വിപണിയിൽ തിരിച്ച് പിടിക്കാൻ ഐഫോൺ പുതിയ തന്ത്രവുമായി എത്തുന്നു

Thursday 20 December 2018 4:22 PM IST
iphone

ഐഫോണുകളുടെ വിൽപനയ്ക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ചൈനീസ് കോടതിയുടെ വിധിയെ മറികടക്കാൻ ആപ്പിൾ പുതിയ തന്ത്രവുമായെത്തുന്നു. പുതിയ സോഫ്റ്റ്‌വെയർ അപ്ഡേഷനുമായാണ് ആപ്പിൾ എത്തുക. മുൻനിര ചിപ് നിർമാതാക്കളായ ക്വാൽകോമിന്റെ പേറ്റ‌ന്റുകൾ ലംഘിച്ചു എന്ന കേസിൽ ഐഫോണുകളുടെ വിൽപന നിർത്തിവെക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

ഐഫോൺ 6എസ്,​ 6എസ് പ്ലസ്,​ ഐഫോൺ7,​ 7പ്ലസ്,​ ഐഫോൺ 8,​ 8പ്ലസ്,​ ഒടുവിലായിറങ്ങിയ ഐഫോൺ X, എന്നീ മോഡലുകളുടെ വിൽപനയെയായിരിക്കും വിധി ബാധിക്കുക. എന്നാൽ വിധിയെ മറികടക്കാൻ ചൈനക്ക് മാത്രമായി ഒരു ചെറിയ അപ്ഡേഷൻ കൊണ്ടുവ രാനാണ് ആപ്പിളിന്റെ തീരുമാനം. ഐ.ഒ.എസിന്റെ 12.1.2 വെർഷനിലാണ് പുതിയ അപ്ഡേഷൻ ഉണ്ടാവുക. ആപ്പ് മാനേജറുമായി ബന്ധപ്പെട്ട് ആപ്ലിക്കേഷനുകൾ പെട്ടെന്ന് ക്ലോസ് ചെയ്യുമ്പോഴുള്ള അനിമേഷനിലാണ് മാറ്റം വരുത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

ആഗോള തലത്തിൽ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് അന്വേഷണം നേരിടുന്ന ഒരു കമ്പനി തങ്ങൾക്കെതിരെ നടത്തുന്ന നീക്കമാണ് ആപ്പിളിന്റെ ഉൽപന്നങ്ങൾ നിരോധിക്കാൻ ക്വാൽകോമിനെ കൊണ്ട് ശ്രമിപ്പിക്കുന്നതെന്ന് ആപ്പിൾ വ്യക്തമാക്കി. ആപ്പിളിന്റെ പ്രധാനപ്പെട്ട വിപണികളിലൊന്നാണ് ചൈന. കേസിനെ തുടർന്ന് ഉൽപന്നങ്ങൾക്ക് വിലക്കേർപ്പെടുത്തിയത് ആപ്പിളിന് വൻ സാമ്പത്തിക തകർച്ചയാണുണ്ടാക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE