വിവാഹത്തിന് കാർമ്മികത്വം വഹിച്ചത് വനിതകൾ,​ കന്യാദാനം വേണ്ടെന്ന് വച്ച് പിതാവ്,​ വൈറലായി ഈ വിവാഹചിത്രം

Wednesday 06 February 2019 9:50 PM IST

she-

സെലിബ്രിറ്റി വിവാഹങ്ങളും ആഡംബര വിവാഹങ്ങളും ചർച്ചയാകുന്ന ഇക്കാലത്ത് കൊൽക്കത്തയിൽ നടന്ന ഈ വിവാഹം വാർത്തയായത് അത് മുന്നോട്ടുവച്ച പുരോഗമന ആശയം കൊണ്ടുകൂടിയാണ്. അസ്മിത ഗോഷാണ് താൻ പങ്കെടുത്ത വിവാഹത്തിന്റെ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തത്.

പാരമ്പര്യമായി പുരുഷൻമാരായ പൂജാരികൾ നേതൃത്വം നൽകുന്ന വിവാഹച്ചടങ്ങിന് വനിതകളാണ് ഇവിടെ കാർമ്മികത്വം വഹിച്ചത്.

അച്ഛന്റെ പേരിനു പകരം ആദ്യം അമ്മയുടെ പേര് ചേർത്താണ് വധുവിനെ അഭിസംബോധന ചെയ്തതും.


വധുവിന്റെ അച്ഛനാകട്ടെ ദാനം ചെയ്യാൻ അവളൊരു വസ്തുവല്ലെന്ന് പറഞ്ഞ് മകൾക്കായി ഒരു പ്രഭാഷണം തന്നെ നടത്തി. വിമർശനവുമായി പലരും എത്തിയതോടെ വിശദീകരണവുമായി അച്ഛൻ രംഗത്തെത്തി.

'താൻ വിശ്വസിക്കുന്ന ആദർശപരമായ കാര്യങ്ങളുടെ പേരിൽ മാത്രമല്ല കന്യാദാനം വേണ്ടെന്ന് വെച്ചത്. ഗാന്ധർവ്വ വിവാഹങ്ങളെ കുറിച്ച്‌ വായിക്കൂ. അത് വിമർശിക്കുന്നവരുടെ വായടപ്പിക്കുമെന്ന് കരുതുന്നു.' നിലപാട് വ്യക്തമാക്കുകയും ചെയ്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE