SignIn
Kerala Kaumudi Online
Friday, 19 April 2024 7.03 PM IST

സൂപ്പർ ഫോളോ ഫീച്ചർ, ട്വിറ്ററിൽ നിന്നും ഇനി വരുമാനമുണ്ടാക്കാം

fgg

വാഷിംഗ്ടൺ : യു ട്യൂബിനും ഫേസ്ബുക്കിനും പുറമേ പുറമേ ഉപയോക്താക്കൾക്ക് പണം സമ്പാദിക്കാനുള്ള വഴിയുമായി മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററും. സൂപ്പർ ഫോളോ എന്ന പുതിയ ഫീച്ചറിലൂടെ ഇനി മുതൽ ട്വിറ്ററിൽ നിന്ന് വരുമാനം നേടാൻ കഴിയും. സബ്സ്‌ക്രൈബർമാർക്ക് മാത്രമായി ഉള്ളടക്കം പങ്കുവെക്കുന്നതിലൂടെ പ്രതിമാസം വരുമാനം നേടാൻ കഴിയുമെന്നതാണ് സൂപ്പർ ഫോളോസിന്റെ സവിശേഷത. കണ്ടന്റ് ക്രിയേറ്റർമാർക്കും ഇൻഫ്ളുവൻസർമാർക്കും 2.99 ഡോളർ, 4.99 ഡോളർ, 9.99 ഡോളർ എന്നിങ്ങനെ പ്രതിമാസ സബ്സ്‌ക്രിപ്ഷൻ നിരക്ക് നിശ്ചയിക്കാം. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ കാനഡയിലും അമേരിക്കയിലുമുള്ള ഐ.ഒ.എസ് യൂസർമാർക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. വൈകാതെ എല്ലാ രാജ്യങ്ങളിലേക്കും സൂപ്പർ ഫോളോ സേവനം ലഭ്യമാക്കുമെന്ന് ട്വിറ്റർ വ്യക്തമാക്കി.

അതേസമയം, സൂപ്പർ ഫോളോയിലൂടെ വരുമാനം നേടണമെങ്കിൽ അക്കൗണ്ടിന് കുറഞ്ഞത് 10000 ഫോളോവേഴ്സുണ്ടാവണം. ഒരു മാസത്തിൽ 25 തവണയെങ്കിലും അക്കൗണ്ടിൽ ട്വീറ്റുകളിട്ടിരിക്കണം. 18 വയസ് തികയണം തുടങ്ങിയ നിബന്ധനകൾ പാലിച്ചിരിക്കണം.

ആരോഗ്യപ്രവർത്തകർ, മാദ്ധ്യമ പ്രവർത്തകർ, കലാകാരന്മാർ, കായിക മേഖലയിൽ നിന്നുള്ളവർ എന്നിവർക്ക് ഈ ഫീച്ചർ വളരെയേറെ പ്രയോജനപ്പെടുമെന്നാണ് ട്വിറ്ററിന്റെ വാദം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.