ചെവികൾക്ക് ഇണങ്ങുന്ന രൂപകല്പന,​ മികച്ച സൗണ്ട് ക്വാളിറ്റി: ഇത് കിടുക്കൻ ഹെഡ്ഫോൺ

Saturday 09 February 2019 1:18 PM IST
headphone

ഇയർഫോൺ നിർമ്മാതാക്കളിലെ അതികായകന്മാരായ ജർമ്മൻ കമ്പനി ബയർഡയനാമിക് ഇനി മുതൽ ഇന്ത്യയിലും ലഭ്യമാണ്. ബയർഡയനാമിക്കിന്റെ ഏറ്റവും പുതിയ ഇയർഫോൺ 'സോൾ ബേർഡ്' ആണ് ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നത്. ക്വാളിറ്റി തന്നെയാണ് ബയർഡൈനാമിക്കിന്റെ പ്രത്യേകത. ഓ‍ൺലൈനിലൂടെയാണ് ബയർഡൈനാമിക് വിൽപനയ്ക്കെത്തുന്നത്.

പല ഇയർഫോണുകളും നമ്മുടെ ചെവിയിൽ കൃത്യമായി ഇരിക്കാറില്ല. ശരിയായ രീതിയിൽ അത് ഉപയോഗിക്കാൻ കഴിയാതെ വരുന്ന സാഹചര്യം നമ്മളിൽ പലരും നേരിട്ടുകാണുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ മനുഷ്യ ചെവികൾക്ക് ഇണങ്ങുന്ന എർഗണോമിക് ഡിസൈനിലാണ് സോൾ ബേർഡ് നിർമ്മിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു തരത്തിലുള്ള ഊർജത്തെ മറ്റൊരു തരത്തിലാക്കാൻ സഹായിക്കുന്ന ഉപകരണമായ ട്രാൻസ്ഡ്യൂസർ ഉപയോഗിച്ചാണ് 'സോൾ ബേർഡ്' നിർമ്മിച്ചിരിക്കുന്നത്. ഇത് മികച്ച മികച്ച സൗണ്ട് ക്വാളിറ്റിയാണ് നൽകുന്നത്.

10 ഹെഡ്സ് മുതൽ 25000 ഹെഡ്സ് ഫ്രീക്വൻസി റേറ്റിലാണ് ബയർഡയനാമിക് സോൾ ബേർഡ് ഇയർഫോൺ എത്തുന്നത്. 3.5 എംഎം പ്ലഗും 1.2 മീറ്റർ നീളമുള്ള കേബിളുമാണ് ഇയർഫോണിനുള്ളത്. ആൻഡ്രോയിഡ് ഐ.ഒ.എസ് ഫോണുകളിൽ ഉപയോഗിക്കാവുന്ന ഇയർഫോണിൽ കോളുകൾ അറ്റൻഡ് ചെയ്യുന്നതിനും കട്ട് ചെയ്യുന്നതിനും പുറമെ മ്യൂസിക് കൺട്രോളറും ഉൾപ്പെടുന്ന റിമോട്ടാണുള്ളത്. ആമസോണിൽ 6,999 രൂപയ്ക്കാണ് സോൾ ബേർഡ് ലഭിക്കുന്നത്. വിലയുടെ കാര്യത്തിൽ മാത്രമാണ് സോൾ ബേർഡ് അല്പം പിന്നോട്ട് നിർത്തുന്നത്. മികച്ച സൗണ്ട് ക്വാളിറ്റി ആവശ്യപ്പെടുന്നവർക്ക് വാങ്ങാവുന്ന ഏറ്റവും മികച്ച ഇയർഫോണാണ് സോൾ ബേർഡ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE