അഞ്ച് കാമറകളും വമ്പൻ ഫീച്ചറുകളുമായി നോക്കിയ 9 പ്യൂവർ വ്യൂ എത്തി,​ മറ്റ് കമ്പനികൾ ഇനി അല്പം വിയർക്കും

Monday 25 February 2019 3:05 PM IST
nokia

ഏവരും കാത്തിരുന്ന നോക്കിയയുടെ പുത്തൻ മോഡലായ നോക്കിയ 9 പ്യുവർ വ്യൂ അവതരിപ്പിച്ചു. ബാർസലോണയിൽ നടക്കുന്ന വേൾഡ് മൊബൈൽ കോൺഗ്രസിലാണ് എച്ച്.എം.ഡി ഗ്ലോബൽ തങ്ങളുടെ പുത്തൽ ഫോൺ അവതരിപ്പിച്ചത്.


അഞ്ച് പിൻ കാമറകളാണ് നോക്കിയ 9പ്യുവർ വ്യൂവിന്റെ ഏറ്റവും പ്രധാന ആകർഷണം. 12മെഗാപിക്സലിന്റെ മൂന്ന് മോണോക്രോം സെൻസറുകളും രണ്ട് ആർ.ജി.ബി കളർ സെൻസറുകളുമടങ്ങിയ കാമറകൾക്ക് 1.8അപ്പർച്ചറാണ് ഉള്ളത്. പ്രൊഫഷണൽ ഫോട്ടോഗ്രഫി ലക്ഷ്യമാക്കി നിരവധി മോഡുകളും നോക്കിയ 9ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെൽഫി പ്രേമികൾക്കായി 20മെഗാപിക്സലിന്റെ മുൻ കാമറയും ഉണ്ട്.

ഒരു ഫോട്ടോ എടുക്കുമ്പോൾ മൂന്ന് സെൻസറുകൾ പ്രവർത്തിക്കുകയും മൂന്ന് ചിത്രങ്ങൾ സംയോജിച്ച് മികച്ച ക്വാളിറ്റിയുള്ള ചിത്രങ്ങൾ എടുക്കാനും സാധിക്കുന്നു. കാർൾസെസ് ലെൻസുകളാണ് കാമറയിൽ ഉപയോഗിച്ചിട്ടുള്ളത്.

പുതിയ ഫോണിലേക്ക് മാറുമ്പോൾ വാട്സാപ്പ് ചാറ്റുകൾ എങ്ങനെ നഷ്ടപ്പെടാതെ നോക്കാം,​ ഇതാ ചില വഴികൾ


5.99 ഇഞ്ച് വലുപ്പമുള്ള ക്വാഡ് എച്ച്.ഡി പ്ലസ് പോലെഡ് 2K ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 18.5:9ആണ് നോക്കിയ 9ന്റെ റെസല്യൂഷൻ. സ്നാപ്ഡ്രാഗണിന്റെ 845 SoC,​ പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. ആൻഡ്രോയിഡ് 9പൈ വെർഷനിലാണ് പ്യുവർ വ്യൂ എത്തുന്നത്. 6ജി.ബി റാമും 128ജി.ബി ഇന്റേണൽ മെമ്മറിയുമുണ്ട്.

3320mAh ബാറ്ററിയാണ് ഫോണിനുള്ളത്. കൂടാതെ വയർലെസ് ചാർജ്ജിംഗും നോക്കിയ 9ൽ ഉൾപ്പെടുത്തിയിരിക്കുന്നു. ടൈപ്പ് സി ചാർജ്ജിംഗ് സംവിധാനമുള്ള ഫോണിൽ IP67അംഗീകാരമുള്ള വാട്ടർ ഡസ്റ്റ‌്‌ പ്രൂഫ് സംവിധാനവുമുണ്ട്. ബ്ലൂടൂത്ത് 5,​ എൻ.എഫ്.സി സംവിധാനങ്ങളും നോക്കിയ 9 പ്യുവർ വ്യൂവിലുണ്ട്. ഇത്രയും സംവിധാനങ്ങളുള്ള ഫോണിന് 49,​700രൂപയായിരിക്കും ഇന്ത്യയിലെ വില.

പ്രധാന ആകർഷണങ്ങൾ...

  • ഡിസ്‌പ്ലേ - 5.99 ഇഞ്ച് ക്വാഡ് എച്ച്.ഡി പ്ലസ് POLED 2K ഡിസ്‌പ്ലേ
  • മുൻ കാമറ - 20മെഗാപിക്സൽ സെൽഫി കാമറ
  • പിൻ കാമറ - 12മെഗാപിക്സൽ വീതമുള്ള പെന്റാ ലെൻസ് കാമറ
  • പ്രൊസസർ - സ്നാപ്ഡ്രാഗൺ 845 SoC
  • ഒ.എസ് - ആൻഡ്രോയിഡ് 9പൈ അധിഷ്ഠിത നോക്കിയ ഒ.എസ്
  • റാം & മെമ്മറി - 6ജി.ബി റാം,​ 128ജി.ബി ഇന്റേണൽ മെമ്മറി
  • ബാറ്ററി - 3,​320mAh (ടൈപ്പ് സി ചാർജ്ജിംഗ്,​ വയർലെസ് ചാർജ്ജിംഗ്)​

ഇത്രയും സംവിധാനങ്ങളും പ്രത്യേകതകളുമുള്ള ഫോണിന്റെ ബാറ്ററി എത്രത്തോളം പ്രയോജനകരമാകുമെന്ന് വിലയിരുത്തേണ്ടി വരും. മറ്റ് കമ്പനികളുടെ ഫോണുകളുടെ പ്രധാന മോഡലുകളുടെ വിലയെ അപേക്ഷിച്ച് നോക്കിയ 9പ്യുവർ വ്യൂവിന് വില കുറവാണെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE