ലു​ള്ള​ബ​ന്ധ​ത്തെ​ക്കു​റി​ച്ചും​ ​ജീ​വ​ശാ​സ്ത്രം​ ​പ്ര​തി​പാ​ദി​ക്കു​ന്നു.​ ​പു​രാ​ത​ന​ ​ശാ​സ്ത്ര​ങ്ങ​ളിൽ​ ​ഒ​ന്നാ​ണി​ത്.​ ​

ഈ​ ​ശാ​സ്ത്ര​ത്തി​ലെ​ ​ഉ​ത്ഭ​വ​ത്തെ​ക്കു​റി​ച്ച് ​കൃ​ത്യ​മാ​യി​ ​പ​റ​യാ​നു​ള്ള​ ​തെ​ളി​വു​ക​ളി​ല്ല​ ​എ​ന്ന​താ​ണ് ​സ​ത്യം.​ ​അ​തി​നാൽ​ ​ച​രി​ത്രാ​തീ​ത​കാ​ല​ത്തു​ത​ന്നെ​ ​ജീ​വ​ശാ​സ്ത്ര​വും​ ​പി​റ​ന്നി​രി​ക്കാം​ ​എ​ന്നാ​ണ് ​നി​ഗ​മ​നം.

സൂ​ക്ഷ്മാ​ണു​ ​സി​ദ്ധാ​ന്തം

സൂ​ക്ഷ്മാ​ണു​ക്ക​ളെ​ക്കു​റിച്ച് ​പ​ഠ​നം​ ​ന​ട​ത്തി​യ​ ​പ്ര​മു​ഖ​ ​ജീ​വ​ശാ​സ്ത്ര​ജ്ഞ​രാ​ണ് ​ലൂ​യി​പാ​സ്ച്ച​റും​ ​റോ​ബർ​ട്ട് ​കോ​ച്ചും.​ ​ഇ​വ​രു​ടെ​ ​ഗ​വേ​ഷ​ണ​ങ്ങ​ളാ​ണ് ​സൂ​ക്ഷ്മാ​ണു​ ​സി​ദ്ധാ​ന്ത​ത്തി​ന്റെ​ ​രൂ​പീ​ക​ര​ണ​ത്തി​ന് ​വ​ഴി​ ​തെ​ളി​ച്ച​ത്.​ ​

ചി​ല​സാം​ക്ര​മി​ക​ ​രോ​ഗ​ങ്ങൾ​ ​ഉ​ണ്ടാ​ക്കു​ന്ന​ത് ​സൂ​ക്ഷ്മ​ ​ജീ​വി​ക​ളാ​ണെ​ന്ന് ​സൂ​ക്ഷ്മാ​ണു​ ​സി​ദ്ധാ​ന്തം​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​
ന​ഗ്ന​നേ​ത്ര​ങ്ങൾ​ ​കൊ​ണ്ട് ​കാ​ണാൻ​ ​ക​ഴി​യാ​ത്ത​ ​സൂ​ക്ഷ്മാ​ണു​ക്കൾ​ ​മ​നു​ഷ്യ​രെ​യും​ ​മൃ​ഗ​ങ്ങ​ളെ​യും​ ​ബാ​ധി​ക്കു​ന്നു.​ ​ശ​രീ​ര​ത്തി​നു​ള്ളിൽ​ ​അ​വ​ ​പെ​റ്റു​പെ​രു​കു​ന്ന​ത് ​പ​ല​ ​രോ​ഗ​ങ്ങൾ​ക്കും​ ​കാ​ര​ണ​മാ​കു​ന്നു.​ ​വൈ​റ​സ്,​ ​ബാ​ക്ടീ​രി​യ,​ ​ഫം​ഗ​സ് ​എ​ന്നി​വ​യാ​ണ് ​സൂ​ക്ഷ്മാ​ണു​ക്കൾ.

പ​ത്തോ​ള​ജി

രോ​ഗ​ങ്ങൾ​ക്ക് ​കാ​ര​ണ​മാ​കു​ന്ന​ ​സൂ​ക്ഷ്മാ​ണു​ക്ക​ളെ​ ​രോ​ഗ​കാ​രി​ ​അ​ഥ​വാ​ ​പ​ഥോ​ജൻ​ ​എ​ന്ന് ​പ​റ​യു​ന്നു.​ ​രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും​ ​അ​വ​ ​ശ​രീ​ര​ത്തി​ലു​ണ്ടാ​ക്കു​ന്ന​ ​മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള​ ​പ​ഠ​ന​മാ​ണ് ​പ​ത്തോ​ള​ജി.

ജീ​നോ​മി​ക്സ്

ജീ​വ​ശാ​സ്ത്ര​ത്തി​ലെ​ ​പു​തി​യ​ ​ശാ​ഖ​യാ​ണ് ​ജീ​നോ​മി​ക്സ്.​ ​ജീ​നു​ക​ളെ​ ​വി​ശ​ക​ല​നം​ ​ചെ​യ്തു​കൊ​ണ്ടു​ള്ള​ ​പ​ഠ​ന​മാ​ണി​ത്.​ ​ജീ​വി​ക​ളെ​ ​ജീ​നു​കൾ​ ​കൊ​ണ്ടാ​ണ് ​അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ ​ഈ​ ​ജീ​നു​ക​ളു​ടെ​ ​അ​നു​ക്ര​മ​വും​ ​ഘ​ട​ന​യും​ ​ജീ​നോം​ ​എ​ന്ന​റി​യ​പ്പെ​ടു​ന്നു.​ ​ജീ​നോ​മി​നെ​ക്കു​റി​ച്ചു​ള്ള​ ​സ​മ​ഗ്ര​മാ​യ​ ​പ​ഠ​ന​മാ​ണ് ​ജീ​നോ​മി​ക്സ്.

1970​-80​ ​കാ​ല​ഘ​ട്ട​ത്തിൽ​ ​ഇം​ഗ്ളീ​ഷ് ​ശാ​സ്ത്ര​ജ്ഞ​നാ​യ​ ​ഫ്രെ​ഡ​റി​ക് ​സൻ​ഗർ​ ​ആ​ണ് ​ജീ​നോ​മി​ക്സി​ന് ​അ​ടി​ത്ത​റ​യി​ട്ട​ത്.​ ​സൂ​ക്ഷ്മ​ ​ജീ​വി​ക​ളി​ലാ​ണ് ​ആ​ദ്യം​ ​ജീ​നോ​മി​ക്സ് ​പ​ഠ​നം​ ​തു​ട​ങ്ങി​യ​ത്.

വിവിധ ശാ​ഖ​കൾ

ജീ​വ​ശാ​സ്ത്ര​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ശാ​ഖ​കൾ​ ​ബോ​ട്ട​ണി,​ ​സു​വോ​ള​ജി,​ ​മോർ​ഫോ​ള​ജി,​ ​ഫി​സി​യോ​ള​ജി​ ​എ​ന്നി​വ​യാ​ണ്.​ ​സ​സ്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​ ​പ​ഠ​ന​മാ​ണ് ​ബോ​ട്ട​ണി.​ ​ജ​ന്തു​ക്ക​ളെ​ക്കു​റി​ച്ചു​ള്ള​ ​പ​ഠ​നം​ ​സു​വോ​ള​ജി.​ ​മോർ​ഫോ​ള​ജി​ ​ചെ​ടി​ക​ളു​ടെ​യും​ ​ജ​ന്തു​ക്ക​ളു​ടെ​യും​ ​രൂ​പ​ത്തെ​ക്കു​റി​ച്ചു​ള്ള​ ​പ​ഠ​നം.​ ​ജീ​വ​നു​ള്ള​ ​വ​സ്തു​ക്ക​ളി​ലെ​ ​അ​ടി​സ്ഥാ​ന​ ​പ്ര​വർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​ ​പ​ഠ​ന​മാ​ണ് ​ഫി​സി​യോ​ള​ജി.

ജൈ​വ​ര​സ​ത​ന്ത്രം

ജീ​വി​ക​ളിൽ​ ​ന​ട​ക്കു​ന്ന​ ​രാ​സ​പ്ര​ക്രി​യ​ക​ളെ​ക്കു​റി​ച്ച് ​പ​ഠി​ക്കു​ന്ന​ ​ജീ​വ​ശാ​സ്ത്ര​ശാ​ഖ​യാ​ണ് ​ജൈ​വ​ര​സ​ത​ന്ത്രം.​ ​ഭ​ക്ഷ​ണം​ ​ഊർ​ജ്ജ​മാ​ക്കി​ ​മാ​റ്റു​ന്ന​ത് ​ഒ​രു​ ​രാ​സ​പ്ര​ക്രി​യ​യാ​ണ്.​ ​ഭ​ക്ഷ​ണ​ത്തി​ലെ​ ​ചി​ല​ ​പ്ര​ത്യേ​ക​ ​ജീ​വ​ശാ​സ്ത്ര​പ​ര​മാ​യ​ ​ക​ണി​ക​ക​ളെ​ ​ജീ​വ​ശ​ക്തി​ ​എ​ന്ന് ​വി​ശേ​ഷി​പ്പി​ക്കു​ന്നു.​ ​ഈ​ ​ക​ണി​ക​ക​ളെ​ ​ജീ​വ​ശ​ക്തി​ക്ക് ​ആ​ധാ​ര​മാ​യ​ ​പ്ര​ത്യേ​ക​ ​ക​ണി​ക​ക​ളാ​ക്കി​മാ​റ്റാ​നു​ള്ള​ ​ക​ഴി​വ് ​ജീ​വി​കൾ​ക്ക് ​മാ​ത്ര​മാ​ണെ​ന്ന് ​വ​ള​രെ​ക്കാ​ലം​ ​ജീ​വ​ശാ​സ്ത്രം​ ​വി​ശ്വ​സി​ച്ചി​രു​ന്നു.​ ​ഈ​ ​വി​ശ്വാ​സം​ ​തെ​റ്റാ​ണെ​ന്ന് 1829ൽ​ ​ജർ​മ്മൻ​ ​ര​സ​ത​ന്ത്ര​ജ്ഞൻ​ ​ഫ്ര​ഡ​റി​ക് ​വോ​ഹ്‌​ലർ​ ​തെ​ളി​യി​ച്ചു.​ ​ഇ​ദ്ദേ​ഹം​ ​യൂ​റി​യ​ ​അ​ജൈ​വ​ ​പ്ര​ക്രി​യ​യി​ലൂ​ടെ​ ​സം​ശ്ളേ​ഷ​ണം​ ​ചെ​യ്തു.​ ​അ​തോ​ടെ​യാ​ണ് ​ജീ​വ​ശാ​സ്ത്ര​ത്തി​ലെ​ ​ഒ​രു​ ​പു​തി​യ​ ​ശാ​ഖ​യാ​യി​ ​ജൈ​വ​ര​സ​ത​ന്ത്രം​ ​സ്ഥാ​നം​ ​നേ​ടി​യ​ത്.

ഈ​ജി​പ്തു​കാർ​ ​മു​ന്നിൽ

എ​ഴു​ത്തു​വി​ദ്യ​ ​ആ​ദ്യം​ ​വി​ക​സി​പ്പി​ച്ച​ത് ​ഈ​ജി​പ്തു​കാ​രാ​ണ്.​ ​ജീ​വ​ശാ​സ്ത്ര​ത്തിൽ​ ​ത​ങ്ങ​ളു​ടെ​ ​ക​ണ്ടെ​ത്ത​ലു​കൾ​ ​അ​വർ​ക്ക് ​എ​ഴു​തി​ ​സൂ​ക്ഷി​ക്കാൻ​ ​ക​ഴി​ഞ്ഞു.​ ​ഹ​യ​റോ​ഗ്ളി​ഫ്സ് ​എ​ന്ന​ ​ചി​ത്ര​ ​ലി​പി​യി​ലാ​ണ് ​അ​വർ​ ​എ​ഴു​തി​യി​രി​ക്കു​ന്ന​ത്.​ ​പു​ണ്യ​ചി​ത്ര​ങ്ങൾ​ ​എ​ന്നാ​ണ് ​ഈ​ ​വാ​ക്കി​ന്റെ​ ​അർ​ത്ഥം.​ ​പേ​പ്പർ​ ​ആ​ദ്യ​മാ​യി​ ​ഉ​ണ്ട​ാക്കി​യ​തും​ ​അ​വ​രാ​ണ്.​ ​വൈ​ദ്യ​ശാ​സ്ത്ര​ത്തി​ലും​ ​ഈ​ജി​പ്തു​കാർ​ ​മു​ന്നി​ലാ​യി​രു​ന്നു.​ ​അ​വ​രു​ടെ​ ​മ​മ്മി​കൾ​ ​(​മൃ​ത​ശ​രീ​രം​)​ ​കേ​ടു​കൂ​ടാ​തെ​ ​സൂ​ക്ഷി​ക്കു​ന്ന​തി​ന്റെ​ ​തെ​ളി​വാ​ണ്.​ ​ദൈ​വ​ത്തി​ലോ​ ​മ​റ്റ്നി​ഗൂ​ഢ​ ​ശ​ക്തി​യി​ലോ​ ​ഉ​ള്ള​ ​വി​ശ്വാ​സ​ത്താൽ​ ​രോ​ഗം​ ​ഭേ​ദ​മാ​ക്കു​ന്ന​ ​വി​ശ്വാ​സ​ ​ചി​കി​ത്സ​യു​ടെ​ ​പ്ര​ചാ​ര​ക​രാ​യി​രു​ന്ന​ ​അ​വർ​ ​ശ​സ്ത്ര​ക്രി​യ​യി​ലും​ ​ശ​വ​പ​രി​ശോ​ധ​ന​യി​ലും​ ​സ​മർ​ത്ഥ​രാ​യി​രു​ന്നു.

ഗ്രീ​ക്കു​കാ​രു​ടെ​ ​സം​ഭാ​വന

ഗ്രീ​ക്കു​കാ​രാ​ണ് ​ജീ​വ​ശാ​സ്ത്ര​ത്തെ​ ​ഒ​രു​ ​ശാ​സ്ത്ര​ശാ​ഖ​യാ​യി​ ​വ​ളർ​ത്തി​യ​തെ​ന്ന് ​ക​രു​ത​പ്പെ​ടു​ന്നു.​ ​അ​തി​നും​ ​മു​മ്പേ​ ​ഇ​ന്ന​ത്തെ​ ​ഇ​റാ​ക്കാ​യ​ ​മെ​സ​ ​പൊ​ട്ടേ​മി​യ​യി​ലും​ ​ഈ​ജി​പ്തി​ലും​ ​ജീ​വ​ശാ​സ്ത്ര​ ​സ്പ​ന്ദ​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.​ ​അ​സീ​റ​യ​യിൽ​ ​നി​ന്നും​ ​ബാ​ബി​ലോ​ണി​യ​യിൽ​ ​നി​ന്നും​ ​ക​ണ്ടെ​ടു​ത്ത​ ​കൊ​ത്തു​പ​ണി​ക​ളി​ലും​ ​മ​റ്റും​ ​മൃ​ഗ​വൈ​ദ്യ​ത്തെ​ക്കു​റി​ച്ചു​ള്ള​ ​സൂ​ച​ന​കൾ​കാ​ണാം.​ ​ആൺ​ ​സ​സ്യ​ങ്ങ​ളി​ലെ​ ​പൂ​മ്പൊ​ടി​ ​പെൺ​പൂ​വു​ക​ളിൽ​ ​വീ​ണാ​ണ് ​ഈ​ന്ത​പ്പ​ന​യു​ടെ​ ​പ്ര​ജ​ന​നം​ ​ന​ട​ക്കു​ന്ന​തെ​ന്ന് ​ബാ​ബി​ലോ​ണി​യ​ക്കാർ​ ​മ​ന​സി​ലാ​ക്കി​യി​രു​ന്നു.

സൂ​ക്ഷ്മ​ ​ ജീ​വ​ശാ​സ്ത്രം

ജീ​വ​ശാ​സ്ത്ര​ത്തിൽ​ ​വൻ​പു​രോ​ഗ​തി​യു​ണ്ടാ​യ​ത് 17​-ാം​ ​നൂ​റ്റാ​ണ്ടിൽ​ ​സൂ​ക്ഷ്മ​ദർ​ശി​നി​ ​ക​ണ്ടു​പി​ടി​ച്ച​തോ​ടെ​യാ​ണ്.​ ​സൂ​ക്ഷ്മ​ദർ​ശി​നി​ ​ജീ​വ​ശാ​സ്ത്ര​ത്തിൽ​ ​സൃ​ഷ്ടി​ച്ച​ ​പ്ര​ത്യേ​ക​ ​ശാ​ഖ​യാ​ണ് ​സൂ​ക്ഷ്മ​ ​ജീ​വ​ശാ​സ്ത്രം.​ ​പ​തി​നേ​ഴും​ ​പ​തി​നെ​ട്ടും​ ​നൂ​റ്റാ​ണ്ടു​ക​ളി​ലു​മാ​യി​ ​റോ​ബർ​ട്ട് ​ഹു​ക്ക്,​ ​നെ​ഹ്‌​മി​യ​ഗ്രൂ,​ ​ആ​ന്റൺ​ ​വോൺ​ലീ​വൻ​ ​ഹോ​ക്ക് ​എ​ന്നി​വർ​ ​ന​ട​ത്തി​യ​ ​നി​രീ​ക്ഷ​ണ​ങ്ങൾ​ ​സൂ​ക്ഷ്മ​ ​ജീ​വ​ശാ​സ്ത്ര​ത്തി​ന് ​വി​ല​പ്പെ​ട്ട​സം​ഭാ​വ​ന​കൾ​ ​നൽ​കി.

1632​-ൽ​ ​ഹോ​ള​ണ്ടിൽ​ ​ജ​നി​ച്ച​ ​ആ​ന്റൺ​ ​വോൺ​ ​ലീ​വൻ​ ​ഹോ​ക്ക്.സൂ​ക്ഷ്മ​ദർ​ശി​ന​കൾ​ ​പ​രി​ഷ്ക​രി​ക്കു​ന്ന​തിൽ​ ​വി​ല​പ്പെ​ട്ട​ ​സം​ഭാ​വ​ന​ ​നൽ​കി.​ ​അ​ദ്ദേ​ഹ​മാ​ണ് ​സൂ​ക്ഷ്മ​ദർ​ശിനി​യി​ലൂ​ടെ​ ​ആ​ദ്യ​മാ​യി​ ​ഏ​ക​കോ​ശ​ജീ​വി​ക​ളെ​ ​നി​രീ​ക്ഷി​ക്കു​ന്ന​തും.​ ​പേ​ശീ​നാ​രു​കൾ,​ ​സൂ​ക്ഷ്മ​ധ​മ​നി​ക​ളി​ലൂ​ടെ​യു​ള്ള​ ​ര​ക്ത​പ്ര​വാ​ഹം​ ​എ​ന്നി​വ​യും​ ​സൂ​ക്ഷ്മ​ദർ​ശ​നി​യി​ലൂ​ടെ​ ​ലീ​വൻ​ഹോ​ക്ക് ​നി​രീ​ക്ഷി​ച്ചു.

അരിസ്റ്റോട്ടിൽ

ഗ്രീ​ക്ക് ​ചി​ന്ത​ക​നാ​യ​ ​അ​രി​സ്റ്റോ​ട്ടി​ലാ​ണ് ​ആ​ദ്യ​ത്തെ​ ​യ​ഥാർ​ത്ഥ​ ​ജീ​വ​ശാ​സ്ത്ര​ജ്ഞൻ.​ ​ജീ​വി​ക​ളെ​ക്കു​റി​ച്ച് ​ശാ​സ്ത്രീ​യ​ ​പ​ഠ​നം​ ​തു​ട​ങ്ങി​യ​തും​ ​അ​ദ്ദേ​ഹ​മാ​ണ്.ബി.​സി​ ​നാ​ലാം​ ​നൂ​റ്റാ​ണ്ടി​ലാ​ണ് ​അ​രി​സ്റ്റോ​ട്ടിൽ​ ​ജീ​വ​ശാ​സ്ത്ര​ ​പ​ഠ​ന​ങ്ങൾ​ ​ന​ട​ത്തി​യ​ത്.​ ​ആ​ ​ക​ണ്ടെ​ത്ത​ലു​കൾ​ ​ആ​ധു​നി​ക​ ​ജീ​വ​ശാ​സ്ത്ര​ ​പ​ഠ​ന​ങ്ങ​ളെ​ ​വ​ള​രെ​യ​ധി​കം​ ​സ​ഹാ​യി​ച്ചു.​ ​ജ​ന്തു​ക്ക​ളെ​ ​ര​ക്ത​മു​ള്ള​വ​യെ​ന്നും​ ​ഇ​ല്ലാ​ത്ത​വ​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​ര​ണ്ടാ​യി​ ​തി​രി​ച്ചു.​ ​സ​സ്ത​നി​കൾ,​ ​പ​ക്ഷി​കൾ,​ ​ഉ​ര​ഗ​ങ്ങൾ,​ ​മ​ത്സ്യ​ങ്ങൾ,​ ​ഉ​ഭ​യ​ജീ​വി​കൾ​ ​എ​ന്നി​വ​ ​ര​ക്ത​മു​ള്ള​ ​ജീ​വി​കൾ.​ ​പ്രാ​ണി​കൾ,​ ​ക​ക്ക​കൾ​ ​പോ​ലെ​ ​ക​ട്ടി​യേ​റി​യ​ ​പു​റം​തോ​ടു​ള്ള​ ​ജീ​വി​കൾ​ ​ര​ക്ത​മി​ല്ലാ​ത്ത​വ​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​ത​രം​ ​തി​രി​ച്ചു.

പാപ്പിറസ്

ബി.​സി​ 2700​ ​നോ​ട​ടു​ത്ത് ​ഈ​ജി​പ്ത് ​ഭ​രി​ച്ചി​രു​ന്ന​ ​ഇം​ഹോ​തെ​പ് ​പു​രാ​ത​ന​ ​ഈ​ജി​പ്‌​ഷ്യൻ​ ​വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്റെ​ ​പി​താ​വാ​യി​ ​വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്നു.​ ​
ലോ​ക​ത്ത് ​ഇ​ന്ന് ​അ​വ​ശേ​ഷി​ക്കു​ന്ന​തിൽ​ ​ഏ​റ്റ​വും​ ​പു​രാ​ത​ന​ ​വൈ​ദ്യ​ശാ​സ്ത്ര​ ​ഗ്ര​ന്ഥ​മാ​യ​ ​പാ​പ്പി​റ​സ് ​ഇ​ദ്ദേ​ഹ​മാ​ണ് ​ര​ചി​ച്ച​ത്.​ ​രോ​ഗ​ ​ചി​കി​ത്സ,​ ​രോ​ഗ​ശ​മ​നം​ ​എ​ന്നി​വ​യ്ക്ക് ​പു​റ​മേ​ ​ശ​രീ​ര​ ​ശാ​സ്ത്ര​പ​ര​മാ​യ​ ​നി​രീ​ക്ഷ​ണ​ങ്ങ​ളും​ ​ഹൃ​ദ​യ​വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള​ ​സൂ​ച​ന​ക​ളും​ ​ഈ​ ​ഗ്ര​ന്ഥ​ത്തി​ലു​ണ്ട്.​ 1862ൽ​ ​എ​ഡ്വിൻ​ ​സ്മി​ത്ത് ​എ​ന്ന​ ​അ​മേ​രി​ക്ക​ക്കാ​ര​നാ​ണ് ​ഈ​ഗ്ര​ന്ഥം​ ​ക​ണ്ടെ​ടു​ത്ത​ത്.​ ​
അ​തി​നാൽ​ ​എ​ഡ്വിൻ​സ്മി​ത്തി​ന്റെ​ ​പാ​പ്പി​റ​സ് ​എ​ന്നും​ ​ഈ​ ​ഗ്ര​ന്ഥ​ത്തെ​ ​വി​ശേ​ഷി​പ്പി​ക്കു​ന്നു.

ഹി​പ്പോ​ക്രേ​റ്റ്സ്

ആ​ധു​നി​ക​ ​വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്റെ​ ​പി​താ​വെ​ന്ന​റി​യ​പ്പെ​ടു​ന്ന​ത് ​ഗ്രീ​ക്ക് ​ഫി​സി​ഷ്യ​നാ​യ​ ​ഹി​പ്പോ​ക്രേ​റ്റ്സ് ​ആ​ണ്.​ ​വൈ​ദ്യ​ ​ശാ​സ്ത്ര​ത്തെ​ ​ദൈ​വ​ ​വി​ശ്വാ​സ​ത്തിൽ​ ​നി​ന്ന് ​മോ​ചി​പ്പി​ച്ച​ത് ​അ​ദ്ദേ​ഹ​മാ​ണ്.​ ​

ഔ​ഷ​ധ​ങ്ങ​ള​ല്ല,​ ​ദൈ​വാ​നു​ഗ്ര​ഹ​മാ​ണ് ​രോ​ഗ​ങ്ങൾ​ഭേ​ദ​മാ​ക്കു​ന്ന​തെ​ന്ന് ​അ​ക്കാ​ല​ത്ത് ​വി​ശ്വ​സി​ച്ചി​രു​ന്നു.​ ​രോ​ഗ​ശ​മ​ന​ത്തി​ന് ​ഔ​ഷ​ധ​ങ്ങ​ളാ​ണ് ​ആ​വ​ശ്യ​മെ​ന്ന് ​ഹി​പ്പോ​ക്രേ​റ്റ്സ് ​വാ​ദി​ച്ചു.​ ​ശ​രീ​ര​ ​ദ്ര​വ​സി​ദ്ധാ​ന്തം​ ​ഹി​പ്പോ​ക്രേ​റ്റ്സി​ന്റെ​ ​ക​ണ്ടെ​ത്ത​ലാ​ണ്.​ ​
പ​രി​സ്ഥി​തി​കൾ​ ​മ​നു​ഷ്യ​ ​സ്വ​ഭാ​വ​ത്തെ​ ​സ്വാ​ധീനി​ക്കു​ന്ന​താ​യും​ ​അ​ദ്ദേ​ഹം​ ​തെ​ളി​യി​ച്ചു.​ ​ഹി​പ്പോ​ക്രേ​റ്റ്സി​ന്റെ​ ​വൈ​ദ്യ​ശാ​സ്ത്ര​ ​ഗ​വേ​ഷ​ണ​ങ്ങ​ളാ​ണ് ​'​ദി​ ​ഹി​പ്പോ​ക്രേ​റ്റി​ക് ​കോർ​പ്പ​സ്"​ ​എ​ന്ന​ ​കൃ​തി​യിൽ.​ ​രോ​ഗ​നിർ​ണ​യം,​ ​സാം​ക്ര​മി​ക​രോ​ഗ​ങ്ങൾ,​ ​ബാ​ല​ചി​കി​ത്സ,​ ​പോ​ഷ​കാ​ഹാ​രം,​ ​ശ​സ്ത്ര​ക്രി​യ​ ​എ​ന്നീ​മേ​ഖ​ല​ക​ളെ​ക്കു​റി​ച്ച് ​ഈ​ ​ഗ്ര​ന്ഥ​ത്തിൽ​ ​പ​റ​യു​ന്നു​ണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE