'അന്ന് തലമുടി പോയപ്പോൾ അമ്മയുടെ വിഷമം ഞാൻ കണ്ടതാണ്' തലമുടി ദാനംചെയ്തതിനെക്കുറിച്ച് ഭാഗ്യലക്ഷ്മി

Monday 04 February 2019 7:06 PM IST
bhagyalakshmi-

തന്റെ നീളൻമുടി കാൻസർ രോഗികൾക്ക് ദാനം നൽകി നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.

ലോക കാൻസർ ദിനത്തിലാണ് തന്റെ മുടി കാൻസർ രോഗികൾക്ക് നൽകി ഭാഗ്യലക്ഷ്മി കാരുണ്യത്തിന്റെ സ്പർശം അനുഭവിച്ചത്.

വഴുതക്കാട് വിമൻസ് കോളേജിൽ നടന്ന കാൻസർ ബോധവത്കരണ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു. ഭാഗ്യലക്ഷ്മി. ഈ പരിപാടിയിൽ വച്ചാണ് തന്റെ മുടി ദാനം ചെയ്ത് മാതൃകയായത്.

മുടി മുറിച്ച ശേഷമുള്ള ചിത്രവും മുടി മുറിക്കുന്നതിന്റെ വീഡിയോയും ഭാഗ്യലക്ഷ്മി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. നീണ്ട മുടി മുറിക്കേണ്ടിയിരുന്നില്ല എന്ന് പരാതിപ്പെട്ടവരോട് അത് വെറും മുടിയല്ലേ സൗന്ദര്യം മനസിനകത്തല്ലേ എന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്. പുറമേയല്ല അകത്താണ് ഭംഗി ഈ മുടി ഒരു അസുഖം വന്നാല്‍ പോകും അപ്പോൾ സ്നേഹവും പോകുമോ എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു നിരവധി പേരാണ് ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി വന്നിട്ടുള്ളത്. കരുണ വറ്റാത്ത ആ നല്ല മനസിനെ വാഴ്ത്തുകയാണ് സോഷ്യൽ മീഡിയ.

വെറുതെ പറച്ചിൽകൊണ്ടുമാത്രം കാര്യമില്ലല്ലോ, പ്രവർത്തിക്കുകയും വേണ്ടേ. എന്റെ വീട്ടിൽ രണ്ടു മൂന്ന് കാൻസർ രോഗികളുണ്ടായിരുന്നു. എന്റെ അമ്മയ്ക്ക് കാൻസറായിരുന്നു. അന്ന് തലമുടി പോയപ്പോൾ അമ്മയുടെ വിഷമം ഞാൻ കണ്ടതാണ്. കാൻസർ രോഗികളുടെ മാനസികപ്രയാസം എനിക്ക് അറിയാം.

ഞാന്‍ ആ പരിപാടിയിൽ ചെന്നപ്പോൾ തലമുടി ദാനം ചെയ്യാനായി ആദ്യം എത്തിയത് ഒന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയാണ്. ആ കുട്ടിയ്ക്ക് ഇല്ലാത്ത വിഷമം അമ്പത് വയസായ എനിക്ക് എന്തിനാണ്. തലമുടി ദാനം ചെയ്തതിൽ എനിക്കൊരു വിഷമവുമില്ല. ഇത്രയെങ്കിലും ചെയ്യാൻ സാധിച്ചല്ലോയെന്ന സന്തോഷമേയുള്ളൂ. ഭാവിയിൽ കിഡ്നി കൂടി ദാനം ചെയ്താൽ കൊള്ളാമെന്നുണ്ട്- ഭാഗ്യലക്ഷ്മി പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE