വിലക്കുറവിൽ വമ്പൻ ഫീച്ചറുകളുമായി മൈക്രോമാക്സ് ഇൻഫിനിറ്റി സീരീസ്

Thursday 20 December 2018 4:53 PM IST
micromax

മൈക്രോമാക്സ് പുതിയ രണ്ട് സ്മാർട്ട്ഫോൺ മോഡലുകൾ കൂടി പുറത്തിറക്കി. ഇൻഫിനിറ്റ‌ി പരമ്പരയിൽപെടുന്ന രണ്ട് മോഡലുകളാണ് പുറത്തിറക്കിയത്. ഇൻഫിനിറ്റി എൻ12ന് 9,999രൂപയും ഇൻഫിനിറ്റി എൻ11ന് 8,​999രൂപയുമാണ് വില.

6.2ഇഞ്ച് ഡിസ്‌പ്ലേയാണ് ഇരുഫോണുകൾക്കും. കനം കുറഞ്ഞ ബെസലുകളോടുള്ള നോച്ച് ഡിസ്‌പ്ലേയാണുള്ളത്. 2GHz ഒക്ടാകോർ മീഡിയാടെക് ഹീലിയോ പി22 പ്രൊസസറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് ജി.ബി റാമും 32ജി.ബി സ്റ്റോറേജുമാണ് നൽകിയിരിക്കുന്നത്. 160ജി.ബി വരെയുള്ള മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഫോണിന്റെ സംഭരണ ശേഷി വർദ്ധിപ്പിക്കാം.

ആൻഡ്രോയിഡ് ഒറിയോ 8.1 പ്ലാറ്റ്ഫോമിലാണ് ഫോൺ പ്രവർത്തിക്കുക. 45 ദിവസങ്ങൾക്കുള്ളിൽ ആൻഡ്രോയിഡിന്റെ പുതിയ പതിപ്പായ 'പൈ' ഫോണിൽ ലഭിക്കുമെന്ന് മാക്രോമാക്സ് അറിയിച്ചു.

ഇൻഫിനിറ്റി എൻ12ന് 13മെഗാപിക്സൽ 5മെഗാ പിക്സൽ പിൻ കാമറയും സെൽഫിക്കായി 16മെഗാപിക്സൽ കാമറയുമാണുള്ളത്. ഇൻഫിനിറ്റി എൻ11ൽ രണ്ട് ജി.ബി റാമും 32ജി.ബി സ്റ്റോറേജിംഗ് സംവിധാനമാണുള്ളത്. എട്ട് മെഗ്പിക്സൽ സെൽഫി കാമറയും 13+8മെഗാപിക്സൽ പിൻ കാമറയുമാണുളുള്ളത്.

4000mAH കരുത്തുള്ള ബാറ്ററിയാണ് ഇരുഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത്. ടോക് ടൈമിൽ 30മണിക്കൂർ ചാർജ്ജ് നിൽക്കുമെന്ന് കമ്പനി പറയുന്നത്

ഡിസംബർ 26മുതൽ ഇന്ത്യയിൽ ഫോണുകളുടെ വിൽപന ആരംഭിക്കും. ഫോണുകൾ വാങ്ങുന്നവർക്ക് ജിയോയുടെ 189 രൂപയുടെയും 289രൂപയുടെയും പായ്ക്കുകൾ ലഭ്യമാണ്. ഒപ്പം 2,​200രൂപയുടെ കാഷ് ബാക്കും 50ജി.ബി സൗജന്യ ഡാറ്റയും ലഭിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE