വിലയേക്കാൾ കൂടുതൽ അടിപൊളി ഫീച്ചറുകളുമായി വിവോ വി15 പ്രോ വിപണിയിലെത്തി,​ പ്രത്യേകതകൾ ഇങ്ങനെ

Sunday 24 February 2019 4:33 PM IST
vivo-v15-pro

ചൈനീസ് സ്മാർട്ഫോൺ കമ്പനിയായ വിവോ അവതരിപ്പിച്ച 2019ലെ ആദ്യ ഫ്ലാഗ്ഷിപ്പ് ഫോണാണ് വിവോ വി15 പ്രോ. ഏറെ പ്രത്യേകതകളുമായി എത്തുന്ന ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

32 മെഗാപിക്‌സലിന്റെ പോപ് അപ്പ് സെൽഫി ക്യാമറയാണ് വിവോ വി15 പ്രോയുടെ ഏറ്റവും വലിയ പ്രത്യേകത. ഇതിന് പുറമെ ഫോണിന് ഫുൾ ഡിസ്‌പ്ലേയാണ് ഉള്ളത്. അതായത് നോച്ച് ഡിസ്‌പ്ലേ എന്ന സംവിധാനത്തിന് അറുതി വന്നിരിക്കുകയാണ്. പൂർണമായ കാഴ്ച നൽകും എന്നത് തന്നെയാണ് 6.39 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുടെ പ്രത്യേകത. കൂടാതെ ഫോണിൽ അഞ്ചാം തലമുറ ഇൻസ്ക്രീൻ ഫിംഗർ സെൻസറാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതു വഴി 0.37 സെക്കന്റിൽ ഫോൺ അൺലോക്ക് ചെയ്യാൻ സാദ്ധ്യമാണെന്ന് കമ്പനി പറയുന്നു.

പിന്നിൽ 48 എംപിയുടെ ക്വാഡ് പിക്‌സൽ ട്രിപ്പിൾ കാമറ സെൻസറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 8എം.പി, 5എം.പി സെൻസറുകളാണ് ട്രിപ്പിൾ ക്യാമറയിലെ മറ്റു സെൻസറുകൾ. ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുളള ഫൺ ടച്ച് എസ് 9 ആണ് വിവോ വി15 പ്രോയിൽ ഉപയോഗിച്ചിരിക്കുന്നത്.

2.0 GHz ഒക്ടാകോർ സ്നാപ്ഡ്രാഗൺ 675 പ്രോസസർ, 128ജി.ബി ഇന്റേർണൽ സ്‌റ്റോറേജ്, 3700എം.എ.എച്ച് ബാറ്ററി എന്നിവയാണ് വി15 പ്രോയുടെ മറ്റു പ്രത്യേകതകൾ. ഡ്യൂവൽ എൻജിൻ ഫാസ്റ്റ് ചാർജിംഗ് ശക്തിയുള്ള ഫോണിന് 15 മിനിറ്റിനുള്ളിൽ 0-24 ശതമാനം ചാർജ് ചെയ്യാനാകും. 6 ജി.ബി റാമും, 128ജിബി സംഭരണ ശേഷിയുമുള്ള വേരിയന്റിന്റെ വില 28,990 രൂപയാണ്.

പ്രധാന സവിശേഷതകൾ

  • ഡിസ്‌പ്ലേ - 6.39 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ
  • മുൻ കാമറ - 32 മെഗാപിക്‌സൽ പോപ് അപ്പ് സെൽഫി ക്യാമറ
  • പിൻ കാമറ - 48 എംപിയുടെ ക്വാഡ് പിക്‌സൽ ട്രിപ്പിൾ കാമറ (8എം.പി, 5എം.പി സെൻസറുകൾ)​
  • ഫിംഗർപ്രിന്റ് ​- ഇൻസ്ക്രീൻ ഫിംഗർപ്രിന്റ് സെൻസർ (5ആം തലമുറ)​
  • ഒ.എസ് - ആൻഡ്രോയിഡ് 9 പൈ
  • പ്രൊസസർ - 2.0 GHz ഒക്ടാകോർ സ്നാപ്ഡ്രാഗൺ 675 പ്രോസസർ
  • മെമ്മറി - 128ജി.ബി ഇന്റേർണൽ സ്‌റ്റോറേജ്
  • റാം ​- 6 ജി.ബി
  • ബാറ്ററി - 3700എം.എ.എച്ച് ബാറ്ററി (ക്വിക്ക് ചാർജ്ജിംഗ്)​
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE