പ്രണയപ്പാതി

അഞ്ജലി​ വി​മൽ | Sunday 10 February 2019 12:49 AM IST
sudhakaran

കണ്ണൂ​ർ​ ​തി​മി​രി​യി​ലെ​ ​ക​ന​വീ​ടി​നി​പ്പോ​ൾ​ ​മ​ഴ​വി​ല്ലി​ന്റെ​ ​ഭം​ഗി​യു​ണ്ട്.​ ​നാ​ലു​മാ​സം​ ​പി​ന്നി​ട്ട​ ​ര​ണ്ടു​ ​മാ​ലാ​ഖ​ക്കു​ട്ടി​ക​ളു​ടെ​ ​ക​ളി​യും​ ​ചി​രി​യും​ ​കു​റു​മ്പു​മൊ​ക്കെ​ ​ആ​ ​വീ​ടി​നെ​ ​സ്വ​ർ​ഗ​മാ​ക്കു​ന്നു.​ ​ഒ​ന്ന​ര​വ​ർ​ഷം​ ​മു​മ്പ് ​അ​വി​ടെ​യു​ള്ള​ ​കാ​ഴ്‌​ച​ക​ൾ​ ​നൊ​മ്പ​ര​ങ്ങ​ളു​‌​ടേ​താ​യി​രു​ന്നു.​ ​പ്രി​യ​പ്പെ​ട്ട​ ​ഒ​രാ​ളു​ടെ​ ​അ​സാ​ന്നി​ദ്ധ്യ​ത്താ​ൽ​ ​ക​ണ്ണീ​രി​ൽ​ ​കു​തി​ർ​ന്നു​ ​വി​റ​ങ്ങ​ലി​ച്ചു​ ​പോ​യൊ​രു​ ​വീ​ട്ടി​ൽ​ ​പു​ഞ്ചി​രി​യാ​യി​ ​വി​ട​ർ​ന്നു​ ​നി​ൽ​ക്കു​ന്ന​ത് ​ര​ണ്ടു​ ​കു​സൃ​തി​ക്കു​രു​ന്നു​ക​ളാ​ണ്.​ ​അ​വ​രു​ടെ​ ​കു​ഞ്ഞു​കൊ​ഞ്ച​ലു​ക​ളി​ലാ​ണ് ​ഇ​പ്പോ​ൾ​ ​ആ​ത്മ​ധൈ​ര്യം​ ​കൊ​ണ്ട് ​ജീ​വി​തം​ ​പൂ​രി​പ്പി​ച്ച​ ​ഒ​രു​ ​പ്ര​ണ​യി​നി​യു​ടെ​ ​ഹൃ​ദ​യം​ ​പ്ര​കാ​ശി​ക്കു​ന്ന​ത്.
കാ​ല​മെ​ത്ര​ ​ക​ഴി​ഞ്ഞാ​ലും​ ​തോ​ൽ​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ചാ​ലും​ ​പ്ര​ണ​യം​ ​വറ്റാത്ത ​ ​ചി​ല​യി​ട​ങ്ങ​ളു​ണ്ട്.​ ​പ​ഴ​കും​ ​തോ​റും​ ​വീ​ര്യം​ ​കൂ​ടു​ന്ന​ ​വീ​ഞ്ഞി​നെ​പ്പോ​ലെ.​ ​അ​തു​പോ​ലൊ​രു​ ​പ്ര​ണ​യ​ക്ക​ഥ​യാ​ണ് ​ഷി​ൽ​ന​യു​ടെ​ ​ജീ​വി​തം.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​ക​ണ്ണീ​രോ​ടെ​ ​മ​ല​യാ​ളി​ക​ൾ​ ​വാ​യി​ച്ച​റി​ഞ്ഞ​ ​അ​തേ​ ​ഷി​ൽ​ന​ ​ത​ന്നെ.​ ​ക​ണ്ണൊ​ന്നു​ ​ന​ന​യാ​തെ,​ ​മ​ന​സൊ​ന്നു​ ​പ​ത​റാ​തെ​ ​ആ​ർ​ക്കും​ ​കേ​ട്ടു​ ​നി​ൽ​ക്കാ​ൻ​ ​ക​ഴി​യി​ല്ല​ ​ബ്ര​ണ്ണ​ൻ​ ​കോ​ളേ​ജ് ​അ​ദ്ധ്യാ​പ​ക​നാ​യി​രു​ന്ന​ ​കെ.​വി.​ ​സു​ധാ​ക​ര​ന്റെ​യും​ ​ഫെ​ഡ​റ​ൽ​ ​ബാ​ങ്ക് ​മാ​നേ​ജ​രാ​യ​ ​ഷി​ൽ​ന​യു​ടെ​യും​ ​ജീ​വി​ത​ക​ഥ.​ ​ഷി​ൽ​ന​ ​ഇ​പ്പോ​ൾ​ ​ത​നി​ച്ച​ല്ല.​ ​പാ​തി​വ​ഴി​യി​ൽ​ ​യാ​ത്ര​ ​പ​റ​യാ​തെ​ ​പോ​യ​ ​ജീ​വി​ത​പ്പാ​തി​ക്ക് ​പ​ക​രം,​ ​ആ​ ​സ്‌​നേ​ഹ​ത്തി​ന്റെ​ ​ജീ​വ​ൻ​ ​അ​തേ​ ​പോ​ലെ​ ​പ​ക​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​ ​ര​ണ്ട് ​കു​സൃ​തി​ക്കു​രു​ന്നു​ക​ൾ​ ​അവരുടെ ​ഇ​ട​വും​ ​വ​ല​വു​മു​ണ്ട്.​ ​നി​മ​ ​മി​ത്ര​ ​സു​ധാ​ക​ര​നും​ ​നി​യ​ ​മാ​ൻ​വി​ ​സു​ധാ​ക​ര​നും.​ ​ക​ഴി​ഞ്ഞ​കാ​ല​ ​വേ​ദ​ന​കളുടെ​ മുറിവിലുള്ള​ ​സാ​ന്ത്വ​ന​വും​ ​അ​മൃ​തു​മാ​ണ് ​ഈ​ ​അ​മ്മ​യ്‌​ക്കി​പ്പോ​ൾ​ ​ഇ​വ​ർ.

വാ​ഹ​നാ​പ​ക​ട​ത്തി​ൽ​ ​മ​രി​ച്ച​ ​ഭ​ർ​ത്താ​വി​ന്റെ​ ​ബീ​ജം​ ​ഉ​പ​യോ​ഗി​ച്ച് ​ര​ണ്ട് ​പെ​ൺ​കു​ഞ്ഞു​ങ്ങ​ളു​ണ്ടാ​യ​ത് ​തെ​ല്ലൊ​രു​ ​കൗ​തു​ക​ത്തോ​ടെ​യും​ ​അ​തി​നേ​ക്കാ​ളു​പ​രി​ ​സ​ന്തോ​ഷ​ത്തോ​ടെ​യുമാണ് ​കേ​ര​ളം​ ​അ​റി​ഞ്ഞ​ത്.​ ​ഒ​പ്പം​ ​ഷി​ൽ​ന​യ്‌​ക്കും​ ​കു​ടും​ബ​ത്തി​നും​ ​അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​വും.​ ​ജീ​വി​ത​ത്തി​ൽ​ ​എ​ന്നെ​ന്നും​ ​കൂ​ടെ​യു​ണ്ടാ​കു​മെ​ന്ന് ​ക​രു​തി​യ​ ​പ്രി​യ​പ്പെ​ട്ട​ ​മാ​ഷ് ​അ​ടു​ത്തി​ല്ലെ​ന്ന​ ​തോ​ന്ന​ൽ​ ​ഷി​ൽ​ന​ ​ഇ​പ്പോ​ൾ​ ​മ​റ​ന്നു​ ​തു​ട​ങ്ങി​യി​രു​ന്നു.​ ​പ്ര​ണ​യം​ ​തു​ട​ങ്ങി​യ​തും​ ​അ​ങ്ങ​നെ​യാ​യി​രു​ന്നു.​ ​ക​ത്തു​ക​ളി​ലൂ​ടെ,​ ​ക​വി​ത​ക​ളി​ലൂ​ടെ,​ ​അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ​ ​സൗ​ഹൃ​ദം​ ​പ്ര​ണ​യ​മാ​യി​ ​മാ​റി​യ​പ്പോ​ഴും​ ​അ​വ​ർ​ ​പ​ര​സ്‌​പ​രം​ ​ക​ണ്ടി​രു​ന്നി​ല്ല.​ ​വി​വാ​ഹം​ ​ക​ഴി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​പ്പോ​ഴും​ ​ക​ണ്ടി​ട്ടി​ല്ല.​ ​ഒ​ടു​വി​ൽ​ ​വി​വാ​ഹ​ത്തി​ന് ​ദി​വ​സ​ങ്ങ​ൾ​ ​മു​മ്പാ​ണ് ​പ​ര​സ്‌​പ​രം​ ​കാ​ണു​ന്ന​ത്.​ ​ആ​ ​ക​ഥ​യി​ങ്ങ​നെ.

പ്ര​ണ​യം​ ​പ​റ​ഞ്ഞ​ ​ക​വിത
വാ​യ​ന​ ​ഇ​ഷ്‌​ട​പ്പെ​ട്ടി​രു​ന്ന​ ​എ​ട്ടാം​ ​ക്ലാ​സു​കാ​രി​യു​ടെ​ ​മ​ന​സി​ലു​ട​ക്കി​യ​ ​ഒ​രു​ ​ക​വി​ത​യി​ൽ​ ​നി​ന്നാ​യി​രു​ന്നു​ ​ആ​ ​പ്ര​ണ​യം​ ​മൊ​ട്ടി​ട്ട​ത്.​ ​അ​തി​ലെ​ ​വ​രി​ക​ൾ​ ​മ​ന​സി​നെ​ ​വ​ല്ലാ​തെ​ ​പി​ടി​ച്ചു​ല​യ്‌​ക്കാ​ൻ​ ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​ക​വി​യു​ടെ​ ​വി​ലാ​സം​ ​തേ​ടി​ ​പി​ടി​ച്ച് ​ഒ​രു​ ​അ​ഭി​ന​ന്ദ​ന​ ​ക​ത്തെ​ഴു​തി.​ ​നാ​ലു​വ​ർ​ഷ​ത്തി​നു​ ​ശേ​ഷം​ ​അ​വി​ചാ​രി​ത​മാ​യി​ ​അ​തേ​ ​എ​ഴു​ത്തു​കാ​ര​ന്റെ​ ​പേ​ര് ​പി​ന്നെ​ ​പ​ത്ര​ത്തി​ലും​ ​ക​ണ്ടു.​ ​അ​ന്ന് ​ആ​ ​എ​ട്ടാം​ക്ലാ​സു​കാ​രി​ ​പ്രീ​ഡി​ഗ്രി​ ​വി​ദ്യാ​ർ​ത്ഥി​നി​യാ​യി​ ​മാ​റി​യി​രു​ന്നു.​ ​പേ​ര് ​ക​ണ്ട​ ​സ​ന്തോ​ഷ​ത്തി​ൽ​ ​ഒ​രു​ ​ക​ത്ത് ​കൂ​ടി​ ​അ​ദ്ദേ​ഹ​ത്തി​ന​യ​ച്ചു.​ ​ഇ​ത്ത​വ​ണ​ ​കൃ​ത്യം​ ​മ​റു​പ​ടി​യും​ ​ല​ഭി​ച്ചു.​ ​ആ​രാ​ധ​ന​ ​സൗ​ഹൃ​ദ​മാ​യി,​​​ ​സൗ​ഹൃ​ദം​ ​പ്ര​ണ​യ​വും.​ ​ക​ത്തു​ക​ളി​ലൂ​ടെ​ ​അ​വ​ർ​ ​സ്വ​പ്‌​ന​ങ്ങ​ൾ​ ​പ​ങ്കു​വ​ച്ചു.​

​ആ​ ​പ്ര​ണ​യം​ ​പി​ന്നെ​യും​ ​മു​ന്നോ​ട്ടു​പോ​യി.​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​നി​ൽ​ ​നി​ന്നു​ ​കോ​ളേ​ജ് ​ല​ക്ച​റ​റി​ലേ​ക്കു​ള്ള​ ​മാ​റ്റ​വും​ ​പ്ല​സ് ​വ​ൺ​ ​വി​ദ്യാ​ർ​ത്ഥി​നി​യി​ൽ​ ​ നിന്ന് ബാ​ങ്ക് ​ഉ​ദ്യോ​ഗ​സ്ഥ​യി​ലേ​ക്കു​ള്ള​ ​മാ​റ്റ​വു​മൊ​ഴി​ച്ചാ​ൽ​ ​അ​വ​ർ​ക്കി​ട​യി​ൽ​ ​യാതൊന്നും​ ​മാ​റി​യി​ല്ല.​ ​പ​ര​സ്‌​പ​രം​ ​ജീ​വി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​തും​ ​ക​ത്തു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു.​ ​ആ​ ​പ്ര​ണ​യം​ ​ഇ​രു​വ​രും​ ​അ​തേ​പോ​ലെ​ ​തു​ട​ർ​ന്നു.​ ​ഒ​ടു​വി​ൽ​ ​വീ​ട്ടു​കാ​രു​ടെ​ ​സ​മ്മ​ത​ത്തോ​ടെ​ ​വി​വാ​ഹ​വും.​ ​വി​വാ​ഹം​ ​ക​ഴി​ഞ്ഞ് ​എ​ല്ലാ​ ​ദ​മ്പ​തി​ക​ളെ​യും​ ​പോ​ലെ​ ​അ​വ​രും​ ​സ്വ​പ്‌​നം​ ​ക​ണ്ടി​രു​ന്നു,​ ​ത​ങ്ങ​ളു​ടെ​ ​സ്‌​നേ​ഹ​ത്തി​ന്റെ​ ​നേ​ർ​പ്പാ​തി​യാ​യി​ ​ഒ​രു​ ​കു​ഞ്ഞി​ക്കി​ളി​ ​എ​ത്തു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​അ​തൊ​രു​ ​ആ​ഗ്ര​ഹം​ ​മാ​ത്ര​മാ​യി​ ​ഒ​തു​ങ്ങു​ക​യാ​യി​രു​ന്നു.​ ​കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ​ ​ചി​കി​ത്സ​ക​ളും​ ​തു​ട​ങ്ങി.​ ​അ​ങ്ങ​നെ​യൊ​രു​ ​നാ​ൾ​ ​കോ​ഴി​ക്കോ​ട്ടെ​ ​ചി​കി​ത്സാ​ ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ​പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് ​സു​ധാ​ക​ര​ൻ​ ​മാ​ഷ് ​ഷി​ൽ​ന​യെ​ ​ത​നി​ച്ചാ​ക്കി​ ​മ​റ്റൊ​രു​ ​ലോ​ക​ത്തേ​ക്ക് ​യാ​ത്ര​ ​പോയ​ത്.

പ​ക്ഷേ,​ ​ഷി​ൽ​ന​ ​അ​വി​ടെ​ ​ത​ള​ർ​ന്നി​ല്ല.​ ​കൂ​ടെ​യി​ല്ലെ​ങ്കി​ലും​ ​ത​ന്റെ​ ​എ​ല്ലാ​മെ​ല്ലാ​മാ​യി​രു​ന്ന​ ​പ്രാ​ണ​ന്റെ​ ​പാ​തി​ ​ത​ന്നി​ൽ​ ​വ​ള​ര​ണ​മെ​ന്ന് ​അ​വ​ൾ​ ​ആ​ഗ്ര​ഹി​ച്ചു.​ ​നീ​ണ്ട​ ​പ​തി​നൊ​ന്നു​ ​വ​ർ​ഷ​ത്തെ​ ​ചി​കി​ത്സ​ക​ൾ​ക്കൊ​ടു​വി​ൽ​ ​അ​വ​രു​ടെ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​സ്വ​പ്നം​ ​ക​ണ്ടി​രു​ന്ന​തു​ ​പോ​ലെ​ ​ര​ണ്ടു​ ​കു​ഞ്ഞു​ങ്ങ​ളെ​ത്തി. സു​ധാ​ക​ര​ന് ​അ​വ​സാ​ന​ ​ചും​ബ​ന​വും​ ​ന​ൽ​കി​ ​യാ​ത്ര​യാ​ക്കാ​ൻ​ ​ഒ​രു​ങ്ങി​യ​പ്പോ​ഴാ​ണ് ​ഷി​ൽ​ന​ ​ മനസുറപ്പോടെ ആ​ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.​ ​മാ​ഷി​ന്റെ​ ​കു​ഞ്ഞു​ങ്ങ​ളെ​ ​പ്ര​സ​വി​ക്ക​ണം.​ ​സു​ധാക​ര​ന്റെ​ ​അ​മ്മ​യാ​യി​രു​ന്നു​ ​ഷി​ൽ​ന​യു​ടെ​ ​തീ​രു​മാ​ന​ത്തി​ൽ​ ​ഏ​റെ​ ​സ​ന്തോ​ഷി​ച്ച​ത്.​ ​ക​ണ്ണി​ലെ​ ​കൃ​ഷ്‌​ണ​മ​ണി​ ​പോ​ലെ​ ​നോ​ക്കി​വ​ള​ർ​ത്തി​യ​ ​ഏ​ക​ ​മ​ക​നെ​ ​ന​ഷ്ട​പ്പെ​ട്ട​ ​അ​മ്മ​യ്ക്ക് ​അ​തി​ലും​ ​വ​ലി​യ​ ​ആ​ശ്വാ​സ​മാ​യി​ ​മ​റ്റൊ​ന്നി​ല്ലായിരുന്നു.​ ​ബ​ന്ധു​ക്ക​ളെ​യും​ ​സു​ഹൃ​ത്തു​ക്ക​ളെ​യും​ ​അ​മ്പ​ര​പ്പി​ച്ചു​ ​കൊ​ണ്ട് ​ഷി​ൽ​ന​ ​ചി​കി​ത്സ​ ​തു​ട​രാ​ൻ​ ​ത​ന്നെ​ ​തീ​രു​മാ​നി​ച്ചു.​ ​കൂടെനിന്ന ‌ഡോക്ടർമാരോടുള്ള നന്ദിയും ഷിൽന മറച്ചുവയ്ക്കുന്നില്ല. അവരോരുത്തരുടെയും മുഖവും സ്നേഹവും ഇപ്പോഴും മനസിൽ അതുപോലെ തന്നെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ​ഒ​ടു​വി​ൽ​ ​മാ​ഷി​ന്റെ​ ​ആ​ ​സ്വ​പ്‌​ന​ത്തി​ലേ​ക്ക് ​ഷി​ൽ​ന​ ​പ​തി​യെ​ ​ന​ട​ന്ന​ടു​ത്തു,​ ​മാ​ഷി​ന് ​വേ​ണ്ടി​ ​അ​വ​ർ​ ​ഗ​ർ​ഭം​ ​ധ​രി​ച്ച് ​പ്ര​സ​വി​ച്ചു.

ക​ണ്ണൂ​ർ​ ​കൊ​യി​ലി​ ​ആ​ശു​പ​ത്രി​യി​ലെ​ ​പ്ര​സ​വ​ ​മു​റി​യി​ലേ​ക്ക് ​ക​യ​റു​മ്പോ​ൾ​ ​എ​ല്ലാ​ ​ഗ​ർ​ഭി​ണി​ക​ളെ​യും​ ​പോ​ലെ​ ​ഷി​ൽ​ന​യു​ടെ​ ​മ​ന​സി​ലു​മു​ണ്ടാ​യി​രു​ന്ന​ ​ധൈ​ര്യം​ ​അ​ത് ​ത​ന്നെ​യാ​യി​രു​ന്നു,​​​ ​പ്രി​യ​പ്പെ​ട്ട​വ​രെ​ല്ലാം​ ​ചു​റ്റു​മു​ണ്ട​ല്ലോ​ ​എ​ന്ന​ത്.​ ​ത​ന്റെ​ ​പ്രി​യ​പ്പെ​ട്ട​ ​മാ​ഷും​ ​അ​ക്കൂ​ട്ട​ത്തി​ൽ​ ​അ​വി​ടെ​യു​ണ്ടെ​ന്ന് ​ അ​വ​ൾ​ ​ഉ​റ​ച്ചു​ ​വി​ശ്വ​സി​ച്ചു.​ ​ത​ന്റെ​ ​കു​ഞ്ഞു​ങ്ങ​ളെ​ ​കാ​ണാ​ൻ​ ​ഏ​ത​ച്‌​ഛ​നാ​ണ് ​ആ​ഗ്ര​ഹി​ക്കാ​ത്ത​ത്.​ ​പോ​രെ​ങ്കി​ൽ​ ​ഇ​ത്ര​യേ​റെ​ ​കാ​ത്തി​രു​ന്ന​ ​ഒ​ര​ച്‌​ഛ​ൻ​!​

'​'​ഞ​ങ്ങ​ളു​ടെ​ ​പ്ര​ണ​യ​ത്തി​നി​ട​യി​ലേ​ക്ക് ​ഒ​രു​ ​കു​ഞ്ഞു​കൂ​ടി​ ​വേ​ണ​മെ​ന്ന് ​ആ​ഗ്ര​ഹം​ ​തോ​ന്നി​ ​തു​ട​ങ്ങി​യ​പ്പോ​ഴൊ​ന്നും​ ​അ​ത് ​സം​ഭ​വി​ച്ചി​ല്ല.​ ​ഒ​ടു​വി​ൽ​ ​വ​ന്ധ്യ​താ​ ​ചി​കി​ത്സ​ ​തു​ട​ങ്ങി.​ ​ഇ​ട​യ്‌​ക്ക് ​ര​ണ്ട് ​ത​വ​ണ​ ​പ്ര​തീ​ക്ഷ​ ​ന​ൽ​കി​യെ​ങ്കി​ലും​ ​വി​ധി​ ​അ​ത് ​ന​ഷ്ട​പ്പെ​ടു​ത്തി.​ ​പ്ര​തീ​ക്ഷ​യോ​ടെ​ ​വീ​ണ്ടും​ ​ചി​കി​ത്സ​ക​ൾ​ ​പു​ന​രാ​രം​ഭി​ച്ചു.​ ​മാ​ഷി​ന് ​ന​ല്ല​ ​പ്ര​തീ​ക്ഷ​യാ​യി​രു​ന്നു​ ​ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ ​ഞ​ങ്ങ​ളു​ടെ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​ക​ട​ന്നു​ ​വ​രു​മെ​ന്ന്.​ ​കു​ഞ്ഞു​ങ്ങ​ളെ​ ​അ​ത്ര​ത്തോ​ളം​ ​സ്നേ​ഹി​ച്ചി​രു​ന്നു​ ​എ​ന്റെ​ ​മാ​ഷ്.​ ​അ​വ​ർ​ക്ക് ​വേ​ണ്ടി​ ​പേ​രും​ ​ക​ണ്ടു​ ​വ​ച്ചു.​ ​ഇ​നി​ ​കു​ഞ്ഞു​ങ്ങ​ൾ​ ​ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ​ ​അ​തും​ ​മാ​ന​സി​ക​മാ​യി​ ​നേ​രി​ടാ​ൻ​ ​എ​ന്നെ​യും​ ​അ​ച്ഛ​നെ​യും​ ​അ​മ്മ​യെ​യും​ ​അ​ദ്ദേ​ഹം​ ​പ്രാ​പ്ത​രാ​ക്കി​യി​രു​ന്നു...​ ​ആ​ ​ചി​കി​ത്സ​ ​എ​ന്റെ​ ​ജീ​വി​ത​ത്തെ​ ​ര​ണ്ട് ​ത​ര​ത്തി​ൽ​ ​മാ​റ്റി​ ​മ​റി​ച്ചു​വെ​ന്ന് ​പ​റ​യാം.​ ​എ​ല്ലാ​മെ​ല്ലാ​മാ​യി​രു​ന്ന​ ​പ്ര​ണ​യ​ത്തെ​ ​ന​ഷ്ട​പ്പെ​ടു​ത്തി,​​​ ​എ​ന്നെ​ ​സ്നേ​ഹി​ക്കാ​നും​ ​എ​നി​ക്ക് ​സ്നേ​ഹി​ക്കാ​നു​മാ​യി​ ​മാ​ഷ് ​ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ ​പോ​ലെ​ ​ര​ണ്ട് ​ക​ൺ​മ​ണി​ക​ളെ​ ​സ​മ്മാ​നി​ച്ചു.​ ​ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള​ ​യാ​ത്ര​യി​ലാ​ണ് ​അ​ദ്ദേ​ഹ​ത്തെ​ ​ഞ​ങ്ങ​ൾ​ക്ക് ​ ന​ഷ്ട​മാ​കു​ന്ന​ത്.​ ​എ​ങ്കി​ലും​ ​എ​ന്റെ​ ​അ​രി​കി​ലി​ല്ലെ​ന്ന് ​വി​ശ്വ​സി​ക്കാ​ൻ​ ​ഞാ​ൻ​ ​ഒ​രു​ക്ക​മ​ല്ല.​"​ ​പ്രി​യ​ത​മ​നോ​ടു​ള്ള​ ​പ്ര​ണ​യം​ ​അ​വ​രു​ടെ​ ​ക​ണ്ണു​ക​ളി​ൽ​ ​ഇ​പ്പോ​ഴും​ ​തി​ള​ങ്ങു​ന്നുണ്ട്.

​പ്ര​ണ​യി​ക്കാം​ ​ഇ​ങ്ങ​നെ​യും
മാ​ഷി​ന്റെ​ ​വി​ട​വ് ​ഷി​ൽ​ന​യെ​ ​വ​ല്ലാ​തെ​ ​ബാ​ധി​ച്ചി​രു​ന്നു.​ ​ചി​ല​പ്പോ​ഴെ​ല്ലാം​ ​മ​ര​ണ​ത്തേ​ക്കാ​ൾ​ ​ഭ​യാ​ന​ക​മാ​യി​രു​ന്നു​ ​ആ​ ​ഏ​കാ​ന്ത​ത.​ ​ഇ​രു​വ​രും​ ​ഒ​രു​മി​ച്ചു​ ​ചെ​ല​വ​ഴി​ച്ച​ ​ദി​വ​സ​ങ്ങ​ളെ​ ​കു​റി​ച്ചോ​ർ​ത്തും​ ​​ ​മ​നോ​ഹ​രമായ ആ​ ​കൈ​പ്പ​ട​യി​ൽ​ ​ക​ണ്ണോ​ടി​ച്ചും​ ​ആ​ ​പേ​ന​യും​ ​ക​ണ്ണ​ട​യും​ ​തൊ​ട്ടു​നോ​ക്കി​യും​ ​അ​ദ്ദേ​ഹം​ ​ധ​രി​ച്ച​ ​വ​സ്ത്ര​ങ്ങ​ൾ​ ​തൊ​ട്ടു​നോ​ക്കി​യും​ ​അ​ത് ​മ​ണ​ത്തു​ ​നോ​ക്കി​യും​ ​ഒ​ക്കെ​യാ​യി​രു​ന്നു​ ​ആ​ ​ദി​വ​സ​ങ്ങ​ളെ​ ​ഷി​ൽ​ന​ ​അ​തി​ജീ​വി​ച്ച​ത്.​ ​ഒ​റ്റ​യ്ക്കാ​യി​ ​എ​ന്നു​ ​തോ​ന്നു​മ്പോ​ഴെ​ല്ലാം​ ​കൂ​ടു​ത​ൽ​ ​കൂ​ടു​ത​ൽ​ ​സ്നേ​ഹി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു.​ ​ക​ര​യാ​തി​രി​ക്കാ​ൻ​ ​പ​ല​പ്പോ​ഴും​ ​ശ്ര​ദ്ധി​ച്ചു.​ ​ഷി​ൽ​ന​യു​ടെ​ ​ക​ണ്ണൊ​ന്നു​ ​നി​റ​ഞ്ഞാ​ൽ​ ​അ​ത് ​ഏ​റ്റ​വു​മ​ധി​കം​ ​വേ​ദ​നി​പ്പി​ക്കു​ക​ ​ത​ന്റെ​ ​മാ​ഷി​നെ​ ​ത​ന്നെ​യാ​യി​രി​ക്കു​മെ​ന്ന് ​അ​വ​ൾ​ക്ക​റി​യാ​മാ​യി​രു​ന്നു..​ ​മാ​ഷി​നെ​ ​കു​റി​ച്ചോ​ർ​ക്കു​മ്പോ​ൾ​ ​ഷി​ൽ​ന​യു​ടെ​ ​മ​ന​സി​ലേ​ക്ക് ​ആ​ദ്യം​ ​ഓ​ടി​യെ​ത്തു​ക​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​നോ​ഹ​ര​മാ​യ​ ​കൈ​പ്പ​ട​യാ​ണ്. ​ആ​ ​കൈ​പ്പ​ട​യി​ലൂ​ടെ​യാ​ണ​ല്ലോ​ ​അ​വ​ർ​ ​അ​ടു​ത്ത​തും​ ​ഇ​ഷ്ട​പ്പെ​ട്ട​തും​ ​ജീ​വി​ച്ച​തുമെല്ലാം.

'​'​ ​സ്വ​ന്തം​ ​ഭ​ർ​ത്താ​വി​ന്റെ​ ​നി​ഴ​ലി​ൽ​ ​ഒ​തു​ങ്ങി​ക്കൂ​ടാ​ൻ​ ​ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ ​ഒ​രു​ ​സാ​ധാ​ര​ണ​ ​ഭാ​ര്യ​യാ​യി​രു​ന്നു​ ​ഞാ​നും..​ ​പെ​ട്ടെ​ന്ന് ​ജീ​വി​ത​ത്തി​ന്റെ​ ​വെ​ളി​ച്ചം​ ​ന​ഷ്‌​ട​മാ​യ​പ്പോ​ൾ​ ​ജീ​വി​തം​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​ഞാ​ൻ​ ​ആ​ഗ്ര​ഹി​ച്ചു.​ ​അ​ദ്ദേ​ഹ​മി​ല്ലാ​തെ​ ​ഈ​ ​ഭൂ​മി​യി​ൽ​ ​ജീ​വി​തം​ ​അ​സാ​ധ്യ​മാ​ണെ​ന്ന് ​ക​രു​തി...​മ​ര​ണ​വീ​ട്ടി​ൽ​ ​അ​ദ്ദേ​ഹ​ത്തെ​ ​കാ​ണാ​ൻ​ ​വ​ന്ന​ ​ഓ​രോ​രു​ത്ത​രും​ ​എ​ന്റെ​ ​ദു​ർ​വി​ധി​ ​ഓ​ർ​ത്തു​ ​സ​ഹ​ത​പി​ച്ചു..​എ​ന്നാ​ൽ​ ​ആ​രു​ടെ​ ​മു​ന്നി​ലും​ ​തോ​റ്റു​ ​കൊ​ടു​ക്കാ​ൻ​ ​​ഒ​രി​ക്ക​ലും​ ​കൂ​ട്ടാ​ക്കി​യി​രു​ന്നി​ല്ല..​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ആ​ഗ്ര​ഹ​ങ്ങ​ൾ​ ​പൂ​ർ​ത്തീ​ക​രി​ക്കാ​ൻ​ ​ഞാ​ൻ​ ​കൂ​ടു​ത​ൽ​ ​ക​രു​ത്താ​ർ​ജി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്ന് ​തോ​ന്നി..​അ​ദ്ദേ​ഹ​ത്തോ​ടു​ള്ള​ ​അ​ഗാ​ധ​മാ​യ​ ​പ്ര​ണ​യം​ ​മ​ര​ണ​ത്തി​ലും​ ​ന​ഷ്‌​ട​പ്പെ​ടു​ത്താ​ൻ​ ​ഞാ​ൻ​ ​ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല.​ആ​ ​ചി​രി​ക്കു​ന്ന​ ​മു​ഖം​ ​എ​ന്നും​ ​എ​നി​ക്ക് ​ക​രു​ത്ത് ​ത​ന്നെ​യാ​ണ്.​

​അ​താ​ണ് ​എ​ന്നെ​ ​മു​ന്നോ​ട്ട് ​ന​യി​ക്കു​ന്ന​തും.​ ​എ​ന്ന​ത്തേ​യും​ ​പോ​ലു​ള്ള​ ​ഒ​രു​ ​സാ​ധാ​ര​ണ​ ​ദി​വ​സം​ ​എ​ത്ര​ ​പെ​ട്ടെ​ന്നാ​ണ് ​ക​ഠി​ന​വും​ ​ദു​രി​ത​പൂ​ർ​ണ​വു​മാ​യി​ ​തീ​രു​ന്ന​തെ​ന്ന് ​ഞാ​ന​റി​ഞ്ഞു.​ ​വി​ഷ​മി​ക്ക​രു​തെ​ന്ന് ​പ​റ​ഞ്ഞ് ​പ​ഠി​പ്പി​ച്ച​ ​ആ​ൾ..​ ​ജീ​വി​തം​ ​എ​പ്പോ​ഴും​ ​സ​ന്തോ​ഷ​പൂ​ർ​ണ​മാ​യി​രി​ക്ക​ണ​മെ​ന്ന് ​ഉ​പ​ദേ​ശി​ച്ച​ ​ആ​ൾ..​ ​അ​ങ്ങ​നെ​യൊ​രാ​ളി​ന്റെ​ ​കു​റ​വ് ​അ​തെ​നി​ക്ക് ​പ​റ​ഞ്ഞ​റി​യിക്കാ​നാ​വി​ല്ല.​ ​പ​ക്ഷേ​ ​ഞാ​ൻ​ ​തോ​ൽ​ക്കി​ല്ല.​ ​ആ​ ​പ്ര​ണ​യ​മാ​ണ് ​എ​ന്നെ​ ​ഓ​രോ​ ​ചു​വ​ടും​ ​മു​ന്നോ​ട്ട് ​ന​ട​ത്തു​ന്ന​ത്...​ ​വീ​ഴു​ന്നി​ട​ത്തെ​ല്ലാം​ ​എ​ന്നെ​ ​പി​ടി​ച്ചെ​ഴു​ന്നേ​ൽ​പ്പി​ക്കു​ന്ന​ത്...​ ​ത​ള​രു​മ്പോ​ഴെ​ല്ലാം​ ​ഊ​ർ​ജ​മാ​കു​ന്ന​ത്...​ ഇ​ങ്ങ​നെ​യൊ​രു​ ​സ​ന്തോ​ഷം​ ​എ​ന്നെ​ ​കാ​ത്തി​രു​ന്ന​തു​കൊ​ണ്ടാ​കാം​ ​എ​ന്റെ​ ​ജീ​വി​തം​ ​പി​ന്നെ​യും​ ​മു​ന്നോ​ട്ട് ​നീ​ങ്ങി​യ​ത്.​ ​ഒ​രു​പാ​ട് ​കാ​ര്യ​ങ്ങ​ൾ​ ​ഇ​നി​ ​ഞാ​ൻ​ ​ഒ​റ്റ​യ്ക്ക് ​ചെ​യ്യേ​ണ്ട​തു​ണ്ട്.​"​" ​ഷി​ൽ​ന​യു​ടെ​ ​വാ​ക്കു​ക​ളി​ൽ​ ​പ്ര​തീ​ക്ഷ​യു​ടെ​ ​തി​ള​ക്കം​ ​കാ​ണാം.​ ​ആ​ ​ക​ണ്ണു​ക​ൾ​ ​ഇ​നി​ ​നി​റ​യാ​തി​രി​ക്ക​ട്ടെ​യെ​ന്ന് ​ആ​ശി​ക്കാം.

പ്ര​ണ​യ​ക്ക​രു​ത്ത്
എ​ഴു​ത്തും​ ​വാ​യ​ന​യും​ ​കൃ​ഷി​യും​ ​ആ​യി​രു​ന്നു​ ​ഷി​ൽ​ന​യു​ടെ​യും​ ​സു​ധാ​ക​ര​ന്റെ​യും​ ​പൊ​തു​വാ​യ​ ​ഇ​ഷ്ട​ങ്ങ​ൾ.​ ​മാ​ഷ് ​എ​ഴു​തു​ന്ന​ ​വ​രി​ക​ൾ​ ​പ​ക​ർ​ത്തി​യെ​ഴു​തു​ക​ ​എ​പ്പോ​ഴും​ ​ഷി​ൽ​ന​യു​ടെ​ ​ജോ​ലി​യാ​യി​രു​ന്നു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​നോ​ഹ​ര​മാ​യ​ ​കൈ​പ്പ​ട​യി​ലെ​ഴു​തി​യാ​ലും​ ​അ​ത് ​വീ​ണ്ടും​ ​ഷി​ൽ​ന​ ​എ​ഴു​തി​ക്കാ​ണു​ന്ന​തി​ലാ​യി​രു​ന്നു​ ​സു​ധാ​ക​ര​ന്റെ​ ​സ​ന്തോ​ഷം.​ ​കു​ഞ്ഞു​ങ്ങ​ളെ​ ​ന​ല്ല​ ​രീ​തി​യി​ൽ​ ​വ​ള​ർ​ത്ത​ണ​മെ​ന്ന​ ​മാ​ഷി​ന്റെ​ ​സ്വ​പ്നം​ ​ഇ​നി​ ​ഷി​ൽ​ന​യു​ടേ​ത് ​മാ​ത്ര​മാ​വു​ക​യാ​ണ്.​ ​അ​വ​ൾ​ക്ക് ​ക​രു​ത്താ​യി,​​​ ​താ​ങ്ങാ​യി​ ​മാ​ഷു​ണ്ടാ​കും. ഷി​ൽ​ന​യു​ടെ​ ​പ്ര​ണ​യം​ ​ഒ​രി​ക്ക​ലും​ ​അ​വ​സാ​നി​ക്കു​ന്നി​ല്ല.​ ​അ​തി​ങ്ങ​നെ​ ​ഒ​ഴു​കി​ക്കൊ​ണ്ടേ​യി​രി​ക്കും.​ ​പ്രി​യ​ത​മ​ന് ​വേ​ണ്ടി​ ​അ​വ​ൾ​ ​അ​വ​സാ​ന​ ​നി​മി​ഷം​ ​വ​രെ​യും​ ​ജീ​വി​ക്കും,​ ​ ​മാ​ഷ് ​ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ ​പോ​ലെ​ ​ഈ​ ​മാ​ലാ​ഖ​ക്കു​ഞ്ഞു​ങ്ങ​ളെ​ ​വ​ള​ർ​ത്തും.​ ​പ്രി​യ​ ​പാ​തി​ ​ബാ​ക്കി​ ​വ​ച്ച് ​പോ​യ​ ​സ്വ​പ്ന​ങ്ങ​ളോ​രൊ​ന്നും​ ​ഷിൽന​ ​ചെ​യ്തു​ ​തീ​ർ​ക്കു​ക​യാ​ണ്..​ ​​

​ഇ​നി​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​എഴുത്തുകളെല്ലാം​ ​ചേ​ർ​ത്ത് ​ഒ​രു​ ​പു​സ്ത​ക​മി​റ​ക്ക​ണമെ​ന്ന ആ​ഗ്ര​ഹ​വും​ ​അ​വ​ർ​ ​പ​ങ്കു​ ​വ​ച്ചു.​ ​അ​ധി​കം​ ​വൈ​കാ​തെ​ ​അ​തു​ണ്ടാ​കു​മെ​ന്ന​ ​ഉ​റ​പ്പും.​ ​ദു​ര​ന്ത​ങ്ങ​ൾ​ ​വ​രു​മ്പോ​ൾ​ ​ക​ര​ഞ്ഞു​ ​കാ​ലം​ ​തി​ക​യ്‌​ക്കാ​നു​ള്ള​ത​ല്ലെ​ന്നും​ ​അ​തി​നെ​ ​അ​തി​ജീ​വി​ക്കു​ക​യു​മാ​ണ് ​വേ​ണ്ട​തെ​ന്ന് ​ഓ​ർ​മ്മ​പ്പെ​ടു​ത്തു​ക​യാ​ണ് ​മ​ല​യാ​ളി​ക​ളെ​ ​ഏ​റെ​ ​അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​ ​പെ​ണ്ണും​ ​അ​വ​ളു​ടെ​ ​മാ​ലാ​ഖ​ ​കു​ഞ്ഞു​ങ്ങ​ളും.​ ​മ​ര​ണ​ത്തി​നും​ ​മു​ക​ളി​ലാ​ണ് ​പ്ര​ണ​യ​മെ​ന്ന് ​ഷി​ൽ​ന​യും​ ​അ​വ​ളു​ടെ​ ​പ്രി​യ​മാ​ഷും​ ​പ​റ​യാ​തെ​ ​പ​റ​യു​ന്നു.​ ​അ​വ​ർ​ ​ഇ​പ്പോ​ഴും​ ​പ്ര​ണ​യ​ത്തി​ലാ​ണ്,​ ​അ​വ​ളു​ടെ​ ​മാ​ഷ് ​എ​പ്പോ​ഴും​ ​അ​വ​ൾ​ക്ക​രി​കി​ലു​ള്ള​പ്പോ​ൾ​ ​എ​ങ്ങ​നെ​ ​പ്ര​ണ​യി​ക്കാ​തി​രി​ക്കും..​ ​നൂ​റ് ​നൂ​റ് ​വ​ർ​ഷ​ങ്ങ​ൾ​ ​ഇ​നി​യും​ ​അ​വ​ർ​ ​പ്ര​ണ​യി​ക്ക​ട്ടെ,​ ​ക​ണ്ണീ​രി​ന്റെ​ ​നേ​ർ​വ​ര​മ്പ് ​പോ​ലു​മി​ല്ലാ​തെ.​ ​ചു​റ്റു​മു​ള്ള​വ​രി​ലേ​ക്കും​ ​ആ​ ​പ്ര​ണ​യം​ ​പ​ര​ക്ക​ട്ടെ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE