വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാർ

Saturday 29 December 2018 1:55 AM IST
kerala-writter

മ​ല​യാ​ള​ ​ഭാ​ഷ​യ്ക്ക് ​ഈ​ടു​റ്റ​ ​സം​ഭാ​വ​ന​ക​ൾ​ ​ന​ൽ​കി​യ​ ​എ​ഴു​ത്തു​കാ​ർ​ ​നി​ര​വ​ധി​യാ​ണ്.​ ​പാ​ഠ​ഭാ​ഗ​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​അ​തി​ൽ​ ​ചി​ല​രെ​പ്പ​റ്റി

  • ഇ​ട​ശേ​രി​ ​ഗോ​വി​ന്ദ​ൻ​ ​നാ​യർ

വ്യ​ത്യ​സ്ത​മാ​യ​ ​ക​വി​ത​ക​ളി​ലൂ​ടെ​ ​ആ​സ്വാ​ദ​ക​ ​ശ്ര​ദ്ധ​ ​ക​വ​ർ​ന്നു.​ ​ക​വി​ത​ക​ളി​ലൂ​ടെ​ ​അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ​ക​രു​ത്ത് ​ന​ൽ​കി​യ​തി​നാ​ൽ​ ​'​ശ​ക്തി​യു​ടെ​ ​ക​വി​"​ ​എ​ന്ന​റി​യ​പ്പെ​ടു​ന്നു. പൊ​ന്നാ​നി​ക്ക​ടു​ത്തു​ള്ള​ ​കു​റ്റി​പ്പു​റ​ത്താ​യി​രു​ന്നു​ ​ജ​ന​നം.​ ​ക​വി​യും​ ​നാ​ട​ക​കൃ​ത്തു​മാ​യി​രു​ന്ന​ ​ഇ​ട​ശ്ശേ​രി​യു​ടെ​ ​'​കാ​വി​ലെ​പ്പാ​ട്ട്"​ ​എ​ന്ന​ ​കൃ​തി​ക്ക് ​കേ​ന്ദ്ര​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​പു​ര​സ്കാ​ര​വും​ ​'​ഒ​രു​ ​പി​ടി​ ​നെ​ല്ലി​ക്ക​"​ ​എ​ന്ന​ ​കാ​വ്യ​സ​മാ​ഹാ​ര​ത്തി​ന് ​കേ​ര​ള​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​പു​ര​സ്കാ​ര​വും​ ​ല​ഭി​ച്ചു.

ചി​ല​ ​ക​വി​ത​കൾ
അ​ള​കാ​വ​ലി,​ ​ക​റു​ത്ത​ ​ചെ​ട്ടി​ച്ചി​ക​ൾ,​ ​പു​ത്ത​ൻ​ ​ക​ല​വും​ ​അ​രി​വാ​ളും,​ ​അ​ന്തി​ത്തി​രി,​ ​കൊ​ച്ച​നു​ജ​ൻ

ചി​ല​ ​നാ​ട​ക​ങ്ങൾ
കൂ​ട്ടു​കൃ​ഷി,​ ​നൂ​ലു​മാ​ല,​ ​ചാ​ലി​യ​ത്തി,​ ​ഇ​ട​ശ്ശേ​രി​യു​ടെ​ ​നാ​ട​ക​ങ്ങ​ൾ.

ഇ​ട​ശേ​രി​ ​പു​ര​സ്കാ​രം
ഇ​ട​ശേ​രി​ ​സ്മാ​ര​ക​ ​സ​മി​തി​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​പു​ര​സ്കാ​രം.

പൂ​ത​പ്പാ​ട്ട്
അ​മ്മ​യു​ടെ​ ​മ​ഹ​ത്വം​ ​പ​റ​യു​ന്ന​ ​ക​വി​ത.​ ​അ​നു​വാ​ച​ക​ ​ഹൃ​ദ​യ​ങ്ങ​ളി​ൽ​ ​താ​ലോ​ലി​ക്ക​പ്പെ​ടു​ന്ന​ ​കൃ​തി​യാ​ണ്.

  • എ​ൻ.​എ​ൻ.​ ​ക​ക്കാ​ട്

നാ​രാ​യ​ണ​ൻ​ ​ന​മ്പൂ​തി​രി​ ​ക​ക്കാ​ട് ​എ​ന്ന് ​പൂ​ർ​ണ​ ​നാ​മം.​ ​സ്നേ​ഹം​ ​തു​ളു​മ്പി​ ​നി​ന്ന​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ക​വി​ത​ക​ൾ​ ​കാ​ല്പ​നി​കാ​വി​രു​ദ്ധ​ങ്ങ​ളാ​യി​രു​ന്നു.
കോ​ഴി​ക്കോ​ട്ടെ​ ​അ​വി​ട​ന​ല്ലൂർ എ​ന്ന​ ​ഗ്രാ​മ​ത്തി​ൽ​ ​ജ​ന​നം.​ ​അ​ദ്ധ്യാ​പ​ക​നാ​യി​ ​ഔ​ദ്യോ​ഗി​ക​ ​ജീ​വി​തം​ ​ആ​രം​ഭി​ച്ചു.​ ​കോ​ഴി​ക്കോ​ട് ​ആ​കാ​ശ​വാ​ണി​യി​ൽ​ ​അ​ദ്ദേ​ഹം​ ​ജീ​വി​ത​ത്തി​ന്റെ​ ​ഏ​റി​യ​ ​പ​ങ്കും​ ​ജോ​ലി​ ​ചെ​യ്തു.​ ​കേ​ര​ള​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി,​ ​സാ​ഹി​ത്യ​ ​പ്ര​വ​ർ​ത്ത​ക​ ​സ​ഹ​ക​ര​ണ​ ​സം​ഘം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​അ​ദ്ദേ​ഹം​ ​പ്ര​വ​ർ​ത്തി​ച്ചു.
പ്ര​ധാ​ന​ ​കൃ​തി​കൾ
സ​ഫ​ല​മീ​യാ​ത്ര,​ ​ശ​ല​ഭ​ഗീ​തം,​ ​വ​ജ്ര​കു​ണ്ഡ​ലം,​ ​നാ​ട​ൻ​ചി​ന്തു​ക​ൾ,​ ​പ​ക​ല​റു​തി​ക്ക് ​മു​ൻ​പ്.
സ​ഫ​ല​മീ​യാ​ത്ര മ​ല​യാ​ളി​ക​ൾ​ക്ക് ​ഏ​റെ​ ​പ്രി​യ​പ്പെ​ട്ട​താ​ണ് ​ക​ക്കാ​ടി​ന്റെ​ ​സ​ഫ​ല​മീ​യാ​ത്ര​ ​എ​ന്ന​ ​ക​വി​താ​ ​സ​മാ​ഹാ​രം.​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​പു​ര​സ്കാ​രം,​ ​വ​യ​ലാ​ർ​ ​പു​ര​സ്കാ​രം​ ​എ​ന്നി​വ​ ​ഇ​തി​ന് ​ല​ഭി​ച്ചു.

  • ചെ​റു​കാ​ട്

ഗോ​വി​ന്ദ​പി​ഷാ​ര​ടി​യാ​ണ് ​ചെ​റു​കാ​ട് ​എ​ന്ന​ ​തൂ​ലി​കാ​നാ​മ​ത്തി​ൽ​ ​പ്ര​ശ​സ്ത​നാ​യ​ത്.​ ​നോ​വ​ലി​സ്റ്റും​ ​നാ​ട​ക​ ​കൃ​ത്തു​മാ​ണ്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ​ ​ജ​നി​ച്ച​ ​ചെ​റു​കാ​ട് ​കു​ടി​പ്പ​ള്ളി​ക്കൂ​ട​ത്തി​ൽ​ ​നി​ന്നാ​ണ് ​വി​ദ്യാ​ഭ്യാ​സം​ ​നേ​ടി​യ​ത്. മ​ല​യാ​ളം​ ​വി​ദ്വാ​ൻ​ ​പ​രീ​ക്ഷ​ ​വി​ജ​യി​ച്ച​ ​അ​ദ്ദേ​ഹം​ ​ത​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​ജീ​വി​തം​ ​ആ​രം​ഭി​ച്ച​ത് ​അ​ദ്ധ്യാ​പ​ക​നാ​യി​ട്ടാ​യി​രു​ന്നു.​ ​പ​ട്ടാ​മ്പി​ ​സം​സ്കൃ​ത​ ​കോ​ളേ​ജി​ൽ​ ​അ​ദ്ധ്യാ​പ​ക​നാ​യി​രു​ന്നു.​ ​അ​തി​നു​ശേ​ഷം​ ​യു.​ജി.​സി​ ​പ്രൊ​ഫ​സ​റാ​യി. പു​രോ​ഗ​മ​ന​ ​സാ​ഹി​ത്യ​ ​പ്ര​സ്ഥാ​ന​ത്തി​ന്റെ​ ​ആ​ദ്യ​കാ​ല​ ​നേ​താ​ക്ക​ളി​ലൊ​രാ​ളാ​ണ്.​ ​മ​ല​ങ്കാ​ട​ൻ​ ​എ​ന്ന​തൂ​ലി​കാ​നാ​മ​വും​ ​ഉ​ണ്ടാ​യി​രു​ന്നു.
കൃ​തി​കൾ
നോ​വ​ലു​ക​ൾ​:​ ​മ​ര​ണ​പ​ത്രം,​ ​മ​ണ്ണി​ന്റെ​ ​മാ​റി​ൽ,​ ​ദേ​വ​ലോ​കം,​ ​ശ​നി​ദ​ശ,​ ​മു​ത്ത​ശ്ശി.
നാ​ട​ക​ങ്ങ​ൾ
അ​ടി​മ,​ ​കൊ​ടു​ങ്കാ​റ്റ്,​ ​ത​റ​വാ​ടി​ത്തം,​ ​വി​ശു​ദ്ധ​ ​നു​ണ,​ ​സ്നേ​ഹ​ബ​ന്ധ​ങ്ങ​ൾ,​ ​കു​ട്ടി​ത്ത​മ്പു​രാ​ൻ,​ ​ജ​ന്മ​ഭൂ​മി.
ക​വി​ത​ക​ൾ
ആ​രാ​ധ​ന,​ ​തി​ര​മാ​ല,​ ​അ​ന്തഃ​പു​രം,​ ​മ​നു​ഷ്യ​നെ​ ​മാ​നി​ക്കു​ക.

ആ​ത്മ​ക​ഥ​:​ ​ജീ​വി​ത​പ്പാ​ത.
കേ​ര​ള​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​പു​ര​സ്കാ​രം​ 1975​ ​ൽ​ ​നേ​ടി​യ​ത് ​ജീ​വി​ത​പ്പാ​ത​യ്ക്കാ​ണ്.

ചെ​റു​കാ​ട് ​പു​ര​സ്കാ​രം
1978​ ​മു​ത​ൽ​ ​ന​ൽ​കി​വ​രു​ന്ന​ ​പു​ര​സ്കാ​രം​ ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​ ​ചെ​റു​കാ​ട് ​സ്മാ​ര​ക​ ​ട്ര​സ്റ്റാ​ണി​ത് ​ന​ൽ​കു​ന്ന​ത്.​ ​കെ.​എ​സ്.​ ​ന​മ്പൂ​തി​രി​ക്കാ​ണ് ​ഇൗ​ ​പു​ര​സ്കാ​രം​ ​ആ​ദ്യ​മാ​യി​ ​ല​ഭി​ച്ച​ത്.

എം.​എ​ൻ.​ ​പാ​ലൂർ
പാ​ലൂ​ർ​ ​മാ​ധ​വ​ൻ​ ​ന​മ്പൂ​തി​രി​ ​എ​ന്ന് ​മു​ഴു​വ​ൻ​ ​പേ​ര്.​ ​ഔ​ദ്യോ​ഗി​ക​ ​വി​ദ്യാ​ഭ്യാ​സം​ ​ല​ഭി​ക്കാ​തി​രു​ന്ന​ ​ഇ​ദ്ദേ​ഹം​ ​കെ.​പി.​ ​നാ​രാ​യ​ണ​ ​പി​ഷാ​ര​ടി​യു​ടെ​ ​കീ​ഴി​ൽ​ ​സം​സ്കൃ​തം​ ​പ​ഠി​ച്ചു.​ ​ബോം​ബെ​യി​ലെ​ത്തി​യ​ ​അ​ദ്ദേ​ഹം​ ​ഇ​ന്ത്യ​ൻ​ ​എ​യ​ർ​ലൈ​ൻ​സി​ൽ​ ​നി​ന്ന് ​സീ​നി​യ​ർ​ ​ഓ​പ്പ​റേ​റ്റ​റാ​യി​ ​വി​ര​മി​ച്ചു.​ ​മ​നു​ഷ്യോ​ന്മ​ു​ഖ​മാ​യ​ ​ദ​ർ​ശ​ന​മാ​ണ് ​ക​വി​ത​ക​ളു​ടെ​ ​പ്ര​ത്യേ​ക​ത.
പ്ര​ധാ​ന​ ​കൃ​തി​കൾ
പ​ച്ച​ ​മാ​ങ്ങ,​ ​പേ​ടി​ത്തൊ​ണ്ട​ൻ,​ ​തീ​ർ​ത്ഥ​യാ​ത്ര,​ ​സു​ഗ​മ​ ​സം​ഗീ​തം. ക​ലി​കാ​ലേ എ​ന്ന​ ​കൃ​തി​ക്ക് ​ക​വി​ത​ക്കു​ള്ള​ ​കേ​ര​ള​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​പു​ര​സ്കാ​രം​ ​ല​ഭി​ച്ചു. ക​ഥ​യി​ല്ലാ​ത്ത​വ​ന്റെ​ ​ക​ഥ​ ​എ​ന്ന​ ​ആ​ത്മ​ക​ഥ​യ്ക്ക് 2013​ലെ​ ​കേ​ന്ദ്ര​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​പു​ര​സ്കാ​രം​ ​ല​ഭി​ച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE