​അ​റു​പതാം വയസിലും ചെ​റു​പ്പ​മാ​യി ബാ​ർ​ബി​ ​ഗേൾ

അഞ്ജലി വിമൽ | Sunday 13 January 2019 12:35 AM IST
barbie-

പ്രി​യ​പ്പെ​ട്ട​ ​ബാ​ർ​ബി,
നി​ന​ക്ക് ​അ​റു​പ​താം​ ​പി​​​റ​ന്നാളാവുന്നു.​ ​വി​ശ്വ​സി​ക്കാ​നാ​കു​ന്നി​ല്ല.​ ​കാ​ലം​ ​എ​ത്ര​ ​പെ​ട്ടെ​ന്നാ​ണ് ​ഒ​ഴു​കി​​​പ്പോ​യ​ത്.​ ​ന​മ്മ​ൾ​ ​ഒ​ന്നി​​​ച്ചു​ ​ക​ളി​​​ച്ച​തും​ ​കു​സൃ​തി​​​ ​കാ​ട്ടി​​​യ​തും​ ​വ​ള​ർ​ന്ന​തും​ ​നി​​​ന​ക്ക് ​ഓ​ർ​മ്മ​യു​ണ്ടോ?​ പി​​​റ​ന്നാ​ൾ​ ​മ​ധു​ര​ം പങ്കുവയ്ക്കുന്നതി​നി​​​ടെ​ ​നി​​​ന്നോ​ട് ​ഒ​രു​ ​സ്വ​കാ​ര്യം​ ​പ​റ​യ​ട്ടെ.​ ​നി​​​ന്നോ​ട് ​അ​ന്ന​ത്തെ​ ​അ​തേ​ ​ഇ​ഷ്‌​ട​മാ​ണി​​​ന്നും​ ​ഞ​ങ്ങ​ൾ​ക്ക്.​ ​ഞ​ങ്ങ​ൾ​ ​എ​ന്നു​ ​പ​റ​ഞ്ഞാ​ൽ​ ​എ​ന്നെ​ ​പോ​ലെ​യു​ള്ള​ ​ലോ​ക​ത്തെ​ ​ആ​യി​​​ര​മാ​യി​​​രം​ ​പെ​ൺ​​​കു​ട്ടി​​​ക​ൾ​ക്ക്.​ ​എ​ത്ര​ ​ഭാ​ഗ്യ​വ​തി​​​യാ​ണ് ​നീ​യെ​ന്ന് ​അ​റി​​​യു​ന്നു​ണ്ടോ.​ ​പെ​ൺ​​​കു​ട്ടി​​​ക​ൾ​ ​മാ​ത്ര​മാ​ണോ​ ​ആ​രാ​ധ​ക​രെ​ന്ന് ​ഓ​ർ​ത്ത് ​നീ​ ​ക​ണ്ണു​രു​ട്ടേ​ണ്ട.​ ​ആ​ൺ​​​കു​ട്ടി​​​ക​ൾ​ക്കും​ ​നി​​​ന്നെ​ ​ഇ​ഷ്‌​ടം​ ​ത​ന്നെ.​ ​എ​ന്നാ​ലും​ ​നി​​​ന്നെ​ ​കു​റ​ച്ച​ധി​​​കം​ ​സ്‌​നേ​ഹി​​​ക്കു​ന്ന​ത് ​ഞ​ങ്ങ​ൾ​ ​പെ​ൺ​​​കു​ട്ടി​​​ക​ൾ​ ​ത​ന്നെ​യാ​ണ്.​ ​നീ​ ​വെ​റും​ ​ക​ളി​​​ക്കൂ​ട്ടു​കാ​രി​​​ ​ മാ​ത്ര​മാ​യി​​​രു​ന്നി​​​ല്ലല്ലോ​ ​ഞ​ങ്ങ​ൾ​ക്ക്.​ ​ചേ​ച്ചി​​​യും​ ​അ​നി​​​യ​ത്തി​​​യും​ ​കൂ​ട​പ്പി​​​​​റ​പ്പും​ ​അ​ങ്ങ​നെ​ ​പ്രി​​​യ​പ്പെ​ട്ട​ ​ആ​രൊ​ക്കെ​യോ​ ​ആ​യി​​​രു​ന്നു.​ ​ഊ​ണി​ലും​ ​ഉ​റ​ക്ക​ത്തി​ലു​മെ​ല്ലാം​ ​​ഞ​ങ്ങ​ളോ​ടൊ​പ്പ​മു​ള്ള​പ്പോ​ൾ​ ​​ ​സ​ത്യ​ത്തി​​​ൽ​ ​ഞാ​ൻ​ ​ത​ന്നെ​യാ​ണ് നീ എന്നാണ് തോന്നിപ്പോകുന്ന​ത്.​ ​നി​​​ന്റെ​ ​പി​​​റ​ന്നാ​ൾ​ ​ഞ​ങ്ങ​ളു​ടെ​യും​ ​പി​​​റ​ന്നാ​ളാ​ണ്.​ ​കു​ട്ടി​​​ക്കാ​ല​ത്ത് ​ഒ​റ്റ​പ്പെ​ട്ടു​ ​പോ​കാ​തെ​ ​നീ​യാ​ണ് ​ഞ​ങ്ങ​ളെ​ ​ചേ​ർ​ത്തു​ ​ പി​ടി​ച്ചി​രു​ന്ന​ത്.​ ​അ​ച്‌​ഛ​നും​ ​അ​മ്മ​യും​ ​ക​ഴി​ഞ്ഞാ​ൽ​ ​ഞ​ങ്ങ​ളേ​റ്റ​വു​മ​ധി​കം​ ​സ്നേ​ഹി​ച്ചി​രു​ന്ന​ത് ​നി​ന്നെ​യ​ല്ലേ,​​​ ​ചി​​​ല​പ്പോ​ൾ​ ​അ​വ​രേ​ക്കാ​ള​ധി​ക​വും.

ഇ​നി​ ​കു​റ​ച്ച് ​സ്വ​കാ​ര്യം​ ​പ​റ​യ​ട്ടെ.​ ​സ്വ​ർ​ണ​ ​നി​റ​ത്തി​ലു​ള്ള​ ​ നി​ന്റെ​ ​മു​ടി​യി​ഴ​ക​ൾ​ ​ ചീ​കി​മി​നു​ക്കി​യും​ ​കു​സൃ​തി​യൊ​ളി​പ്പി​ച്ച​ ​വെ​ള്ളാ​രം​ക​ണ്ണു​ക​ളി​ൽ​ ​ ക​രി​മ​ഷി​യെ​ഴു​തി​യും​ ​ കു​ഞ്ഞി​ച്ചു​ണ്ടി​ൽ​ ​ചാ​യം​ ​പൂ​ശി​യു​മെ​ല്ലാം​ ​ എ​ത്ര​യോ​ ​വ​ട്ടം​ ​നി​ന്റെ​ ​കൂ​ടെ​ ​ന​ട​ന്നി​​​ട്ടു​ണ്ട്.​ ​പ​ല​പ്പോ​ഴൊ​ക്കെ​ ​ഒ​രു​ക്കി​​​ ​ഒ​രു​ക്കി​​​ ​നി​​​ന്റെ​ ​സു​ന്ദ​ര​മാ​യ​ ​മു​ഖ​ത്തെ​ ​വി​​​കൃ​ത​മാ​ക്കു​ക​യും​ ​ചെ​യ്‌​തി​​​രു​ന്നു.​ ​എ​ന്നി​​​ട്ടും​ ​നീ​ ​അ​തി​​​ലൊ​ന്നും​ ​പ​രി​​​ഭ​വി​​​ച്ചി​​​ട്ടി​​​ല്ല.​ ​ ​ആ​ ​മു​ഖ​ത്തെ​ ​പു​ഞ്ചി​​​രി​​​ ​ഒ​രി​​​ക്ക​ലും​ ​മാ​ഞ്ഞു​പോ​യി​​​ട്ടു​മി​​​ല്ല.

നി​ന്നോ​ട് ​ഇ​ട​യ്‌​ക്ക് ​അ​സൂ​യ​യും​ ​തോ​ന്നി​​​യി​​​രു​ന്നു.​ ​അ​ത്ര​യ​ധി​​​കം​ ​ നിറപ്പകിട്ടുള്ള ഭംഗിയുള്ള ഉ​ടു​പ്പു​ക​ള​ല്ലേ​ ​നി​​​ന്നെ​ ​സു​ന്ദ​രി​​​യാ​ക്കി​​​യി​​​രു​ന്ന​ത്.​ ​പാ​വാ​ട​ക്കാ​രി​യാ​യും​ ​നീ​ള​ൻ​ ​ഗൗ​ണി​​​ലും​ ​ജീ​ൻ​സും​ ​ടോ​പ്പു​മി​ട്ടും​ ​ഫ്രോ​ക്ക​ണി​ഞ്ഞു​മെ​ല്ലാം​ ​നീ​ ​കൊ​തി​പ്പി​ച്ച​തി​​​ന് ​കൈ​യും​ ​ക​ണ​ക്കു​മു​ണ്ടോ.​ ​ആ​ ​സ്വ​ർ​ണ​ത​ല​മു​ടി​ ​ക​ണ്ട് ​അ​തേ​ ​പോ​ലെ​യു​ള്ള​ ​മു​ടി​​​ ​കി​ട്ടി​യി​രു​ന്നെ​ങ്കി​ലെ​ന്ന് ​എ​ത്ര​വ​ട്ടം​ ​അ​സൂ​യ​പ്പെ​ട്ടി​രി​ക്കു​ന്നു.​ ​പി​ന്നെ​ ​ആ​ ​പ​ളു​ങ്കു​പോ​ലെ​ത്തെ​ ​ര​ണ്ടു​ ​ക​ണ്ണു​ക​ൾ..​ ​ആ​ഹാ...​ ​എ​ന്തു​ ​സു​ന്ദ​രി​യാ​ ​നീ..​ ​നി​ന്നെ​ ​പോ​ലെ​യാ​കാ​ൻ​ ​ഞാ​നും​ ​ഒ​രു​പാ​ട് ​ആ​ഗ്ര​ഹി​ച്ചി​രു​ന്നു.​ ​വെ​ളു​ത്ത് ​മെ​ലി​ഞ്ഞ് ​ന​ല്ല​ ​ഉ​യ​ര​ത്തി​ല​ങ്ങ​നെ​ ​ന​ട​ക്കു​ന്ന​തും​ ​സ്വ​‌​പ്‌​നം​ ​ക​ണ്ട് ​എ​ത്ര​യോ​ ​രാ​ത്രി​ക​ളി​​​ൽ​ ​ഉ​റ​ക്കം പിടിച്ചിരുന്നു.​ ​ചേ​ലൊ​ത്തെ​ ​മൂ​ക്കും​ ​ചു​വ​പ്പ​ണി​ഞ്ഞ​ ​ചു​ണ്ടും​ ​ക​ണ്ട് ​ക​രു​തി​യി​രു​ന്നു​ ​നി​ന്നെ​ ​പോ​ലെ​ ​സു​ന്ദ​രി​യാ​ണ് ​ഞാ​നു​മെ​ന്ന്.​ ​അ​തു​വ​രെ​ ​ഞാ​ൻ​ ​ക​രു​തി​യി​രു​ന്ന​ത് ​വെ​ളു​ത്ത​വ​രാ​ണ് ​സു​ന്ദ​രി​ക​ളെ​ന്നാ​യി​രു​ന്നു.​ ​എ​ന്നാ​ൽ,​​​ ​ഇ​ട​യ്ക്കെ​പ്പോ​ഴോ​ ​ക​റു​പ്പ് ​നി​റ​ത്തി​ൽ​ ​വ​ന്ന് ​നീ​യെ​ന്നെ​ ​ഞെ​ട്ടി​ച്ചി​രു​ന്നു.​ ​അ​തു​വ​രെ​ ​വെ​ളു​പ്പി​നെ​ ​ഭൂ​മി​യി​ലെ​ ​ഏ​റ്റ​വും​ ​മ​നോ​ഹ​ര​മാ​യ​ ​നി​റ​മാ​യി​ ​ക​രു​തി​യി​രു​ന്ന​ ​ഞ​ങ്ങ​ളെ​ ​ക​റു​പ്പി​നും​ ​അ​ഴ​കു​ണ്ടെ​ന്ന് ​പ​ഠി​പ്പി​ച്ച​തും​ ​പ്രി​​​യ​പ്പെ​ട്ട​ ​ബാ​ർ​ബി​​​ ​നീ​ ​ത​ന്നെ​യാ​യി​​​രു​ന്നു.

രാ​വി​ലെ​ ​ഉ​ണ​ർ​ന്നാ​ൽ​ ​ആ​ദ്യം​ ​നോ​ക്കി​യി​രു​ന്ന​ത് ​നീ​ ​അ​ടു​ത്തി​​​ല്ലേ​ ​എ​ന്നാ​യി​​​രു​ന്നു.​ ​അ​മ്മ​ ​കു​ളി​പ്പി​ച്ചൊ​രു​ക്കാ​നാ​യി​ ​വ​രു​മ്പോ​ൾ​ ​നി​ന്നെ​യും​ ​കു​ളി​പ്പി​ക്ക​ണ​മെ​ന്ന് ​പ​റ​ഞ്ഞ് ​വാ​ശി​പി​​​ടി​ച്ച് ​ക​ര​യു​മാ​യി​രു​ന്നു.​ ​എ​ന്നി​ട്ട് ​ആ​രു​മ​റി​യാ​തെ​ ​വെ​ള്ള​ത്തി​ൽ​ ​കൊ​ണ്ടു​ ​പോ​യി​​​ ​നി​​​ന്നെ​ ​കു​ളി​​​പ്പി​​​ക്കാ​ൻ​ ​നോ​ക്കി​യ​പ്പോ​ൾ​ ​​​ ​സ്വ​ർ​ണ​ത്ത​ല​മു​ടി​​​യാ​കെ​ ​ന​ന​ഞ്ഞ് ​വൃ​ത്തി​കേ​ടാ​ക്കി​യ​തി​ന് ​അ​മ്മ​യു​ടെ​ ​ക​യ്യി​​​ൽ​ ​നി​​​ന്ന് ​ന​ല്ല​ ​അ​ടി​​​ ​കി​​​ട്ടി​​​യ​ത് ​ഇ​ന്നു​മെ​ന്ന​തു​ ​പോ​ലെ​ ​ഓ​ർ​മ്മ​യി​​​ലു​ണ്ട്.​ ​അ​ന്ന് ​എ​ന്റെ​ ​ക​ര​ച്ചി​​​ൽ​ ​ചി​​​രി​​​യാ​യി​​​ ​മാ​റി​​​യ​ത് ​ആ​രും​ ​കാ​ണാ​തെ​ ​നീ​ ​എ​ന്നെ​ ​ക​ണ്ണ​ട​ച്ചു​ ​കാ​ണി​​​ച്ച​പ്പോ​ഴാ​യി​​​രു​ന്ന​ല്ലോ.​ ​അ​ല്ലെ​ങ്കി​​​ലും​ ​കു​സൃ​തി​​​ ​കാ​ണി​​​ക്കാ​ൻ​ ​നീയായിരുന്നു ​എ​ന്നേ​ക്കാ​ൾ​ ​കേ​മി​​​.

പ​ണ്ടും​ ​നീ​ തന്നെ ​സു​ന്ദ​രി.​ ​ക്ളാ​സി​​​ലെ​ ​കൂ​ട്ടു​കാ​ർ​ ​ഇ​ട​യ്‌​ക്ക് ​ക​ളി​പ്പാ​ട്ട​ങ്ങ​ളു​മാ​യി​ ​വ​ന്ന് ​ഞെ​ട്ടി​​​ക്കു​മാ​യി​രു​ന്നു.​ ​അ​ങ്ങ​നെ​ ​വി​​​ട്ടു​കൊ​ടു​ക്കാ​ൻ​ ​പാ​ടി​​​ല്ല​ല്ലോ.​ ​ഒ​രു​ ​ദി​​​വ​സം​ ​ഞാ​നും​ ​എ​ന്റെ​ ​പ്രി​​​യ​പ്പെ​ട്ട​ ​പാ​വ​ക്കു​ട്ടി​​​യെ​ ​ആ​രും​ ​കാ​ണാ​തെ​ ​സ്‌​കൂ​ൾ​ ​ബാ​ഗി​​​ൽ​ ​ഒ​ളി​​​പ്പി​​​ച്ച് ​കൊ​ണ്ടു​ ​പോ​യി​​​ട്ടു​ണ്ട്.​ ​നി​​​ന​ക്ക് ​ഓ​ർ​മ്മ​യു​ണ്ടോ,​ ​ക്ളാ​സി​​​ലെ​ ​ത​ടി​ച്ച​ ​ആ​ ​കു​ട്ടി​ ​പാ​ട്ടു​കേ​ൾ​ക്കു​മ്പോ​ൾ​ ​ത​ല​യാ​ട്ടു​ന്ന​ ​പാ​വ​ക്കു​ട്ടി​യു​മാ​യി​ ​വ​ന്നു​ ​പ​ത്രാ​സ് ​കാ​ണി​​​ച്ച​പ്പോ​ൾ​ ​വീ​ട്ടി​​​ൽ​ ​ചെ​ന്ന് ​ഞാ​ൻ​ ​വ​ഴ​ക്കു​ണ്ടാ​ക്കി​​​യ​ ​കാ​ര്യം.​ ​ദി​​​വ​സ​ങ്ങ​ൾ​ ​നീ​ണ്ട​ ​വാ​ശി​ക്ക​ണ്ണീ​രി​​​ൽ​ ​ഒ​ടു​വി​​​ൽ​ ​അ​ച്‌​ഛ​ൻ​ ​വീ​ണു,​ ​അ​ടു​ത്ത​ ​പി​​​റ​ന്നാ​ളി​​​ന് ​അ​തി​​​നേ​ക്കാ​ൾ​ ​ഗം​ഭീ​ര​മാ​യ​ ​ത​ല​യാ​ട്ടി​​​പ്പാ​വ​ ​എ​ന്റെ​ ​കൈ​ക​ളി​​​ലെ​ത്തി​​.​ ​അ​ന്ന് ​നീ​ ​എ​നി​ക്ക് ​വേ​ണ്ടി​ ​ഒ​ളി​​​പ്പി​​​ച്ച​ ​കൗ​തു​ക​ങ്ങ​ൾ​ ​ഇ​ന്ന് ​ഈ​ ​പ്രാ​യ​ത്തി​​​ലും​ ​ഞാ​ൻ​ ​മ​റ​ന്നി​​​ട്ടി​​​ല്ല.​ ​കാ​ൽ​ത്തു​മ്പു​വ​രെ​ ​നീ​ണ്ടു​ ​കി​ട​ക്കു​ന്ന​ ​നി​ന്റെ​ ​പി​ങ്ക് ​ഗൗ​ണി​ന​ടി​യി​ലാ​യി​ ​ആ​രും​ ​കാ​ണാ​തെ​ ​ഒ​രു​ ​സ്വി​ച്ചു​ണ്ടാ​യി​​​രു​ന്നു.​ ​അ​തൊ​ന്നു​ ​തൊ​ട്ടാ​ൽ​ ​നി​​​ന്റെ​ ​വി​​​സ്‌​മ​യ​ ​നൃ​ത്തം​ ​ക​ൺ​​​മു​ന്നി​​​ൽ.​ ​അ​തു​ ​ക​ണ്ട് ​ഞാ​നും​ ​ചു​വ​ട് ​വ​യ്‌​ക്കു​മാ​യി​രു​ന്നി​ല്ലേ.​ ​എ​ന്തു​ ​ര​സ​മാ​യി​രു​ന്നു​ ​ആ​ ​കാ​ലം.

ബാ​ർ​ബീ...​ ​നീ​യെ​ത്ര​ ​ഭാ​ഗ്യ​വ​തി​യാ​ണ്.​ ​നീ​ ​ഇ​ന്നും​ ​അ​തേ​പോ​ലെ​യി​​​രി​​​ക്കു​ന്നു.​ ​പ്രാ​യം​ ​നി​​​ന്നെ​ ​തൊ​ട്ടു​നോ​ക്കി​​​യി​​​ട്ടു​ ​പോ​ലു​മി​​​ല്ല.​ ​അ​തേ​ ​ഭം​ഗി​യു​ള്ള​ ​ക​ണ്ണു​ക​ൾ...​ ​അ​തേ​ ​ചു​ണ്ടു​ക​ൾ..​ ​ഇ​ട​യ്‌​ക്കി​ടെ​ ​നി​ന്റെ​ ​മു​ടി​യി​ൽ​ ​വ​രു​ത്തു​ന്ന​ ​പു​തു​ത​രം​ഗ​ങ്ങ​ള​ല്ലാ​തെ​ ​നി​ന​ക്കി​ന്നും​ ​ഒ​രു​ ​മാ​റ്റ​വു​മി​ല്ല.​ ​പ്രാ​യ​വും​ ​നി​​​ന്റെ​ ​കൂ​ട്ടു​കാ​രി​​​യാ​യി​​​ക്ക​ഴി​​​ഞ്ഞോ​ ​എ​ന്നാ​ണ് ​എ​ന്റെ​ ​സം​ശ​യം.​ ​നി​ന്റെ​ ​ഓ​മ​ന​ത്തം​ ​തു​ളു​മ്പു​ന്ന​ ​മു​ഖ​ത്തെ​ ​ആ​ ​പു​ഞ്ചി​​​രി​​​ ​അ​തേ​ ​പ്ര​സ​രി​​​പ്പോ​ടെ​ ​ഇ​നി​​​യും​ ​ആ​യി​​​രം​ ​വ​ർ​ഷ​ങ്ങ​ൾ​ ​തു​ട​ര​ട്ടെ​ ​എ​ന്ന് ​ഞാ​ൻ​ ​ആ​ശം​സി​​​ക്കു​ന്നു,​ ​പ്രി​​​യ​ ​കൂ​ട്ടു​കാ​രി​.
നി​ന​ക്ക് ​വേ​ണ്ടി​ ​ആ​ശം​സ​ക​ൾ​ ​നേ​രാ​നാ​യി​ ​ഒ​രു​പാ​ട് ​പേ​ർ​ ​എ​ന്നെ​ ​പ​റ​ഞ്ഞ് ​ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്.​ ​അ​വ​ർ​ക്കു​വേ​ണ്ടി​ ​മാ​ത്ര​മ​ല്ല,​​​ ​ലോ​ക​മെ​ങ്ങു​മു​ള്ള​ ​നി​ന്റെ​ ​കൂ​ട്ടു​കാ​ർ​ക്ക് ​വേ​ണ്ടി​യും​ ​ആ​രാ​ധ​ക​ർ​ക്ക് ​വേ​ണ്ടി​യു​മാ​ണ് ​ഈ​ ​അ​ക്ഷ​ര​ങ്ങ​ൾ.​ ​നി​​​ന്റെ​ ​സൗ​ഹൃ​ദം​ ​ലോ​ക​മെ​ങ്ങും​ ​നി​​​റ​യ​ട്ടെ,​ ​മ​ക്ക​ളും​ ​അ​വ​രു​ടെ​ ​മ​ക്ക​ളും​ ​പേ​ര​ക്കു​ട്ടി​​​ക​ളു​മാ​യി​​​ ​വ​രു​ന്ന​ ​ത​ല​മു​റ​ക​ളൊ​ക്കെ​ ​നി​​​ന​ക്കും​ ​പ്രി​​​യ​പ്പെ​ട്ട​താ​ക​ട്ടെ.
നി​റ​യെ​ ​ച​ക്ക​ര​യു​മ്മ​ക​ളു​മാ​യി...​ ​നി​ന്റെ​ ​അ​നേ​കാ​യി​രം​ ​കൂ​ട്ടു​കാ​രി​ൽ​ ​ഒ​രു​വ​ൾ.

ക​ഥ​ ​പോ​ലൊ​രു​ ​ജീ​വി​തം

ആ​രെ​യും​ ​മ​യ​ക്കും​ ​നി​​​ഷ്‌​ക​ള​ങ്ക​മാ​യ​ ​പു​ഞ്ചി​​​രി​​,​ ​കു​സൃ​തി​​​ക്ക​ണ്ണു​ക​ളി​​​ലെ​ ​തീ​രാ​തി​​​ള​ക്കം.​ ​ബാ​ർ​ബി​​​ ​എ​ന്ന​ ​ഓ​മ​ന​പേ​രി​​​ല​റി​​​യ​പ്പെ​ടു​ന്ന​ ​പാ​വ​ ​ലോ​ക​മെ​ങ്ങു​മു​ള്ള​ ​കു​ഞ്ഞു​ങ്ങ​ളു​ടെ​ ​പ്രി​​​യ​ ​കൂ​ട്ടു​കാ​രി​​​യാ​ണ്.​ ​ബാ​ർ​ബി​​​ ​അ​വ​രു​ടെ​ ​സ്വ​പ്‌​‌​ന​ങ്ങ​ളു​ടെ​ ​രാ​ജ​കു​മാ​രി​​​യാ​യി​​​ ​മാ​റി​​​യ​ത് ​നീ​ണ്ടൊ​രു​ ​യാ​ത്ര​യി​​​ലൂ​ടെ​യാ​ണ്.​ ​സ​ത്യം​ ​പ​റ​ഞ്ഞാ​ൽ​ ​അ​റു​പ​ത് ​വ​ർ​ഷ​ങ്ങ​ളു​ടെ​ ​പ്ര​സ​രി​​​പ്പു​ണ്ട് ​ആ​ ​മി​​​ടു​ക്കി​​​യു​ടെ​ ​ഓ​മ​ന​ത്ത​ത്തി​​​ന്.​ ​നൂ​​​റ്റ​മ്പ​​​ത് ​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി​ ​ഓ​​​രോ​ ​വ​ർ​​​ഷ​വും​ ​അ​​​മ്പ​​​ത്തി​​​യെ​​​ട്ടു​ ​ബി​ല്യ​ൺ​ ​പാ​​​വ​​​ക​​​ളാ​​​ണ് ​വി​​​റ്റ​​​ഴി​​​യു​​​ന്ന​ത്.​ ​ലോ​ക​മെ​ങ്ങു​മു​ള്ള​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​പ്രി​യ​ങ്ക​രി​യാ​യ​ ​ബാ​ർ​ബി​യ്‌​ക്കും​ ​അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​ ഒരു ​ജീ​വി​​​ത​ ​ക​ഥ​യു​ണ്ട്.

അ​മേ​രി​ക്ക​യാ​ണ് ​'​ബാ​ർ​ബി​ഗേ​ളി​"​ന്റെ​ ​സ്വ​ദേ​ശം.​ ​അ​മ്മ​ ​റൂ​ത്ത് ​ഹാ​ൻ​ഡ‌്ല​ർ.​ ​ലോ​സ് ​ഏ​ഞ്ച​ൽ​സി​ലെ​ ​മാ​റ്റ​ൽ​സ് ​ഡി​സൈ​ൻ​ ​സ്റ്റു​ഡി​യോ​യു​ടെ​ ​സ്ഥാ​പ​ക​രി​ലൊ​രാ​ളാ​ണ് ​റൂ​ത്ത്.​ ​ത​ന്റെ​ ​മ​ക​ൾ​ക്ക് ​വേ​ണ്ടി​യാ​യി​രു​ന്നു​ ​റൂ​ത്ത് ​ബാ​ർ​ബി​ ​എ​ന്ന​ ​സ്വ​പ്‌​നം​ ​ക​ണ്ടു​ ​തു​ട​ങ്ങി​​​യ​ത്.​ ​റൂ​ത്തി​ന്റെ​ ​മ​ക​ൾ​ ​ബാ​ർ​ബ​റ​യ്‌​ക്ക് ​സ്വ​ന്ത​മാ​യി​​​ ​വ​ള​രെ​ ​കു​റ​ച്ച് ​ക​ളി​​​പ്പാ​ട്ട​ങ്ങ​ളേ​ ​ഉ​ണ്ടാ​യി​​​രു​ന്നു​ള്ളൂ.​ ​അ​തു​ ​വ​രെ​ ​വി​​​പ​ണി​​​യി​​​ൽ​ ​ല​ഭി​​​ച്ചി​​​രു​ന്ന​ ​ക​ളി​​​പ്പാ​ട്ട​ങ്ങ​ൾ​ ​തീ​രെ​ ​ചെ​റി​​​യ​ ​കു​ട്ടി​​​ക​ൾ​ക്ക് ​വേ​ണ്ടി​​​യു​ള്ള​താ​യി​​​രു​ന്നു.​ ​മ​ക​ളു​ടെ​ ​ഏ​റ്റ​വു​മ​ടു​ത്ത​ ​ക​ളി​​​ക്കൂ​ട്ടു​കാ​ർ​ ​അ​വ​ളു​ടെ​ ​പ്രി​​​യ​പ്പെ​ട്ട​ ​പാ​വ​ക്കു​ട്ടി​​​ക​ളാ​ണെ​ന്ന് ​ആ​ ​അ​മ്മ​യ്‌​ക്ക് ​ന​ന്നാ​യി​​​ ​അ​റി​​​യാ​മാ​യി​​​രു​ന്നു.ദി​വ​സ​വും​ ​അ​വ​രെ​ ​ന​ല്ല​ ​ന​ല്ല​ ​വ​സ്ത്ര​ങ്ങ​ളണി​യി​ച്ച്,​​​ ​അ​ണി​​​യി​​​ച്ചൊ​രു​ക്കി​​​ ​അ​വ​ൾ​ ​സു​ന്ദ​രി​​​ക​ളാ​ക്കി​​​ ​മാ​റ്റു​ന്ന​ത് ​റൂ​ത്ത് ​എ​ന്നും​ ​കൗ​തു​ക​ത്തോ​ടെ​ ​ക​ണ്ടു​ ​നി​ൽ​ക്കും.​ ​അ​വ​ൾ​ ​വ​ള​രാ​ൻ​ ​തു​ട​ങ്ങി​യ​പ്പോ​ഴും​ ​പാ​വ​ക​ളോ​ടു​ള്ള​ ​പ്ര​ണ​യം​ ​ഉ​പേ​ക്ഷി​​​ച്ചി​​​രു​ന്നി​​​ല്ല.​ ​പ​ക്ഷേ,​ ​പാ​വ​ക​ൾ​ ​അ​വ​ളേ​ക്കാ​ൾ​ ​ചെ​റു​താ​യി​​​ ​മാ​റു​ക​യും​ ​ചെ​യ്‌​തു.​ ​

അ​ങ്ങ​നെ​യാ​ണ് ​അ​വ​രി​ൽ​ ​നി​ന്നെ​ല്ലാം​ ​വ്യ​ത്യ​സ്‌​ത​യാ​യി​ ​ഒ​രു​ ​കൗ​മാ​ര​ക്കാ​രി​യെ​ ​അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന​ ​ചി​ന്ത​ ​റൂ​ത്തി​ന്റെ​ ​മ​ന​സി​ലേ​ക്ക് ​ക​ട​ന്നു​ ​വ​രു​ന്ന​ത്.​ ​പി​ന്നീ​ട് ​അ​തി​നു​ള്ള​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​യി​ ​റൂ​ത്ത്.​ ​ആ​ ​യാ​ത്ര​യ്‌​ക്കൊ​ടു​വി​​​ൽ​ ​റൂ​ത്ത് ​എ​ന്തു​കൊ​ണ്ടും​ ​ഒ​രു​ ​കൗ​മാ​ര​ക്കാ​രി​യെ​യാ​ണ് ​വേ​ണ്ട​തെ​ന്ന​ ​സ​ത്യം​ ​തി​​​രി​​​ച്ച​റി​​​യു​ക​യും​ ​അ​ത് ​മ​ന​സി​​​ലു​റ​പ്പി​​​ക്കു​ക​യും​ ​ചെ​യ്‌​തു.​ ​റൂ​ത്തി​ന്റെ​ ​ത​ന്നെ​ ​മാ​റ്റ​ൽ​സ് ​സ്റ്റു​ഡി​യോ​യാ​ണ് ​ബാ​ർ​ബി​ക്ക് ​ആ​ദ്യ​മാ​യി​​​ ​ജ​ന്മം​ ​ന​ൽ​കി​യ​ത്.​ ​സു​ന്ദ​രി​പ്പാ​വ​യെ​ ​എ​ന്തു​ ​വി​​​ളി​​​ക്ക​ണ​മെ​ന്ന​ ​കാ​ര്യ​ത്തി​​​ൽ​ ​റൂ​ത്തി​​​ന് ​ര​ണ്ടാ​മ​തൊ​ന്ന് ​ആ​ലോ​ചി​​​ക്കാ​നേ​ ​ഉ​ണ്ടാ​യി​​​രു​ന്നി​​​ല്ല.​ ​ആ​ ​പാ​വ​ ​രൂ​പം​ ​കൊ​ണ്ട​തു​ ​ത​ന്നെ​ ​റൂ​ത്തി​​​ന്റെ​ ​പ്രി​​​യ​പ്പെ​ട്ട​ ​മ​ക​ൾ​ക്ക് ​വേ​ണ്ടി​​​യാ​യി​​​രു​ന്നു,​ ​ബാ​ർ​ബ​റ​ ​എ​ന്ന​ ​പേ​രി​​​ൽ​ ​ചെ​റി​​​യ​ ​മാ​റ്റം​ ​വ​രു​ത്തി​​​ ​ബാ​ർ​ബി​​​ ​എ​ന്ന​ ​ഓ​മ​ന​പ്പേ​ര് ​ത​ന്നെ​ ​ന​ൽ​കി​​.​ ​അ​ങ്ങ​നെ​ 1959​ ​മാ​ർ​ച്ച് 9​ന് ​ആ​ദ്യ​ ​ബാ​ർ​ബി​ ​ലോ​ക​ത്തി​ന് ​മു​ന്നി​ൽ​ ​അ​വ​ത​രി​ച്ചു.​ ​പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ​ ​വ​ലി​യ​ ​കൈ​യ്യ​ടി​യാ​യി​രു​ന്നു​ ​ബാ​ർ​ബി​ക്ക​ന്ന് ​കി​ട്ടി​യ​ത്.​ ​ഇ​ന്ന​വ​ൾ​ ​ലോ​ക​ത്തി​ന് ​ത​ന്നെ​ ​പ്രി​യ​പ്പെ​ട്ട​ ​ബാ​ർ​ബി​യാ​യി.​ ​ആ​റു​ ​പ​തി​റ്റാ​ണ്ടു​ക​ൾ​ ​പി​ന്നി​ട്ടെ​ങ്കി​ലും​ ​ബാ​ർ​ബി​യ്ക്ക് ​കാ​ര്യ​മാ​യ​ ​മാ​റ്റ​ങ്ങ​ളി​ല്ല.​ ​മു​ടി​യി​ലും​ ​നി​റ​ത്തി​ലും​ ​വ​സ്ത്ര​ത്തി​ലു​മ​ല്ലാ​തെ​ ​മ​റ്റൊ​രു​ ​മാ​റ്റം​ ​വ​രു​ത്താ​നും​ ​ബാ​ർ​ബി​യു​ടെ​ ​കു​ടും​ബം​ ​ഇ​തു​വ​രെ​യും​ ​ത​യ്യാ​റാ​യി​ട്ടി​ല്ല​ ​എ​ന്നു​ ​പ​റ​യു​ന്ന​താ​കും​ ​കൂ​ടു​ത​ൽ​ ​യോ​ജി​ക്കു​ക.​ ​ആ​ദ്യം​ ​ബാ​ർ​​​ബി​​​യു​​​ടെ​ ​ഒ​​​രു​ ​സ്‌​​​കെ​​​ച്ച് ​ത​​​യ്യാ​​​റാ​​​ക്കു​​​ക​യാ​​​ണ് ​ചെ​​​യ്യു​​​ന്ന​ത്.​ ​പി​​​ന്നീ​​​ട് ​ത്രി​ ​ഡി​ ​സാ​​​ങ്കേ​തി​​​ക​ ​വി​​​ദ്യ​ ​വ​​​രെ​ ​ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ​ബാ​​​ക്കി​ ​ഡി​​​സൈ​ൻ​ ​പൂ​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​ത്.​ ​ഏ​​​താ​​​ണ്ട് ​ഒ​​​രു​ ​വ​ർ​​​ഷം​ ​മു​​​ത​ൽ​ ​ഒ​​​ന്ന​​​ര​​​വ​ർ​​​ഷം​ ​വ​​​രെ​ ​സ​​​മ​​​യ​​​മെ​​​ടു​ക്കും​ ​ഇ​​​ങ്ങ​​​നെ​​​യു​​​ള്ള​ ​പാ​വ​​​യെ​ ​രൂ​​​പ​​​പ്പെ​​​ടു​​​ത്താ​ൻ.​ ​ചൈ​​​ന​​​യി​​​ലെ​യും​ ​ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ​യും​ ​ഫാ​​​ക്​​ട​​​റി​​​ക​​​ളി​​​ലാ​​​ണ് ​ഈ​ ​ഡി​​​സൈ​ൻ​ ​രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന​ത്.​ ​അ​വി​ടെ​ ​നി​ന്നു​മാ​ണ് ​ലോ​ക​ത്തി​ന്റെ​ ​വി​വി​ധ​ ​കോ​ണു​ക​ളി​ലേ​ക്ക് ​ബാ​ർ​ബി​ ​യാ​ത്ര​ ​തി​രി​ക്കു​ന്ന​ത്.

ഇ​ന്നും​ ​കു​ട്ടി​ക​ളു​ടെ​ ​പ്രി​യ​പ്പെ​ട്ട​ ​ക​ളി​ക്കൂ​ട്ടു​കാ​രി​യാ​യി​ ​ഈ​ ​പ​തി​നാ​റു​കാ​രി​യു​ണ്ട്.​ ​പ്രാ​യ​മേ​ൽ​ക്കാ​തെ,​ ​സൗ​ന്ദ​ര്യ​ത്തി​ന് ​അ​ല്പം​ ​പോ​ലും​ ​കോ​ട്ടം​ ​ത​ട്ടാ​തെ​ ​അ​വ​ൾ​ ​ലോ​ക​മെ​ങ്ങും​ ​യാ​ത്ര​ ​തു​ട​രു​ക​യാ​ണ്.​ ​ബാ​ർ​ബി​യെ​ ​തേ​ടി​വ​രു​ന്ന​വ​രു​ടെ​ ​കൂ​ട്ട​ത്തി​ൽ​ ​കു​ഞ്ഞു​ങ്ങ​ൾ​ ​മാ​ത്ര​മ​ല്ല,​ ​കൗ​മാ​ര​ക്കാ​രും​ ​മു​തി​ർ​ന്ന​വ​രും​ ​ഒ​ക്കെ​യു​ണ്ട്.​ ​പ്രാ​യം​ ​മ​റ​ന്ന​ ​ഇ​ഷ്ട​മാ​ണ് ​എ​ല്ലാ​വ​ർ​ക്കും​ ​അ​വ​ളോ​ട്.​ ​ബാ​ർ​ബി​പ്പാ​വ​ക​ളെ​ ​ശേ​ഖ​രി​ക്കു​ന്ന​വ​രും​ ​കു​റ​വ​ല്ല.​ ​വെ​റു​മൊ​രു​ ​പാ​വ​യ​ല്ല​ ​അ​വ​ൾ,​ ​സ്‌​നേ​ഹ​ത്തി​​​ന്റെ,​ ​അ​ടു​പ്പ​ത്തി​​​ന്റെ,​ ​ആ​രാ​ധ​ന​യു​ടെ,​ ​വാ​ത്സ​ല്യ​ത്തി​​​ന്റെ​ ​ചി​​​ര​പ്ര​തീ​കം​ ​എ​ന്നു​ ​ത​ന്നെ​ ​പ​റ​യാം.​ ​കോ​ടി​ക്ക​ണ​ക്കി​ന് ​ആ​രാ​ധ​ക​രെ​ ​സൃ​ഷ്ടി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ ​ഒ​രു​ ​താ​ര​സു​ന്ദ​രി​യെ​ന്നു​ ​കൂ​ടി​ ​പ​റ​യേ​ണ്ടി​ ​വ​രും.​ ​ബാ​ർ​ബ​റ​ ​മി​ലി​സെ​ന്റ് ​റോ​ബ​ർ​ട്ടെ​ന്നാ​ണ് ​ബാ​ർ​ബി​യു​ടെ​ ​മു​ഴു​വ​ൻ​ ​പേ​ര്.​ ​ബാ​ർ​ബി​യ്‌​ക്ക് ​കൂ​ട്ടാ​യി​ ​നാ​ല് ​സ​ഹോ​ദ​രി​മാ​രേ​യും​ ​ഒ​രു​ ​സ​ഹോ​ദ​ര​നേ​യും​ ​റൂ​ത്തി​ന്റെ​ ​ക​മ്പ​നി​ ​അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.​ ​പി​ന്നീ​ട് ​കെ​ൻ​ ​എ​ന്ന​ ​ബോ​യ്ഫ്ര​ണ്ടി​നെ​യും​ ​വി​പ​ണ​യി​ലെ​ത്തി​ച്ചു.​ ​പ്ര​ണ​യം​ ​കൈ​മാ​റാ​ൻ​ ​ഇ​ന്നും​ ​പ​ല​രും​ ​ബാ​ർ​ബി​യെ​യും​ ​കെ​ന്നി​നെ​യും​ ​കൂ​ട്ട് ​പി​ടി​ക്കു​ന്നു​ണ്ട്.​ ​പ്ര​ണ​യ​ദി​ന​ത്തി​ൽ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​പ്ര​ണ​യ​സ​മ്മാ​ന​മാ​യി​ ​ന​ൽ​കു​ന്ന​തും​ ​ഇ​രു​വ​രെ​യു​മാ​ണ്.

ഈ​ ​ലോ​കം ​ ​മു​ഴു​വ​നും​ ​ ഇ​ന്നൊ​രു​ ​ പാ​വ​യോടുള്ളസ്നേഹച്ചുവട്ടിലാണെങ്കിൽ ​ ​അ​ത്ര​മേ​ൽ​ ​ അവളെയീ ലോ​കം​ ​സ്നേ​ഹി​ക്കു​ന്നു​വെ​ന്ന​ല്ലേ​ ​പ​റ​യേ​ണ്ട​ത്..​ ​അ​റു​പ​തി​ലും​ ​ബാ​ർ​ബി​ ​കൂ​ടു​ത​ൽ​ ​ചെ​റു​പ്പ​മാ​കു​ക​യാ​ണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE