SignIn
Kerala Kaumudi Online
Thursday, 25 April 2024 11.08 PM IST

ബ്ലൂ ഒറിജിൻ ജൂലായ് 20ന് ബഹിരാകാശത്തേക്ക്

amazon

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും സമ്പന്നനും ആമസോൺ സി.ഇ.ഒയുമായ ജെഫ് ബെസോസിന്റെ റോക്കറ്റ് കമ്പനിയായ 'ബ്ളൂ ഒറിജിൻ' ഈവർഷം ജൂലായ് 20ന് കന്നി ബഹിരാകാശ യാത്ര നടത്തും. ന്യൂ ഷെപാർഡ് സ്‌‌പേസ്‌ക്രാഫ്‌റ്റ് എന്ന പേടകമാണ് വാണിജ്യാടിസ്ഥാനത്തിലുള്ള സ്വകാര്യ ബഹിരാകാശ വിനോദയാത്ര സംഘടിപ്പിക്കുന്നത്.

ഭൂമിയിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിൽ ആറു യാത്രക്കാരെയും കൊണ്ട് 'സ്വയം" പറക്കുന്ന പേടകമാണ് ന്യൂ ഷെപാർഡ് സ്‌‌പേസ്‌ക്രാഫ്‌റ്റ്. യാത്രക്കാരിൽ ഒരാളെ കണ്ടെത്തുക ഓൺലൈനായി സംഘടിപ്പിക്കുന്ന ലേലത്തിലൂടെയാണ്. ലേല നടപടികൾക്ക് തുടക്കമായിട്ടുണ്ട്. യാത്രക്കാർക്ക് ഏതാനും മിനുട്ടുകൾ പേടകത്തിൽ ബഹിരാകാശത്ത് ചെലവഴിക്കാം. ഇതിലൂടെ, ഗുരുത്വാകർഷണമില്ലാത്ത (ഭാരമില്ലാത്ത) അവസ്ഥ അനുഭവിക്കുകയും കാഴ്‌ചകൾ ആസ്വദിക്കുകയും ചെയ്യാം.

ബോയിംഗ് 747 ജെറ്റ്‌ലൈനർ വിമാനത്തിലുള്ളതിനേക്കാൾ മൂന്നിരട്ടി വലുപ്പമുള്ള ആറ് ജനാലകളാണ് ഇതിനായി പേടകത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. ഈ വർഷം കൂടുതൽ യാത്രകൾ സംഘടിപ്പിക്കുമെന്നും ബ്ളൂ ഒറിജിൻ വ്യക്തമാക്കിയിട്ടുണ്ട്. ഏകദേശം ഒന്നരക്കോടി രൂപയാണ് ടിക്കറ്റിന് ഈടാക്കുന്നതെന്നാണ് സൂചന.

ആമസോൺ ഓഹരി

വില്പനയുമായി ബെസോസ്

ബ്ളൂ ഒറിജിന്റെ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനായി ജെഫ് ബെസോസ് കൈവശമുള്ള ആമസോൺ ഓഹരികളുടെ വില്പന തകൃതിയാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം 250 കോടി ഡോളറിന്റെ (18,400 കോടി രൂപ) 7.39 ലക്ഷം ഓഹരികൾ വിറ്റഴിച്ചു. ആകെ 20 ലക്ഷം ഓഹരികളുടെ വില്പന അദ്ദേഹം ആലോചിക്കുന്നുണ്ടെന്ന് അറിയുന്നു. 19,130 കോടി ഡോളർ (14.07 ലക്ഷം കോടി രൂപ) ആസ്‌തിയുമായി ലോകത്തെ ഏറ്റവും സമ്പന്നനാണ് ബെസോസ്. 10 ശതമാനത്തിനുമേൽ ഓഹരി പങ്കാളിത്തം ബെസോസിന് ആമസോണിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, BLUE ORIGIN, JEFF BEZOS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.