ആർത്തവ സമയത്ത് സ്ത്രീകൾ വിളക്ക് കൊളുത്താമോ?

Thursday 31 January 2019 2:20 PM IST
nilavilakk-during-periods

മാസമുറയുണ്ടാകുന്ന സമയത്ത് സ്ത്രീകൾക്ക് വിളക്ക് കത്തിക്കാമോ എന്ന ചോദ്യം ഏറെക്കാലമായി എല്ലാവരുടെയും മനസിലുണ്ട്. ഹിന്ദു ഭവനങ്ങളിൽ വിളക്ക് കത്തിക്കുന്ന സ്ത്രീകൾക്ക് ആർത്തവമുണ്ടായാൽ അവിടെയുള്ള പുരുഷന്മാരാണ് സാധാരണ ഈ ജോലി ഏറ്റെടുക്കാറ്. എന്നാൽ ആർത്തവമുള്ള ദിവസങ്ങളിൽ വീട്ടിൽ വിളക്ക് വയ്‌ക്കാൻ പാടില്ലെന്നാണ് ജ്യോതിഷനായ ഡോ.കെ.വി.സുഭാഷ് തന്ത്രിയുടെ അഭിപ്രായം. വിളക്ക് വയ്‌ക്കുന്നത് ഇരുട്ടിനെ അകറ്റുന്ന സത്പ്രവർത്തിയാണെങ്കിലും ഹൈന്ദവ വിശ്വാസം അനുസരിച്ച് ദേവതാ സങ്കൽപ്പത്തിന്റെ പൂർണതയ്‌ക്ക് ഇത് തടസമാകുമെന്നും അദ്ദേഹം പറയുന്നു. കൗമുദി ടിവിയുടെ ലേഡീസ് അവറിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

വീഡിയോ കാണാം...

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE