മൂന്നാഴ്ച മുൻപ് വാങ്ങിയ ഐഫോൺ X മാക്സ് പൊട്ടിത്തെറിച്ചു: തണുപ്പൻ പ്രതികരണവുമായി അധികൃതർ

Monday 31 December 2018 9:05 PM IST
iphone-x

ആഴ്ചകൾക്ക് മുൻപ് വാങ്ങിയ ഐഫോൺX മാക്സ് സ്മാർട്ട് ഫോൺ പോക്കറ്റിലിരുന്ന് പൊട്ടിത്തെറിച്ചു. അമേരിക്കയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാന്റിന്റെ പോക്കറ്റിലിരുന്ന ഫോൺ ചൂടായെന്നും ജോഷ് ഹില്ലാഡ് എന്നയാളാണ് അനുഭവം പങ്കുവെച്ചത്. തീപിടിച്ചതാണെന്ന് മനസ്സിലാക്കിയതോടെ ഫോൺ പോക്കറ്റിൽ നിന്ന് എടുത്ത് പുറത്തേക്കെറിയുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ആപ്പിൾ കമ്പനിയുമായി ബന്ധപ്പെട്ടിരുന്നെങ്കിലും തണുപ്പൺ പ്രതികരണമായിരുന്നു അദികൃതരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. ഒരു മണിക്കൂറിലേറെ ആപ്പിൾ സ്റ്റോറിൽ കാത്തുനിന്നിട്ടും ഫോൺ മാറ്റി തരാനോ നഷ്ടപരിഹാരം നൽകാനോ സ്റ്രോർ അധികൃതർ തയ്യാറായിരുന്നില്ല. എന്നാൽ ഫോൺ എഞ്ചിനീയറിംഗ് ടീമിന് അയച്ചു കൊടുക്കാമെന്നായിരുന്നു മറുപടി.

ഹില്ലാഡ് ഫോൺ തിരികെ വാങ്ങുകയും കൂടുതൽ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുകയാണ്. ഫോൺ വാങ്ങിയത് മൂന്ന് ആഴ്ചകൾക്ക് മുൻപാണ് ഹില്ലാഡ് പറയുന്നു. തീപിടിച്ച ഫോണിന്റെ ചിത്രങ്ങൾ ചില മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയിൽ ഐഫോൺX മാക്സിന് ഒരു ലക്ഷത്തിന് മുകളിലാണ് വില. ഇതിന്റെ ഫീച്ചറുകൾ കൂടുന്നതനുസരിച്ച് വിലയിലും വ്യത്യാസം വരുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE