കേരളത്തിന്റെ നെല്ലറയെ അറിയാം

Friday 09 November 2018 1:11 AM IST
palakkad

പാ​ല​ക്കാ​ടി​നെ​ക്കു​റി​ച്ച് സം​ഘ​കാ​ല കൃ​തി​ക​ളിൽ പ​രാ​മർ​ശ​മു​ണ്ട്.ചേ​ര​മാൻ പെ​രു​മാ​ക്ക​ന്മാർ ഭ​രി​ച്ചി​രു​ന്ന പാ​ല​ക്കാ​ട് പി​ന്നെ പ​ല്ല​വ​

രു​ടെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യി​രു​ന്നു.

അ​തിർ​ത്തി​കൾ

വ​ട​ക്ക് : മ​ല​പ്പു​റം
തെ​ക്ക് : തൃ​ശൂർ
കി​ഴ​ക്ക് :കോ​യ​മ്പ​ത്തൂർ ജി​ല്ല (ത​മി​ഴ്‌​നാ​ട്)
പ​ടി​ഞ്ഞാ​റ് : മ​ല​പ്പു​റം, തൃ​ശൂർ

രൂ​പീ​ക​ര​ണം

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് മ​ല​ബാർ ജി​ല്ല​യു​ടെ ഭാ​ഗ​മാ​യ ഈ പ്ര​ദേ​ശം

സ്വാ​ത​ന്ത്ര്യ​ത്തി​ന് ശേ​ഷം മ​ദ്രാ​സ് സം​സ്ഥാ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി.

കേ​ര​ളം രൂ​പീ​ക​രി​ക്ക​പ്പെ​ട്ട​പ്പോൾ 1956ൽ കേ​ര​ള​ത്തി​ന്റെ ഭാ​ഗ​മാ​യി,

1957ൽ പാ​ല​ക്കാ​ട് ജി​ല്ല രൂ​പീ​കൃ​ത​മാ​യി.


പ്രത്യേകതകൾ

 • വി​സ്​തീർ​ണ​ത്തിൽ ഒ​ന്നാം​സ്ഥാ​നം
 • കൂ​ടു​തൽ നെ​ല്ലു​ത്​പാ​ദി​പ്പി​ക്കു​ന്ന ജി​ല്ല
 • ചൂ​ട് കൂ​ടു​ത​ലു​ള്ള ജി​ല്ല
 • കൂ​ടു​തൽ വ്യ​വ​സാ​യ​വ​ത്​ക​രി​ക്ക​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ ജി​ല്ല
 • പ​രു​ത്തി കൂ​ടു​തൽ ഉ​ത്​പാ​ദി​പ്പി​ക്കു​ന്ന ജി​ല്ല
 • ഇ​ന്ത്യ​യിൽ സ​മ്പൂർ​ണ​മാ​യി വൈ​ദ്യു​തീ​ക​രി​ക്ക​പ്പെ​ട്ട ആ​ദ്യ​ത്തെ ജി​ല്ല

കേരളത്തിൽ ആദ്യം

 • പ​ട്ടി​ക​ജാ​തി വ​കു​പ്പി​ന് കീ​ഴിൽ സം​സ്ഥാ​ന​ത്തെ ആ​ദ്യ മെ​ഡി​ക്കൽ കോ​ളേ​ജ് പാ​ല​ക്കാ​ട് സ്ഥാ​പി​ത​മാ​യി
 • മ​ങ്ക​ര​യാ​ണ് സാ​മ്പ​ത്തി​ക സാ​ക്ഷ​ര​ത നേ​ടി​യ ആ​ദ്യ പ​ഞ്ചാ​യ​ത്ത് (കേ​ര​ള​ത്തിൽ)
 • കേ​ര​ള​ത്തി​ലെ ആ​ദ്യ വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യാ ജി​ല്ല
 • കാ​റ്റിൽ നി​ന്നും വൈ​ദ്യു​തി ഉ​ത്​പാ​ദി​പ്പി​ക്കു​ന്ന പ​ദ്ധ​തി കേ​ര​ള​ത്തിൽ, ആ​ദ്യ​മാ​യി സ്ഥാ​പി​ച്ച​ത് ക​ഞ്ചി​ക്കോ​ടാ​ണ്.
 • ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ പാ​സ​ഞ്ചർ റോ​പ് ​ വേ മ​ല​മ്പു​ഴ​യി​ലാ​ണ് സ്ഥാ​പി​ച്ച​ത്
 • പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്താ​ണ് പൂർ​ണ​മാ​യും സൗ​രോർ​ജ​ത്തിൽ പ്ര​വർ​ത്തി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ആ​ദ്യ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്.
 • പാ​ല​ക്കാ​ടാ​ണ് കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഐ.ഐ.ടി ഗ്രാ​മം പ​ദ്ധ​തി​ക്കാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
 • ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ അ​ണു​വി​മു​ക്ത ഫാ​ക്ട​റി സ്ഥാ​പി​ച്ചു
 • കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ സൗ​രോർ​ജ മേൽ​ക്കൂ​ര നി​ല​യം
 • കേ​ര​ള​ത്തി​ലെ വൃ​ന്ദാ​വ​നം ​ മ​ല​മ്പു​ഴ
 • അർ​ദ്ധ ബ​നാ​റ​സ് ​ കൽ​പ്പാ​ത്തി ക്ഷേ​ത്രം
 • റെ​യിൽ​വേ സി​റ്റി ​ ഷൊർ​ണൂർ
 • പാ​ല​ക്കാ​ടൻ കു​ന്നു​ക​ളു​ടെ റാ​ണി ​ നെ​ല്ലി​യാ​മ്പ​തി
 • പാ​വ​ങ്ങ​ളു​ടെ ഊ​ട്ടി ​ നെ​ല്ലി​യാ​മ്പ​തി

ന​ദി​കൾ

 • ഭാ​ര​ത​പ്പു​ഴ : പ​ശ്ചി​മ ഘ​ട്ട​ത്തിൽ നി​ന്നും ഉ​ത്ഭ​വി​ച്ച് അ​റ​ബി​ക്ക​ട​ലിൽ ചേ​രു​ന്നു. കേ​ര​ള​ത്തി​ന്റെ സാം​സ്​കാ​രി​ക ചി​ഹ്നം കൂ​ടി​യാ​ണ് നി​ള എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ഭാ​ര​ത​പ്പു​ഴ. കേ​ര​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ന​ദി​യാ​ണി​ത്. പൊ​ന്നാ​നി​യിൽ വ​ച്ചാ​ണ് അ​റ​ബി​ക്ക​ട​ലിൽ പ​തി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട്, തൃ​ശൂർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലൂ​ടെ ഒ​ഴു​കു​ന്ന നി​ള​യു​ടെ തീ​രം പ്ര​കൃ​തി​ഭം​ഗി നി​റ​ഞ്ഞ​താ​ണ്. ഒ​റ്റ​പ്പാ​ലം, തി​രു​വി​ല്വാ​മ​ല, പ​ട്ടാ​മ്പി, ഷൊർ​ണൂർ, കു​റ്റി​പ്പു​റം, തി​രു​നാ​വാ​യ എ​ന്നി​വ നി​ളാ​തീ​ര​ത്താ​ണ്.
 • പോ​ഷ​ക ന​ദി​കൾ : തൂ​ത​പ്പു​ഴ, ഗാ​യ​ത്രി​പ്പു​ഴ, കൽ​പ്പാ​ത്തി​പ്പു​ഴ, ക​ണ്ണാ​ടി​പ്പു​ഴ.

വാ​ള​യാർ അ​ണ​ക്കെ​ട്ട്
കൽ​പ്പാ​ത്തി​പ്പു​ഴ​യു​ടെ പോ​ഷ​ക ന​ദി​യാ​യ വാ​ള​യാ​റി​നു കു​റു​കെ നിർ​മ്മി​ച്ചി​രി​ക്കു​ന്ന അ​ണ​ക്കെ​ട്ട് ജ​ല​സേ​ച​ന​ത്തി​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പ്രധാന സ്ഥലങ്ങൾ,​ സവിശേഷതകൾ

പാ​ല​ക്കാ​ട് കോ​ട്ട : ജി​ല്ല​യു​ടെ മു​ഖ​മു​ദ്ര​യാ​ണ് ന​ഗ​ര​ത്തി​ന്റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന കോ​ട്ട. 1766ൽ ഹൈ​ദ​ര​ലി പ​ണി​ക​ഴി​പ്പി​ച്ച കോ​ട്ട ബ്രി​ട്ടീ​ഷു​കാ​രു​ടെ​യും മൈ​സൂ​രി​ലെ സുൽ​ത്താൻ​മാ​രു​ടെ​യും കീ​ഴി​ലാ​യി​രു​ന്നു. ഏ​റ്റ​വും ന​ന്നാ​യി പ​രി​പാ​ലി​ക്ക​പ്പെ​ടു​ന്ന കോ​ട്ട​യാ​യ ഇ​ത് ഇ​ന്ന് ഭാ​ര​ത പു​രാ​വ​സ്​തു വ​കു​പ്പി​ന്റെ കീ​ഴി​ലാ​ണ്.

നെ​ല്ലി​യാ​മ്പ​തി : നെ​ല്ലി​യാ​മ്പ​തി മ​ല ഉൾ​പ്പെ​ടു​ന്ന പ്ര​ദേ​ശം വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് പ്ര​ശ​സ്​ത​മാ​ണ്. 'പാ​വ​ങ്ങ​ളു​ടെ ഊ​ട്ടി" എ​ന്ന അ​പ​ര​നാ​മ​മു​ള്ള നെ​ല്ലി​യാ​മ്പ​തി നി​ത്യ​ഹ​രി​ത വ​ന​മേ​ഖ​ല​യാ​ണ്. തേ​യി​ല, കാ​പ്പി​ത്തോ​ട്ട​ങ്ങൾ ഉ​ള്ള നെ​ല്ലി​യാ​മ്പ​തി​യി​ലാ​ണ് കേ​ര​ള​ത്തി​ലെ ഏ​ക ഓ​റ​ഞ്ച് തോ​ട്ടം സ്ഥി​തി ചെ​യ്യു​ന്ന​ത് . നെ​ല്ലി എ​ന്ന ദേ​വ​ത​യു​ടെ ഊ​രാ​ണ് നെ​ല്ലി​യാ​മ്പ​തി. ത​ണു​ത്ത കാ​ലാ​വ​സ്ഥ​യാ​ണി​വി​ടെ. സീ​താർ​കു​ണ്ട് എ​ന്ന സ്ഥ​ല​മു​ണ്ടി​വി​ടെ. സീ​ത​യും രാ​മ​നും ല​ക്ഷ്​മ​ണ​നും വ​ന​വാ​സ​ക്കാ​ല​ത്ത് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്നു എ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. സ​മൃ​ദ്ധ​മാ​യി പുൽ​മേ​ടു​ക​ളും ചോ​ല​ക്കാ​ടു​ക​ളും ഉ​ള്ള നെ​ല്ലി​യാ​മ്പ​തി​യി​ലെ ഏ​റ്റ​വും ഉ​യ​ര​മേ​റി​യ സ്ഥ​ല​മാ​ണ് പാ​ട​ഗി​രി.

ധോ​ണി : സം​ര​ക്ഷി​ത വ​ന​മാ​ണ് ധോ​ണി

കൽ​പ്പാ​ത്തി ര​ഥോ​ത്സ​വം : കൽ​പ്പാ​ത്തി ഗ്രാ​മ​ത്തിൽ എ​ല്ലാ​വർ​ഷ​വും ന​ട​ക്കു​ന്ന പ്ര​ശ​സ്​ത​മാ​യ ഉ​ത്സ​വം. പാ​ല​ക്കാ​ടി​ന്റെ സാം​സ്​കാ​രി​ക ഉ​ത്സ​വ​മാ​ണി​ത്. ശ്രീ വി​ശ്വ​നാ​ഥ സ്വാ​മി ക്ഷേ​ത്ര​ത്തി​ലാ​ണ് വി​ശാ​ലാ​ക്ഷി സ​മേ​ത​ശ്രീ ര​ഥോത്സ​വം ന​ട​ക്കു​ന്ന​ത്. കൽ​പ്പാ​ത്തി പു​ഴ​യു​ടെ തീ​ര​ത്താ​ണ് എ.ഡി 1425ൽ നിർ​മ്മി​ക്ക​പ്പെ​ട്ടു എ​ന്ന് ക​രു​തു​ന്ന ഈ ക്ഷേ​ത്രം സ്ഥി​തി ചെ​യ്യു​ന്ന​ത്.

നെ​ന്മാ​റ ​ വ​ല്ല​ങ്ങി​വേ​ല : നെൻ​മാ​റ, വ​ല്ല​ങ്ങി ഗ്രാ​മ​ങ്ങൾ ചേർ​ന്ന് ന​ട​ത്തു​ന്ന ഉ​ത്സ​വം. ശ്രീ നെ​ല്ലി​ക്കു​ള​ങ്ങ​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലാ​ണി​ത് ന​ട​ക്കു​ന്ന​ത്.

ചി​ന​ക്ക​ത്തൂർ പൂ​രം : ചി​ന​ക്ക​ത്തൂർ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തിൽ ന​ട​ക്കു​ന്ന ഉ​ത്സ​വം

മ​ല​മ്പു​ഴ : മ​ല​മ്പു​ഴ അ​ണ​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് പ്ര​ശ​സ്​ത​മാ​യ സ്ഥ​ലം


മ​ല​മ്പു​ഴ അ​ണ​ക്കെ​ട്ട് : 1955ൽ നിർ​മ്മി​ത​മാ​യ ഇ​ത് ഉ​ദ്​ഘാ​ട​നം ചെ​യ്​ത​ത് അ​ന്ന​ത്തെ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​മ​രാ​ജാ​ണ്. തെ​ക്കേ ഇ​ന്ത്യ​യിൽ ജ​ല​സേ​ച​ന​ത്തി​നാ​യു​ള്ള ഏ​റ്റ​വും വ​ലി​യ അ​ണ​ക്കെ​ട്ടാ​ണി​ത്.


മ​ല​മ്പു​ഴ ഉ​ദ്യാ​നം : കേ​ര​ള​ത്തി​ന്റെ ഉ​ദ്യാ​നം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​ത് മ​ല​മ്പു​ഴ അ​ണ​ക്കെ​ട്ടി​നോ​ട് ചേർ​ന്ന് സ്ഥി​തി ചെ​യ്യു​ന്നു. 'കേ​ര​ള​ത്തി​ന്റെ വൃ​ന്ദാ​വ​നം" എ​ന്ന അ​പ​ര​നാ​മ​മു​ള്ള ഇ​വി​ടെ കാ​നാ​യി കു​ഞ്ഞി​രാ​മൻ നിർ​മ്മി​ച്ച 'യ​ക്ഷി" എ​ന്ന ശി​ല്​പ​മു​ണ്ട്. കേ​ര​ള​ത്തി​ലെ വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന​ത്തിൽ ഇ​തി​ന് പ്ര​ധാ​ന സ്ഥാ​ന​മു​ണ്ട്. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ റോ​പ്‌​വേ ഇ​വി​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്.

ഫാന്റ​സി പാർ​ക്ക് : കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ അ​മ്യൂ​സ്‌​മെന്റ് പാർ​ക്ക്. 8 ഏ​ക്കർ വി​സ്​തൃ​തി​യു​ള്ള ഇ​ത് കു​ട്ടി​കൾ​ക്കും മു​തിർ​ന്ന​വർ​ക്കു​മാ​യി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു.

അ​ട്ട​പ്പാ​ടി : പ​ശ്ചി​മ ഘ​ട്ട​ത്തി​ന് താ​ഴെ​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശം. മ​ണ്ണാർ​ക്കാ​ട് താ​ലൂ​ക്കി​ലെ ഷോ​ള​യാർ, അ​ഗ​ളി, പു​തൂർ എ​ന്നീ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​കൾ ചേർ​ന്ന് അ​റി​യ​പ്പെ​ടു​ന്ന പേ​രാ​ണ് അ​ട്ട​പ്പാ​ടി. കു​ടി​യേ​റ്റ കർ​ഷ​ക​രും ആ​ദി​വാ​സി​ക​ളു​മാ​ണ് പ്ര​ധാ​ന​മാ​യും ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വർ. കൃ​ഷി​യാ​ണ് പ്ര​ധാ​ന വ​രു​മാ​ന​മാർ​ഗ്ഗം. ഭാ​ര​ത​പ്പു​ഴ​യു​ടെ പോ​ഷ​ക ന​ദി​കൾ അ​ട്ട​പ്പാ​ടി​യിൽ നി​ന്നും ഉ​ത്ഭ​വി​ക്കു​ന്നു. പ്ര​കൃ​തി ഭം​ഗി നി​റ​ഞ്ഞ അ​ട്ട​പ്പാ​ടി സ​ഞ്ചാ​രി​കൾ​ക്ക് പ്രി​യ​മേ​റി​യ സ്ഥ​ല​മാ​ണ്.


അ​ട്ട​പ്പാ​ടി ബ്ളാ​ക് ആ​ട് : അ​ട്ട​പ്പാ​ടി​യിൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന ഒ​രി​നം ആ​ട്. ക​റു​ത്ത നി​റ​വും ചെ​മ്പൻ ക​ണ്ണു​ക​ളു​മാ​ണി​വ​യ്​ക്ക്. പാ​ലി​നും ഇ​റ​ച്ചി​ക്കും ഉ​പ​യോ​ഗി​ക്കു​ന്നു. വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടുന്ന ഇ​ന​മാ​ണി​ത്.

പ​റ​മ്പി​ക്കു​ളം വ​ന്യ​ജീ​വി സം​ര​ക്ഷ​ണ കേ​ന്ദ്രം : ത​മി​ഴ്‌​നാ​ട്ടി​ലെ ആ​നൈ​മ​ല എ​ന്ന വ​ന്യ​ജീ​വി സ​ങ്കേ​ത​വു​മാ​യി ചേർ​ന്ന് കി​ട​ക്കു​ന്നു. ഏ​ഷ്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ തേ​ക്കാ​യ ക​ന്നി​മ​രം തു​ണ​ക്ക​ട​വി​ലാ​ണ്.

ക​ന്നി​മ​രം : കേ​ര​ള​ത്തി​ലെ ത​ന്നെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന മ​ര​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. 7 മീ​റ്റ​റി​ല​ധി​കം ചു​റ്റ​ള​വു​ള്ള ഈ മ​ര​ത്തി​ന് 450 വർ​ഷ​ങ്ങൾ​ക്കു​മേൽ പ്രാ​യ​മു​ണ്ട്. 1994-​95ൽ ഈ വൃ​ക്ഷ​ത്തി​ന് ഭാ​ര​ത സർ​ക്കാ​രി​ന്റെ മ​ഹാ​വൃ​ക്ഷ പു​ര​സ്​കാ​രം ല​ഭി​ക്കു​ക​യു​ണ്ടാ​യി. ക​ടു​വ​കൾ, മ്‌​ളാ​വ്, വ​ര​യാ​ട്, ആ​ന, കാ​ട്ടു​പോ​ത്ത് എ​ന്നി​വ ഈ വ​ന്യ​ജീ​വി കേ​ന്ദ്ര​ത്തി​ലു​ണ്ട്. തു​ണ​ക്ക​ട​വ് അ​ണ​ക്കെ​ട്ട് ഇ​വി​ടെ​യാ​ണ്.

സൈ​ലന്റ് വാ​ലി ദേ​ശീ​യോ​ദ്യാ​നം : സൈ​ര​ന്ധ്രി വ​നം എ​ന്ന് പു​രാ​ണ​കാ​ല​ത്ത് അ​റി​യ​പ്പെ​ട്ടി​രു​ന്ന ഈ ദേ​ശീ​യോ​ദ്യാ​നം പ​ശ്ചി​മ ഘ​ട്ട​ത്തിൽ സ്ഥി​തി ചെ​യ്യു​ന്നു. 1985 ൽ രാ​ജീ​വ് ഗാ​ന്ധി​യാ​ണ് ദേ​ശീ​യോ​ദ്യാ​നം രാ​ഷ്ട്ര​ത്തി​ന് സ​മർ​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ലെ ത​ന്നെ ഏ​റ്റ​വും പ്രാ​ധാ​ന്യ​മേ​റി​യ മ​ഴ​ക്കാ​ടു​കൾ ഇ​വി​ടെ​യു​ണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE