മറ്റൊരാളുടെ വാട്സാപ്പ് സ്റ്റാറ്റസ് അവരറിയാതെ എങ്ങനെ ഡൗൺലോഡ് ചെയ്യാം!

Sunday 10 February 2019 2:11 PM IST
whatsapp

ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റവർക്ക് ആപ്പുകളായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയെല്ലാം തന്നെ സ്റ്റ‌ാ‌റ്റ‌സ് സ്റ്റോറി സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ്. സ്ഥിരമായി ഇടുന്ന പോസ്റ്റുകൾക്ക് പകരം ഒരുദിവസം മാത്രം നീളുന്ന സ്റ്റാറ്റസ് പോസ്റ്റുകൾ ഫേസ്ബുക്ക് ഈ മൂന്ന് ആപ്പുകളിലും അവതരിപ്പിച്ചപ്പോൾ വൻ സ്വീകാര്യതയാണ് ഉപഭോക്താക്കളിൽ നിന്നും ലഭിച്ചിരിക്കുന്നത്.

മൂന്ന് ആപ്പുകളിലും ആളുകൾ ഈ സൗകര്യം ഒരേപോലെ ഉപയോഗിക്കാൻ തുടങ്ങിയെങ്കിലും വാട്‌സാപ്പ് ആണ് ആളുകൾ സ്റ്റാറ്റസ് പോസ്റ്റുകൾ ഇടാനായി ഏറെ ഇഷ്ടപ്പെടുന്നത്. അപരിചിതരേക്കാൾ കൂടുതൽ പരിചിതരും വേണ്ടപ്പെട്ടവരും മാത്രം ഇത് കണ്ടാൽ മതി എന്നാണ് ഒട്ടുമിക്ക ആൾക്കാരും കരുതുന്നത്.

പിന്നീട് വാട്‌സ്ആപ്പ് സ്റ്റാറ്റസ് പോസ്റ്റുകളിൽ ചിത്രങ്ങൾ, എഴുത്തുകൾ, വീഡിയോകൾ എന്നിവയെല്ലാം തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പക്ഷെ ഇവിടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് വീഡിയോകൾ നമുക്ക് കാണാം എന്നല്ലാതെ ഡൌൺലോഡ് ചെയ്യാനുള്ള ഒരു സൗകര്യം ഇല്ലായിരുന്നു. ചിലരോട് ഒരു വീഡിയോ അല്ലെങ്കിൽ ഒരു ഫോട്ടോ ഒക്കെ ചോദിക്കാൻ മടിയായിരിക്കും. ചിലരോട് ചോദിച്ചാൽ പിന്നെ അവരുടെ വിശദീകരണവും കേൾക്കണം. എന്നാൽ ഇവ ഡൗൺലോഡ് ചെയ്യാൻ ചില കുറുക്കുവഴികൾ ഉണ്ടെന്ന കാര്യം എത്രപേർക്കറിയാം..?​

നിങ്ങൾ ഒരാളുടെ വീഡിയോ,​ ഫോട്ടോ സ്റ്ര‌ാറ്റ‌സ് കണ്ട് ഇഷ്ടപ്പെട്ടാൽ അതൊന്ന് അയച്ച് തരാമോ എന്ന് ചോദിക്കാൻ നിൽക്കേണ്ട അത് നിങ്ങളുടെ ഫോണിൽ തന്നെ ഉണ്ടെന്ന് ചുരുക്കം. എങ്ങനെയാണെന്നല്ലേ..!

അതിന് മുൻപായി ഒരു സുഹൃത്തിന്റെ വീഡിയോ സ്റ്ര‌ാ‌റ്റ‌സ് കണ്ട് കഴിഞ്ഞാലുടൻ അത് ഒന്ന് അയച്ച് തരാൻ പറയുക,​ കിട്ടിയാലുടൻ തന്നെ ഡൗൺലോഡ് കൊടുക്കുക ദ്രുതവേഗത്തിൽ തന്നെ അത് ഡൗൺലോഡാവുന്നത് കാണാം.. ശ്രദ്ധിച്ച് നോക്കിയാൽ മതി അത് വ്യക്തമാകും. മേൽപറഞ്ഞ കാര്യവും ഇത് തന്നെയാണ്. അതായത് നിങ്ങളുടെ ഫോണിൽ ഇത് മുൻപേ ഡൗൺലോഡായി കഴിഞ്ഞിരിക്കുന്നു എന്നർത്ഥം.

വാട്സാപ്പ് രഹസ്യ ഫോൾഡർ..

ഇനിങ്ങൾ ഏതൊരാളുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് കാണുമ്പോഴും അതിലെ മീഡിയ ഫയലുകൾ അത് ചിത്രമായാലും, വീഡിയോ ആയാലും നമ്മുടെ ഫോണിലെ ഒരു രഹസ്യ ഫോൾഡറിലേക്ക് ഡൗൺലോഡ് ചെയ്യപ്പെടുന്നുണ്ട്. പക്ഷെ നമ്മൾ അറിയുന്നില്ലെന്ന് മാത്രം. കോപ്പി റൈറ്റ് പ്രശ്നങ്ങൾ അടക്കം പലതും ഉണ്ടാകാതിരിക്കാനാണ് ഇങ്ങനെയൊരു സംവിധാനം വാട്‌സ്ആപ്പ് തന്നെ ചെയ്തുവെച്ചിരിക്കുന്നത്. ".statuses" എന്ന ഫോൾഡറിൽ ആണ് ഇവ ഉണ്ടാകുക. ഇതിനായി ഫോൺ റൂട്ട് ചെയ്യുകയോ മറ്റ് മാറ്റങ്ങൾ വരുത്തുകയോ ഒന്നും തന്നെ ചെയ്യേണ്ട ആവശ്യമില്ല. ഫോണിലെ ഫയൽ മാനേജർ വഴി ഹിഡൻ ഫയലുകളും ഫോൾഡറുകളും പരാതിയാൽ എളുപ്പത്തിൽ ഈ ഫോൾഡർ കിട്ടും.

whatsapp

ആപ്പുകൾ

ഇത്തരം ആപ്പുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് Story Saver for Whatsapp,​ Vidstatus app,​ Status Saver for whatsapp എന്ന ആപ്പ്. ഗൂഗിൾ പ്ളേ സ്റ്റോറിൽ ഈ ആപ്പ് ലഭ്യമാണ്. ഈ ആപ്പുകൾ നിങ്ങൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ ഇത് തനിയെ നിങ്ങളുടെ വാട്സാപ്പുമായി ബന്ധിപ്പിക്കപ്പെടും. ശേഷം റീസന്റ് സ്റ്റോറീസ് ക്ലിക്ക് ചെയ്യുക, ശേഷം ആരുടെ സ്റ്റ‌ാറ്റ‌സ് ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നത്, അവ ഡൗൺലോഡ് ചെയ്യാം. ഈ ആപ്പുകൾ വാട്‌സ്ആപ്പ് പുറത്തിറക്കിയവയല്ല എന്ന് ഓർക്കുക. ഇത്തരം തേർഡ് പാർട്ടി ആപ്പുകൾ വഴിയും മറ്റുള്ളവരുടെ വാട്‌സാപ്പ് സ്റ്റാറ്റസ് മീഡിയ ഫയലുകൾ ഡൌൺലോഡ് ചെയ്യാൻ സാധിക്കും.

ശ്രദ്ധിക്കുക : ആളുകളുടെ വ്യക്തിപരമായ ചിത്രങ്ങളും വീഡിയോകളും അവരുടെ സമ്മതത്തോടെ മാത്രം ഡൗൺലോഡ് ചെയ്യുക....

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE