അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി ഹോണർ വ്യൂ​-20 പുതുവർഷത്തിൽ

Saturday 15 December 2018 3:56 PM IST
view-20

ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളായ ഹോണർ വ്യൂ 20 ടെക് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ലോകത്തിലെ ആദ്യത്തെ 48മെഗാപിക്സർ കാമറ അവതരിപ്പിക്കാനാണ് ഹോണറിന്റെ നീക്കം. ഇതോടെ ടെക് ഭീമൻമാർ പലരും ഞെട്ടിയിരിക്കുകയാണ്. സോണിയുടെ ഐ.എംൽഎക്സ് 586 സി.എം.ഓ.എസ് സെൻസറാണ് വ്യൂ 20ൽ ഉണ്ടാവുക. ഹുവായ് കമ്പനിയുടെ സബ് ബ്രാൻഡായ ഹോണർ 2019ൽ നിരവധി പുത്തൻ മോഡലുകൾ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

ഹോണർ വ്യൂ 10ന്റെ പരിഷ്കരിച്ച പതിപ്പാണ് വ്യൂ20. ഡിസംബർ അവസാന വാരത്തിൽ ഹോണർ വ്യൂ 20 പുറത്തിറങ്ങുമെന്നാണ് വിവരം. ഹോണർ വ്യൂ 20ൽ പകർത്തിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഷവോമിയും 48 മെഗാപിക്സൽ കാമറ അവതരിപ്പിക്കുന്നുണ്ട്. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

വ്യൂ20യുടെ മറ്റൊരു പ്രധാന ഘടകം ഇൻ​-സ്ക്രീൻ കാമറയാണ്. സാംസങ്ങ് നേരത്തേ തന്നെ ഈ ടെക്നോളജി പരീക്ഷിച്ചിരന്നു. സെൽഫി കാമറ ഡിസ്‌പ്ലേയുടെ ഇടത് വശത്തായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസ്‌പ്ലേയിൽ വെറും 4.5എം.എം ഭാഗം മാത്രമാണ് കാമറക്കായി ഉപയോഗിച്ചിട്ടുള്ളത്. നോച്ച് ഡിസ്‌പ്ലേ എന്ന പുതിയ ട്രെന്റിന് പകരം 100ശതമാനം സ്ഥലവും സ്ക്രീനിന് വേണ്ടി മാറ്റി വച്ചിരിക്കുകയാണ് വ്യൂ 20. 4000എം.എഎച്ച് ബാറ്ററയാകും ഫോണിന് ശക്തി പകരുന്നത്. ഫാസ്റ്റ് ചാർജിംഗ് സംവിധാനവും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹുവായിയുടെ സ്വന്തം പ്രൊസസറായ കിരിൻ 980 ആണ് വ്യൂ 20ക്ക് കരുത്തേകുന്നത്. വൈഫൈ നെറ്റ്‌വർക്കിൽ നിന്ന് അതിവേഗം ഡൗൺലോഡിംഗ് സാധ്യമാകുന്ന ടർബോ ടെക്നോളജിയും വ്യൂ20യുടെ പ്രത്യേകതയാണ്. ഡിസംബറിൽ ഫോൺ അവതരിപ്പിച്ചാലും ജനുവരി ആദ്യത്തോടെയേ വിപണിയിലെത്തുകയുള്ളു. വിലയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE